ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Sunday, June 19, 2011

പൌരനെ മാവോവാദിയായി ചിത്രീകരിച്ചു റിപ്പോര്‍ട്ട് നല്‍കിയത് അപലപനീയം

കോട്ടക്കല്‍ : മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.യു.സി.എല്‍. പ്രസിഡണ്ട്‌ അഡ്വ.പി.എ.പൌരനെ മാവോവാദിയായി ചിത്രീകരിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയ നടപടി പ്രതിഷേധാര്‍ഹമാണെന്നു ഇന്ത്യന്‍ വിദ്യാര്‍ഥി ഫെഡറേഷന്‍  (ഐ.എസ്‌.എഫ്.) മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും ഭരണകൂട ഭീകരതക്കെതിരെയും ശബ്ടിക്കുന്നവരെ പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ സമൂഹം ഒന്നടങ്കം രംഗത്തിറങ്ങണമെന്നും      പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ഐ.എസ്‌.എഫ്.ആവശ്യപ്പെട്ടു.
ഐ.എസ്‌.എഫ്.മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ ഉസ്മാന്‍ കാച്ചടി ആദ്യക്ഷത വഹിച്ചു. റഹീം പൊന്നാനി, റഫീഖ് താനാളൂര്‍, ഷാജഹാന്‍ പരവയ്ക്കള്‍, സൈഫുദ്ധീന്‍ അനന്താവൂര്‍,  ശിഹാബ് കരുവാന്കല്ല്, അജ്മല്‍ തവനൂര്‍, ചെമ്പന്‍ ഗഫൂര്‍, ജാഫര്‍ അലി പുറത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

Saturday, June 18, 2011

മഅ്ദനിയെ കാണാന്‍ അഭിഭാഷകനും ബന്ധുക്കള്‍ക്കും അനുമതി
ബംഗളൂരു: വൈറ്റ്ഫീല്‍ഡിലെ 'സൗഖ്യ' ആശുപത്രിയില്‍ ആയുര്‍വേദ ചികിത്സയില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിക്കുന്നതിന് അഭിഭാഷകനും അടുത്ത ബന്ധുക്കള്‍ക്കും അനുമതി. സുരക്ഷാ ചുമതലയുള്ള ആംഡ് റിസര്‍വ് പൊല...ീസ് ഡി.സി.പി എം.ഡി. നായിഡുവാണ് ആഴ്ചയില്‍ ഒരു ദിവസം അരമണിക്കൂര്‍ മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. ആശുപത്രി അധികൃതരുടെ അനുവാദത്തിന് വിധേയമായി ഫലവര്‍ഗങ്ങള്‍, ഡ്രൈ ഫ്രൂട്‌സ്, ബേക്കറി സാധനങ്ങള്‍ എന്നിവ കൈമാറാനും അനുമതി യുണ്ട്.

ആയുര്‍വേദ ചികിത്സയുടെ ഭാഗമായി 11 ദിവസമായി സൗഖ്യ ആശുപത്രിയില്‍ കഴിയുന്ന മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അഡ്വ. പി. ഉസ്മാനും ബന്ധുവും എത്തിയെങ്കിലും സുരക്ഷയുടെ ചുമതലയുള്ള ആംഡ് റിസര്‍വ് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. അനുവാദം നല്‍കണമെന്നുകാട്ടി ജയില്‍ ഐ.ജിയുടെയും കോടതിയുടെയും ഉത്തരവുകള്‍ കാണിച്ചെങ്കിലും പുതിയ കോടതി ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ അനുവദിക്കൂ എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഇതേതുടര്‍ന്നാണ് ആംഡ് റിസര്‍വ് ഡി.സി.പിയുമായി ചര്‍ച്ച നടത്തിയത്.

ബംഗളൂരു സ്‌ഫോടന പരമ്പരയില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന മഅ്ദനിയെ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ജൂണ്‍ ഏഴിന് സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചക്കുശേഷം അഭിഭാഷകനും ബന്ധുവും മഅ്ദനിയെ സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്.

മഅ്ദനിയെ കാണാന്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

ബാംഗ്ലൂര്‍ : സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പഞ്ചകര്‍മ ചികിത്സക്കായി വൈറ്റ്ഫീല്‍ഡിലെ ആയുര്‍വേദ ആശുപത്രിയായ 'സൗഖ്യ'യില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അഭിഭാഷകരെയും ബന്ധുക്കളെയും അനുവദിക്കാത്തത് വിവാദമാകുന്നു. ജൂണ്‍ ഏഴിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അഭിഭാഷകനും ബന്ധുവിനും അനുമതി നല്‍കണമെന്ന് കാണിച്ച് ജയില്‍ സൂപ്രണ്ട് കത്ത് നല്‍കിയിട്ടും സുരക്ഷാ ചുമതലയുള്ള ആംഡ് റിസര്‍വ് പൊലീസ് നിരസിച്ചു. കോടതി നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനും ചികിത്സാ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനുമാണ് കഴിഞ്ഞ ദിവസം മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ.പി. ഉസ്മാനും ബന്ധു മുഹമ്മദ് റജീബും കാണാന്‍ ശ്രമിച്ചത്. കോടതി ഉത്തരവ് നല്‍കിയാലേ സന്ദര്‍ശനാനുമതി നല്‍കാനാകൂ എന്നായിരുന്നു പൊലീസിന്റെ നിലപാട്.
മഅ്ദനിയെ സന്ദര്‍ശിക്കുന്നതില്‍നിന്ന് വിലക്കുന്നത് ജയില്‍ നിയമത്തിന്റെയും കോടതി ഉത്തരവിന്റെയും ലംഘനമാണെന്ന് അഡ്വ.പി. ഉസ്മാന്‍ പറഞ്ഞു. വിചാരണത്തടവുകാരെ ആഴ്ചയില്‍ രണ്ടു ദിവസം അടുത്ത ബന്ധുക്കള്‍ക്കും അഭിഭാഷകനും സന്ദര്‍ശിക്കാമെന്നും പഴവര്‍ഗങ്ങള്‍ നല്‍കാമെന്നുമാണ് ജയില്‍ നിയമം. ജയിലില്‍ ബന്ധുക്കള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കണമെന്ന് കോടതി വിധിയുമുണ്ട്. മഅ്ദനി ആശുപത്രിയില്‍ ചികിത്സയിലാണെങ്കിലും വിചാരണത്തടവുകാരന്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ ജയില്‍ നിയമവും കോടതി ഉത്തരവും ആശുപത്രിയിലും ബാധകമാണ്.
 ജയില്‍ സൂപ്രണ്ടിന്റെ അനുമതിയുണ്ടെങ്കില്‍ സന്ദര്‍ശനം അനുവദിക്കണം. എന്നാല്‍, ഈ ചട്ടങ്ങളെല്ലാം ലംഘിച്ച് അനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് മഅ്ദനിയുടെ അഭിഭാഷകന്‍ പറയുന്നത്.
ബംഗളൂരു സ്‌ഫോടന പരമ്പര കേസിന്റെ വിചാരണ പ്രത്യേക കോടതി ജൂലൈ ഏഴിലേക്കാണ് മാറ്റിയിരിക്കുന്നത്. സുപ്രീംകോടതിയില്‍ നല്‍കിയ ജാമ്യഹരജി ആഗസ്റ്റ് മൂന്നിന് പരിഗണിക്കും. ഈ രണ്ട് കേസുകളിലും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് സന്ദര്‍ശനാനുമതി തേടിയതെന്ന് മഅ്ദനിക്ക് വേണ്ടി വിചാരണക്കോടതിയിലും സുപ്രീം കോടതിയിലും ഹാജരാകുന്ന അഡ്വ. ഉസ്മാന്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ മഅ്ദനിയുടെ ചികിത്സാ വിവരങ്ങളും ആവശ്യമാണ്. മഅ്ദനിയുടെ എം.ആര്‍.ഐ സ്‌കാനിന്റെ റിപ്പോര്‍ട്ട് ആശുപത്രിയില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ബന്ധു സന്ദര്‍ശനാനുമതി തേടിയത്.
ബന്ധുക്കള്‍ക്കും അഭിഭാഷകനും സന്ദര്‍ശനാനുമതി നല്‍കിക്കൊണ്ടുള്ള കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇന്ന് പൊലീസിന് സമര്‍പ്പിച്ചശേഷം കാണാന്‍ ശ്രമിക്കുമെന്നും ഇത് നിഷേധിച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അഡ്വ. ഉസ്മാന്‍ പറഞ്ഞു. (കടപ്പാട്-മാധ്യമം)

എം.എസ്.എഫ് സമരം കണ്ണില്‍ പൊടിയിടാന്‍ - ഐ.എസ്.എഫ്


തിരൂരങ്ങാടി: വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന എം.എസ്.എഫും യൂത്ത്‌ലീഗും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ കാച്ചടി അഭിപ്രായപ്പെട്ടു.
ഐ.എസ്.എഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ഥി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ അംഗീകാരം ഉണ്ടെന്ന് കാണിച്ച് വിദ്യാര്‍ഥികളെ കബളിപ്പിച്ച് ഫീസ് വാങ്ങുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഗഫൂര്‍  തിരൂരങ്ങാടി അധ്യക്ഷനായി. പി.കെ.സാജര്‍, റിയാസ് ചെമ്മാട്, അന്‍വര്‍ സാദത്ത്, കെ.റമീസ് എന്നിവര്‍ പ്രസംഗിച്ചു.

ദേശീയപാതയിലെ കുഴിയില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ വാഴനട്ടു

തിരൂരങ്ങാടി: പൊട്ടിപ്പൊളിഞ്ഞ് കുഴികളായി മാറിയ ദേശീയപാത നന്നാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി പ്രവര്‍ത്തകര്‍ സമരംനടത്തി.
ദേശീയപാതയില കക്കാട്ട് കനത്ത മഴയില്‍ രൂപംകൊണ്ട കുഴിയില്‍ വാഴനട്ടായിരുന്നു പ്രതിഷേധം. പി.ഡി.പി കക്കാട് ടൗണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമരത്തിന് തയ്യില്‍ മുഹമ്മദ്കുട്ടി, ഉസ്മാന്‍ കാച്ചടി, ഷഫീഖ് പാലൂക്കില്‍, സാബിത്ത് കക്കാട് എന്നിവര്‍ നേതൃത്വംനല്‍കി.

Thursday, June 16, 2011

ശാക്തീകരണത്തിന് വേണ്ടി ശ്രമിക്കുന്നവരെ കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കുന്നു - പി.ഡി.പി.

തൃശ്ശൂര്‍ : പാര്‍ശ്വവത്കൃത സമൂഹത്തിന്റെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി പ്രവര്‍ത്തിക്കുന്നവരെ കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കുന്ന പ്രവണതകള്‍ ഭരണകൂടങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നതായി പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് അഭിപ്രായപ്പെട്ടു. തൃശ്ശൂര്‍ അലങ്കാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പി.ഡി.പി. മധ്യ മേഖലാ നേതൃയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കുന്നതിന് പൊതുസമൂഹത്തിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും റജീബ് ആവശ്യപ്പെട്ടു. കോടതികളുടെയും പൌരസമൂഹതിന്റെയും നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകളും ഉണ്ടായിട്ടും നിഷേധാത്മക സമീപനം തുടരുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വതിനെ തിരുത്താന്‍ കഴിയുന്ന ജനകീയ മുന്നേറ്റങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും നേതൃത്വം നല്‍കണം.
അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്തിക്കുന്നവരെയും സംഘടനകളെയും ഉള്‍പ്പെടുത്തി ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പി.ഡി.പി. നേതൃത്വം നല്‍കും. ഇതിന്റെ ഭാഗമായി 'ബിനായക് സെന്‍ മുതല്‍ മഅദനി വരെ' എന്നാ ശീര്‍ഷകത്തില്‍ സംസ്ഥാന മൂന്നു മേഖലകളില്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ പങ്കെടുപ്പിച്ചു സെമിനാറുകള്‍ സംഘടിപ്പിക്കും.
 ഇതിന്റെ ഭാഗമായി മധ്യ മേഖലാ സെമിനാര്‍ ജൂലെ 15 നു എറണാകുളം ടൌണ്‍ ഹാളില്‍ നടക്കും. നേതൃ സംഘമത്തില്‍ പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗം തോമസ്‌ മാഞ്ഞൂരാന്‍ അധ്യക്ഷത വഹിച്ചു. സി.എ.സി.കെ.ഇ. അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. സി.എ.സി. അംഗങ്ങളായ ടി.എ.മുജീബ് റഹ്മാന്‍, സുബൈര്‍ വെട്ടിയാനിക്കല്‍, മുഹമ്മദ്‌ സിയാവുദ്ദീന്‍, എം.എസ.നൌഷാദ്, തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട്‌ തെരുവത്ത് ഉമ്മര്‍ ഹാജി, ജനറല്‍ സെക്രട്ടറി കടലായി സലിം മൌലവി എന്നിവര്‍ സംസാരിച്ചു. എറണാകുളം, തൃശ്ശൂര്‍, കോട്ടയം, പാലക്കാട്, ഇടുക്കി ജില്ലകളിലെ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍, കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

മഅദനിയെ തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിക്കണം- പണ്ഡിത സംഗമം

ശാസ്താംകോട്ട: തന്റെ ശബ്ദംകൊണ്ടും നിലപാടുകള്‍കൊണ്ടും ശ്രദ്ധേയനായ ഇസ്‌ലാമിക പണ്ഡിതന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തിനെതിരെ രാഷ്ട്രീയ-വിഭാഗീയ ചിന്തകള്‍ക്കതീതമായി പ്രതിഷേധിക്കേണ്ടത് ഏതൊരു പൗരന്റെയും ബാധ്യതയാണെന്ന് പണ്ഡിതസമ്മേളനം ആഹ്വാനം ചെയ്തു. കേരള മുസ്‌ലിം സംയുക്തവേദിയുടെ നേതൃത്വത്തില്‍ അന്‍വാര്‍ശ്ശേരിയിലാണ് പണ്ഡിതസമ്മേളനം നടന്നത്.
രോഗപീഡയാല്‍ ബുദ്ധിമുട്ടുന്ന, പരസഹായം ഇല്ലാതെ ഒരടി ചലിക്കാന്‍ കഴിയാത്ത മഅദനിക്ക് പൗരാവകാശം നിഷേധിക്കപ്പെടുന്നത് പൊതുസമൂഹം ഇനിയും നോക്കിനില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. മദനിക്കുനേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനും അദ്ദേഹത്തിന് നീതി ലഭിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംയുക്തവേദിയുടെ നേതൃത്വത്തില്‍ ജൂലായില്‍ കളക്ടറേറ്റ് മാര്‍ച്ചുകളും രാജ് ഭവന്‍മാര്‍ച്ചും നടത്താന്‍ യോഗം തീരുമാനിച്ചു.
ദക്ഷിണകേരള ജം ഇയ്യത്തുല്‍ ഉലമ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം കാഞ്ഞാര്‍ അബ്ദുല്‍ റസാഖ് മൗലവി ഉദ്ഘാടനം ചെയ്തു. പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി അധ്യക്ഷത വഹിച്ചു. വൈ.എം.ഹനീഫാ മൗലവി, മൗലവി സലീമുല്‍ ഹാദി, മൗലവി നവാസ് മന്നാനി, വിഴിഞ്ഞം സിദ്ദിഖ് ബാഖവി, ജഅഫര്‍ അലി ദാരിമി, ഹുസൈന്‍ മൗലവി, സയ്യിദ് പൂക്കോയ തങ്ങള്‍, വി. എച്ച്. അലിയാര്‍ മൗലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, ബാദുഷാ മന്നാനി, അബ്ദുല്‍ ഗഫൂര്‍ മൗലവി, അബ്ദുല്‍ മജീദ് അമാനി തുടങ്ങിയവര്‍ സംസാരിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

മഅദനിയുടെ മോചനം ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കും : മുസ്ലിം സംയുക്ത വേദി

കൊല്ലം: കര്‍ണാടക ജയിലില്‍ കഴിയുന്ന മഅദനിക്ക് നീതിയും മനുഷ്യാവകാശങ്ങളും ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള മുസ്‌ലിം സംയുക്തവേദിയുടെ സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിസ്സാരപ്രശ്‌നങ്ങള്‍ക്കുപോലും വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്ന ഇടതു-വലതു മുന്നണി നേതാക്കളും സാഹിത്യ-സാംസ്‌കാരിക പ്രമുഖരും ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന നിസ്സംഗത അപമാനകരമാണെന്നും അവര്‍ പറഞ്ഞു.
മഅദനി വിഷയത്തില്‍ കേരളീയ മനഃസാക്ഷി ഉണര്‍ത്തുന്നതിന് വ്യാപകമായ പ്രചാരണ കാമ്പെയിനുകളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി 14ന് അന്‍വാര്‍ശ്ശേരിയില്‍ പണ്ഡിതസംഗമം നടത്തും. കൂടാതെ ജില്ല, താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും ജൂലായ് അവസാനവാരം രാജ് ഭവന്‍ മാര്‍ച്ചും സംഘടിപ്പിക്കും. മഅദനി വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ എം.പി.മാര്‍, എം.എല്‍.എ.മാര്‍ തുടങ്ങിയ ജനപ്രതിനിധികളെയും സാമൂഹിക-സാംസ്‌കാരിക നായകന്മാരെയും സമീപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് അമാനി നദ്‌വി, ചേലക്കുളം അബ്ദുള്‍ ഹമീദ് മൗലവി, യു.കെ.അബ്ദുല്‍ റഷീദ് മൗലവി, മൈലക്കാട് ഷാ, അഹമ്മദ് കബീര്‍ അമാനി തുടങ്ങിയവര്‍ പങ്കെടുത്തു.

പി.സി.എഫ്.റമളാന്‍ റിലീഫ് വിജയിപ്പിക്കുക


ദുബായ് : പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ദുബായ് എമിറേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷവും വിപുലമായ രീതിയില്‍ റമളാന്‍ റിലീഫ് പ്രവര്‍ത്തനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാറാട്ടെ നിരാലംഭരായ സഹോദരങ്ങള്‍, ഷാര്‍ജ സെക്സ് റാക്കറ്റിന്റെ പിടിയില്‍ നിന്നും പി.സി.എഫ്.പ്രവര്‍ത്തകരുടെ ശ്രമ ഫലമായി രക്ഷപ്പെടുത്തി നാട്ടിലെത്തിച്ച പത്തനംതിട്ട സ്വദേശിനിയായ സഹോദരി, ലീഗ് ആക്രമണത്തില്‍ കൊലചെയ്യപ്പെട്ട കാസര്‍ഗോഡ്‌ മാവിലാ കടപ്പുറത്തെ പാര്‍ട്ടി പ്രവര്‍ത്തകന്‍ ബദറുദ്ദീന്‍ തുടങ്ങി കേരളത്തിലെ പതിനാലു ജില്ലകളിലുമുള്ള നിരവധി പേര്‍ക്ക് ഇതിനകം സഹായം എത്തിക്കാന്‍ പി.സി.എഫിന്റെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ വഴി കഴിഞ്ഞിട്ടുണ്ട്. പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സകാത്ത് വിഹിതം എത്തിച്ചു കൊണ്ട് റിലീഫ് പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും അനുഭാവികളും ആത്മാര്‍ഥമായി സഹകരിക്കണമെന്നു പി.സി.എഫ്.അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക  055 6417975, 055 5445978

'ബിനായക് സെന്‍ മുതല്‍ മഅദനി വരെ' പി.ഡി.പി.സെമിനാറുകള്‍ നടത്തും

കൊച്ചി : 'ബിനായക് സെന്‍ മുതല്‍ മഅദനി വരെ' എന്ന ശീര്‍ഷകത്തില്‍ ജൂലൈ മാസം ആദ്യ വാരം മൂന്നു മേഖലാ തല സെമിനാറുകള്‍ നടത്താന്‍ പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി യോഗം തീരുമാനിച്ചു. പി.ഡി.പി.സെമിനാറുകള്‍ നടത്തും. ഇത് സംബന്ധിച്ച ഉത്തര മേഖലാ ആലോചനാ യോഗം ഇന്ന് (11.06.2011) ഉച്ച തിരിഞ്ഞു മൂന്ന് മണിക്ക് കോഴിക്കോട് ഗാന്ധി ഗ്രഹത്തില്‍ നടക്കും. മധ്യമേഖലാ തല ആലോചനാ യോഗം നാളെ (12.6.2011) മൂന്ന് മണിക്ക് തൃശ്ശൂര്‍ അലങ്കാര്‍ ഹോട്ടലിലും ദക്ഷിണ മേഖലാ ആലോചനാ യോഗം കൊല്ലത്തും നടക്കും.

പി.ഡി.പി.ലീഗല്‍ സെല്‍ രൂപീകരിച്ചു


കൊച്ചി : പി.ഡി.പി.യുടെ ലീഗല്‍ സെല്‍ നിലവില്‍ വന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നിയമ സംബന്ധമായ കാര്യങ്ങളില്‍ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കായി മൂന്നു മേഖലകളിലും ഓരോ അഭിഭാഷകര്‍ക്ക് ചുമതല നല്‍കി. കൊച്ചിയില്‍ ചേര്‍ന്ന പി.ഡി.പി. സംസ്ഥാന കര്‍മ്മ സമിതിയാണ് നിയമ സഹായ സെല്ലിന് രൂപം നല്‍കിയത്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സഹായങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി  ഇവരെ സമീപിക്കാവുന്നതാണ്.
ദക്ഷിണ മേഖല } അഡ്വ.മുട്ടം  നാസ്സര്‍      -  9947062598

മധ്യ മേഖല       } അഡ്വ.അക്ബര്‍ അലി -  9947651987

ഉത്തര മേഖല    } അഡ്വ.സുധാകരന്‍        -  9349495598

മഅദനിയെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്‌ഫോടനകേസില്‍ അന്യായമായി പ്രതിചെര്‍ക്കപ്പെട്ടു തടവില്‍ കഴിയുന്ന കഴിയുന്ന പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചകര്‍മ ചികിത്സക്കായാണ് വൈറ്റ് ഫീല്‍ഡിലെ സൌഖ്യ ഇന്റര്‍നാഷണല്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മഅദനിക്ക് 21 ദിവസത്തെ ചികിത്സവേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്നാണ് അറിയുന്നത്. 
സഹായത്തിനായി ഒരു തടവുകാരനെയും നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ സന്നാഹത്തോടെയുള്ള പ്രത്യേക മുറിയിലാണ് ചികിത്സ . സന്ദര്‍ശകരെ അനുവദിക്കുന്നില്ല. ആസ്​പത്രി മാനേജിങ് ഡയറക്ടര്‍ ഡോ. മത്തായി ഐസക്കും ഡോ. ഷാജിയുമാണ് മഅദനിയെ പരിശോധിച്ചത്.
കോഴിക്കോട് മുക്കത്തിനു സമീപമുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ 2007-ല്‍ മഅദനിക്ക് ലഭ്യമാക്കിയ ചികിത്സയ്ക്ക് സമാനമായ ചികിത്സയാണ് ബാംഗ്ലൂരിലും നല്‍കുന്നത് . പുറം വേദനയോടൊപ്പം പ്രമേഹം മൂലമുള്ള അസുഖങ്ങളും ഉണ്ടെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത് . മഅദനി സുപ്രീംകോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ആവശ്യമായ പഞ്ചകര്‍മ ചികിത്സ ബാംഗ്ലൂരില്‍ ലഭ്യമാക്കാമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് ചികിത്സയ്ക്കായി ആയുര്‍വേദ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മെയ് 26ന് ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നെങ്കിലും നേരത്തേ ബുക്ക് ചെയ്യാത്തതിനാല്‍ മടങ്ങിപ്പോരുകയായിരുന്നു. മഅദനിയുടെ അഭിഭാഷകരെയോ ബന്ധുക്കളെയോ അറിയിക്കാതെയായിരുന്നു ചികത്സയ്ക്കായി കൊണ്ടുപോയത്. സുപ്രീംകോടതി ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതിന് തയ്യാറാകാത്തത് വിവാദത്തിനു വഴിവെച്ചിരുന്നു.
മലയാളി ദമ്പതിമാരായ ഡോ.മത്തായി ഐസക്കിന്റെയും ഡോ.സുജയുടെയും നേതൃത്വത്തിലുള്ള  ആശുപത്രിയാണ് സൗഖ്യ ആസ്​പത്രി. സാധാരണ 28 ദിവസം വരെ നീണ്ടു നില്‍ക്കുന്ന പഞ്ചകര്‍മ ചികിത്സയാണ് ഇവിടെ നിന്നു നല്‍കുന്നത്.മഅദനിയുടെ കണ്ണിലെ രക്ത ധമനികള്‍ക്ക് കേടുപാടുകളുണ്ടായിട്ടുണ്ടെന്നും കടുത്ത പ്രമേഹം മൂലം മഅദനിയുടെ കാഴ്ച മങ്ങുന്നതായുമാണ് അഭിഭാഷകര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. തുടര്‍ന്നാണ്‌ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കോടതി നിര്‍ദേശിച്ചത്.  മഅദനിയുടെ ജാമ്യ ഹര്‍ജി ആഗസ്ത് മൂന്നിനാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

പ്രാസ്ഥാനിക വാര്‍ത്തകള്‍

മഅദനിക്ക് ചികിത്സ ലഭ്യമാക്കണം

തിരൂരങ്ങാടി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ നടപടി വേണമെന്ന് പി.ഡി.പി. മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.കെ. സുല്‍ഫിക്കര്‍, വി.പി. സലാം, സിദ്ദിഖ് മൂന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.


നിലപാട് ആശങ്കാജനകം
പുറത്തൂര്‍: അബ്ദുന്നാസര്‍ മഅദനി നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളുടെ നിലപാട് ആശങ്കാജനകമാണെന്ന് പി.ഡി.പി പുറത്തൂര്‍, മംഗലം സംയുക്ത പഞ്ചായത്ത് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. അജ്മല്‍ മുട്ടന്നൂര്‍ അധ്യക്ഷതവഹിച്ചു.
 
ബഹുജന പ്രക്ഷോഭം നടത്തും- പി.ഡി.പി


തിരൂരങ്ങാടി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനിക്ക് നീതി ലഭ്യമാക്കുന്നതിന് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പി.ഡി.പി. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

രാഷ്ട്രീയ വിരോധം മുന്‍നിര്‍ത്തി വിഷയത്തില്‍ കേരളത്തിലെ മത-രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കാന്‍ മടിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എം.എ. റസാഖ് ഹാജി അധ്യക്ഷനായി. വേലായുധന്‍ വെന്നിയൂര്‍, സക്കീര്‍ പരപ്പനങ്ങാടി, ഉസ്മാന്‍ കാച്ചടി, ജലീല്‍ ആങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

മഅദനിക്ക് നീതി ലഭ്യമാക്കണം


തിരൂരങ്ങാടി:പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പി.ഡി.പി കക്കാട് ടൗണ്‍ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ഷഫീഖ് പാലൂക്ക്, ഉസ്മാന്‍ കാച്ചടി, സാബിത്ത് കക്കാട് എന്നിവര്‍ പ്രസംഗിച്ചു.
 
മഅദനി: കേന്ദ്ര-കേരള സര്‍ക്കാറുകള്‍ ഇടപെടണം -പി.ഡി.പി

കാസര്‍കോട്: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ നീണ്ടുപോകുന്ന ജയില്‍വാസത്തിന്റെ കാര്യത്തിലും അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും കേരള-കേന്ദ്രസര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്ന് പി.ഡി.പി കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഐ.എസ്. സക്കീര്‍ഹുസൈന്‍ അധ്യക്ഷത വഹിച്ചു.ഉബൈദ് മുട്ടുന്തല, മുഹമ്മദ് ബള്ളൂര്‍, ഖാലിദ് ബംബ്രാണ, അബ്ദുറഹ്മാന്‍ തെരുവത്ത്, സാദിഖ് മുളിയടുക്ക, ഹസൈനാര്‍ ചട്ടഞ്ചാല്‍, ഖാദര്‍ നായന്മാര്‍മൂല, കെ.എന്‍. മുഹമ്മദ് തൃക്കരിപ്പൂര്‍, മൊയ്തീന്‍ ബാവ തങ്ങള്‍, റഷീദ് ബേക്കല്‍, ഹനീഫ പാണലം, ശാഫി കളനാട് എന്നിവര്‍ സംസാരിച്ചു. യൂനുസ് തളങ്കര സ്വാഗതവും ഇസ്ഹാഖ് കന്തല്‍ നന്ദിയും പറഞ്ഞു.


കുടിവെള്ളക്ഷാമം പരിഹരിക്കണം പി.ഡി.പി കണ്‍വെന്‍ഷന്‍

വളാഞ്ചേരി: പി.ഡി.പി കോട്ടയ്ക്കല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ കായല്‍മഠത്തില്‍ മുഹമ്മദ് കുഞ്ഞിപ്പയുടെ അധ്യക്ഷതയില്‍ നടന്നു. ശശി പൂവന്‍ചിന, ഹംസ കാവുംപുറം, സമീര്‍, സി. സിദ്ദീഖ്, നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. വളാഞ്ചേരി പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
 
നഗരസഭാ കൗണ്‍സില്‍ പിരിച്ചുവിടണം -പി.ഡി.പി.


കായംകുളം: കായംകുളം നഗരത്തിലെ മാലിന്യങ്ങള്‍ മൂന്നുമാസമായി നീക്കം ചെയ്യാന്‍ കഴിയാത്ത നഗരസഭാ കൗണ്‍സില്‍ പിരിച്ചുവിട്ട് ബദല്‍സംവിധാനം ഏര്‍പ്പെടുത്തണമെന്ന് പി.ഡി.പി.നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

സ്വാര്‍ത്ഥതാത്പര്യ സംരക്ഷണത്തിനുള്ള ഉപാധി മാത്രമായാണ് കൗണ്‍സിലര്‍മാര്‍ ഭരണത്തെ കാണുന്നത്. കെ.മോഹന്‍ അധ്യക്ഷത വഹിച്ചു.
 
മദനിക്ക് നീതി ലഭ്യമാക്കണം -പി.ഡി.പി


തിരൂരങ്ങാടി: മനുഷ്യാവകാശ ലംഘനത്തിന് ഇരയായി ജയിലില്‍ കഴിയുന്ന അബ്ദുള്‍നാസര്‍ മദനിക്ക് നീതിലഭിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പി.ഡി.പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ മത-രാഷ്ട്രീയ നേതാക്കന്മാര്‍ മൗനംപാലിക്കുന്നതിനെ യോഗം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് എം.എ.റസാഖ് ഹാജി അധ്യക്ഷതവഹിച്ചു. വേലായുധന്‍ വെന്നിയൂര്‍, സക്കീര്‍ പരപ്പനങ്ങാടി, ഇബ്രാഹിം തിരൂരങ്ങാടി, ഉസ്മാന്‍ കാച്ചടി എന്നിവര്‍ പ്രസംഗിച്ചു.
 
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണം : പി.ഡി.പി.


നെടുങ്കണ്ടം: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്ന് പി.ഡി.പി. ഉടുമ്പന്‍ചോല നിയോജകമണ്ഡലം കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി നെജീബ് കളരിക്കല്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സി.ഇ. നാസര്‍ അധ്യക്ഷനായിരുന്നു. യൂനസ് കിഴക്കയില്‍, നാസര്‍ പട്ടാളം, ടി.എ. മുഹമ്മദ് സാലി, മുഹമ്മദ് റാഫി, ഹലീല്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

പുന:സംഘടിപ്പിക്കപ്പെട്ട സി.എ.സി.യുടെ പ്രഥമ യോഗം നാലിന് കൊച്ചിയില്‍

കൊച്ചി : പുതുതായി പന്ത്രണ്ടു പേരെ ഉള്‍പ്പെടുത്തി പുന:സംഘടിപ്പിക്കപ്പെട്ട സി.എ.സി.യുടെ പ്രഥമ യോഗം ജൂണ്‍ നാലിന് ശനിയാഴ്ച കൊച്ചിയില്‍ നടക്കും. കാലത്ത് പതിനൊന്നു മണിക്ക് വൈറ്റിലയിലുള്ള 'ലോക' ഹോട്ടലില്‍ ആണ് യോഗം നടക്കുന്നത്. ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം പാര്‍ട്ടി കൂടുതല്‍ ശക്തമാക്കുന്നതിനാവശ്യമായ സുപ്രധാനമായ നടപടികള്‍ക്കും യോഗത്തില്‍ രൂപം നല്‍കും.

ചെയര്‍മാനെ കൂടാതെ അഡ്വ.അക്ബര്‍ അലി,അഡ്വ.ഷംസുദ്ദീന്‍ കുന്നത്ത് (മലപ്പുറം), അജിത്കുമാര്‍ ആസാദ് (കാസര്‍ഗോഡ്‌), അഡ്വ.സത്യദേവ്, പനവൂര്‍ ഹസ്സന്‍, വര്‍ക്കല രാജ് (തിരുവനന്തപുരം), അഡ്വ. സുധാകരന്‍ (കോഴിക്കോട്), മൊയ്തീന്‍ ചെമ്പോത്തറ (വയനാട്‌), നിസാര്‍ മേത്തര്‍ (കണ്ണൂര്‍), ടി.എ.മുജീബ് റഹ്മാന്‍, സുബൈര്‍ വെട്ടിയാനിക്കല്‍,വീരാന്‍കുട്ടി ഹാജി (ഏറണാകുളം), മുഹമ്മദ് സിയാവുദ്ദീന്, ‍തോമസ് മാഞ്ഞൂരാന്‍ (പാലക്കാട്), എം.എസ്.നൌഷാദ്, സുബൈര്‍ സബാഹി (കോട്ടയം), കെ.ഇ. അബ്ദുല്ല (ത്രിശ്ശൂര്‍), മൈലക്കാട് ഷാ, യു.കെ. അബ്ദുല്‍ റഷീദ് മൌലവി, സാബു മുഹമ്മദ്‌ ഹനീഫ കൊട്ടാരക്കര (കൊല്ലം) മാഹിന്‍ ബാദുഷ മൌലവി, മുഹമ്മദ് റജീബ് കൊല്ലക്കടവ്, അഡ്വ.വള്ളികുന്നം പ്രസാദ്, അഡ്വ.മുട്ടം നാസ്സര്‍ (ആലപ്പുഴ) എന്നിവരാണ് സി.എ.സി.അംഗങ്ങള്‍.

പി.സി.എഫ്.അംഗത്വ കാമ്പയിന് നല്ല പ്രതികരണം

ദുബായ് : പി.ഡി.പി.യുടെ പ്രാവാസി കൂട്ടായ്മയായ പി.സി.എഫ്.(പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ) അംഗത്വ വിതരണ കാമ്പയിന് പൊതുവെ നല്ല പ്രതികരണം ലഭിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതിനകം നിരവധി പ്രവര്‍ത്തകര്‍ അംഗത്വം എടുത്തു കഴിഞ്ഞു. പി.സി.എഫ്. ദുബായ് എമിറേറ്റ് കമ്മിറ്റി, ഒമാന്‍ സെന്‍ട്രല്‍ കമ്മിറ്റി എന്നിവയാണ് അംഗത്വ കാമ്പയിന്‍ പ്രഖ്യാപിച്ചത്. ദുബായ് കമ്മിറ്റി നടത്തുന്ന കാമ്പയിന്‍ ആഗസ്റ്റ്‌ മാസം 31 വരെ നീട്ടിയതായി പ്രസിഡണ്ട്‌ ബഷീര്‍ പട്ടാമ്പി അറിയിച്ചു. ‍കാമ്പയിന്‍ വന്‍ വിജയമാക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും ആത്മാര്‍ഥമായി രംഗത്തിറങ്ങണമെന്നു ബന്ധപ്പെട്ട കമ്മിറ്റികള്‍ അഭ്യര്‍ഥിച്ചു. ദുബായിലുള്ള പ്രവര്‍ത്തകര്‍ ൦55-6417975, 055-5445978 എന്നീ നമ്പരുകളിലും  ഒമാനിലെ പ്രവര്‍ത്തകര്‍ 00968-99722354 ഈ നമ്പരിലും ബന്ധപ്പെടണം.

കര്‍ണാടക മനുഷ്യാവകാശ കമീഷന് നിവേദനം നല്‍കി

ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്ഫോടന കേസ്സില്‍ അന്യായമായി പ്രതിചെര്‍ക്കപ്പെട്ടു തടവില്‍ കഴിയുന്ന‍ അബ്ദുന്നാസിര്‍ മഅദനിയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സംസ്ഥാന മനുഷ്യാവകാശ കമീഷന് നിവേദനം നല്‍കി. സൗത്ത് ഇന്ത്യ സെല്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എജുക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് (സിക്രെം) ആണ് കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എസ്.ആര്‍. നായിക്കിന് നിവേദനം നല്‍കിയത്. കമീഷന്‍ ജയില്‍ സന്ദര്‍ശിച്ച് മഅദനിയുടെ അവസ്ഥ വിലയിരുത്തണമെന്നും സംഘടനാ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മാത്യു ഫിലിപ്പിന്റെ നേതൃത്വത്തില്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.മഅദനിയുടെ കുളിമുറിയിലും കക്കൂസിലും ക്ലോഡ്സ് സര്‍ക്യുട്ട് ടി.വി.സ്ഥാപിച്ചത് സ്വാകാര്യതയെ ബാധിക്കുന്നതും മനുഷ്യവകാശ ലംഘനമാണ്. ഇരുപത്തി നാല് മണിക്കൂറും ഹൈ ബീം ബള്‍ബ് പ്രകാശിപ്പിച്ച് ഉറക്കത്തിന് തടസ്സമുണ്ടാക്കുന്നുമുണ്ട്. നിരവധി ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന മഅദനിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. കമീഷന്‍ നേരിട്ട് ജയില്‍ സന്ദര്‍ശിച്ച് മനുഷ്യാവകാശം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മഅദനിയെ പ്രമുഖ ആയുര്‍വേദ ഹോളിസ്റിക് ചികിത്സാ കേന്ദ്രത്തില്‍ കൊണ്ടുപോയെങ്കിലും സ്ഥാപനത്തിന്റെ ഡയറക്ടര്‍ സ്ഥലത്തില്ലാത്തതിനാല്‍ മടക്കിക്കൊണ്ടുപോയിരുന്നു. തീര്‍ത്തും അവസനിലയായ അദ്ദേഹത്തെ ഇത്രയും ദൂരം പോലീസ് വാഹനത്തില്‍ കൊണ്ടുപോയത് ശാരീരിക പീഡനമായി കണക്കാണമെന്നു മനുഷ്യാവാകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മഅദനിക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനം രാജ്യത്തെ അസ്ഥിരപ്പെടുത്തും : ഭാസുരേന്ദ്ര ബാബു

മഅദനിക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനം രാജ്യത്തെ അസ്ഥിരപ്പെടുത്തും : ഭാസുരേന്ദ്ര ബാബു

കൊച്ചി : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനം ന്യൂനപക്ഷങ്ങളിലുണ്ടാക്കുന്ന ആശങ്ക രാജ്യത്തെ അസ്ഥിരപ്പെടുത്തുകയും മത സാഹോദര്യത്തിനു തടസ്സമാവുകയും ചെയ്യുമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അഭിപ്രായപ്പെട്ടു. അബ്ദുല്‍ നാസ്സര്‍ മഅദനിയോടുള്ള നീതി നിഷേധത്തില്‍ പ്രതിഷേധിച്ചു മുസ്ലിം സംയുക്ത വേദി മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിക്ക് ശേഷം നടന്ന പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസീമാനന്ദയെ പോലുള്ളവര്‍ക്ക് നിയമത്തിന്റെ എല്ലാ പരിരക്ഷയും ലഭിക്കുകയും മഅദനിക്ക് അത് നിഷേധിക്കുകയും ചെയ്യുന്നത് വരും കാലങ്ങളില്‍  പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. അത് രാജ്യത്തിന്‍റെ മതേതരത്വത്തെ തകര്‍ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മഅദനിക്ക് നീതി ലഭിക്കാന്‍ മൂവാറ്റുപുഴയില്‍ ഉജ്ജ്വല റാലി

മഅദനിക്ക് നീതി ലഭിക്കാന്‍ മൂവാറ്റുപുഴയില്‍ ഉജ്ജ്വല റാലി

മൂവാറ്റുപുഴ: ബാംഗ്ലൂര്‍ കേസ്സില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന അബ്ദുള്‍നാസര്‍ മഅദനിക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംയുക്തവേദിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല റാലി നടന്നു. സെന്‍ട്രല്‍ ജുമാമസ്ജിദിനു മുന്നില്‍ നിന്നു തുടങ്ങിയ റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം പി.കെ. സുലൈമാന്‍ മൗലവി, പേട്ട ജുമാമസ്ജിദ് ഇമാം അഷ്‌റഫ് മൗലവി, അഞ്ചല്‍പ്പെട്ടി ജുമാമസ്ജിദ് ഇമാം അബ്ദുള്‍കരീം റഷാദി, സംയുക്തവേദി ചെയര്‍മാന്‍ കാഞ്ഞാര്‍ അബ്ദുള്‍ റസാഖ് മൗലവി, സംസ്ഥാന സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുള്‍സലിം മൗലവി, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം ടി.എ. മുജീബ് റഹ്മാന്‍, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം സുബൈര്‍ വെട്ടിയാനിക്കല്‍, ഷിഹാബുദ്ദീന്‍ മൗലവി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതിഷേധറാലി മുനിസിപ്പല്‍ ടൗണ്‍ഹാള്‍ മൈതാനിയില്‍ സമാപിച്ചു തുടര്‍ന്ന് നടന്ന സമ്മേളനം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ജെ.എം.എഫ്. സംസ്ഥാന ഭാരവാഹിയുമായ ഭാസുരേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.കാഞ്ഞാര്‍ അബ്ദുള്‍ റസാഖ് മൗലവി അധ്യക്ഷനായി. കേരള മഹല്ല്‍  ഇമാം ഐക്യവേദി സംസ്ഥാന സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, കെ.എ. ഫൈസല്‍ (സോളിഡാരിറ്റി), യഹ്‌യാതങ്ങള്‍ (പി.എഫ്.ഐ.), എം.പി. അബ്ദുള്‍ജബ്ബാര്‍ സഖാഫി (എസ്.വൈ.എസ്.), കെ.പി. മുഹമ്മദ് തൗഫീഖ്മൗലവി (കെ.എം.വൈ.എഫ്.), പി.ജെ. മാനുവല്‍, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം കെ.ഇ. അബ്ദുള്ള, മൈലക്കാട് ഷാ (പി.ഡി.പി.), സ്വാഗത സംഘം ഭാരവാഹികളായ പി.കെ. സുലൈമാന്‍ മൗലവി, അഷറഫ് മൗലവി അല്‍ഖാസിമി, ശിഹാബുദ്ദീന്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.

ഭരണകൂടങ്ങള്‍ മഅദനിക്ക് നീതി നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് എന്ന് വരുത്തി തീര്‍ക്കാന്‍ ചികിത്സാ നാടകം


ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ കേസ്സില്‍ അന്യായമായി പ്രതി ചേര്‍ക്കപ്പെട്ടു തടവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ചികില്‍സ ലഭിക്കാതെ മടക്കി. വ്യാഴാഴ്ചയാണ് മഅദനിയെ ജയിലില്‍ നിന്ന് വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ഹോളിസ്റ്റിക് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികില്‍സക്കായി കൊണ്ടുപോയത്. മുന്‍കൂട്ടി ബുക്ക് ചെയ്യുകയോ മറ്റ് സൗകര്യങ്ങള്‍ ഒരുക്കുകയോ ചെയ്യാതെ കൊണ്ടുപോയതിനാലാണ് ചികില്‍സിക്കാന്‍ സാധിക്കാതെ ആശുപത്രിയില്‍ നിന്ന് മടക്കിയതെന്നാണ് സൂചന. വന്‍ തുക ചെലവ് വരുന്ന ചികില്‍സക്ക് കര്‍ണാടക ആഭ്യന്തര വകുപ്പ് ഫണ്ട് അനുവദിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. മഅദനിയുടെ അഭിഭാഷകരെയോ ബന്ധുക്കളെയോ അറിയിക്കാതെയാണ് കൊണ്ടുപോയത്. പ്രത്യേക അന്വേഷണ സംഘമാണ് ജയിലിലെത്തി മഅദനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതേതുടര്‍ന്ന് ജൂണ്‍ ഏഴിന് മഅദനിയുടെ ചികില്‍സക്കായി പ്രത്യേക അന്വേഷണ സംഘം അപ്പോയിന്റ്‌മെന്റ് എടുത്തിട്ടുണ്ട്.

മഅദനി സുപ്രീം കോടതിയില്‍ നല്‍കിയ ഇടക്കാല ഹരജിയില്‍ ആവശ്യമായ പഞ്ചകര്‍മ ചികില്‍സ ബംഗളൂരുവില്‍ തന്നെ ലഭ്യമാക്കാമെന്നും ഇതിനായി ഇടക്കാല ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് മുക്കത്തിന് സമീപമുള്ള ആശുപത്രിയില്‍ 2007ല്‍ മഅദനിക്ക് ലഭ്യമാക്കിയതിന് സമാനമായ ചികില്‍സ ബംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ നല്‍കാമെന്നാണ് പ്രോസിക്യൂഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്. സുപ്രീം കോടതി പഞ്ചകര്‍മ ചികില്‍സ നല്‍കാന്‍ നിര്‍ദേശിച്ച് രണ്ടാഴ്ചയോളമായിട്ടും ഇതിന് തയാറാകാത്തത് വിവാദമായപ്പോഴാണ് ഇന്നലെ പൊടുന്നനെ ആശുപത്രിയിലെത്തിച്ചതെന്നാണ് അറിയുന്നത്.

മലയാളി ദമ്പതികളായ ഡോ. മത്തായി ഐസക്കിന്റെയും ഡോ.സുജയുടെയും നേതൃത്വത്തിലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള സൗഖ്യ ആശുപത്രിയിലെ ചികില്‍സക്ക് ലക്ഷങ്ങള്‍ ചെലവാകും. 21ഉം 28ഉം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പഞ്ചകര്‍മ ചികില്‍സയാണ് ഈ ആശുപത്രിയിലുള്ളത്. 8000 രൂപ മുതല്‍ 10000 രൂപ വരെയാണ് പ്രതിദിനം ചെലവാകുക. ഈ വലിയ തുക കര്‍ണാടക ആഭ്യന്തര വകുപ്പാണ് അനുവദിക്കേണ്ടത്.ഫണ്ട് അനുവദിക്കാന്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് വിവരം. ഫണ്ട് അനുവദിക്കാതെയും മുന്‍കൂട്ടി ബുക്ക് ചെയ്യാതെയും പൊടുന്നനെ മഅദനിയെ ആശുപത്രിയിലെത്തിച്ച് മടക്കിക്കൊണ്ടുപോയത് ചികില്‍സ പ്രഹസനമാക്കാനാണെന്നാണ് മഅദനിയുമായി ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നത്. ചികില്‍സ നല്‍കിയതായി കാട്ടി കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്നതായും പറയുന്നു. പുറംവേദനയും പ്രമേഹവും മൂലം ബുദ്ധിമുട്ടുന്ന മഅദനിയെ 60 കിലോമീറ്ററിലധികമുള്ള ആശുപത്രിയില്‍ മുന്നൊരുക്കങ്ങളൊന്നും കൂടാതെയാണ് ചികില്‍സക്ക് കൊണ്ടുപോയതെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് കുറ്റപ്പെടുത്തി. വിവിധ രോഗങ്ങള്‍ മൂലം ഡോക്ടര്‍മാര്‍ മഅദനിക്ക് പൂര്‍ണ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്.