ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Monday, December 24, 2012

സാമൂഹിക നീതി മഅദനിയുടെ അവകാശം : പ്രേമചന്ദ്രന്‍

സാമൂഹിക നീതി മഅദനിയുടെ അവകാശം : പ്രേമചന്ദ്രന്‍ 

മദനിയോ ട് കാണിക്കുന്നത് സമാനതകളില്ലാത്ത ക്രൂരത : വി . ഹര്‍ഷ കുമാര്‍

മദനിയോ ട്  കാണിക്കുന്നത് സമാനതകളില്ലാത്ത ക്രൂരത : വി . ഹര്‍ഷ കുമാര്‍ 

Sunday, December 23, 2012

മ അദനിയുടെ ഇരു വൃക്കകളും തകരാറില്‍ നില ആശങ്കാജനകം

മഅദനിയുടെ ഇരു വൃക്കകളും തകരാറില്‍ നില ആശങ്കാജനകം 
പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ (ബാംഗ്ളൂര്‍): ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ വിചാരണത്തടവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനില ആശങ്കാജനകം. അടിയന്തരമായി വിദഗ്ധ ചികില്‍സ ലഭിച്ചില്ലെങ്കില്‍ മഅ്ദനി അത്യാസന്നനിലയിലേക്കു നീങ്ങും. പോലിസിന്റെ പ്രത്യേക അനുമതി പ്രകാരം തേജസ് പ്രതിനിധി ശനിയാഴ്ച ജയിലില്‍ സന്ദര്‍ശിച്ചപ്പോഴാണ് രോഗങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയ വിവരം മഅ്ദനി പങ്കുവച്ചത്. 

ഹൃദ്രോഗബാധയെത്തുടര്‍ന്ന് നേരത്തെ മൂന്നു തവണ ആന്‍ജിയോഗ്രാം പരിശോധനയ്ക്കു വിധേയനായ മഅ്ദനിക്ക് കഴിഞ്ഞ 20 ദിവസത്തിനിടെ നിരവധി തവണ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളുണ്ടായി. ശ്വാസതടസ്സം പതിവായിരിക്കുകയാണ്. വിവരം ജയില്‍ അധികൃതരെ അറിയിച്ചിട്ടും ചികില്‍സയൊന്നും ലഭിച്ചിട്ടില്ല. 

ഒമ്പതു മാസം മുമ്പ് വിക്ടോറിയ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വൃക്കകള്‍ക്ക് തകരാറു സംഭവിക്കുന്നതിന്റെ സൂചനകള്‍ കണ്െടത്തിയിരുന്നു. തുടര്‍ചികില്‍സയുടെ അഭാവത്തില്‍ വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചതിനാല്‍ കണ്‍പോളകളിലും കാലിലും മറ്റും നീരു വന്നു ചീര്‍ത്തിരിക്കുകയാണ്. ദിനംപ്രതി 20 രൂപ വിലയുള്ള രണ്ടു ഗുളികകളും 45 പോയിന്റ് ഇന്‍സുലിനും ഉപയോഗിച്ചിട്ടും പ്രമേഹത്തിന്റെ തോത് 500നു മുകളില്‍ തുടരുന്നത് വൃക്കകളുടെ തകരാറു മൂലമാണെന്ന് മഅ്ദനി പറഞ്ഞു. 

ശരീരത്തിന്റെ ഇടതുഭാഗം ഏറക്കുറേ തളര്‍ന്ന അവസ്ഥയിലാണ്. ഇടതുകാലിന്റെ സ്പര്‍ശനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. മുറിച്ചുമാറ്റിയ വലതുകാലിന്റെ അവശിഷ്ട ഭാഗങ്ങളില്‍ പഴുപ്പും നീര്‍ക്കെട്ടും കാരണം വേദന അസഹ്യമാണ്. വീല്‍ചെയറില്‍ ഇരിക്കുമ്പോള്‍ ബാലന്‍സ് തെറ്റി വീഴാതിരിക്കാന്‍ വേണ്ടി മാത്രമാണ് കൃത്രിമകാല്‍ ഉപയോഗിക്കുന്നത്. നില്‍ക്കുമ്പോഴും നടക്കുമ്പോഴും വെപ്പുകാല്‍ ഉപയോഗിക്കാനാവാത്തതിനാല്‍ ടോയ്ലറ്റിലിരിക്കാന്‍ പോലും ഇപ്പോള്‍ പരസഹായം വേണം. 

ഇടതുകണ്ണിന്റെ കാഴ്ച 90 ശതമാനം നഷ്ടപ്പെട്ടു. ശക്തി കൂടിയ കണ്ണട ഉപയോഗിച്ചിട്ടും ഫലമില്ല. ഇടതുകണ്ണിനെ ബന്ധിപ്പിക്കുന്ന നാഡീവ്യൂഹങ്ങള്‍ക്ക് കേടുള്ളതായി ഒന്നര വര്‍ഷം മുമ്പ് ബാംഗ്ളൂര്‍ കെ.ഐ.ഡി ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ആറു മാസത്തിനകം ലേസര്‍ ചികില്‍സ നടത്തിയില്ലെങ്കില്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുമെന്ന റിപോര്‍ട്ട് അടുത്ത കാലത്താണ് പുറത്തുവന്നത്. മൂന്നു മാസം ഇടവിട്ട് കണ്ണിനു വിദഗ്ധ ചികില്‍സ വേണമെന്ന കെ.ഐ.ഡി ആശുപത്രി സൂപ്രണ്ടിന്റെ നിര്‍ദേശവും ജയില്‍ അധികൃതര്‍ അട്ടിമറിച്ചു. 

ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനു പിന്നാലെ വലതുകണ്ണിനും വേദനയും മങ്ങലും ആരംഭിച്ചിട്ടുണ്ട്. ഇതു കാരണം പത്രവായന നിര്‍ത്തി. വേദന അവഗണിച്ചാണ് ഖുര്‍ആന്‍ പാരായണം നടത്തുന്നത്. 

ജയിലില്‍ തനിക്ക് മതിയായ ചികില്‍സ ലഭിക്കുന്നതായി കര്‍ണാടക ആഭ്യന്തര സെക്രട്ടറി കേരള സര്‍ക്കാരിനെ കഴിഞ്ഞ ദിവസം അറിയിച്ചത് ശുദ്ധ കളവാണെന്ന് മഅ്ദനി പറഞ്ഞു. കഴിഞ്ഞ 18 മാസത്തിനിടെ രണ്ടു തവണ പ്രമേഹനിര്‍ണയത്തിനുള്ള രക്തപരിശോധന മാത്രമാണ് ജയിലില്‍ നിന്നു ചെയ്തത്. കൂടിയ ഡോസില്‍ ഇന്‍സുലിന്‍ കുത്തിവച്ച ശേഷം രക്തം പരിശോധിച്ചു പ്രമേഹത്തിന്റെ തോത് കുറവാണെന്ന് കോടതിയില്‍ വരുത്തിത്തീര്‍ക്കുകയാണ് ജയില്‍ അധികൃതര്‍ ചെയ്തത്. 

രോഗികളായ വിചാരണത്തടവുകാരുടെ തൂക്കം കുറയുന്നുണ്േടാ എന്നു പ്രത്യേകം ഉറപ്പുവരുത്തണമെന്നാണ് ജയില്‍ ചട്ടം. എന്നാല്‍, ജയിലിലടക്കുമ്പോള്‍ തൂക്കം പരിശോധിച്ചതില്‍പ്പിന്നെ മഅ്ദനിയുടെ തൂക്കം ജയിലില്‍ പരിശോധിച്ചിട്ടേയില്ല. രണ്ടര വര്‍ഷത്തിനിടെ ശരീരഭാരം ഗണ്യമായി കുറഞ്ഞതും രോഗങ്ങള്‍ കൂടിയതും ജയില്‍രേഖകളില്‍ ഇടം നേടാതിരിക്കാനും ജാമ്യത്തിനു തടയിടാനുമാണ് ഇത്തരം പരിശോധനകള്‍ നടത്താതിരിക്കുന്നത്.

ജയിലില്‍ സന്ദര്‍ശകരോട് സംസാരിക്കുന്നത് തനിക്ക് അസുഖമില്ലെന്നതിനു തെളിവായി ജയില്‍ അധികൃതര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്െടന്ന് മഅ്ദനി പറഞ്ഞു. അവശതകള്‍ മറച്ചുവച്ചു സന്ദര്‍ശകരോട് സംസാരിക്കുന്നത് ജയിലില്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാനാണ്. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബും തേജസ് പ്രതിനിധിക്കൊപ്പമുണ്ടായിരുന്നു.

മഅദനിയുടെ മോചനത്തിന് നിരാഹാര സമരം ആരംഭിക്കും : വര്‍ക്കല രാജ്

മഅദനിയുടെ മോചനത്തിന് നിരാഹാര സമരം ആരംഭിക്കും : വര്‍ക്കല രാജ് 

എടപ്പാള്‍: അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കണമെന്നും ജയില്‍ മോചിതനാക്കണമെന്നും ആവശ്യപ്പെട്ട് പി.ഡി.പി.മരണം വരെ നിരാഹാരം നടത്തുമെന്ന് സംസ്ഥാന സീനിയര്‍ വൈസ് ചെയര്‍മാന്‍ സ്വാമി വര്‍ക്കല രാജ് പറഞ്ഞു. തവനൂര്‍ നിയോജക മണ്ഡലം സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രക്ഷോഭ സമരങ്ങളുടെ പ്രചാരണത്തിനായി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ സമരസന്ദേശയാത്ര ഫിബ്രവരി 25ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സലാം അതളൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ, ജാഫറലി ദാരിമി, അസീസ് വെളിയങ്കോട്, ഷംലിക് കടകശ്ശേരി, കല്ലിങ്ങല്‍ മൂസ്സ, യൂസഫ് എടപ്പാള്‍, സുലൈമാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം നേതാക്കള്‍ കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിച്ചു

ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം നേതാക്കള്‍ 

കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം നേതാക്കളായ വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ എച്ച്.ഷഹീര്‍ മൗലവി (കേരള), അജിത്കുമാര്‍ ആസാദ്, ശ്യാം (കര്‍ണാടക) എന്നിവര്‍ കേന്ദ്രമന്ത്രിമാരെ കണ്ട് നിവേദനം നല്‍കി.
കേന്ദ്രമന്ത്രിമാരായ എ.കെ.ആന്‍റണി, വയലാര്‍ രവി, ഇ. അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി. തോമസ്, കൊടിക്കുന്നില്‍ സുരേഷ്,കെ.സി.വേണുഗോപാല്‍ എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്. 
കേന്ദ്ര ആഭ്യന്തരവകുപ്പ് വിഷയത്തില്‍ ഇടപെടുമെന്ന് ഉറപ്പ് ലഭിച്ചതായി നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മഅദനിയോടുള്ള നീതിനിഷേധം നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കം-എം.പി വീരേന്ദ്രകുമാര്‍

മഅദനിയോടുള്ള നീതിനിഷേധം നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കം-എം.പി വീരേന്ദ്രകുമാര്‍

മലപ്പുറം:പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅദനിയോടുള്ള നീതിനിഷേധം രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയ്ക്ക് കളങ്കമാണെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. പഞ്ചായത്ത്-മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ക്കായി സോഷ്യലിസ്റ്റ് ജനത മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മഅദനി ഏറെക്കാലമായി വിചാരണത്തടവുകാരനായി കഴിയുന്നു. ആദ്യം കോയമ്പത്തൂര്‍ ജയിലില്‍ വര്‍ഷങ്ങളോളം കിടന്നു. എല്ലാംകഴിഞ്ഞ് ഒടുവില്‍ കോടതി പറഞ്ഞു, മഅദനി കുറ്റം ചെയ്തിട്ടില്ലെന്ന്. ഇപ്പോള്‍ ബാംഗ്ലൂര്‍ ജയിലില്‍. ഇതുവരെ വിചാരണപോലും തുടങ്ങിയിട്ടില്ല. നീതിനിഷേധത്തിന്റെ തടവില്‍ തകര്‍ന്ന അവസ്ഥയിലാണയാള്‍. ഒരു മനുഷ്യനെ എത്രകാലമാണിങ്ങനെ ജയിലില്‍ കിടത്തുന്നത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ശിക്ഷിക്കണം. കോയമ്പത്തൂര്‍ കേസില്‍ ആരോപിക്കപ്പെടുന്ന കുറ്റത്തിനുള്ളതിനേക്കാള്‍ ശിക്ഷ മഅദനി അനുഭവിക്കേണ്ടി വരുമ്പോള്‍ എവിടെ നമ്മുടെ നീതിബോധം, എവിടെ ധാര്‍മ്മികത- വീരേന്ദ്രകുമാര്‍ പറഞ്ഞു.

മഅദനിയുടെ വിഷയത്തില്‍ കോടതി ഒരു സമീപനം സ്വീകരിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് മാറുകയാണിപ്പോള്‍. വിഭവങ്ങള്‍ കോര്‍പ്പറേറ്റുകള്‍ കൈയടക്കുന്നു. കര്‍ഷകനും അവന്റെ പ്രശ്‌നങ്ങളും ദേശീയപാത വികസനവും ചില്ലറ വില്‍പ്പന രംഗത്തെ വിദേശനിക്ഷേപവുമുള്‍പ്പെടെ ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒളിക്കുകയാണ്. ജനകീയ പ്രശ്‌നങ്ങളെ സമീപിക്കുന്നതില്‍ സോഷ്യലിസ്റ്റ് ജനതയ്ക്ക് അതിന്‍േറതായ നിലപാടുകളുണ്ട്. ഞങ്ങളുയര്‍ത്തുന്ന ആശയങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്-വീരേന്ദ്രകുമാര്‍ പറഞ്ഞു.

കേരകര്‍ഷകന്റെ രക്ഷയ്ക്കായി പാംഓയില്‍ ഇറക്കുമതി നിരോധിക്കണമെന്നും നീര ഉത്പ്പാദനത്തിന് കര്‍ഷകന് അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് ജനവരി രണ്ടിന് ജില്ലാ കേന്ദ്രങ്ങളില്‍ പാര്‍ട്ടി സത്യാഗ്രഹം നടത്തുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ചടങ്ങില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ അധ്യക്ഷത വഹിച്ചു.

മഅദനി : പുനലൂരില്‍ മനുഷ്യാവകാശ റാലി ബുധനാഴ്ച

മഅദനി : പുനലൂരില്‍ മനുഷ്യാവകാശ റാലി ബുധനാഴ്ച 

പുനലൂര്‍: അബ്ദുള്‍ നാസര്‍ മഅദനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് പുനലൂരില്‍ ബുധനാഴ്ച വൈകിട്ട് നാലിന് റാലിയും സമ്മേളനവും നടക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ പുനലൂര്‍ സലീം ഹാജിയും ജനറല്‍ കണ്‍വീനര്‍ അബ്ബാസ് മൗലവിയും അറിയിച്ചു. മാര്‍ക്കറ്റ് ജങ്ഷനിലാണ് സമ്മേളനം.

മഅദനിക്ക് ചികിത്സ ലഭ്യമാക്കണം- സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി

മഅദനിക്ക് ചികിത്സ ലഭ്യമാക്കണം- സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി


ആലപ്പുഴ:ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന മഅദനിയോട് മാനുഷിക പരിഗണന മുന്‍നിര്‍ത്തി നീതി കാണിക്കണമെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. ശാരീരികമായ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ വലയ്ക്കുകയാണ്. മാനുഷിക പരിഗണന മുന്‍നിര്‍ത്തി വിദഗ്ധ ചികിത്സ ലഭിക്കണമെന്നത് രോഗാതുരനായഒരുവ്യക്തിയുടെ അവകാശമാണ്- അദ്ദേഹം പറഞ്ഞു.

ആരോഗ്യനില തീര്‍ത്തും മോശമായ അദ്ദേഹത്തിന് ബലമായി ഹസ്തദാനത്തിനുപോലും കഴിയുന്നില്ല എന്ന് അറിയാന്‍ കഴിയുന്നത് വേദനാജനകമാണ്. വിദഗ്ധ ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.

കടല്‍ക്കൊലപാതകത്തില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ജയിലിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ ഉപാധികളോടെ ഹോട്ടലില്‍ താമസിക്കാന്‍ സൗകര്യമൊരുക്കി. ക്രിസ്മസ് ആഘോഷിക്കാന്‍ അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഇതുകൂടി പരിഗണിച്ച് അത്യാധുനിക ചികിത്സാസൗകര്യമുള്ള ആശുപത്രിയില്‍ മഅദനിക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്നും സ്വാമി പറഞ്ഞു.

മഅ്ദനിയെ ഒരു ദിവസമെങ്കിലും പുറത്തുവിടുമോ -വി.എസ്

മഅ്ദനിയെ ഒരു ദിവസമെങ്കിലും പുറത്തുവിടുമോ 

-വി.എസ്

തിരുവനന്തപുരം: വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് മുസ്ലിം വിശേഷദിവസം കുടുംബത്തോടൊപ്പം കഴിയാന്‍ ഒരു ദിവസത്തേക്കെങ്കിലും പുറത്തുവിടുമോയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇന്ത്യന്‍ പൗരന്മാര്‍ക്കില്ലാത്ത ഇളവ് ഇറ്റാലിയന്‍ പട്ടാളക്കാര്‍ക്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുന്നതിനുമുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ പട്ടാളക്കാരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ വിടുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീലിനും പോകുന്നില്ല. എന്നാല്‍, വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന മലയാളികള്‍ക്ക് ഈ ഇളവ് ലഭിക്കുന്നില്ല. മഅ്ദനി ഒമ്പത് വര്‍ഷം വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞു. ഒരൊറ്റ മുസ്ലിം വിശേഷദിവസവും പുറത്തുപോകാന്‍ അനുമതി നല്‍കിയില്ല. വിചാരണ നടത്തി എത്ര വര്‍ഷം വേണമെങ്കിലും ശിക്ഷിക്കട്ടെ.
സര്‍ക്കാറിന്‍െറ ഇരട്ട മുഖമാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ജനങ്ങളോടും പ്രതിപക്ഷത്തോടും ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ്. ചില്ലറ വില്‍പനയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന് പറയുകയും അതിനനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു.
നാലഞ്ച് കേസില്‍ പ്രതിയായ കെ. സുധാകരനെ തൊടുന്നില്ല. എന്നാല്‍, ഇടുക്കിയിലെ മണിയെ ജയിലിലാക്കി. ഒരു കടയില്‍ രണ്ട് കച്ചവടമാണ്. വിവരദോഷം നടത്തി, പാര്‍ട്ടിയെ അവഹേളിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിനാണ് മണിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. ലജ്ജയുടെ കണികയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആഭ്യന്തരമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ച സുധാകരനെതിരെ നടപടിയെടുക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മഅ്ദനിക്ക് ഒരൊറ്റ ദിവസംപോലും പരോള്‍ നല്‍കാത്തത് സൂചിപ്പിച്ച് സര്‍ക്കാറിന്‍േറത് ഇരട്ടത്താപ്പാണെന്ന് സഭക്കുപുറത്തും വി.എസ് ആവര്‍ത്തിച്ചു.

പി.ഡി.പി. യില്‍ ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ചു.

പി.ഡി.പി. യില്‍ ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ചു.

കോണ്ഗ്രസ്സ് ഒല്ലൂര്‍ മണ്ഡലം തൊഴിലാളി സംഘടന നേതാവ് ഇസ്മയില്‍ വട്ടക്കല്ലും, കോണ്ഗ്രസ്സ് കുടുംബ പാരമ്പര്യവും, കോണ്ഗ്രസ് ഒല്ലൂര്‍ മണ്ഡലത്തിലെ സജീവ സാനിധ്യവും ആയ ജെന്‍സണ്‍ ആലപ്പാട്ടും മെമ്പര്‍ഷിപ് എടുത്തു പി.ഡി.പി. യില്‍ ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ചു.

നിരപരാധികളായ വിചാരണത്തടവുകാരെവിട്ടയക്കണം -ഐ.എസ്.എം


നിരപരാധികളായ 

വിചാരണത്തടവുകാരെവിട്ടയക്കണം -

ഐ.എസ്.എം


ഭരണകൂടവും ജുഡീഷ്യറിയും അനീതിക്ക് കൂട്ടുനില്‍ക്കരുത്
പാലക്കാട്: രാജ്യത്തെ വിവിധ ജയിലുകളില്‍ അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ട നിരപരാധികളായ ചെറുപ്പക്കാരെ വിട്ടയക്കാന്‍ നടപടിയുണ്ടാവണമെന്ന് ഐ.എസ്.എം കേരള യുവജന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ദലിതര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും രാജ്യത്തെ മുസ്ലിം പൗരന്മാര്‍ക്കും നേരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ന്നിട്ടും ഭരണകൂടങ്ങളും ജുഡീഷ്യറിയും കുറ്റകരമായ നിസ്സംഗതയാണ് പ്രകടിപ്പിക്കുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി.

രാജ്യത്തെ എല്ലാ വിഭാഗം പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട ജുഡീഷ്യറിയും ഭരണകൂടവും അനീതിക്ക് കൂട്ടുനില്‍ക്കുന്നത് രാജ്യത്ത് കടുത്ത അരക്ഷിതാവസ്ഥക്ക് വഴിവെക്കും. കുറ്റം തെളിയിക്കപ്പെടാതെ വര്‍ഷങ്ങളോളം ജയിലുകളില്‍ പീഡിപ്പിക്കപ്പെടുന്ന മുസ്ലിം ചെറുപ്പക്കാര്‍ക്ക് ജാമ്യം നിഷേധിക്കുക വഴി ജുഡീഷ്യറി ഭരണകൂട ഭീകരതക്ക് നിയമ പരിരക്ഷ നല്‍കുകയാണ്. കുറ്റം തെളിയിക്കപ്പെടാതെ വര്‍ഷങ്ങളോളമായി വിവിധ ജയിലുകളില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയടക്കമുള്ള മുസ്ലിം വിചാരണത്തടവുകാര്‍ക്ക് ജാമ്യം നിഷേധിക്കുകയും ആയിരങ്ങളെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ ഭരണകൂട ഭീകരതയുടെ പ്രതിരൂപമെന്ന് ലോകം വിശ്വസിക്കുന്ന നരേന്ദ്രമോഡി സംസ്ഥാന മുഖ്യമന്ത്രിയായി തുടരുകയും ചെയ്യുന്നുവെന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഇരട്ട മുഖമാണ് വ്യക്തമാക്കുന്നത്.

രാജ്യത്തെ മുസ്ലിംകള്‍ക്ക് പ്രതീക്ഷ നഷ്ടമാകുംവിധമാണ് രണ്ടാം യു.പി.എ സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങള്‍. മദ്യത്തിന് സെസ്സ് ഏര്‍പ്പെടുത്തിയുള്ള ക്ഷേമപദ്ധതികള്‍ നടപ്പാക്കാനുള്ള കേരള സര്‍ക്കാറിന്‍െറ യുവജനനയം സംസ്ഥാനത്തെ യുവാക്കളെ അവഹേളിക്കുന്നതാണെന്നും സമ്മേളനം കുറ്റപ്പെടുത്തി. കെ. എന്‍.എം സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് മുജീബുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. അബ്ദുല്‍ ജലീല്‍, സി.എ. സഈദ് ഫാറൂഖി, കെ.പി. സകരിയ്യ, അഡ്വ. എം. മൊയ്തീന്‍കുട്ടി, ശുക്കൂര്‍ കോണിക്കല്‍, തന്‍സീല്‍ വടകര എന്നിവര്‍ സംസാരിച്ചു. സന്നദ്ധ സേവക സംഗമം കെ. എന്‍. എം സംസ്ഥാന സെക്രട്ടറി പി.ടി. വീരാന്‍കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്തു. എ.വി. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി. അബ്ദുല്ലത്തീഫ് മാസ്റ്റര്‍, ഹമീദലി അരൂര്‍, ടി.പി. ഹുസൈന്‍കോയ, ഹംസ സുല്ലമി മൂത്തേടം, നജ്മുദ്ദീന്‍ ഒതായി, ഹക്കീം പറളി എന്നിവര്‍ സംസാരിച്ചു. ആദര്‍ശ പാഠശാല ശൈഖ് അബ്ദുഷഹീദ് ദ്രിയു (ആസ്ത്രേലിയ) ഉദ്ഘാടനം ചെയ്തു. എ. അബ്ദുല്‍ അസീസ് മദനി അധ്യക്ഷത വഹിച്ചു. പി.കെ. മൊയ്തീന്‍ സുല്ലമി, പി.ടി. അബ്ദുല്‍അസീസ് സുല്ലമി, ഹാഫിളുര്‍റഹ്മാന്‍ പുത്തൂര്‍, അലി മദനി മൊറയൂര്‍, ഷാഹിദ് മുസ്ലീം ഫാറൂഖി, ജലീല്‍ മാമാങ്കര,ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ബശീര്‍ പട്ടേല്‍ത്താഴം, കെ.എ അബ്ദുല്‍ ഹസീബ് മദനി, സാബിക് പുല്ലൂര്‍, റാഫി പേരാമ്പ്ര, ജൗഹര്‍ അയനിക്കോട് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഡോ. സലീം ചെര്‍പുളശ്ശേരി അധ്യക്ഷത വഹിച്ചു.

Sunday, December 2, 2012

പി ഡി പി വൈസ് ചെയര്‍മാന്‍ വാഹന അപകടത്തില്‍ പെട്ട് ഐ സി യു വില്‍

പി ഡി പി വൈസ് ചെയര്‍മാന്‍ വാഹന അപകടത്തില്‍ പെട്ട് ഐ സി യു വില്‍ 

പി ഡി പി സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ. കെ . ബീരാന്‍കുട്ടി വാഹന അപകടത്തില്‍ പെട്ട് ഗുരുതരമായ പരിക്കുകളോടെ ഏറനംകുളം ലക്ഷോര്‍ ഹോസ്പിറ്റലില്‍ ഐ സി യു വില്‍ ആണ് . എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുക