ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Wednesday, July 4, 2012

മദനിയുടെ ജീവന്‍ രക്ഷിക്കുക : ജില്ല വാഹന ജാഥ പുതുക്കാട് മണ്ഡലം പര്യടനം നടത്തി

മദനിയുടെ ജീവന്‍ രക്ഷിക്കുക :P D P  ജില്ല വാഹന ജാഥ പുതുക്കാട് മണ്ഡലം പര്യടനം നടത്തി 


അബ്ദുല്‍ നാസര്‍ മദനിയുടെ ജീവന്‍ രക്ഷിക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് തൃശൂര്‍ ജില്ല പ്രസിഡന്റ്‌ ടി എം മജീദ്‌ നയിക്കുന്ന  വാഹന  ജാഥയുടെ പുതുക്കാട് മണ്ഡലം പര്യടനം രാവിലെ 9 മണിക്ക്  വരന്തരപ്പിള്ളി സെന്ററില്‍ നിന്നും ആരഭിച്ചു . വരന്തരപ്പിള്ളി , പൌണ്ട്  , വെളുപ്പാടം മഠം , പുലിക്കണി  , എച്ചിപ്പാര , പാലപ്പിള്ളി , ചിമ്മനി , കാരികുളം , കുണ്ടായി , പത്തുകുലങ്ങര   , മുരിക്കുങ്ങള്‍ , വെള്ളിക്കുളങ്ങര  തുടങ്ങിയ  കേന്ത്രങ്ങളിലെ സ്വീകരണത്തിന്  ശേഷം  കോടാലി സെന്ററില്‍  വൈകുന്നേരം  9  മണിക്ക് ജാഥ സമാപിച്ചു 
വിവിത കേന്ത്രങ്ങളില്‍ നടന്ന സ്വീകരണങ്ങളില്‍ അബ്ദുല്‍ നാസര്‍ മദനി അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ചും , അദ്ധേഹത്തിന്റെ ജീവന്‍ രക്ഷിക്കേണ്ട ആവശ്യക തയെ കുറിച്ചും  പി ഡി പി തൃശൂര്‍ ജില്ല സെക്രടറി സലിം മൌലവി കടലായി , പി ഡി പി സംസ്ഥാന സമിതി അംഗം അംജദ് ഖാന്‍ പാലപ്പിള്ളി എന്നിവര്‍ സംസാരിച്ചു , സ്വീകരണങ്ങള്‍  ഏറ്റു വാങ്ങിക്കൊണ്ട് ജാഥാ ക്യാപ്ടന് തൃശൂര്‍  ജില്ല പ്രേസ്ടെന്റ്റ് ടി എം മജീദ്‌ നന്ദി പറഞ്ഞു .
കോടാലി സെന്റെറില്‍ നടന്ന സമാപന സമ്മേളനം പി ഡി പി, സി എ സി അംഗം ഷമീര്‍ പയ്യനങ്ങാടി ഉത്ഘാടനം ചെയ്തു , ടി എം മജീദ്‌ , കടലായി സലിം മൌലവി , അംജദ് ഖാന്‍ പാലപ്പിള്ളി , എന്‍ പി രഞ്ജിത് , അബു ഹാജി , ഉമ്മര്‍ കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു