ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Sunday, July 31, 2011

സന്ദര്‍ശിക്കുക ....അംഗവാവുക .....പിന്തുണക്കുക

മാധ്യമ തമ്പുരാക്കന്മാര്‍  വാര്‍ത്തകള്‍  അവഗണിക്കുമ്പോള്‍  ആ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍  ഒരു വിനീതന്റെ ഒരു എളിയ ശ്രമം ....
സന്ദര്‍ശിക്കുക ....അംഗവാവുക .....പിന്തുണക്കുക ...........
 
 
 
ഒരു സാമ്രാജ്യത്വ - സവര്‍ണ്ണ ഫസിസ്റ്റ് - അധികാര - മാധ്യമ ശക്തികള്‍ക്കും അങ്ങയെയും അങ്ങ് മുന്നോട്ട് വെച്ച ആശയത്തെയും തകര്‍ക്കന്‍ കഴിയില്ല……
ഞങ്ങളുണ്ട്...ഞങ്ങളെപ്പോലുള​്ള ലക്ഷക്കണക്കിന്‍ ജനതയുണ്ട് അവരുടെ പ്രാര്‍തഥനയുണ്ട് അങ്ങയുടെ പിന്നില്‍ ...
നറ്റെല് പണയം വെച്ചിട്ടില്ലാത്ത ഒരു സമുഹം കൂടെയുണ്ട് ....
അങ്ങ് മുന്നോട്ട് പോകുക ശക്തമായി..ധീരതയോടെ.....
പീഡിത വര്‍ഗ്ഗത്തിന്റെ മുന്നണി പോരാളി ജവ്ഹരുല്‍ അന്‍വര്‍ അബ്ദുള്‍ നാസര്‍ മ അദനി ...
 അങ്ങേക്കായിരം അഭിവാദ്യങ്ങള്‍ .....

അവര്‍ണ്ണ ഐക്യം സിന്ദാബാദ് .... മര്ധിത ഐക്യം സിന്ദാബാദ് ....

Saturday, July 30, 2011

ഭരണകുട ഭികരതയെ പേടിക്കാത്ത, ഇത്ര അര്‍ജവതോട് കുടി പറയാന്‍ കയിയുന്ന ആരുണ്ട് പറയു...

ഭരണകുട ഭികരതയെ പേടിക്കാത്ത, ഇത്ര അര്‍ജവതോട് കുടി പറയാന്‍ കയിയുന്ന ആരുണ്ട് പറയു .................


രാജ്യത്തെ പീടിതര്‍ക്ക് വേണ്ടി ശബ്ധിച്ചതിന്റെ പേരില്‍ .....അവര്‍ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ധിച്ചതിന്റെ പേരില്‍ .... ഫാഷിസത്തിന്റെ കരങ്ങളാല്‍ പിച്ചി ചീന്തപ്പെട്ട സ്ത്രീത്വത്തിനു വേണ്ടി ആണതത്ത്തോടെ ശബ്തിച്ചതിന്റെ പേരില്‍ .... സവര്‍ണ്ണ തമ്പുരാക്കന്മാരുടെ കോട്ട കൊത്തളങ്ങളില്‍ വില്ലലുണ്ടാക്കിയ ആ ശബ്തത്തെ തടവര്‍ക്കുള്ളിലാക്കി നിശബ്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ .... ഞങ്ങള്‍ക്ക് വേണ്ടി ശബ്തിച്ചതിന്റെ പേരില്‍ പീഡനം അനുഭവിക്കുന്ന ഉസ്താത് മദനിക്ക് വേണ്ടി ഞങ്ങള്‍ അവസാന ശ്വാസം വരെയും രനാംഗനത്ത്തില്‍ ഉണ്ടാകുമെന്ന് അനീതിയുടെ വക്താക്കളോട് പ്രക്യാബിച്ചു കൊണ്ട് ഇങ്ങകലെ കടലിനക്കരെ നിന്നും തളരാത്ത മനസ്സുമായി .........
മാധ്യമ തമ്പുരാക്കന്മാര്‍  വാര്‍ത്തകള്‍  അവഗണിക്കുമ്പോള്‍  
 ആ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍  ഒരു വിനീതന്റെ ഒരു എളിയ ശ്രമം ....
 
ഒരു സാമ്രാജ്യത്വ - സവര്‍ണ്ണ ഫസിസ്റ്റ് - അധികാര - മാധ്യമ ശക്തികള്‍ക്കും അങ്ങയെയും അങ്ങ് മുന്നോട്ട് വെച്ച ആശയത്തെയും തകര്‍ക്കന്‍ കഴിയില്ല……
ഞങ്ങളുണ്ട്...ഞങ്ങളെപ്പോലുള​്ള ലക്ഷക്കണക്കിന്‍ ജനതയുണ്ട് അവരുടെ പ്രാര്‍തഥനയുണ്ട് അങ്ങയുടെ പിന്നില്‍ ...
നറ്റെല് പണയം വെച്ചിട്ടില്ലാത്ത ഒരു സമുഹം കൂടെയുണ്ട് ....
അങ്ങ് മുന്നോട്ട് പോകുക ശക്തമായി..ധീരതയോടെ.....
പീഡിത വര്‍ഗ്ഗത്തിന്റെ മുന്നണി പോരാളി ജവ്ഹരുല്‍ അന്‍വര്‍ അബ്ദുള്‍ നാസര്‍ മ അദനി ...
 അങ്ങേക്കായിരം അഭിവാദ്യങ്ങള്‍ .....

അവര്‍ണ്ണ ഐക്യം സിന്ദാബാദ് .... മര്ധിത ഐക്യം സിന്ദാബാദ് ....


പരപ്പന അഗ്രഹാര ജയിലില്‍ നിന്നും ഉസ്താത് അബ്ദുല്‍ നാസര്‍ മദനിയുടെ സന്ദേശം

പരപ്പന അഗ്രഹാര ജയിലില്‍ നിന്നും ഉസ്താത് അബ്ദുല്‍ നാസര്‍ മദനിയുടെ സന്ദേശം  





Wednesday, July 27, 2011

നീതി നിഷേധത്തിനെതിരെ അത്യുജ്ജ്വല രാജ്ഭവന്‍ മാര്‍ച്ച്

നീതി നിഷേധത്തിനെതിരെ അത്യുജ്ജ്വല രാജ്ഭവന്‍ മാര്‍ച്ച്

തിരുവനന്തപുരം: ബംഗളുരു സ്‌ഫോടനക്കേസില്‍ അന്യായമായി പ്രതിചെര്‍ക്കപ്പെട്ടു വിചാരണത്തടവുകാരനായി കഴിയുന്ന പി.ഡി.പി.ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിയെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള മുസ്ലിം സംയുക്‌തവേദിയുടെ ആഭിമുഖ്യത്തില്‍ രാജ്‌ഭവന്‍ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. കെ.പി.അബൂബക്കര്‍ ഹസ്രത്തിന്റെ പ്രാര്‍ഥനയോടെ തുടങ്ങിയ മാര്‍ച്ചില്‍ മത പണ്ടിതരടക്കം ആയിരങ്ങള്‍ പങ്കാളികളായി.
രാജ്ഭവന്‍ മാര്‍ച്ച് വീഡിയോ
http://youtu.be/y87hajGa7wE
ജുമുഅ നമസ്‌കാരംപോലും മഅ‌ദനിക്കു നിഷേധിച്ചിരിക്കുകയാണെന്നു ദക്ഷിണകേരള ജംഇയ്യത്തുള്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്‌ കുഞ്ഞ്‌ മൗലവി മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ പറഞ്ഞു. സവര്‍ണ ഫാസിസത്തെ എതിര്‍ക്കുക മാത്രമാണ്‌ മഅദനി ചെയ്‌ത തെറ്റെന്നും അദ്ദേഹം പറഞ്ഞു. മഅദനിയുടെ വിചാരണ കര്‍ണ്ണാടകയില്‍ നിന്ന് മാറ്റുക, മനുഷ്യാവകാശ ലംഘനം തടയുക, എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് മാര്‍ച്ചില്‍ പങ്കെടുത് സംസാരിച്ചവര്‍ പറഞ്ഞു.

ബംഗളുരു സ്‌ഫോടനക്കേസിന്റെ യഥാര്‍ഥ വസ്‌തുതകള്‍ മറച്ചുപിടിക്കാനാണു കര്‍ണാടകയില്‍വച്ച്‌ കേസിന്റെ വിചാരണ നടത്തുന്നതെന്നു സംയുക്‌തവേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്‌ദുസലിം മൗലവി പറഞ്ഞു. നിരപരാധിയായ മഅദനിയെ വിചാരണ ചെയ്യുന്നതു നിയമവാഴ്‌ചയെ വെല്ലുവിളിക്കലാണ്‌. കര്‍ണാടക സംസ്‌ഥാനത്തിനു പുറത്തുവച്ച്‌ വിചാരണം നടത്തുന്നതിനുവേണ്ടി കേരള സര്‍ക്കാര്‍ ഇടപെടണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. മ്യൂസിയം ജംഗ്‌ഷനല്‍നിന്നാരംഭിച്ച മാര്‍ച്ച്‌ രാജ്‌ഭവനു മുന്നില്‍വച്ച്‌ പോലീസ്‌ തടഞ്ഞു.
പി.ഡി.പി.വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം മൈലക്കാട് ഷാ, ജെ.എം.എഫ്. കണ്‍വീനര്‍ എച്ച്.ഷഹീര്‍ മൌലവി, എസ്.വൈ.എസ്.തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്‌ സൈഫുദ്ധീന്‍ ഹാജി, സജീദ് ഖാലിദ്, നെടുമങ്ങാട് സുല്‍ഫി, അഡ്വ.ഷാനവാസ്, വൈ.എം.ഹനീഫ മൌലവി, വൈ.സഫീര്‍ ഖാന്‍, അബ്ദുല്‍ മജീദ്‌ അമാനി, ഈനിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ നാസ്സര്‍ മഅദനി ജയിലില്‍ നിന്നും കൊടുത്തയച്ച സന്ദേശം അന്‍വാറുശ്ശേരി പ്രിന്‍സിപ്പല്‍ ചെലക്കുളം അബ്ദുല്‍ ഹമീദ് മൌലവി വായിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ എ.എസ്.ഗവായിയെ ചെന്ന് കണ്ട നേതാക്കള്‍ നീതി നിഷേധവും ജയില്‍ പീഡനവും അവസാനിപ്പിച്ചു മഅദനിക്ക് നീതി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെടുന്ന നിവേദനം നല്‍കി. 

രാജ്ഭാവന്റെ മുമ്പിലേക്ക് ഇന്ന് പട നയിച്ചു പീടിതവര്ഘം....




ഒരു രാജ്യത്തെ പീടിതര്‍ക്ക് വേണ്ടി ശബ്ധിച്ചതിന്റെ പേരില്‍ .....അവര്‍ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ധിച്ചതിന്റെ പേരില്‍ .... ഫാഷിസത്തിന്റെ കരങ്ങളാല്‍ പിച്ചി ചീന്തപ്പെട്ട സ്ത്രീത്വത്തിനു വേണ്ടി ആണതത്ത്തോടെ ശബ്തിച്ചതിന്റെ പേരില്‍ .... സവര്‍ണ്ണ തമ്പുരാക്കന്മാരുടെ കോട്ട കൊത്തളങ്ങളില്‍ വില്ലലുണ്ടാക്കിയ ആ ശബ്തത്തെ തടവര്‍ക്കുള്ളിലാക്കി നിശബ്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ .... ഞങ്ങള്‍ക്ക് വേണ്ടി ശബ്തിച്ചതിന്റെ പേരില്‍ പീഡനം അനുഭവിക്കുന്ന ഉസ്താത് മദനിക്ക് വേണ്ടി ഞങ്ങള്‍ അവസാന ശ്വാസം വരെയും രനാംഗനത്ത്തില്‍ ഉണ്ടാകുമെന്ന് അനീതിയുടെ വക്താക്കളോട് പ്രക്യാബിച്ചു കൊണ്ട് രാജ്ഭാവന്റെ മുമ്പിലേക്ക്  ഇന്ന് പട നയിച്ചു പീടിതവര്ഘം.... ഇങ്ങകലെ കടലിനക്കരെ നിന്നും തളരാത്ത മനസ്സുമായി പി സി എഫ് കുവൈത്തിന്റെ എല്ലവിത പിന്തുണയും ....... ഒരായിരം അവര്‍ണ്ണ - മര്തിത - വിപ്ലവാബിവാധ്യങ്ങളും അര്‍പ്പിക്കുന്നു ....
അവര്‍ണ്ണ ഐക്യം സിന്ദാബാദ് .... മര്ധിത ഐക്യം സിന്ദാബാദ് ....


അല്ലാഹു അക്ബര്‍ ..................

Monday, July 25, 2011

ബ്രഹ്മപുരം മാലിന്യ സംസ്കരണം ശാസ്ത്രീയമാക്കുക,പി.ഡി.പി കൊച്ചിന്‍ കോര്‍പറേഷന്‍ മാര്‍ച്ച്

കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണം ശാസ്ത്രീയമാക്കുക, പ്ലാന്‍റ് നിര്‍മ്മാണത്തിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു പി.ഡി.പി.എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കൊച്ചിന്‍ കോര്‍പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. കാലത്ത് പത്തു മണിക്ക് ഹൈക്കോടതി ജങ്ക്ഷനില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന ധര്‍ണ്ണയെ അഭിസംബോദന ചെയ്തു പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് കൊല്ലക്കടവ്, എറണാകുളം ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍ ആലുവ, സെക്രട്ടറി നൌഷാദ് പിറവം എന്നിവര്‍ സംസാരിക്കും.

Friday, July 22, 2011

ഭീകര വിരുദ്ധയുദ്ധവും ഭരണകൂടം സൃഷ്ടിച്ചെടുത്ത പൊതുബോധവും- അജിത് സാഹി


കര്‍ണ്ണാടകയില്‍ ജയിലില്‍ കഴിയുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവായ മഅദനിക്കു നീതികിട്ടാന്‍ വേണ്ടി രൂപീകരിച്ച ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഇത്തരം ഒരു പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചത്. അത് എനിക്കു നല്‍കിയ അംഗീകാരമായി കരുതുന്നു.മഅദനിയുടെ മുന്‍കാല അനുഭവം വിശദീകരിക്കാതെ തന്നെ നിങ്ങള്‍ക്കറിയാം. എങ്ങനെയാണ് അദ്ദേഹം കോയമ്പത്തൂര്‍ സ്‌ഫോഢനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതെന്നും പിന്നീടി വര്‍ഷങ്ങള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷം നിരപ
രാധിയെന്നു കണ്ടെത്തി വിട്ടയക്കപ്പെട്ടതെന്നും. ഇപ്പോള്‍ കര്‍ണ്ണാടക സര്‍ക്കാരാണ് ബാംഗ്ലൂര്‍ സ്‌ഫോഢനകേസില്‍ അദ്ദേഹത്തെ പ്രതിചേര്‍ത്തത്. അദ്ദേഹത്തെ ഇങ്ങനെ ഒരു കേസില്‍ പ്രതിചേര്‍ത്തതിനെപ്പറ്റി കര്‍ണ്ണാടക സര്‍ക്കാാരിന്റെ പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരം പറയേണ്ടുന്ന പല ചോദ്യങ്ങളുമുണ്ട്.
ഞാന്‍ കഴിഞ്ഞവര്‍ഷം വരെ തെഹല്‍ക്കയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പല സന്ദര്‍ഭങ്ങളിലും രാജ്യമാകെ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. അത്തരം യാത്രകളിലൂടെ രാജ്യത്തെ പല തടവറകളിലും നിരപരാധികളായ ധാരാളം ചെറുപ്പക്കാരെ -അവരില്‍ വലിയ വിഭാഗം മുസ്ലീങ്ങളാണ്- കള്ളക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടത് കണ്ടെത്താനായിട്ടുണ്ട്. കൂടുതല്‍ കേസുകളും ഭീകരത വിരുദ്ധയുദ്ധം എന്നതിന്റെ പേരിലാണ്. ഇത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്രമല്ല കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശിലും മഹാരാഷ്ട്രയിലും ഇത്തരത്തിലുള്ള നിരവധി കേസുകളുണ്ട്. തീര്‍ച്ചയായും ഇതില്‍ അതിശകതമായ ഗൂഢാലോചനയുണ്ട്. കേവലം ഗൂഢാ
ലോചനമാത്രമല്ല. പോലീസിലും രാഷ്ടീയ നേതൃത്വങ്ങളിലും പൊതുസമൂഹത്തിലും നിലനില്‍ക്കുന്ന പൊതുബോധം ഇതില്‍ ശക്തമായി സ്വാധീനം ചെയുത്തുന്നുണ്ട്. ഭീകരവിരുദ്ധയുദ്ധം എന്ന പേരില്‍ ആരെ എന്തു ചെയ്താലും അതു എന്തിനാണെന്നു ചോദിക്കാന്‍ ആരും മുന്നോട്ടു വരില്ല. ഇതാണ് കര്‍ണ്ണാടകയില്‍ മഅദനിക്കു സംഭവിച്ചത്. ഇതുതന്നെയാണ് ഇന്ത്യയില്‍ നിരവധി മുസ്ലീം യുവാക്കള്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞയാഴ്ച മുംബൈ ബോംബു സ്‌ഫോടനമുണ്ടായതിനെതുടര്‍ന്നുള്ള സംഭവങ്ങള്‍ പരിശോധിക്കുക. ഇപ്പോള്‍ തന്നെ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചുകഴിഞ്ഞു. സ്‌ഫോഡനമുണ്ടായ രാത്രി കഴിയും മുന്‍പ് തന്നെ മീഡികള്‍ ഇതിന്റെ പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനും സിമിയുമാണെന്ന് പറയാന്‍ തുടങ്ങി. പോലിസിനെ ഉദ്ധരിച്ചുകൊണ്ടാണ് മീഡിയകള്‍ ഇത് നിരത്തുന്നത്. ഞാന്‍ നിരവധി പത്രങ്ങള്‍ പരിേേശാധിച്ചു.ചാനലുകളുടെ ചര്‍ച്ചകള്‍
കണ്ടു. പക്ഷേ ഒന്നിലും ഇക്കാര്യം വെളിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനാരെന്നോ അയാളുടെ റാങ്ക് ഏതാണെന്നോ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരം നിലപാടുകള്‍ പ്രാകൃതമാണ്. ഇതാണ് യഥാര്‍ത്ഥ ക്രിമിനലിസം. പോലീസ് തന്നെ നിരപരാധികളെ ക്രമിനലുകളാക്കി ചിത്രീകരിക്കുന്നു; സംശയങ്ങല്‍ ജനിപ്പിക്കുന്നു.
സിമിയുടെ പേരു പറഞ്ഞ് നൂറുകണക്കിന് ചെറുപ്പക്കാരെ 2001 ല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഏതാണ്ട് മുഴുവന്‍ പേരും ഇത്തരത്തില്‍ ഏതെങ്കിലും ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടപ്പെട്ടവരാണെന്ന് കോടതികളില്‍ തെളിയികാന്‍ സാധിച്ചിട്ടില്ല. ഗുജറാത്ത് , ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, രാജസ്ഥാന്‍ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് , ഡല്‍ഹി എന്നിവടങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ ഏറെയും ഉള്ളത്. ഒരുമാസം മുന്‍പ് 4 ചെറുപ്പക്കാര്‍ മദ്ധ്യപ്രദേശില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടുപേര്‍ ഉജ്ജയിനില്‍ നിന്നും മറ്റ് രണ്ടുപേര്‍ മറ്റൊരു പട്ടണത്തില്‍ നിന്നുമാണ്. പോലീസ് പറയുന്നത് ഇവര്‍ സിമിയുടെയും ഇന്ത്യന്‍ മുജാഹിദീന്റേയും പ്രവര്‍ത്തകരാണെന്നാണ്.
ഞാനും മനുഷ്യാവകാശപ്രവര്‍ത്തകയുമായ മനീഷ സേഥിയും എന്നോടോപ്പമുണ്ടായിരുന്നു. ഡല്‍ഹി ജാമിയമില്ലിയ ടീച്ചേഴ്‌സ് സോളിഡാരിറ്റി ഫോറത്തിന്റെ പ്രവര്‍ത്തകയാണ് മനീഷ. 2008 ലെ ബട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ യഥാര്‍ത്ഥവസ്തുതകള്‍ പുറം ലോകത്തെ അറിയിക്കുന്നതിന് ഏറെ പ്രയത്‌നിച്ച വ്യക്തിയാണ് മനീഷാ സേഥി. ഞങ്ങള്‍ പോലിസ് അറസ്റ്റുചെയത ചെറുപ്പക്കാരുടെ കുടുംബങ്ങള്‍ സന്ദര്‍ശിച്ചു. നാട്ടുകാരുമായി സംവദിച്ചു. പോലീസ് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ആ നാലു ചെറുപ്പക്കാര്‍ക്കെതിരെ ഉന്നയിക്കുന്നതെന്ന് ഞങ്ങള്‍ക്കു ബോധ്യമായി.

മദ്ധ്യപ്രദേശിലെ കണ്ടുവ സിറ്റിയില്‍ 10 മുസ്ലീം ചെറുപ്പക്കാരെ പോലീസ് അരസ്റ്റ് ചെയ്തിരുന്നു. അവര്‍ ഭീകരാക്രമണ പദ്ധതിയിടാന്‍ യോഗം ചേന്നപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്നാണ് പോലീസ് ഭാഷ്യം. അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞതിന് രണ്ട് ദിവസം മുന്‍പ് അക്കൂട്ടത്തില്‍പ്പെട്ട ചെറുപ്പക്കാരന്റെ സഹോദരന്‍ -അദ്ദേഹം ഒരഭിഭാഷകനാണ.്- രണ്ടു ദിവസം മുന്‍പ് തന്റെ സഹോദരനെ പോലീസ് കസ്റ്റഡിയില്‍ കൊണ്ടുപോയെന്നും പിന്നീടി തിരികെ വീട്ടിലെത്തിയില്ലെന്നും പരാതി ന
ല്‍കിയിരുന്നു. ഇത് കോടതില്‍ സമ്മതിച്ച പോലീസ് അവനെ അറസ്റ്റ് ചെയ്ത ഉടനെ വിട്ടയച്ചു എന്നാണ് പറഞ്ഞത്.രണ്ടു ദിവസം മുന്‍പ് അറസ്റ്റിലായ ഒരാള്‍ അതേ സ്ഥലത്ത് പരസ്യമായി ഭീകരാക്രമണ പദ്ധതി തയ്യാറാക്കാന്‍ യോഗം ചേരുമോ?ഇങ്ങനെയാണ് കേസുകള്‍ നിര്‍മ്മിക്കപ്പെടുന്നത്.
തെഹല്‍ഖ കേരള റിപ്പോര്‍ട്ടറായ കെ.കെ ഷാഹിനക്കെതിരെ കര്‍ണ്ണാടക പോലീസ് ചാര്‍ജ്ജ് ചെയ്ത കേസ് ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. അബ്ദുല്‍ നാസര്‍ മഅദനിക്കെതിരെയുള്ള കേസുകളുടെ വസ്തുത അന്വേഷിക്കാന്‍ ഒരുമ്പെട്ടു എന്നതാണ് പോലീസിനെ പ്രകോപിപ്പിച്ചത്,. ആ കേസിലെ സാക്ഷികളെ കണ്ട് അവരുമായി സംസാരിച്ച് മഅദനിക്കെതിരെയുള്ള കേസ് വ്യാജമാണെന്നു പുറത്തറിയിച്ചപ്പോള്‍ ഷാഹിനയെത്തന്നെ ഒരു കേസില്‍ പ്രതിയാക്കുകയായിരുന്നു!
ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണ്. എന്താണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്?. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കും ആദിവാസികള്‍ക്കും പിന്നാക്കക്കാര്‍ക്കും നേരെ ഭരണകൂടം എങ്ങനെയാണ് പെരുമാറുന്നത്. ഇന്ത്യന്‍ മുജാഹിദീന്‍ സിമി എന്നീ പേരുകളില്‍ എത്രപേരാണ് ദിനവും പീഢിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
എന്താണ് ഇന്ത്യന്‍ മുജാഹിദീന്‍. എനിടെയാണ് ഇതിന്റെ കേന്ദ്രം?. ലോകത്തുള്ള ഭീകര സംഘടനകള്‍ക്കെല്ലാം ഒരു കേന്ദ്രമുണ്ട്. ഫണ്ട് കണ്ടെത്തുന്നതിന്റെ ശൃംഖലയുണ്ട്. പക്ഷേ ഇന്ത്യന്‍ മുജാഹിദീനെക്കുറിച്ചു പറഞ്ഞാല്‍ ഇതൊന്നും കണ്ടെത്താന്‍ കഴിയുന്നില്ല.ടിഫിന്‍ ബോക്‌സില്‍ ബോംബുവച്ചതുകൊണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ എന്നാണ് പോലീസ് പറയുന്നത്. ആ
ര്‍ക്കും ടിഫിന്‍ ബോക്‌സില്‍ ബോംബു വയ്ക്കാമെല്ലോ! അമോണിയം നൈട്രേറ്റ് ഉപയോഗിച്ചാണ് ബോംബുണ്ടാക്കിയത്. അതുകൊണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ എന്നും പോലീസ് പറയുന്നു. രാജ്യത്ത് ധാരാളമായി കിട്ടുന്ന രാസ വസ്തുവാണ് അമോണിയം
നൈട്രേറ്റ്. അതുപയോഗിക്കുന്നവരെല്ലാം ഇന്ത്യന്‍ മുജാഹിദീനാണോ! നിരവധി മുസ്ലീം ചെറുപ്പക്കാരെ ഇന്ത്യന്‍ മുജാഹിദീന്‍ എന്നപേരില്‍ അറസ്റ്റു ചെയ്യുകയാണ!്.പോലീസിന് ഒരു കൊലപാതകിയെ കൊല നടത്തുന്നതിന് മുന്‍പ് അറസ്റ്റു ചെയ്യാന്‍ കഴിയുമോ? പോലീസിന് ഒരു ബലാല്‍സംഗക്കേസിലെ പ്രതിയെ അവന്‍ ബലാല്‍സംഗം ചെയ്യുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യാനാവുമോ? പക്ഷേ ടെററിസത്തിന്റെ പേരില്‍ അത്തരം ഒരു പ്രവര്‍ത്തിയിലേര്‍പ്പെടാത്തവരേയും പോലീസിന് ടെററിസ്റ്റ് എന്ന പേരില്‍ അറസ്റ്റ് ചെയ്യാന്‍ കഴിയും. ഇത് വളരെ വിചിത്രമാണ്. അമ്പരിപ്പിക്കുന്നതാണ്.
മഅദനിയുടെ വിഷയത്തില്‍ കോടതിയിലെ വിചാരണ പൂര്‍ത്തിയാകുമ്പോള്‍ ഇത് തള്ളപ്പെടുന്ന കേസാണെന്ന് എന്ന് എനിക്കുറപ്പുണ്ട്. പക്ഷേ വിചാരണ പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുക്കും. താമസിച്ചെത്തുന്ന നീതി നീതി നിഷേധത്തിന് തുല്യമാണ്. മഅദനി ഒരു പൊതു പ്രവര്‍ത്തകനാണ്. രാഷ്ട്രീയ നേതാവാണ്. അദ്ദേഹം അതി വേഗം നീതി അര്‍ഹിക്കുന്നു. ഇന്ത്യയിലെ ഒരു പൗരന്‍ എന്ന നിലയിലും അതിലുപരി പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും. ഒരു കേസിന്റെ വിചാരണക്കായി വര്‍ഷങ്ങള്‍ കാത്തിരിക്കുക എന്നത് നീതി നിഷേധമാണ്. അതിനാല്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഫാസ്റ്റ് ട്രാക്കില്‍ വിചാരണ പൂര്‍ത്തിയാക്കി കേസില്‍ തീര്‍പ്പു കല്പിക്കണം. ഇതിനായി പരിശ്രമിക്കുക എന്നത് കേരളാ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കര്‍ണ്ണാടകാ സര്‍ക്കാരിന്റെ ബാധ്യതയുമാണ്.
മഅദനിക്കു നീതി ലഭിക്കാന്‍ വേണ്ടി നടത്തുന്ന എല്ലാ പരിശ്രമങ്ങള്‍ക്കും എന്റെ എളിയ പിന്തുണ ഉണ്ടാകും..

(ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം 20-07-2011 ല്‍ സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിച്ച പൗരാവകാശ പ്രവര്‍ത്തകരുടെ ധര്‍ണ്ണയില്‍ നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം)
മൊഴിമാറ്റം- കെ.സജീദ്

മഅദനി വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം - പി സി എഫ് കുവൈറ്റ്‌

മഅദനി വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം - പി സി എഫ് കുവൈറ്റ്‌

കുവൈറ്റ്‌ സിറ്റി : ബംഗ്ലോര്‍ സ്ഫോദനന്‍ കേസില്‍ അന്യായമായി പ്രതി ചെര്‍ക്കപ്പെട്റ്റ് തടവില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനി നേരിടുന്ന നീതി നിഷേധവും മനുഷ്യാവകാശ ലങ്ങനങ്ങളും കണ്ടില്ലെന്നു നടിക്കാതെ മുഖ്യമന്ത്രി അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്ന് പി സി എഫ് കുവൈറ്റ്‌ കേന്ത്ര എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു .

  കഴിഞ്ഞ റമളാന്‍ കാലത്ത് തടവിലാക്കിയ അദ്ദേഹത്തെ ഒരിക്കലും പുറത്തുകൊണ്ടുവരരുതെന്ന് ചിലര്‍ക്ക് താല്‍പ്പര്യമുണ്ട്.
 ഇത് മനുഷ്യാവകാശ ധ്വംസനമാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പെടുത്തി ഒന്‍പതര വര്ഷം തമിഴ്നാട്ടിലെ വിവിധ ജയിലുകളില്‍ ക്രൂരമായ പീഡനം അനുഭവിച്ച മഅദനി നിരപരാധിയെന്ന് കണ്ടു വിട്ടയച്ച ശേഷം വീണ്ടും മറ്റൊരു കേസ്സില്‍ പെടുത്തി ജയിലിലടച്ചത് ഫാസിസത്തിന്റെ വളര്‍ച്ച മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചഉം പാര്‍ശ്വ വല്കരിക്കപ്പെട്ട സമൂഹത്തിന്റെ
 ഉയര്ച്ചക്കും വേണ്ടി  തന്റെ പ്രാഭാഷണങ്ങളില്‍ അദ്ദേഹം നിരന്തരം ഓര്‍മ്മപ്പെടുതിയതിന്റെ പേരിലാണ്. മുസ്ലിംകളും പിന്നോക്ക വിഭാഗങ്ങളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചാല്‍ അതിന്റെ പേരില്‍ പീഡനങ്ങള്‍ക്കിരയാവും എന്ന ഭരണകൂട ഭീകരതയാണ് ഇവിടെയും ദ്രിശ്യമാകുന്നത്. ഇത്തരം വിഷയങ്ങളില്‍ സമൂഹം കാണിക്കുന്ന മൌനവും അപമാനകരമായ നിസംഗതയും ഭരണകൂട ഭീകരതയ്ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുകയാനിന്നും യോഗം അഭിപ്രായപ്പെട്ടു .
അബ്ബാസിയ അല്‍- അബ്റാര്‍ ല്‍ ചേര്‍ന്ന യോഗത്തില്‍ കേന്ത കമ്മറ്റി 
പ്രസിഡന്റ്‌ അന്‍സാര്‍ കുളത്ത്തുപ്പുഴ അധ്യക്ഷത വഹിച്ചു . കേന്ത്ര കമ്മിറ്റി ജനറല്‍  സെക്രടറി അംജദ് ഖാന്‍ പലപ്പിളിളി വിഷയം
 അവതരിപ്പിച്ചു .
 മൊയ്തീന്‍  വെലുപാടം, സലിം തിരൂര്‍ ,അഹമ്മദ്‌ പട്ടാമ്പി , 
ഹുമയൂണ്‍ വാടാനപ്പിള്ളി എന്നിവര്‍ സംസാരിച്ചു .
 ശുകൂര്‍ അഹമ്മദ്‌ സ്വാഗതവും ബഷീര്‍ കക്കോടി നന്ദിയും പറഞ്ഞു .

മഅദനിക്ക് നീതി ലഭ്യമാക്കണം - ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ.

 
 
തിരുവനന്തപുരം : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതിലഭ്യമാക്കണമെന്നും മഅദനിക്ക് നേരിടേണ്ടി വരുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ പൊതു സമൂഹം ക്രിയാത്മകമായി പ്രതികരിക്കണമെന്നും മുസ്ലിം ലീഗ് നേതാവ് ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. സത്യന്‍ സ്മാരക ഹാളില്‍ പി.ഡി.പി.ദക്ഷിണ മേഖലാ കമ്മിറ്റി 'മഅദനി മുതല്‍ ബിനായക് സെന്‍ വരെ, നീതി നിഷേധത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅദനി വിഷയത്തില്‍ മുന്‍ കാലങ്ങളിലെന്ന പോലെ നിയമസഭയും സര്‍ക്കാരും ഉറച്ച നിലപാട് സ്വീകരിക്കണമെന്നും മഅദനി നിരപരാധിയാണെന്നത് പകല്‍ പോലെ വ്യക്തമാണെന്നും സെമിനാറില്‍ സംസാരിച്ച കൊടുവള്ളി എം.എല്‍.എ.പി.ടി.എ.റഹീം അഭിപ്രായപ്പെട്ടു. പൊതു സമൂഹത്തിന്റെ സുവ്യക്തമായ ഇടപെടലിലൂടെ മഅദനിക്ക് നീതിലഭിക്കുന്നതിനുള്ള അവസരം സംജാതമാകണമെന്നും റഹീം ആവശ്യപ്പെട്ടു.
മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍, ജമീലാ പ്രകാശം എം.എല്‍.എ, പി.ടി.എ. റഹീം എം.എല്‍.എ, സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ജെ.എം.എഫ്. കണ്‍വീനര്‍  ഷഹീര്‍ മൗലവി, കേരള മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന പ്രസിഡണ്ട്‌ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ്,
സെക്രട്ടറി സുബൈര്‍ സ്വബാഹി, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗങ്ങളായ അഡ്വ. മുട്ടം നാസര്‍, മാഹീന്‍ ബാദുഷ മൗലവി, അഡ്വ. സത്യദേവ്, പനവൂര്‍ ഹസന്‍, മുജീബുര്‍ റഹ്മാന്‍, പി.ഡി.പി.ആലപ്പുഴ ജിലാ സെക്രട്ടറി സുനീര്‍ ഇസ്മാഈല്‍, പി.ഡി.പി.പത്തനംതിട്ട ജില്ലാ പ്രസിഡണ്ട്‌ ഹബീബ്,  പി.ഡി.പി.പത്തനംതിട്ട ജില്ലാ സെക്രട്ടറി  റസാഖ് മണ്ണടി എന്നിവര്‍ സംസാരിച്ചു. പി.ഡി.പി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് അധ്യക്ഷതവഹിച്ചു. പി.ഡി.പി.സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര  മോഡറേറ്റര്‍ ആയിരുന്നു. കേന്ദ്ര കര്‍മ്മ സമിതി അംഗം മൈലക്കാട് ഷാ സ്വാഗതവും പി.ഡി.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു.

Thursday, July 21, 2011

പി.ഡി.പി. ഉത്തരമേഖല സെമിനാര്‍ നാളെ മലപ്പുറത്ത്


മലപ്പുറം : മഅദനി വിഷയത്തില്‍ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിന്റെ ഭാഗമായി പി.ഡി.പി ഉത്തരമേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 'മഅദനി മുതല്‍ ബിനായക് സെന്‍ വരെ, നീതിനിഷേധത്തിന്റെ കാണാപ്പുറങ്ങള്‍' സെമിനാര്‍ നാളെ (വെള്ളി) മലപ്പുറം ടൗണ്‍ഹാളില്‍ നടക്കുമെന്ന് പി.ഡി.പി. ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സെമിനാര്‍ മുന്‍ കെ.പി.സി.സി.പ്രസിഡണ്ട്‌ കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനംചെയ്യും. എം.എല്‍.എമാരായ പി.ടി.എ റഹിം, ശ്രീരാമകൃഷ്ണന്‍, ടി.എ അഹമ്മദ് കബീര്‍, കെ.ടി ജലീല്‍, സി.കെ നാണു എന്നിവര്‍ക്ക് പുറമെ ഗ്രോവാസു, കോട്ടുമല ബാപ്പു മുസ്ലിയാര്‍, എ.കെ.ഇസ്മായില്‍ വഫ, മമ്പാട് നജീബ് മൌലവി, ടി.എ.ആരിഫലി, എം.എന്‍. കാരശ്ശേരി, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ.കെ.കൊച്ച്, ഒ.അബ്ദുറഹിമാന്‍, പി.വി.അന്‍വര്‍, ഡോക്ടര്‍ ഫസല്‍ ഗഫൂര്‍, പി.ഐ.നൌഷാദ് തുടങ്ങിയവര്‍ പങ്കെടുക്കും. പി.ഡി.പി ജില്ലാ സെക്രട്ടറി അഡ്വ. കെ. ഷംസുദ്ദീന്‍, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം നിസാര്‍ മേത്തര്‍ കണ്ണുര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ പുത്തനത്താണി എന്നിവര്‍ അറിയിച്ചു.

മഅദനി കേസ് ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് മാറ്റണം - അജിത് സാഹി



തിരുവനന്തപുരം: പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിക്കെതിരായ കേസുകളിലെ തുടര്‍നടപടി അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് മാറ്റി ഉടന്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും തെഹല്‍ക മുന്‍ എഡിറ്റര്‍ അറ്റ് ലാര്‍ജ് അജിത് സാഹി ആവശ്യപ്പെട്ടു. മഅദനിക്ക് നീതി ലഭ്യമാക്കാര്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ്ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ് മഅദനിയുടെ വിഷയത്തില്‍ സംഭവിക്കുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അദ്ദേഹത്തെ വര്‍ഷങ്ങേളാളം ജയിലിലടച്ച് ഒടുവില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു. ഇപ്പോള്‍ മഅദനിയെ ജയിലിലടച്ചത് എന്തിനാണെന്ന് കര്‍ണാടക സര്‍ക്കാറും പ്രോസിക്യൂഷനും വ്യക്തമാക്കേണ്ടതുണ്ട്. മഅദനി കുടകില്‍ പോയി ഗൂഢാലോചന നടത്തിയെന്നതാണ് ഒരു ആരോപണം. തന്റെ സഹപ്രവര്‍ത്തകയായിരുന്ന ഷാഹിന കുടകില്‍ പോയി ദൃക്‌സാക്ഷികളെ കണ്ട് ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിയത്. അതിന്അവര്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണ് കര്‍ണാടക പൊലീസ് ചെയ്തത്.
മഅദനിയുടെ വിഷയം മാത്രമല്ലിത്. തീവ്രവാദം അമര്‍ച്ച ചെയ്യാനെന്ന പേരില്‍ മുസ്‌ലിം യുവാക്കള്‍ക്കെതിരെ കള്ളക്കേസ് എടുക്കുകയാണ്. ഗുജറാത്തിലും കര്‍ണാടകത്തിലും മാത്രമല്ല കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രയിലും മഹാരാഷ്ട്രയിലും ഇത് തന്നെയാണ് സ്ഥിതി. കഴിഞ്ഞദിവസം മുംബൈ സ്‌ഫോടനമുണ്ടായ ഉടന്‍തന്നെ ഇന്ത്യന്‍ മുജാഹിദീന്റെയും സിമിയുടേയും പങ്കിനെക്കുറിച്ചാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് കൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്താനുള്ള ധൈര്യം കാണിക്കണം.
2001ല്‍ സിമിയുടെ പേരില്‍ നൂറുകണക്കിന് യുവാക്കളെയാണ് ജയിലിലടച്ചത്. എന്നാല്‍ പിന്നീട് കുറ്റക്കാരല്ലെന്ന് കണ്ട് കോടതികള്‍ അവരെ വെറുതെ വിട്ടു. എവിടെയാണ് ഇന്ത്യന്‍ മുജാഹിദീന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്, അവര്‍ക്ക് ഫണ്ട് എവിടെനിന്നാണ് വരുന്നത് എന്നീ കാര്യങ്ങളൊന്നും അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തീവ്രവാദത്തിന്റെ പേരില്‍ കുറ്റകൃത്യങ്ങള്‍ക്ക് മുമ്പ് തന്നെ അറസ്റ്റ്‌നടക്കുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഈ വിഷയത്തില്‍ നടക്കുന്നതെന്ന് അജിത് സാഹി ആരോപിച്ചു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ എതിരാണെന്ന് ഖുര്‍ആനെ സാക്ഷിനിര്‍ത്തി പ്രഖ്യാപിച്ച മഅദനി നികൃഷ്ടമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്ന ഉറച്ച വിശ്വാസമാണുള്ളതെന്ന് മാധ്യമപ്രവര്‍ത്തകനായ ഭാസുരേന്ദ്രബാബു ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. ഒരു നീതിമാന്റെ രക്തത്താല്‍ ഈ മണ്ണ് നനയുന്ന അവസ്ഥയുണ്ടാകരുത്. മഅദനി വിഷയത്തില്‍ നീതി ലഭ്യമാക്കാന്‍ കേന്ദ്ര-കര്‍ണാടക സര്‍ക്കാറുകള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജസ്റ്റിസ്‌ഫോര്‍ മഅദനി ഫോറം വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജമീലാ പ്രകാശം എം.എല്‍.എ, മുന്‍ മന്ത്രി ഡോ. എ. നീലലോഹിതദാസന്‍ നാടാര്‍, പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്‌ കുമാര്‍ ആസാദ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദ്, മഅദനി ഫോറം ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, പി.ഡി.പി സീനിയര്‍ വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജ്, കെ.എം.വൈ.എഫ് ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ്, മഹല്ല് ഇമാം ഐക്യവേദി ജന. സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലിം മൗലവി, അഡ്വ. ഫിലിപ്പ് എം. പ്രസാദ്, അല്‍ഹാദി അസോസിയേഷന്‍ പ്രസിഡന്റ് പാനിപ്ര ഇബ്രാഹിം മൗലവി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍, ജാമിയ അല അന്‍വാര്‍ പ്രിന്‍സിപ്പല്‍ ചേലക്കുളം അബ്ദുല്‍ഹമീദ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.

മഅദനിക്ക് നീതി ലഭ്യമാക്കണം - ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ.

തിരുവനന്തപുരം : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി ലഭ്യമാക്കണമെന്നും മഅദനിക്ക് നേരിടേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പൊതു സമൂഹം ക്രിയാത്മകമായി പ്രതികരിക്കണമെന്നും മുസ്ലിം ലീഗ് നേതാവ് ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. സത്യന്‍ സ്മാരക ഹാളില്‍ പി.ഡി.പി.ദക്ഷിണ മേഖലാ കമ്മിറ്റി 'മഅദനി മുതല്‍ ബിനായക് സെന്‍ വരെ, നീതി നിഷേധത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅദനി വിഷയത്തില്‍ മുന്‍ കാലങ്ങളിലെന്ന പോലെ നിയമസഭയും സര്‍ക്കാരും ഉറച്ച നിലപാട് സ്വീകരിക്കണമെന്നും മഅദനി നിരപരാധിയാണെന്നത് പകല്‍ പോലെ വ്യക്തമാണെന്നും സെമിനാറില്‍ സംസാരിച്ച കൊടുവള്ളി എം.എല്‍.എ.പി.ടി.എ.റഹീം അഭിപ്രായപ്പെട്ടു. പൊതു സമൂഹത്തിന്റെ സുവ്യക്തമായ ഇടപെടലിലൂടെ മഅദനിക്ക് നീതിലഭിക്കുന്നതിനുള്ള അവസരം സംജാതമാകണമെന്നും റഹീം ആവശ്യപ്പെട്ടു.


ജമീല പ്രകാശം എം.എല്‍.എ., ജെ.എം.എഫ്.കണ്‍വീനര്‍ ഷഹീര്‍ മൌലവി, കേരള മഹല്ല് ഇമാം ഐക്യവേദി പ്രസിഡണ്ട്‌ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി, പി.ഡി.പി.സംസ്ഥാന സെക്രട്ടറി അജിത്കുമാര്‍ ആസാദ്, കേന്ദ്ര കര്‍മ്മ സമിതി അംഗങ്ങളായ സുബൈര്‍ സബാഹി, മാഹിന്‍ ബാദുഷ മൌലവി, സാബു കൊട്ടാരക്കര, അഡ്വ.സത്യദേവ്, പനവൂര്‍ ഹസ്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മഅദനിയുടെ മോചനം : മുസ്‌ലിം ഐക്യവേദി ആലുവ എസ്‌പി ഓഫീസ് മാര്‍ച്ച് നടത്തി

ആലുവ: ഒരു തെറ്റും ചെയ്യാത്ത അബ്ദുല്‍ നാസ്സര്‍ മഅദനിയെ ഒമ്പത് വര്ഷം ജയിലിലടച്ചു ജീവച്ഛവമായി മട്ടിയവര്‍ക്ക് തെറ്റുതിരുത്താനുള്ള അവസരമാണ് ഇപ്പോഴുള്ളതെന്നും അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചനത്തിനായി ശബ്ദമുയര്‍ത്തേണ്ടത് സാമൂഹ്യ ബാധ്യതയായി മാറിക്കഴിഞ്ഞതായും കേരള മുസ്ലിം സംയുക്തവേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി അഭിപ്രായപ്പെട്ടു. മുസ്ലിം സംയുക്തവേദി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലുവ എസ്.പി. ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഭീകരവാദവും വിധ്വംസക പ്രവര്‍ത്തനങ്ങളും ബോംബു സ്ഫോടനങ്ങളും നിത്യതോഴിലാക്കിയ സംഘപരിവാര്‍ സംഘടനകളില്‍പെട്ട ഒരാളെപോലും ചോദ്യം ചെയ്യാന്‍ തന്റേടം കാണിക്കാതെ ഒരു മതപണ്ടിതന്റെ നിരന്തരമായി വേട്ടയാടുന്നത് ഒരു സമുടായതോടുള്ള വിദ്വേഷത്തിന്റെ ബാക്കിപത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഅദനിയുടെ മോചനത്തിനായി ഭരണ പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയകക്ഷികള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


രാവിലെ പതിനൊന്നു മണിയോടെ ആലുവ ടൗണ്‍ ജുമാ മസ്ജിദിന് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ജില്ലയിലെ നിരവതി മതപണ്ടിതരടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
 മുനിസിപ്പല്‍ ഗ്രൗണ്ടിന് സമീപം മാര്‍ച്ച് പോലീസ് തടഞ്ഞു. കാഞ്ഞാര്‍ അബ്ദുല്‍ റസാഖ് മൗലവി അധ്യക്ഷതവഹിച്ചു. മുസ്ലിം സംയുക്ത വേദി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഷീദ് അമാനി, മുഹമ്മദ് ഷാഫി, പി.ഡി.പി.സംസ്ഥാന കര്‍മ്മ സമിതി അംഗം സുബൈര്‍ വെട്ടിയാനിക്കല്‍, കെ.എ. സലീം, എം.എ.ബാവ, പി.ഡി.പി.സി.എ.സി.അംഗം ടി.എ.മുജീബ് റഹ്മാന്‍, പി.പി.അലികുഞ്ഞ്, അബ്ദുല്‍ കരീം റഷാദി, സുലൈമാന്‍ ഖാദിരി, അബ്ദുല്‍ സലാം മൌലവി എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.

മുസ്‌ലിം സംയുക്തവേദി മലപ്പുറം കളക്ടറേറ്റ് ധര്‍ണ നടത്തി

മലപ്പുറം: പത്തുവര്‍ഷം ചികഞ്ഞന്വേഷിട്ടും അപരാധത്തിന് തെളിവുപോലും കണ്ടെത്താനാവാതെ നിരപരാധിയെന്ന് കണ്ടു വിട്ടയച്ച ശേഷം വീണ്ടും മറ്റൊരു കേസില്‍ പെടുത്തി അന്യായമായി അറസ്റ്റു ചെയ്ത അബ്ദുല്‍ നാസ്സര്‍ മഅദനിയെ അടിയന്തിരമായി മോചിപ്പിക്കണമെന്ന് കേരള മുസ്ലിം സംയുക്തവേദി സംസ്ഥാന വൈസ് ചെയര്‍മാന്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ മണ്ണാര്‍ക്കാട് ആവശ്യപ്പെട്ടു. കേരള മുസ്ലിം സംയുക്തവേദി മലപ്പുറം ജില്ലാ കമ്മിറ്റി കലക്ട്രെട്ടിനു മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. സയ്യിദ് പൂക്കോയതങ്ങള്‍, ജാഫര്‍ അലി ദാരിമി, മൂസ മുസ്‌ലിയാര്‍, പി.ഡി.പി.തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കടലായി സലാം മൗലവി, അബ്ദുള്‍ഖാദര്‍ ബാഖവി, മൊയ്തീന്‍കോയ, ശരീഫ് മുസ്‌ലിയാര്‍, പി.ഡി.പി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ പുത്തനത്താണി, ഗഫൂര്‍ മൗലവി കാളികാവ്, സവാദ് വഹബി എന്നിവര്‍ പ്രസംഗിച്ചു.

ആദര്‍ശവാന്മാര്‍ക്ക് കാരാഗ്രഹവാസം നിസ്സാരം : അബ്ദുല്‍ ശുക്കൂര്‍ മൌലവി അല്‍ ഖാസിമി‍


ശാസ്താംകോട്ട : ആദര്‍ശവാന്മാര്‍ക്ക് കാരാഗ്രഹവാസം നിസ്സാരമാണെങ്കിലും ബന്ധപ്പെട്ട സമൂഹത്തിനു അത് വേദനാജനകമാണെന്ന് ഓള്‍ ഇന്ത്യാ മുസ്ലിം പേര്‍സണല്‍ ബോര്‍ഡ് അംഗം അബ്ദുല്‍ ശുകൂര്‍ മൌലവി അല്‍ ഖാസിമി അഭിപ്രായപ്പെട്ടു. മുസ്ലിം സംയുക്തവേദി ശാസ്താംകോട്ടയില്‍ മഅദനിയുടെ മോചനം വിശ്വാസിയുടെ ബാധ്യത എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമത്തിലൂടെ സമുദായത്തെ വളര്തുന്നയാളല്ല മഅദനിയെന്നും അക്രമത്തിലൂടെ ഒരു മതത്തിനും രാജ്യത്തിനും സംസ്കാരത്തിനും വളരാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസ്ലിം സംയുക്തവേദി കരുനാഗപ്പള്ളി താലൂക് ചെയര്‍മാന്‍ പോരുവഴി ഹുസൈന്‍ മൌലവി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം സംയുക്തവേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി, മൂവാറ്റുപുഴ അഷ്‌റഫ്‌ മൌലവി, സംയുക്ത വേദി സംസ്ഥാന കണ്‍വീനര്‍ മൈലക്കാട് ഷാ, കൊല്ലം ജില്ലാ ജോയിന്റ് കണ്‍വീനര്‍ ഷാഹുല്‍ ഹമീദ് തെങ്ങുംതറയില്‍, അബ്ദുല്‍ മജീദ്‌ അമാനി, ബാദുഷ മന്നാനി, മുജീബ് റഹ്മാന്‍ മൌലവി, അഹമ്മദ് കബീര്‍ മൌലവി, മുഹമ്മദ്‌ റാഫി രഹ്മാനി, ശിഹാബ് കണ്ടത്തില്‍, സാബു റോയല്‍, ശിഹാബ് മധുരിമ, അയ്യൂബ് മൌലവി, ഷാനി പെരുവേലില്‍ എന്നിവര്‍ സംസാരിച്ചു. അന്‍വാറുശ്ശേരിയില്‍  ആരംഭിച്ച റാലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.

Sunday, July 17, 2011

മുസ്ലിം സംയുക്തവേദി പ്രതിഷേധ മാര്‍ച്ച് താക്കീതായി

മുസ്ലിം സംയുക്തവേദി പ്രതിഷേധ മാര്‍ച്ച് താക്കീതായി

ആലപ്പുഴ: അബ്ദുന്നാസിര്‍ മഅദനിക്കെതിരായ നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം സംയുക്തവേദി ആഭിമുഖ്യത്തില്‍ നടന്ന കലക്ടറേറ്റ് മാര്‍ച്ച് നീതി നിഷേധത്തിനെതിരായ ശക്തമായ താക്കീതായി മാറി.
മതപണ്ഡിതരും വിവിധ സംഘടനാ പ്രതിനിധികളുമുള്പ്പെടെ ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ച് മുനിസിപ്പല്‍ മൈതാനത്തുനിന്നാണ് ആരംഭിച്ചത്. മാര്‍ച്ച് മുസ്‌ലിം സംയുക്തവേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി ഉദ്ഘാടനം ചെയ്തു.മഅദനിയെ ഫാഷിസ്റ്റ് ശക്തികള്‍ക്ക് കൊലപ്പെടുത്താന്‍ വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒമ്പതരവര്‍ഷം തമിഴ്‌നാടിന്റെ കാരാഗൃഹങ്ങളില്‍ കഴിഞ്ഞ മഅദനി ഒരുവര്‍ഷമായി കര്‍ണാടകയുടെ ഇരുമ്പഴിക്കുള്ളിലാണ്. ഫാഷിസ്റ്റ് ശക്തികള്‍ മഅദനിയുടെ രക്തത്തിന് ദാഹിക്കുകയാണ്.തെളിവുകളില്‍ മഅദനി നിരപരാധിയാണെന്ന് വ്യക്തമാക്കിയിട്ടും നന്മയുടെയും നീതിയുടെയും ശത്രുക്കള്‍ അദ്ദേഹത്തെ വെറുതെവിടുന്നില്ല. മഅദനിക്കെതിരായി നടക്കുന്ന നീതിനിഷേധത്തിനെതിരെ ശബ്ദിക്കേണ്ടത് സമൂഹത്തിലെ ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
പി.എം.എസ്.എ. ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ സലാം അല്‍ഖാസിമി, അബ്ദുല്‍ സലാം ബാഖവി, വി.എം. ഇബ്രാഹിംകുട്ടി മൗലവി, മുഹമ്മദ് മുബാറക് അല്‍ഖാസിമി, നവാസ് പാനൂര്‍, പി.ഡി.പി.സംസ്ഥാന സെക്രട്ടറി മാഹീന്‍ ബാദുഷാ മൗലവി, അഹമ്മദ് കബീര്‍ അമാനി, എം. അബ്ദുല്‍ ലത്തീഫ്, എം.എച്ച്. ഉവൈസ്, മൈലക്കാട് ഷാ, യു. ഷൈജു, എസ്. സമീര്‍, കെ.എസ്. അഷ്‌റഫ്, എ. അയ്യൂബ്, സജിമോന്‍ തൈപറമ്പില്‍, ഹസന്‍ പൈങ്ങാമഠം, കെ.പി. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംയുക്തവേദി ജില്ലാ ജനറല്‍ കണ്‍വീനര്‍ സുനീര്‍ ഇസ്മായില്‍ സ്വാഗതം പറഞ്ഞു.

മഅദനിയുടെ മോചനമാവശ്യപ്പെട്ട് നാളെ മലപ്പുറം കളക്ടറേറ്റ് മാര്‍ച്ച് നടത്തും

മഅദനിയുടെ മോചനമാവശ്യപ്പെട്ട് നാളെ മലപ്പുറം കളക്ടറേറ്റ് മാര്‍ച്ച് നടത്തും

മലപ്പുറം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച 10 മണിക്ക് മലപ്പുറം കളക്ടറേട്ടിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് മുസ്ലിം സംയുക്ത വേദി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് സംസ്ഥാന വൈസ്​പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്യും. തിരുകേശവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തിരുനബിയെ വലിച്ചിഴയ്ക്കാതെ ഇരുസമസ്തയിലേയും നേതാക്കള്‍ ചര്‍ച്ചയിലൂടെ വിവാദങ്ങള്‍ക്ക് വിരാമമിടണമെന്ന് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ മൗലവി കാളികാവ്, സവാദ് വഹബി, സയ്യിദ് സ്വാലിഹ് തങ്ങള്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

മഅദനി മോചനം - പ്രകടനവും പൊതുസമ്മേളനവും ഇന്ന് കുന്നത്തൂരില്‍


ശാസ്താംകോട്ട: അബ്ദുല്‍ നാസര്‍ മഅദനിയുടെ ജയില്‍മോചനം ആവശ്യപ്പെട്ട് മുസ്‌ലിം സംയുക്തവേദി കുന്നത്തൂര്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടക്കും. വൈകിട്ട് 3 ന് അന്‍വാര്‍ശ്ശേരിയില്‍ നിന്നാരംഭിക്കുന്ന പ്രകടനം ശാസ്താംകോട്ടയില്‍ സമാപിക്കും. തുടര്‍ന്ന് ശാസ്താംകോട്ടയില്‍ പൊതുസമ്മേളനത്തില്‍ പണ്ഡിതന്‍മാര്‍, സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ സംസാരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പിള്ളക്ക് ലഭിക്കുന്ന ഇളവു പോലും മഅദനിക്ക് ലഭിക്കുന്നില്ല : സെബാസ്ട്യന്‍ പോള്‍


പിള്ളക്ക് ലഭിക്കുന്ന ഇളവു പോലും മഅദനിക്ക് ലഭിക്കുന്നില്ല : സെബാസ്ട്യന്‍ പോള്‍



കൊച്ചി : അഴിമതിക്കേസില്‍ സുപ്രീം കോടതി ശിക്ഷ വിധിച്ച ബാലകൃഷ്ണ പിള്ളക്ക് ലഭിക്കുന്ന ഇളവു പോലും വിചാരനതടവുകാരനായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് ലഭിക്കുന്നില്ലെന്ന് ഡോക്ടര്‍ സെബാസ്ട്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. ബിനായക് സെന്‍ മുതല്‍ മഅദനി വരെ നീതി നിഷേധത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ പി.ഡി.പി. സംഘടിപ്പിച്ച മധ്യമേഖലാ സെമിനാര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റം തെളിയിക്കപ്പെടുന്നത് വരെ ആരും കുറ്റക്കാരനല്ല എന്ന പൊതു തത്വത്തിനു എതിരാണ് മഅദനിയുടെ അന്യായമായ തടവ്. ബിനായക് സെന്നും മഅദനിയും രാജ്യത്തെ കരിനിയമാങ്ങളുടെ ബലിയാടുകലാണെന്നും രാജ്യത്തെ പലര്‍ക്കും ലഭിക്കുന്ന നീതിയുടെ ആനുകൂല്യം മഅദനിക്ക് നിഷേധിക്കുന്നത് ജനാധിപത്യ ക്രമത്തിന് യോജിച്ചതല്ലെന്നും സെബാസ്ട്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. മഅദനിക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ധിക്കുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ മുസ്ലിം സമുദായത്തില്‍ നിന്ന് തന്നെ നടക്കുന്ന ശ്രമം ഖേദകരമാണെന്നും സംശയത്തിന്റെ നിഴലില്‍ മഅദനിക്ക് നഷ്ട്ടപ്പെടുന്ന ദിനരാത്രങ്ങള്‍ ആര് പകരം നല്‍കുമെന്നും പോള്‍ ചോദിച്ചു. മഅദനിക്കെതിരെ തുടരുന്ന നീതിനിഷേധത്തിനെതിരെ മുസ്ലിം സമുദായം യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് സെമിനാറില്‍ സംസാരിച്ച ഡോക്ടര്‍ കെ.ടി.ജലീല്‍ ആവശ്യപ്പെട്ടു. അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ തുടരുന്ന പൌരാവകാശ ലംഘനങ്ങള്‍ക്കെതിരെ കേരളത്തിലെ സാംസ്കാരിക നായകര്‍ തുടരുന്ന മൌനം അപലപനീയമാണെന്ന് സി.ദാവൂദ് അഭിപ്രായപ്പെട്ടു.
പി.ഡി.പി.വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി മോഡറെട്ടരായിരുന്നു. പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്‌ കുമാര്‍ ആസാദ്, വൈസ്.ചെയര്‍മാന്‍ വര്‍ക്കല രാജ്, സെക്രട്ടറിമാരായ മുഹമ്മദ്‌ റജീബ്,സുബൈര്‍ സബാഹി, കേന്ദ്ര മര്‍ക്ക സമിതി അംഗങ്ങളായ കെ.ഇ.അബ്ദുള്ള, തോമസ്‌ മാഞ്ഞൂരാന്‍, സുബൈര്‍ വെട്ടിയാനിക്കല്‍, ടി.എ.മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

മ‌അദനിയുടെ മനുഷ്യാവകാശം - കേരളസര്‍ക്കാര്‍ ഇടപെടുക

മ‌അദനിയുടെ മനുഷ്യാവകാശം - കേരളസര്‍ക്കാര്‍ ഇടപെടുക

Tuesday, July 12, 2011

മഅദനിയുടെ മോചനം മുസ്ലിം സംയുക്ത വേദി ആലപ്പുഴ കലക്ട്രേറ്റ് മാര്‍ച്ച് നാളെ

 
ആലപ്പുഴ : അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ടു മുസ്ലിം സംയുക്ത വേദിയുടെ ആഭിമുഖ്യത്തില്‍ നാളെ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഇമാമുമാരും മുസ്ലിം നേതാക്കളും വിശ്വാസി സമൂഹവും നാളെ ആലപ്പുഴ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് ചെയ്യും. രാവിലെ പത്തിന് മുനിസിപ്പല്‍ മൈതാനിയില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് കേരള മുസ്ലിം സംയുക്തവേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി ഉത്ഘാടനം ചെയ്യും. മുസ്ലിം സംയുക്തവേദി ജില്ലാ ചെയര്‍മാന്‍ ആറ്റക്കോയ തങ്ങള്‍, മാഹിന്‍ ബാദുഷ മൌലവി (പി.ഡി.പി.സംസ്ഥാന സെക്രട്ടറി), മുഹമ്മദ്‌ സ്വാലിഹ് മൌലവി (ഇമാം ഫോറം ചെയര്‍മാന്‍), പി.കെ.മുഹമ്മദ്‌ ബാദ്ഷാ സഖാഫി (എസ്.വൈ.എസ്.ആലപ്പുഴ ജില്ലാ പ്രസിഡണ്ട്‌), നവാസ് പാനൂര്‍ (എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന സെക്രട്ടറി), അബ്ദുല്‍ സലാം ഖാസിമി (ഇമാം- മസ്താന്‍ ജുമാ മസ്ജിദ്), എം.എം.മുഹമ്മദ്‌ ഫൈസി( ഇമാം-ഇജാബ് മസ്ജിദ്), ശിഹാബുദ്ദീന്‍ മുസ്ലിയാര്‍ (എസ്.എസ്.കെ.എസ്.എഫ്.), ഷമീര്‍ അലി സഖാഫി (എസ്.എസ്.എഫ്.), പി.എ.ഷമീര്‍ ഫലാഹി(ഐ.എസ്.എം.ആലപ്പുഴ ജില്ലാ പ്രസിഡണ്ട്‌), അബ്ദുല്‍ ലത്തീഫ് (ജമാഅത്തെ ഇസ്ലാമി), യു.ഷിജു (സോളിഡാരിറ്റി),
എസ്.സമീര്‍ (എസ്.ഐ.ഒ), എ.അബ്ദുല്‍ അസീസ്‌ (എം.ഇ.എസ്.ആലപ്പുഴ ജില്ലാ പ്രസിഡണ്ട്‌), അഡ്വ.കെ.നജീബ് (എം.എസ്.എസ്.യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി), എ.എ.മജീദ്‌ ജമാഅത്ത് കൌണ്‍സില്‍ അമ്പലപ്പുഴ താലൂക് കമ്മിറ്റി പ്രസിഡണ്ട്‌), വി.എം.ഇബ്രാഹിം കുട്ടി മൌലവി (ഇമാം മര്‍കസ് പള്ളി), മുഹമ്മദ്‌ മുബാറക് മൌലവി (കേരള മഹല്ല് ഇമാം ഐക്യവേദി), സുനീര്‍ ഇസ്മായില്‍ (പി.ഡി.പി.ആലപ്പുഴ ജില്ലാ സെക്രട്ടറി), എം.എച്ച്.ഉവൈസ് (ജസ്റ്റിസ് മഅദനി ഫോറം), ഹസ്സന്‍ എം.പൈങ്ങാമടം (സെക്കുലര്‍ കോണ്‍ഫറന്‍സ് ), സജി മോന്‍ തൈപ്പറമ്പില്‍ (ഐ.എന്‍.എല്‍), കെ.പി.നാസ്സര്‍ മണ്ണഞ്ചേരി, വി.കുഞ്ഞു മുഹമ്മദ്‌ (ജമാഅത്ത് കൌണ്‍സില്‍) എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കും.

Monday, July 11, 2011

പോരാടുക മദനിയോടുള്ള മനുഷ്യാവകാശ ലംകനങ്ങള്‍ക്കെതിരെ.....

ഒരിക്കലും ഒരു വിശ്വാസിക്കും നിശബ്ദനായി ഇരിക്കാന്‍ കഴിയില്ല ഇത്തരം ക്രൂരതകള്‍ കാണുമ്പോള്‍......
പോരാടുക മദനിയോടുള്ള മനുഷ്യാവകാശ ലംകനങ്ങള്‍ക്കെതിരെ.....
മര്‍ധിത ജന വിഭാഗത്തിന്റെ സമര നായകന്‍.... പീഡിത വര്‍ഗ്ഗത്തിന്റെ മുന്നണി പോരാളി ജവ്ഹരുല്‍ അന്‍വര്‍ അബ്ദുള്‍ നാസര്‍ മ അദനി ... അങ്ങേക്കായിരം അഭിവാദ്യങ്ങള്‍ .....

Thursday, July 7, 2011

ജെ.എം.എഫ്. സെക്രട്ടേറിയറ്റ് ധര്‍ണ്ണ ഡോക്ടര്‍ ബിനായക് സെന്‍ ഉത്ഘാടനം ചെയ്യും

തിരുവനന്തപുരം: അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചനവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ ലംഘനപരമായ നിലപാടുകളാണ് കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സാധുതയില്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് മഅദനിയെ കുറ്റാരോപിതനാക്കിയതെന്നും അവര്‍ പറഞ്ഞു. മഅദനിയുടെ മോചനം ആവശ്യപ്പെട്ട് ജൂലായ് 20ന് സെക്രട്ടേറിയറ്റ് നടയില്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തും.  ധര്‍ണ്ണ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോക്ടര്‍ ബിനായക് സെന്‍ ഉത്ഘ്ഘാദനം ചെയ്യും.
ജസ്റ്റിസ് ഫോര്‍ മഅദനി വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി.മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ സഹീര്‍ മൗലവി, ഭാസുരേന്ദ്രബാബു, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, യു.കെ.അബ്ദുല്‍റഷീദ് മൗലവി, പാച്ചല്ലൂര്‍ സലീംമൗലവി, സജീദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പി.ഡി.പി.ഉത്തരമേഖലാ സെമിനാര്‍ കെ.മുരളീധരന്‍ ഉത്ഘാടനം ചെയ്യും


കോഴിക്കോട് : പി.ഡി.പി. ഉത്തരമേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ബിനായക് സെന്‍ മുതല്‍ മഅദനി വരെ, നീതി നിഷേധത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ നീതി നിഷേധത്തിനെതിരെ സമൂഹ മനസാക്ഷി ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മേഖലാ സെമിനാര്‍ ജൂണ്‍ 22 വെള്ളിയാഴ്ച മലപ്പുറം ടൌണ്‍ ഹാളില്‍ നടക്കും.സെമിനാര്‍ മുന്‍മന്ത്രിയും കെ.മുരളീധരന്‍ ഉത്ഘാടനം ചെയ്യും.ജനപ്രതിനിധികളായ ശ്രീരാമകൃഷ്ണന്‍, ഡോക്ടര്‍ കെ.ടി.ജലീല്‍, അഡ്വ.പി.ടി.എ.റഹീം, സി.കെ.നാണു എന്നിവരും സാമൂഹിക-സാംസ്കാരിക-മത രംഗത്തെ പ്രമുഖരായ സ്വാമി വിശ്വ ഭദ്രാനന്ദ ശക്തിബോധി,കെ.കെ.കൊച്ച്, കോട്ടുമല ബാപ്പു മുസലിയാര്‍, മമ്പാട് നജീബ് മൌലവി, അഡ്വ.എ.കെ.ഇസ്മായില്‍ വഫ, എ.ആരിഫലി, ഒ.അബ്ദുറഹിമാന്‍, ഡോക്ടര്‍ ഫസല്‍ ഗഫൂര്‍,അഡ്വ.പി.എം.എ.സലാം, പി.ഐ.നൌഷാദ്, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, എം.എന്‍.കാരശ്ശേരി,പി.വി.അന്‍വര്‍ എന്നിവര്‍ സെമിനാറില്‍ സംബന്ധിക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ഗ്രോ വാസുവും പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം അഡ്വ.സുധാകരനും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Tuesday, July 5, 2011

മഅദനി മോചനം: സിവില്‍ സ്‌റ്റേഷന്‍ മാര്‍ച്ച് നാളെ

മഅദനി മോചനം: സിവില്‍ സ്‌റ്റേഷന്‍ മാര്‍ച്ച് നാളെ

തൊടുപുഴ: മതപണ്ഡിതനും രാഷ്ട്രീയ നേതാവുമായ അബ്ദുന്നാസിര്‍ മഅദനിക്ക് നീതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് മഹല്ല് -ഇമാം ഐക്യവേദി ബുധനാഴ്ച തൊടുപുഴ മിനി സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തും. രാവിലെ പത്തിന് മങ്ങാട്ടുകവലയില്‍ കേരള മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദു സലീം മൗലവി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
ഗൂഢാലോചനയുടെ ഇരയായി ജയിലില്‍ അടക്കപ്പെട്ട മഅദനി നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഐക്യവേദി ചൂണ്ടിക്കാട്ടി.
പത്തുവര്‍ഷത്തോളം ജയിലില്‍ അടച്ചശേഷം നിരപരാധിയെന്ന് കണ്ട് വിട്ടയക്കപ്പെട്ട അദ്ദേഹത്തെ വീണ്ടും പീഡിപ്പിക്കുന്നതിനെതിരെ നീതി ബോധമുള്ളവര്‍ ശബ്ദമുയര്‍ത്തണം. ആവര്‍ത്തിക്കപ്പെടുന്ന ഭരണകൂട ഭീകരതക്കെതിരെ പണ്ഡിതന്മാര്‍ സമരമുഖത്ത് എന്ന പ്രമേയവുമായി ഇമാം ഐക്യവേദി നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കണമെന്ന് ഭാരവാഹികളായ കാഞ്ഞാര്‍ അബ്ദു റസാക്ക് മൗലവി, വി.എച്ച്. അലിയാര്‍ മൗലവി അല്‍ഖാസിമി, എം.എസ്.എം. മൂസാ നജ്മി, നാസിറുദ്ദീന്‍ മൗലവി, അഷ്‌റഫ് മൗലവി മൂവാറ്റുപുഴ എന്നിവര്‍ അഭ്യര്‍ഥിച്ചു.

മഅദനി നാളെ ആശുപത്രി വിടും

മഅദനി നാളെ ആശുപത്രി വിടും

ബംഗളൂരു: പി.ഡി.പി ചെയര്‍മാനും ബംഗളൂരു സ്‌ഫോടന കേസിലെ പ്രതിയുമായ അബ്ദുന്നാസിര്‍ മഅദനി 28 ദിവസത്തെ ചികില്‍സക്ക് ശേഷം ചൊവ്വാഴ്ച ആശുപത്രി വിടും. ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഉച്ചയോടെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ഹോളിസ്റ്റിക് സെന്ററില്‍ ജൂണ്‍ ഏഴിനാണ് മഅദനിയെ ചികില്‍സക്കായി പ്രവേശിപ്പിച്ചത്.
28 ദിവസത്തെ പഞ്ചകര്‍മ ചികില്‍സയാണ് മഅദനിക്ക് നല്‍കിയത്. നിരവധി രോഗങ്ങളും ശാരീരിക അസ്വസ്ഥതകളും നേരിടുന്ന മഅദനിയുടെ ആരോഗ്യനിലയില്‍ നേരിയ മാറ്റമുണ്ടെന്നാണ് തിങ്കളാഴ്ച അദ്ദേഹത്തെ സന്ദര്‍ശിച്ച അഭിഭാഷകന്‍ അഡ്വ. ഉസ്മാനോട് ഡോക്ടര്‍മാര്‍ പറഞ്ഞത്. ആറുമാസം കൂടുമ്പോള്‍ നിലവിലുള്ള ചികില്‍സ തുടര്‍ന്നാലേ പൂര്‍ണമായ മാറ്റം ഉണ്ടാകൂ എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. മൂന്നാഴ്ചയിലൊരിക്കല്‍ സാധാരണ പരിശോധനകളും അനിവാര്യമാണ്. കാലങ്ങളായി മഅദനിയെ അലട്ടുന്ന സ്‌പോണ്ടിലൈറ്റിസിന് വേണ്ടിയാണ് പഞ്ചകര്‍മ ചികില്‍സ നടത്തിയത്.
പ്രമേഹം മൂലം കാഴ്ചക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും ചികില്‍സ നല്‍കിയിരുന്നു. എന്നാല്‍ നടുവേദന, പുറംവേദന, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവക്ക് പുറമെ കൃത്രിമക്കാല്‍ മൂലം കാലിന് മരവിപ്പും ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. ഭക്ഷണ രീതികളിലും പ്രത്യേക നിര്‍ദേശങ്ങള്‍ സൗഖ്യയിലെ ഡോക്ടര്‍മാര്‍ നല്‍കിയിട്ടുണ്ട്.
ഡിസ്ചാര്‍ജ് സമയത്ത് സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്കോ അനുയായികള്‍ക്കോ അനുമതി ലഭിച്ചിട്ടില്ല. ജയില്‍ അറ്റന്‍ഡറും പൊലീസുമാണ് ഇപ്പോള്‍ മഅദനിക്കൊപ്പമുള്ളത്.

അടുത്തത് ആര്...?????

അടുത്തത് ആര്.....?????







ആദ്യം ടി വി ചാന്നലുകളില്‍ കയറി ഇരുന്നു കൊണ്ട് ഒരു മധപണ്ഡിതനായ മദനി യെയും അധെഹത്ടിന്റെ ഭാര്യ സൂഫിയ മദനി യെയും കുറിച്ച് മോശമായി സംസാരിച്ച കോണ്‍ഗ്രസ്‌ നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ , ഈ രാജ്യത്തെ പീഡിത സമൂഹത്തോടൊപ്പം ചേര്‍ന്ന് കൊണ്ട് സംസാരിക്കുന്നത് കണ്ടപ്പോള്‍ ജന സമൂഹം സര്‍വ സജ്ജമായി പിന്നില്‍ അണി നിരക്കുന്നത് കണ്ടപ്പോള്‍ തന്റെ കാല്‍ കീഴിലെ മണ്ണ് ഒളിച്ചു പോകുമോ എന്ന് ഭയന്നു പിന്‍ വാതിലിലൂടെ മദനിയെ ജയിലിലടക്കാന്‍ നാണം കെട്ട കളി കളിച്ചമുസ്ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി, പിന്നെ ആര്‍.ബാലകൃഷ്ണപിള്ള, പിന്നെ നായനാരുടെ പ്രൈവറ്റ് സെക്രടറി ആയിരുന്നപ്പോള്‍  കുഞ്ഞാലിക്കുട്ടി യോടൊപ്പം ചേര്‍ന്ന് അവിശുദ്ധ കൂട്ട് കേട്ടിലൂടെ മദനിയെ അറ്റസ്റ്റ് ചെയ്യാന്‍ കളിച്ച
 പി ശശി ..... ഇപ്പോള്‍ ഇതാ ബി ജെ പി നേതാവും  കര്‍ണാടക മുഖ്യമന്ത്രി യുമായ  യധിയൂരപ്പ.......................
 അബ്ദുല്‍ നാസര്‍ മദനി യെ ദ്രോഹിചെവര്‍ക്കെല്ലാം ദൈവം ഇവിടെനിന്നു തന്നെ പണി കൊടുക്കുകയാണോ? ആണെങ്ങില്‍ അടുത്തത് ആര്....????

Monday, July 4, 2011

http://2.bp.blogspot.com/-FfUY78SUDGY/Tg_hg-SHlLI/AAAAAAAABPA/OvQBrqDt7Ec/s1600/6x4+copy.jpg

കോതമംഗലം പെണ്‍വാണിഭം മുഴുവന്‍ പ്രതികളെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം : പി.ഡി.പി.

കോതമംഗലം : കോതമംഗലം പെണ്‍വാണിഭക്കെസ്സില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റു ചെയ്യണമെന്നു പി.ഡി.പി.കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം പോലുമില്ലാത്ത ഒരു പ്രതിക്ക് പി.ഡി.പി.യുമായി ബന്ധമുണ്ടെന്ന തരത്തില്‍ നടത്തുന്ന പ്രചാരണത്തിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ ഗൂഡാലോചനയാണെന്നു പി.ഡി.പി.കുറ്റപ്പെടുത്തി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയില്ലാതിരുന്ന വാര്‍ഡില്‍ സ്വതന്ത്രരെ പിന്തുണക്കുവാനുള്ള തീരുമാനത്തിന്റെ ഭാഗമായി കോതമംഗലം കേസ്സില്‍ ആരോപണ വിധേയനായ ഒരു പ്രതിയേയും പിന്തുണച്ചിരുന്നു. ഇയാള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടി നേതൃത്വം പത്രക്കുറിപ്പില്‍ അറിയിച്ചു.
സലാം വെള്ളയ്ക്കാമറ്റം, വി.എം. അലിയാര്‍, സി.പി.സുബൈര്‍, അഷ്‌റഫ്‌ ബാവ എന്നിവര്‍ സംസാരിച്ചു.

ജൂലായ് 20ന് സെക്രട്ടേറിയറ്റ് ധര്‍ണ്ണ നടത്തും - ജസ്റ്റിസ്‌ഫോര്‍ മഅദനി ഫോറം

തിരുവനന്തപുരം: മഅദനിയുടെ മോചനവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ ലംഘനപരമായ നിലപാടുകളാണ് കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സാധുതയില്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് മഅദനിയെ കുറ്റാരോപിതനാക്കിയതെന്നും അവര്‍ പറഞ്ഞു. മഅദനിയുടെ മോചനം ആവശ്യപ്പെട്ട് ജൂലായ് 20ന് സെക്രട്ടേറിയറ്റ് നടയില്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തും.
ജസ്റ്റിസ് ഫോര്‍ മഅദനി വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി.മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ സഹീര്‍ മൗലവി, ഭാസുരേന്ദ്രബാബു, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, യു.കെ.അബ്ദുല്‍റഷീദ് മൗലവി, പാച്ചല്ലൂര്‍ സലീംമൗലവി, സജീദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

സ്വാശ്രയമേഖലയില്‍ നിയമനിര്‍മ്മാണമാണ് ആവശ്യം - പി.ഡി.പി

തൃശ്ശൂര്‍ : കാലാകാലങ്ങളില്‍ മാറിമാറിവരുന്ന ഗവണ്‍മെന്റുകള്‍ സ്വകാര്യ-സ്വാശ്രയ മേഖലകളിലെ വിഷയങ്ങള്‍ക്ക് അതത് സമയങ്ങളില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് നില്‍ക്കാതെ പഴുതുകളില്ലാത്ത നിയമനിര്‍മ്മാണത്തിന് തയ്യാറാവണമെന്ന് പി.ഡി.പി. സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് ആവശ്യപ്പെട്ടു.
പി.ഡി.പി. ജില്ലാ പ്രവര്‍ത്തകസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അജിത്കുമാര്‍ ആസാദ്. സംഗമത്തില്‍ പി.ഡി.പി. ജില്ലാപ്രസിഡന്റ് ഉമ്മര്‍ഹാജി തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.ഇ. അബ്ദുല്ല നിസാര്‍ മേത്തര്‍, സെക്രട്ടേറിയറ്റ് അംഗം എം.പി. രഞ്ജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി കടലായി സലിം മൗലവി, ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ ഹാജി കൊരട്ടിക്കര, ജില്ലാ വൈസ് പ്രസിഡന്റ് മജീദ് ചേര്‍പ്പ്, ജില്ലാ നേതാക്കളായ സലീം തളിക്കുളം, മജീദ് മുല്ലക്കര എന്നിവര്‍ സംസാരിച്ചു.

Saturday, July 2, 2011

കേരള മുസ്‌ലിം സംയുക്തവേദി : 27 ന് രാജ്ഭവന്‍ മാര്‍ച്ചും ജയില്‍ നിറക്കലും



കേരള മുസ്‌ലിം സംയുക്തവേദി  : 27 ന് രാജ്ഭവന്‍ മാര്‍ച്ചും ജയില്‍ നിറക്കലും
കൊച്ചി: അബ്ദുന്നാസിര്‍ മഅ്ദനിക്കും കുടുംബത്തിനും നീതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കേരള മുസ്‌ലിം സംയുക്തവേദി ഈ മാസം 27 ന് രാജ്ഭവന്‍ മാര്‍ച്ചും ജയില്‍ നിറക്കലും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന മാര്‍ച്ചില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്ന് അവര്‍ ...വ്യക്തമാക്കി. വിശുദ്ധ ഖുര്‍ആന്‍ തൊട്ട് നിരപരാധിത്വം ആണയിട്ട് വ്യക്തമാക്കിയെങ്കിലും കള്ളത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടിച്ചുവെച്ചിരിക്കുന്നു. കഴിഞ്ഞ റമദാന്‍ കാലത്ത് തടവിലാക്കിയ അദ്ദേഹത്തെ ഒരിക്കലും പുറത്തുകൊണ്ടുവരരുതെന്ന് ചിലര്‍ക്ക് താല്‍പ്പര്യമുണ്ട്. ഇത് മനുഷ്യാവകാശ ധ്വംസനമാണ്. രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി എല്ലാ ജില്ലകളിലും കലക്ടറേറ്റ്, എസ്.പി ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും അവര്‍ പറഞ്ഞു.

കേരള മഹല്ല് ഇമാം ഐക്യവേദി, കേരള മുസ്‌ലിം യുവജന വേദി, അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, മുസ്‌ലിം സാധു സംരക്ഷണ സമിതി, മൗലാന അലി മിയാന്‍ അക്കാദമി, അമാനീസ് അസോസിയേഷന്‍, ഫോര്‍മര്‍ അന്‍വാര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത വേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി, അബ്ദുല്‍ മജീദ് അമാനി നദ്‌വി, മുഹമ്മദ് ഷാഫി മൗലവി, ഹുസൈന്‍ മൗലവി, ടി.എ. മുജീബ് റഹ്മാന്‍ മുപ്പത്തടം എന്നിവര്‍ പങ്കെടുത്തു.

മഅദനി അനാഥനല്ല : മുസ്ലിം സംയുക്ത വേദി



മഅദനി അനാഥനല്ല : മുസ്ലിം സംയുക്ത വേദി

കൊച്ചി : ബാംഗ്ലൂര്‍ കേസ്സില്‍ പെടുത്തി കര്‍ണ്ണാടക സര്‍ക്കാര്‍ തുറുങ്കിലടച്ച അബ്ദുല്‍ നാസ്സര്‍ മഅദനി അനാഥനല്ലെന്ന കാര്യം ഭരണകൂടങ്ങള്‍ ഓര്‍ക്കണമെന്ന് കേരള മുസ്ലിം സംയുക്തവേദി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ തൊട്ട് നിരപരാധിത്വം ആണയിട്ട് വ്യക്തമാക്കിയെങ്കിലും കള്ളത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടിച്ചുവെച്ചിരിക്കുന്നു. കഴിഞ്ഞ റമളാന്‍ കാലത്ത് തടവിലാക്കിയ അദ്ദേഹത്തെ ഒരിക്കലും പുറത്തുകൊണ്ടുവരരുതെന്ന് ചിലര്‍ക്ക് താല്‍പ്പര്യമുണ്ട്. ഇത് മനുഷ്യാവകാശ ധ്വംസനമാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പെടുത്തി ഒന്‍പതര വര്ഷം തമിഴ്നാട്ടിലെ വിവിധ ജയിലുകളില്‍ ക്രൂരമായ പീഡനം അനുഭവിച്ച മഅദനി നിരപരാധിയെന്ന് കണ്ടു വിട്ടയച്ച ശേഷം വീണ്ടും മറ്റൊരു കേസ്സില്‍ പെടുത്തി ജയിലിലടച്ചത് ഫാസിസത്തിന്റെ വളര്‍ച്ച മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് തന്റെ പ്രാഭാഷണങ്ങളില്‍ അദ്ദേഹം നിരന്തരം ഓര്‍മ്മപ്പെടുതിയതിന്റെ പേരിലാണ്. മുസ്ലിംകളും പിന്നോക്ക വിഭാഗങ്ങളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചാല്‍ അതിന്റെ പേരില്‍ പീഡനങ്ങള്‍ക്കിരയാവും എന്ന ഭരണകൂട ഭീകരതയാണ് ഇവിടെയും ദ്രിശ്യമാകുന്നത്. ഇത്തരം വിഷയങ്ങളില്‍ സമൂഹം കാണിക്കുന്ന മൌനവും അപമാനകരമായ നിസംഗതയും ഭരണകൂട ഭീകരതയ്ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുകയാണ്. മഅദനിക്കും കുടുംബത്തിനും നേരെ നിരന്തരമായി നടക്കുന്ന നീതിനിഷേധത്തിലും മനുഷ്യാവകാശ ലംഘനങ്ങളിലും പ്രതിഷേധിച്ചു ജൂലൈ 27 നു രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതിനു മുന്നോടിയായി ജില്ലാ ആസ്ഥാനങ്ങളില്‍ എസ്.പി.ഓഫീസുകളിലേക്കും കലകട്രേറ്റുകളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കും. ജൂലൈ ആറിനു തൊടുപുഴ മിനിസിവില്‍സ്റ്റേഷനിലേക്കും പതിനെട്ടിന് ആലുവ എസ്.പി.ഓഫീസിലേക്കും മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

കേരള മഹല്ല് ഇമാം ഐക്യവേദി, കേരള മുസ്‌ലിം യുവജന വേദി, അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, മുസ്‌ലിം സാധു സംരക്ഷണ സമിതി, മൗലാന അലി മിയാന്‍ അക്കാദമി, അമാനീസ് അസോസിയേഷന്‍, ഫോര്‍മര്‍ അന്‍വാര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.


വാര്‍ത്താ സമ്മേളനത്തില്‍ കേരള മുസ്ലിം സംയുക്ത വേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ്‌ അമാനി നദവി, മുഹമ്മദ്‌ ഷാഫി മൌലവി, ഹുസൈന്‍ മൌലവി മുണ്ടക്കയം, ടി.എ.മുജീബ് റഹ്മാന്‍ മുപ്പത്തടം എന്നിവര്‍ സംബന്ധിച്ചു.

മഅദനി മോചനം: സമരം ശക്തമാക്കും - എം.എസ്.നൌഷാദ്

പത്തനംതിട്ട: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ മോചനത്തിന് സമരം ശക്തമാക്കുമെന്ന് പാര്‍ട്ടി സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി അംഗം എം.എസ്. നൗഷാദ്. പി.ഡി.പി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരപരാധിയെന്ന് ബോധ്യമായിട്ടും ഗൂഢാലോചനയുടെ ഭാഗമായാണ് മഅദനിയെ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തതെന്ന് നൗഷാദ് കുറ്റപ്പെടുത്തി. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം ചികിത്സ ലഭ്യമാകുന്നുണ്ടെങ്കിലും അഭിഭാഷകരെ പോലും കാണാന്‍ അനുമതി നല്‍കുന്നില്ല. ഇത് കടുത്ത മനുഷ്യാവകാശ ലംഘനവും ജുഡീഷ്യറിയോടു കാട്ടുന്ന അവഗണനയുമാണ്. ഹബീബ് റഹുമാന്‍, അന്‍സിം പത്തനംതിട്ട , റസാഖ് മണ്ണടി, സാലിമ പെരുമ്പെട്ടി, പന്തളം അബ്ദുല്‍ ലത്തീഫ്, അഷറഫ് പത്തനംതിട്ട, ജബ്ബാര്‍ മാസ്‌കര്‍ എന്നിവര്‍ സംസാരിച്ചു.

ഇന്ധന വില വര്‍ദ്ദന കോര്‍പറേറ്റുകളെ സഹായിക്കാന്‍ : അജിത്കുമാര്‍ ആസാദ്

തൊടുപുഴ: കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ചത് കോര്‍പറേറ്റുകളെ സഹായിക്കുന്നതിനാണെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി അജിത്കുമാര്‍ പറഞ്ഞു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി സമാന ചിന്താഗതിക്കാരെ സഹകരിപ്പിച്ച് പ്രതിഷേധ പരിപാടി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊടുപുഴയില്‍ പി.ഡി.പി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തൊടുപുഴ നിയോജക മണ്ഡലം സെക്രട്ടറിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി യോഗം ശരിവെച്ചു.

മണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി ജൂലൈ 31 ന് ജില്ലാ സമ്മേളനം നടത്താനും തീരുമാനിച്ചു.ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന കര്‍മ്മ സമിതി അംഗം സുബൈര്‍ വെട്ടിയാനിക്കല്‍, കെ.എം. ജബ്ബാര്‍, ടി.എം.എ. കരീം,നജീബ് കളരിക്കല്‍, ടി.കെ. അബ്ദുല്‍ കരീം, കമറുദ്ദീന്‍ അടിമാലി തുടങ്ങിയവര്‍ സംസാരിച്ചു.

കര്‍ണാടക പോലീസ് പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നു പി.ഡി.പി.

വൈക്കം: അബ്ദുള്‍ നാസര്‍ മഅദനിയോട് കര്‍ണാടക പോലീസ് പ്രതികാരബുദ്ധിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പി.ഡി.പി. വൈക്കം മണ്ഡലം കണ്‍വെന്‍ഷന്‍ ആരോപിച്ചു. ജില്ലാ പ്രസിഡന്റ് എം.എസ്. നൗഷാദ് അധ്യക്ഷനായ യോഗത്തില്‍ നിഷാദ് നടക്കല്‍, കെ.ജെ. ദേവസ്യ, ഒ.എ. സക്കരിയാ, എം.എച്ച്. അക്ബര്‍, ഇസ്മായില്‍, റഷീദ്, ഷാജി, വി.ഇ. അബൂബേക്കര്‍, അസ്‌കര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: റഷീദ് കൊട്ടപ്പള്ളി(പ്രസി), ഇസ്മയില്‍(വൈസ് പ്രസി), എം.എ. അക്ബര്‍(സെക്ര), എ.കെ. സുകുമാരന്‍(ജോ. സെക്ര), സിയാദ്(ട്രഷ), അസ്‌ക്കര്‍, ഷാജി (ജില്ലാ കമ്മിറ്റി അംഗങ്ങള്‍), വി.എസ്. നസീര്‍, വി.ഇ. അബൂബേക്കര്‍, ഷുക്കൂര്‍ (സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍).

ഉത്തരമേഖലാ സെമിനാര്‍ 22 നു മലപ്പുറം ടൌണ്‍ ഹാളില്‍

ഉത്തരമേഖലാ സെമിനാര്‍ 22 നു മലപ്പുറം ടൌണ്‍ ഹാളില്‍



മലപ്പുറം : 'ബിനായക് സെന്‍ മുതല്‍ മഅദനി വരെ' മഅദനി വേട്ടയുടെ കാണാപ്പുറങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ പി.ഡി.പി. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മൂന്നു മേഖലാ തല സെമിനാറുകളുടെ ഭാഗമായി നടക്കുന്ന ഉത്തരമേഖലാ സെമിനാര്‍ ജൂലൈ 22 നു മലപ്പുറം ടൌണ്‍ ഹാളില്‍ നടക്കും. സെമിനാര്‍ മുന്‍ കെ.പി.സി.സി.പ്രസിഡണ്ട്‌ കെ.മുരളീധരന്‍ ഉത്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, സാംസ്കാരിക നായകര്‍, മത പണ്ഡിതന്മാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കും.