ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Sunday, May 20, 2012

തടവിലാക്കാം; പക്ഷേ, തകര്‍ക്കാനാവില്ല: മഅ്ദനി

തടവിലാക്കാം; പക്ഷേ, തകര്‍ക്കാനാവില്ല: മഅ്ദനി


 

കള്ളത്തെളിവുകളും കള്ളസാക്ഷികളുമാണ്. കോടതി നീതിപൂര്‍വം പ്രവര്‍ത്തിച്ചാബാംഗ്ളൂര്‍: കോയമ്പത്തൂരില്‍ ഞാന്‍ ...വലയില്‍ കുടുങ്ങി. ദൈവാനുഗ്രഹത്താല്‍ ഞാന്‍ ആ വലക്കണ്ണികള്‍ പൊട്ടിച്ചു പുറത്തുവന്നു. ബാംഗ്ളൂരില്‍ ഒന്നൊന്നര വര്‍ഷത്തെ ഗൂഢാലോചനയിലൂടെ ഒരുക്കിവച്ച കെണിയില്‍ എന്നെ കൊണ്ടുവന്ന് കയറ്റുകയായിരുന്നു. എനിക്കെതിരേ ഉണ്ടാക്കിവച്ചതെല്ലാം ല്‍ കഥകളൊക്കെ ചീട്ടുകൊട്ടാരം പോലെ തകരും. സി.ആര്‍.പി.സി 164ാം വകുപ്പുപ്രകാരം ഒരു സാക്ഷിയുടെ മൊഴിയെടുത്തത് മൂന്നുവട്ടം പഠിപ്പിച്ചുവിട്ടാണ്. എന്നിട്ടും അയാള്‍ എന്റെ പേര് ഉച്ചരിച്ചത് മൂന്നാംതവണയാണ്. ഇങ്ങനെയാണു പ്രോസിക്യൂഷന്‍ കേസ് നിര്‍മിച്ചെടുക്കുന്നത്- പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ എന്‍ എം സിദ്ദീഖ് നടത്തിയ അഭിമുഖത്തില്‍ മഅ്ദനി വ്യക്തമാക്കി.

പ്രമേഹരോഗിയായ 47കാരന്‍ മഅ്ദനി ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ച് വലതു കണ്ണിന്റെ കാഴ്ച ഏതാണ്ടു നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇടതു കണ്ണിനെയും രോഗം ബാധിച്ചിട്ടുണ്ട്. കാല്‍ഞരമ്പുകളെ ബാധിക്കുന്ന ഡയബറ്റിക് ന്യൂറോപ്പതിയുടെ ലക്ഷണം നേരത്തേയുണ്ട്. ജയിലില്‍നിന്ന് കര്‍ണാടക ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡയബറ്ററിയില്‍ ചികില്‍സ തേടിയ സമയം ഒരുമാസത്തെ ഇടവേളയില്‍ ലേസര്‍ ചികില്‍സ തുടരണമെന്നു പറഞ്ഞിരുന്നതാണ്. ട്രീറ്റ്മെന്റ് സമ്മറി കിട്ടിയ ജയിലധികൃതര്‍ മതിയായ എസ്കോര്‍ട്ടില്ല എന്ന കാരണം പറഞ്ഞ് കൃത്യസമയത്ത് ആശുപത്രിയില്‍ കൊണ്ടുപോയില്ല. അതോടെ വലതുകണ്ണിലെ ഞരമ്പുകളില്‍ രക്തം കട്ടപിടിച്ചു. പിന്നീട് സ്വന്തം ചെലവില്‍ നാരായണ നേത്രാലയത്തില്‍ പോയപ്പോള്‍, സമയത്ത് ചികില്‍സ കിട്ടാതിരുന്നതുമൂലം ഞരമ്പുകള്‍ ദുര്‍ബലമായതായി കണ്െടത്തി.

സെര്‍വിക്കല്‍ സ്പോണ്ടിലൈറ്റിസ്, നട്ടെല്ലുവേദന, ഡിസ്ക് കൊളാപ്സ്, രക്തസമ്മര്‍ദ്ദം, വയ്പുകാല്‍ പിടിപ്പിച്ച വലതുകാലിന്റെ മാംസപേശികള്‍ ചുരുങ്ങല്‍, ഇടതുകാലില്‍ നീരും മരവിപ്പും, മൂത്രതടസ്സം, അള്‍സര്‍ തുടങ്ങിയ രോഗങ്ങളാല്‍ വലയുന്ന മഅ്ദനി ജയിലിലെ പരിമിതികളില്‍ ശരിയായ ചികില്‍സ കിട്ടാതെ നരകിക്കുകയാണ്.

കോയമ്പത്തൂര്‍ കേസില്‍ ജാമ്യം കിട്ടാതെ ഒമ്പതര വര്‍ഷം ജയിലില്‍ കിടന്നെങ്കിലും നീതിയുക്തമായ വിചാരണയാണു നടന്നതെന്ന തോന്നലാണുള്ളത്. എന്നാല്‍, ഈ ജയിലില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക സെഷന്‍സ് കോടതിയില്‍ നടക്കുന്നത് വെറും നാടകമാണ്. എന്റെ വിടുതല്‍ ഹരജിയില്‍ സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകരായ ജവഹര്‍ലാല്‍ ഗുപ്ത, ശാന്തിഭൂഷന്‍, സുശീല്‍കുമാര്‍ തുടങ്ങിയവര്‍ പത്തരമണിക്കൂര്‍ വാദം നടത്തി. യു.എ.പി നിയമം ചുമത്തുന്നതിലെ അപാകതയൊക്കെ ചൂണ്ടിക്കാട്ടി സമര്‍ഥമായ വാദങ്ങളായിരുന്നു. പ്രോസിക്യൂട്ടര്‍ രാജിവച്ചുപോയി. ജഡ്ജി വാദം കേട്ടു. പിന്നീട് പുതിയ പ്രോസിക്യൂട്ടര്‍ വന്നു. ഒടുവില്‍ പ്രതിഭാഗത്തിന് കോപ്പി പോലും തരാതെ എന്തോ രേഖകള്‍ അയാള്‍ ഫയലാക്കി, പത്തുമിനിറ്റില്‍ വാദം അവസാനിപ്പിച്ചു. കോടതി ഹരജി തള്ളി. ചാര്‍ജ് ഫ്രെയിം ചെയ്യുന്ന സമയത്ത് ചില പ്രതികള്‍ കോടതിയില്‍ വിശ്വാസമില്ലെന്നു പ്രഖ്യാപിച്ചപ്പോഴും ഞാന്‍ നിശ്ശബ്ദനായിരുന്നു. ഒടുവില്‍ ജഡ്ജി എന്നോട് ചോദിച്ചപ്പോള്‍ പറഞ്ഞു: നീതിയുക്തമാണെന്നു പ്രതികളെ വിശ്വസിപ്പിക്കാന്‍ പാകത്തില്‍ അഭിനയിക്കുന്നതില്‍ പോലും ഈ കോടതി പരാജയമാണ്. നീതിയുടെ ഒരു മര്‍മരം പോലും ഇവിടെ ഉണ്ടാവുന്നില്ല. പക്ഷേ, ഞാനീ കോടതിയെ അവിശ്വസിക്കുന്നില്ല- മഅ്ദനി വിശദമാക്കി.

മഅ്ദനിയുടെ മോചനത്തിന് ദേശീയതലത്തില്പുതിയ കൂട്ടായ്മ

മഅ്ദനിയുടെ മോചനത്തിന് ദേശീയതലത്തില്പുതിയ കൂട്ടായ്മ

പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജയില്‍ മോചനത്തിന് പുതിയ ജനകീയ കൂട്ടായ്മ രൂപവത്കരിക്കും. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന്‍െറ നേതൃത്വത്തിലാണ് കൂട്ടായ്മ.
ഇതിനായി ജൂണ്‍ 26ന് എറണാകുളത്ത് ആലോചനായോഗം ചേരുമെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്...
‍ അറിയിച്ചു. യോഗത്തില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു, അരുണാറോയ്, ബിനായക്സെന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കടുത്ത മനുഷ്യാവകാശ ലംഘനമാണ് മഅ്ദനിക്ക് നേരെ നടക്കുന്നത്. ഇതിന് ദേശീയതലത്തില്‍ കാമ്പയിന്‍ നടത്താനാണ് പുതിയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. അദ്ദേഹത്തിന് നിയമസഹായത്തിനാണ് ഫോറം. എന്നാല്‍ പുതിയ കൂട്ടായ്മ അദ്ദേഹത്തിന് മനുഷ്യത്വപരമായ അവകാശങ്ങള്‍ നേടിക്കൊടുക്കാനാണ്.

ഒരു കാല്‍ നഷ്ടപ്പെട്ട മഅ്ദനിയുടെ അടുത്ത കാലിന്‍െറയും ചലനശേഷി നഷ്ടമായി വരികയാണ്. ഒരു കണ്ണിന്‍െറ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു.
കടുത്ത പ്രമേഹരോഗിയാണ്. ആവശ്യമായ വൈദ്യസഹായം എത്തിക്കണമെന്ന് കോടതി നിര്‍ദേശമുണ്ടായിട്ടും അത് നടക്കുന്നില്ല. ഇതു മനുഷ്യാവകാശ ലംഘനമാണ്. ഇതിനെതിരെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ശബ്ദം ഉയരേണ്ടത്.
കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ സമയത്ത് നിയമസഭാ പ്രമേയം സര്‍ക്കാര്‍ പാസാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെടലൊന്നും നടത്തിയില്ല.
വാര്‍ത്താസമ്മേളനത്തില്‍ മഅ്ദനി ഫോറം അംഗങ്ങളായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഭാസുരേന്ദ്രബാബു, അജിത് ആസാദ്, എസ്.സുവര്‍ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

അന്‍വര്‍ കല്ച്ചരല്‍ ഫോറം ജിദ്ദ യില്‍ താല്‍ക്കാലിക കമ്മിറ്റി രൂപീകരിച്ചു

അന്‍വര്‍ കല്ച്ചരല്‍ ഫോറം ജിദ്ദ യില്‍ താല്‍ക്കാലിക കമ്മിറ്റി രൂപീകരിച്ചു



യതീം മക്കളെ സംരക്ഷിക്കുന്നതിനും ദീനി പ്രവര്‍ത്തനം നടത്തുന്നതിനും , ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു അത്താണിയുമായ അന്‍വര്‍ വെല്‍ഫയര്‍ അസോസ്സിയേഷന്‍ ന്റെ പ്രവാസി സംഘടന ആയ അന്‍വര്‍ കല്ച്ചരല്‍ ഫോറം ജിദ്ദ യില്‍ താല്‍ക്കാലിക കമ്മിറ്റി രൂപീകരിച്ചു. ശരഫിയ്യ അല റയാന്‍ പോളിക്ലിനിക് ഹാളില്‍ കൂടിയ യോഗത്തില്‍ സുബൈര്‍ മുസ്ലിയാര്‍ കണ്‍വീനര്‍ ആയി താല്‍ക്കാലിക കമ്മിറ്റി രൂപീകരിച്ചു. മേയ് ഇരുപത്തിയഞ്ച് വെള്ളിയാഴ്ച വിപുലമായ യോഗത്തില്‍ വച്ച് സമ്പൂര്‍ണ കമ്മിറ്റി രൂപീകരിക്കുവാനും തീരുമാനിച്ചു. സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ ബന്ടപ്പെടുക ‎0560051033, 0548278907

Monday, May 14, 2012

മദനിയുടെ ജീവന്‍ രക്ഷിക്കുക പി ഡി പി സെക്രറെരിയറ്റ് ഉപവാസം മേയ് 23 ന്

മദനിയുടെ  ജീവന്‍ രക്ഷിക്കുക പി ഡി പി സെക്രറെരിയറ്റ് ഉപവാസം മേയ് 23  ന്

P.D.P.ചെയര്‍മാന്‍ നാസ്സര്‍ മദനിയുട ആരോഗ്യ നില വഷളായ സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു
പീ, ഡീ, പീ, മെയ്‌ 23 തിരുവനന്തപുരം സെക്രട്ടരിയെട്ടിനു മുന്നില്‍ കൂട്ട ഉപവാസം നടത്തും . ജില്ല സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും  


കേരളം മത ധ്രുവീകരണത്തിലേക്ക് നീങ്ങുന്നതില്‍ മുഖ്യ പ്രതി ലീഗ് : പി ഡി പി

കേരളം മത ധ്രുവീകരണത്തിലേക്ക്

നീങ്ങുന്നതില്‍   മുഖ്യ പ്രതി  ലീഗ് : പി ഡി പി


Sunday, May 13, 2012

ഭൂമിദാനം: ജുഡീഷ്യല്‍ അന്വേഷണം വേണം - ഐ.എസ്.എഫ്

ഭൂമിദാനം: ജുഡീഷ്യല്‍ അന്വേഷണം വേണം - ഐ.എസ്.എഫ്

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാന നടപടിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഐ.എസ്.എഫ് ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഐ.എസ്.എഫ് ജില്ലാപ്രസിഡന്റ് ഉസ്മാന്‍ കാച്ചടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെമീര്‍ പയ്യനങ്ങാടി ഉദ്ഘാടനംചെയ്തു. ഷാജഹാന്‍ പരവക്കല്‍, ശിഹാബ് കരുവാന്‍കല്ല്, ഷെഫീഖ് കാവുംപുറം, അബ്ബാസ് പള്ളിക്കല്‍ബസാര്‍, ഗഫൂര്‍ തിരൂരങ്ങാടി എന്നിവര്‍ സംസാരിച്ചു.

മഅദനിയുടെ ജീവന്‍ രക്ഷിക്കുക പി.ഡി.പി. ഉപവാസം നാളെ

മഅദനിയുടെ ജീവന്‍ രക്ഷിക്കുക പി.ഡി.പി. ഉപവാസം നാളെ

കാസര്‍കോട്: അബ്ദുള്‍ നാസര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പി.ഡി.പി. കാസര്‍കോട് മണ്ഡലം കമ്മിറ്റി ഉപവാസം നടത്തുന്നു. മെയ് 15ന് രാവിലെ 10 മണിക്ക് കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്താണ് ഉപവാസം നടക്കുക