ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Sunday, December 23, 2012

മഅദനിക്ക് ചികിത്സ ലഭ്യമാക്കണം- സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി

മഅദനിക്ക് ചികിത്സ ലഭ്യമാക്കണം- സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി


ആലപ്പുഴ:ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന മഅദനിയോട് മാനുഷിക പരിഗണന മുന്‍നിര്‍ത്തി നീതി കാണിക്കണമെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. ശാരീരികമായ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ വലയ്ക്കുകയാണ്. മാനുഷിക പരിഗണന മുന്‍നിര്‍ത്തി വിദഗ്ധ ചികിത്സ ലഭിക്കണമെന്നത് രോഗാതുരനായഒരുവ്യക്തിയുടെ അവകാശമാണ്- അദ്ദേഹം പറഞ്ഞു.

ആരോഗ്യനില തീര്‍ത്തും മോശമായ അദ്ദേഹത്തിന് ബലമായി ഹസ്തദാനത്തിനുപോലും കഴിയുന്നില്ല എന്ന് അറിയാന്‍ കഴിയുന്നത് വേദനാജനകമാണ്. വിദഗ്ധ ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.

കടല്‍ക്കൊലപാതകത്തില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ജയിലിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ ഉപാധികളോടെ ഹോട്ടലില്‍ താമസിക്കാന്‍ സൗകര്യമൊരുക്കി. ക്രിസ്മസ് ആഘോഷിക്കാന്‍ അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഇതുകൂടി പരിഗണിച്ച് അത്യാധുനിക ചികിത്സാസൗകര്യമുള്ള ആശുപത്രിയില്‍ മഅദനിക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്നും സ്വാമി പറഞ്ഞു.

മഅ്ദനിയെ ഒരു ദിവസമെങ്കിലും പുറത്തുവിടുമോ -വി.എസ്

മഅ്ദനിയെ ഒരു ദിവസമെങ്കിലും പുറത്തുവിടുമോ 

-വി.എസ്

തിരുവനന്തപുരം: വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് മുസ്ലിം വിശേഷദിവസം കുടുംബത്തോടൊപ്പം കഴിയാന്‍ ഒരു ദിവസത്തേക്കെങ്കിലും പുറത്തുവിടുമോയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇന്ത്യന്‍ പൗരന്മാര്‍ക്കില്ലാത്ത ഇളവ് ഇറ്റാലിയന്‍ പട്ടാളക്കാര്‍ക്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുന്നതിനുമുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ പട്ടാളക്കാരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ വിടുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീലിനും പോകുന്നില്ല. എന്നാല്‍, വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന മലയാളികള്‍ക്ക് ഈ ഇളവ് ലഭിക്കുന്നില്ല. മഅ്ദനി ഒമ്പത് വര്‍ഷം വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞു. ഒരൊറ്റ മുസ്ലിം വിശേഷദിവസവും പുറത്തുപോകാന്‍ അനുമതി നല്‍കിയില്ല. വിചാരണ നടത്തി എത്ര വര്‍ഷം വേണമെങ്കിലും ശിക്ഷിക്കട്ടെ.
സര്‍ക്കാറിന്‍െറ ഇരട്ട മുഖമാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ജനങ്ങളോടും പ്രതിപക്ഷത്തോടും ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ്. ചില്ലറ വില്‍പനയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന് പറയുകയും അതിനനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു.
നാലഞ്ച് കേസില്‍ പ്രതിയായ കെ. സുധാകരനെ തൊടുന്നില്ല. എന്നാല്‍, ഇടുക്കിയിലെ മണിയെ ജയിലിലാക്കി. ഒരു കടയില്‍ രണ്ട് കച്ചവടമാണ്. വിവരദോഷം നടത്തി, പാര്‍ട്ടിയെ അവഹേളിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിനാണ് മണിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. ലജ്ജയുടെ കണികയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആഭ്യന്തരമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ച സുധാകരനെതിരെ നടപടിയെടുക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മഅ്ദനിക്ക് ഒരൊറ്റ ദിവസംപോലും പരോള്‍ നല്‍കാത്തത് സൂചിപ്പിച്ച് സര്‍ക്കാറിന്‍േറത് ഇരട്ടത്താപ്പാണെന്ന് സഭക്കുപുറത്തും വി.എസ് ആവര്‍ത്തിച്ചു.

പി.ഡി.പി. യില്‍ ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ചു.

പി.ഡി.പി. യില്‍ ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ചു.

കോണ്ഗ്രസ്സ് ഒല്ലൂര്‍ മണ്ഡലം തൊഴിലാളി സംഘടന നേതാവ് ഇസ്മയില്‍ വട്ടക്കല്ലും, കോണ്ഗ്രസ്സ് കുടുംബ പാരമ്പര്യവും, കോണ്ഗ്രസ് ഒല്ലൂര്‍ മണ്ഡലത്തിലെ സജീവ സാനിധ്യവും ആയ ജെന്‍സണ്‍ ആലപ്പാട്ടും മെമ്പര്‍ഷിപ് എടുത്തു പി.ഡി.പി. യില്‍ ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ചു.

നിരപരാധികളായ വിചാരണത്തടവുകാരെവിട്ടയക്കണം -ഐ.എസ്.എം


നിരപരാധികളായ 

വിചാരണത്തടവുകാരെവിട്ടയക്കണം -

ഐ.എസ്.എം


ഭരണകൂടവും ജുഡീഷ്യറിയും അനീതിക്ക് കൂട്ടുനില്‍ക്കരുത്
പാലക്കാട്: രാജ്യത്തെ വിവിധ ജയിലുകളില്‍ അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ട നിരപരാധികളായ ചെറുപ്പക്കാരെ വിട്ടയക്കാന്‍ നടപടിയുണ്ടാവണമെന്ന് ഐ.എസ്.എം കേരള യുവജന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ദലിതര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും രാജ്യത്തെ മുസ്ലിം പൗരന്മാര്‍ക്കും നേരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ന്നിട്ടും ഭരണകൂടങ്ങളും ജുഡീഷ്യറിയും കുറ്റകരമായ നിസ്സംഗതയാണ് പ്രകടിപ്പിക്കുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി.

രാജ്യത്തെ എല്ലാ വിഭാഗം പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട ജുഡീഷ്യറിയും ഭരണകൂടവും അനീതിക്ക് കൂട്ടുനില്‍ക്കുന്നത് രാജ്യത്ത് കടുത്ത അരക്ഷിതാവസ്ഥക്ക് വഴിവെക്കും. കുറ്റം തെളിയിക്കപ്പെടാതെ വര്‍ഷങ്ങളോളം ജയിലുകളില്‍ പീഡിപ്പിക്കപ്പെടുന്ന മുസ്ലിം ചെറുപ്പക്കാര്‍ക്ക് ജാമ്യം നിഷേധിക്കുക വഴി ജുഡീഷ്യറി ഭരണകൂട ഭീകരതക്ക് നിയമ പരിരക്ഷ നല്‍കുകയാണ്. കുറ്റം തെളിയിക്കപ്പെടാതെ വര്‍ഷങ്ങളോളമായി വിവിധ ജയിലുകളില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയടക്കമുള്ള മുസ്ലിം വിചാരണത്തടവുകാര്‍ക്ക് ജാമ്യം നിഷേധിക്കുകയും ആയിരങ്ങളെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ ഭരണകൂട ഭീകരതയുടെ പ്രതിരൂപമെന്ന് ലോകം വിശ്വസിക്കുന്ന നരേന്ദ്രമോഡി സംസ്ഥാന മുഖ്യമന്ത്രിയായി തുടരുകയും ചെയ്യുന്നുവെന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഇരട്ട മുഖമാണ് വ്യക്തമാക്കുന്നത്.

രാജ്യത്തെ മുസ്ലിംകള്‍ക്ക് പ്രതീക്ഷ നഷ്ടമാകുംവിധമാണ് രണ്ടാം യു.പി.എ സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങള്‍. മദ്യത്തിന് സെസ്സ് ഏര്‍പ്പെടുത്തിയുള്ള ക്ഷേമപദ്ധതികള്‍ നടപ്പാക്കാനുള്ള കേരള സര്‍ക്കാറിന്‍െറ യുവജനനയം സംസ്ഥാനത്തെ യുവാക്കളെ അവഹേളിക്കുന്നതാണെന്നും സമ്മേളനം കുറ്റപ്പെടുത്തി. കെ. എന്‍.എം സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് മുജീബുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. അബ്ദുല്‍ ജലീല്‍, സി.എ. സഈദ് ഫാറൂഖി, കെ.പി. സകരിയ്യ, അഡ്വ. എം. മൊയ്തീന്‍കുട്ടി, ശുക്കൂര്‍ കോണിക്കല്‍, തന്‍സീല്‍ വടകര എന്നിവര്‍ സംസാരിച്ചു. സന്നദ്ധ സേവക സംഗമം കെ. എന്‍. എം സംസ്ഥാന സെക്രട്ടറി പി.ടി. വീരാന്‍കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്തു. എ.വി. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി. അബ്ദുല്ലത്തീഫ് മാസ്റ്റര്‍, ഹമീദലി അരൂര്‍, ടി.പി. ഹുസൈന്‍കോയ, ഹംസ സുല്ലമി മൂത്തേടം, നജ്മുദ്ദീന്‍ ഒതായി, ഹക്കീം പറളി എന്നിവര്‍ സംസാരിച്ചു. ആദര്‍ശ പാഠശാല ശൈഖ് അബ്ദുഷഹീദ് ദ്രിയു (ആസ്ത്രേലിയ) ഉദ്ഘാടനം ചെയ്തു. എ. അബ്ദുല്‍ അസീസ് മദനി അധ്യക്ഷത വഹിച്ചു. പി.കെ. മൊയ്തീന്‍ സുല്ലമി, പി.ടി. അബ്ദുല്‍അസീസ് സുല്ലമി, ഹാഫിളുര്‍റഹ്മാന്‍ പുത്തൂര്‍, അലി മദനി മൊറയൂര്‍, ഷാഹിദ് മുസ്ലീം ഫാറൂഖി, ജലീല്‍ മാമാങ്കര,ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ബശീര്‍ പട്ടേല്‍ത്താഴം, കെ.എ അബ്ദുല്‍ ഹസീബ് മദനി, സാബിക് പുല്ലൂര്‍, റാഫി പേരാമ്പ്ര, ജൗഹര്‍ അയനിക്കോട് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഡോ. സലീം ചെര്‍പുളശ്ശേരി അധ്യക്ഷത വഹിച്ചു.

Sunday, December 2, 2012

പി ഡി പി വൈസ് ചെയര്‍മാന്‍ വാഹന അപകടത്തില്‍ പെട്ട് ഐ സി യു വില്‍

പി ഡി പി വൈസ് ചെയര്‍മാന്‍ വാഹന അപകടത്തില്‍ പെട്ട് ഐ സി യു വില്‍ 

പി ഡി പി സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ. കെ . ബീരാന്‍കുട്ടി വാഹന അപകടത്തില്‍ പെട്ട് ഗുരുതരമായ പരിക്കുകളോടെ ഏറനംകുളം ലക്ഷോര്‍ ഹോസ്പിറ്റലില്‍ ഐ സി യു വില്‍ ആണ് . എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുക

Monday, November 26, 2012

മഅ‌ദനി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനത്തിന് കാരണം ലീഗിന്റെ സമ്മര്‍ദം: പി.ഡി.പി


മഅ‌ദനി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനത്തിന് കാരണം ലീഗിന്റെ സമ്മര്‍ദം: പി.ഡി.പി


കേരളത്തില്‍ 40-ലേറെ കേസില്‍ പ്രതിയെന്നും കോയമ്പത്തൂര്‍ കേസില്‍ പ്രതിയെന്നുമെല്ലാം ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിച്ചാണ് കര്‍ണാടക പൊലീസ് ജാമ്യാഹരജി തള്ളിച്ചത്. വിഷയത്തില്‍ അടിയന്തിരമായി ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് എട്ടിലധികം തവണ മുഖ്യമന്ത്രിയെ പി.ഡി.പി. നേതൃത്വം സമീപിച്ചെങ്കിലും ലീഗിന്റെ നിലപാടിന് മുന്നില്‍ പരിമിതിയുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു പൗരന്റെ ഭരണഘടന ഉറപ്പുനല്കുന്ന മനുഷ്യവകാശവിഷയത്തില്‍ പോലും ലീഗിന്റെ നിലപാടിന് അടിമപ്പെടുന്ന മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിന് അപമാനമാണ്. രാജ്യത്ത് മുസ്‌ലീം യുവാക്കള്‍ അന്യായമായി പീഡിപ്പിക്കപെടുന്നുവെന്ന് സി.പി.എം കേന്ദ്രനേതൃത്വം പരസ്യമായി പറഞ്ഞിട്ടും മഅ‌ദനി വിഷയത്തിലെ ഗൂഢാലോചന സംബന്ധിച്ച് പരിപൂര്‍ണ്ണമായി അറിയുന്ന സി.പി.എം നേതൃത്വം അഭിപ്രായം പറയാതെ കുറ്റകരമായ മൗനം തുടരുന്നത് വോട്ട് നഷ്ട
പ്പെടുമെന്ന ഭയം കൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശം സംരക്ഷിക്കുക, ന്യൂനപക്ഷവേട്ട അവസാനിക്കുക, മഅദനിക്ക് നീതി നല്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി 10ന് മലപ്പുറം പുത്തനത്താണിയില്‍ മലബാര്‍ സംഗമം സംഘടിപ്പിക്കും. കേന്ദ്രകേരള സര്‍ക്കാരുകളുടെ ജനവിരുദ്ധനയത്തില്‍ പ്രതിഷേധിച്ച് സാമൂഹ്യനീതി, സമഗ്രവികസനം, സമാധാനസമൂഹം എന്ന വിഷയത്തില്‍ പി.ഡി.പി പാഠശാല 29ന് തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. മഅ‌ദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് പാഠശാലയില്‍ രൂപം നല്‍കും. ' ജീവന്‍ തരാം, മഅ‌ദനിയെ തരൂ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്‌ പ്രക്ഷോഭം. ഇതില്‍ 1400-ഓളം പ്രതിനിധികള്‍ പങ്കെടുക്കും. പാഠശാലയില്‍ ആദ്യഘട്ട അംഗത്വവിതരണം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജില്ലാ പ്രസിഡന്റ് ഷംസുദീന്‍ പയ്യോളി, സെക്രട്ടറി ജാഫ്രി നല്ലളം, ഉമര്‍ പൂങ്കുന്നത്ത്, ഫൈസല്‍ ചാലിയം, ബഷീര്‍ കക്കോടി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Sunday, November 25, 2012

പി ഡി പി വരന്തരപ്പിള്ളി പഞ്ചായത്ത് കമ്മറ്റി പുന സംഗടിപ്പിച്ചു

പി ഡി പി വരന്തരപ്പിള്ളി പഞ്ചായത്ത് കമ്മറ്റി പുന സംഗടിപ്പിച്ചു 

പ്രസിടണ്ട് : കെ. സുരേഷ് നായര്‍ 
വൈസ് " : ഫാസില്‍ ചിമ്മനി 
സെക്രടറി : ഷമീര്‍ പാലപ്പിള്ളി 
ജോയിന്റ്  " : മുസ്തഫ ചെരട
ട്രഷറര്‍ : മുഹമ്മദ്‌ റജീബ്  
മണ്ഡലം പ്രസിടണ്ട് അബു ഹാജിയുടെ ആദ്യക്ഷതയില്‍ പി  ഡി പി പുതുക്കാട് മണ്ഡലം ഓഫീസില്‍ നടന്ന പി ഡി പി വരന്തരപ്പിള്ളി പഞ്ചായത്ത് ണ്‍വെന്‍ഷന്‍ സംസ്ഥാന സമിതി അംഗം അംജദ് ഖാന്‍ പാലപ്പിള്ളി ഉദ്ഘാടനം ചെയ്തു . പി ടി യു സി തൃശൂര്‍ ജില്ല കണവീനാര്‍  ഉമ്മര്‍ കല്ലൂര്‍ ആശംസാ പ്രസംഗം  നടത്തി , മണ്ഡലം സെക്രടറി ശിഹാബ് പെരുവാന്കുഴിയില്‍ സ്വാഗതവും, ഷമീര്‍ പാലപ്പിള്ളി നന്ദിയും പറഞ്ഞു .