പി.സി.എഫ്.റമളാന്‍ റിലീഫ് വിജയിപ്പിക്കുക
ദുബായ് : പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ദുബായ് എമിറേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷവും വിപുലമായ രീതിയില്‍ റമളാന്‍ റിലീഫ് പ്രവര്‍ത്തനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാറാട്ടെ നിരാലംഭരായ സഹോദരങ്ങള്‍, ഷാര്‍ജ സെക്സ് റാക്കറ്റിന്റെ പിടിയില്‍ നിന്നും പി.സി.എഫ്.പ്രവര്‍ത്തകരുടെ ശ്രമ ഫലമായി രക്ഷപ്പെടുത്തി നാട്ടിലെത്തിച്ച പത്തനംതിട്ട സ്വദേശിനിയായ സഹോദരി, ലീഗ് ആക്രമണത്തില്‍ കൊലചെയ്യപ്പെട്ട കാസര്‍ഗോഡ് മാവിലാ കടപ്പുറത്തെ പാര്‍ട്ടി പ്രവര്‍ത്തകന്‍ ബദറുദ്ദീന്‍ തുടങ്ങി കേരളത്തിലെ പതിനാലു ജില്ലകളിലുമുള്ള നിരവധി പേര്‍ക്ക് ഇതിനകം സഹായം എത്തിക്കാന്‍ പി.സി.എഫിന്റെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ വഴി കഴിഞ്ഞിട്ടുണ്ട്. പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സകാത്ത് വിഹിതം എത്തിച്ചു കൊണ്ട് റിലീഫ് പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും അനുഭാവികളും ആത്മാര്‍ഥമായി സഹകരിക്കണമെന്നു പി.സി.എഫ്.അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 055 6417975, 055 5445978
No comments:
Post a Comment