ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Monday, August 29, 2011

എല്ലാവര്‍ക്കും അബ്റാരിന്റെ ഹൃതയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍........


എല്ലാവര്‍ക്കും  അബ്റാരിന്റെ ഹൃതയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍........




അടിച്ചമര്‍ത്തപ്പെട്ട,... അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഈ രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങളായ ദളിത് -മുസ്ലിം ന്യൂന പക്ഷങ്ങള്‍ക്ക്‌ വേണ്ടി ശബ്തിച്ചതിന്റെ പേരില്‍ ......
അവര്‍ക്ക് വേണ്ടി ഭരണ കൂടതോട് ആര്‍ജവത്തോടെ ശബ്തിച്ചതിന്റെ പേരില്‍ ജയിലറകള്‍ പകരം നല്‍കി കൊഞ്ഞനം കുത്തുന്ന ഫാഷിസ്റ്റ്‌ -ഭരണ കൂട- മാധ്യമ തമ്ബുരാകന്മാരുടെ കാടത്തതിനെതിരെ ശബ്തിക്കാതെ ......മകന്റെ മോജനതിനായി ഓടി നടന്നു അവസാനം ചിറകരിഞ്ഞു വീഴ്തപ്പെട്ട അബ്ദുല്‍ സമദ് മാസ്റ്റര്‍ എന്ന പിതാവിനെ കൈ പിടിച്ചു ഉയര്‍ത്താന്‍ ശ്രമിക്കാതെ .......ആ കുടുംബത്തിന്റെ വേദനയില്‍ പങ്കാളിയാകാതെ ,.... പുത്തനുടുപ്പും അത്തറിന്റെ പരിമളവുമായി നമ്മളെല്ലാം നമ്മുടെ മക്കളെ ലാളിക്കുംപോള്‍ സ്നേഹ നിതിയായ പിതാവിന്റെ വാത്സല്യം നിഷേധിക്കപ്പെട്ട ഉമര്‍ മുഖ്താരിനെയും സലാഹുദ്ധീന്‍ അയ്യൂബിയെയും ആശ്വസിപ്പിക്കാതെ .........പ്രിയ ഭാരതാവിന്റെ സാമീപ്യം നിഷേധിക്കപ്പെട്ട സൂഫിത്തയുടെ കണ്ണ് നീരോപ്പാന്‍ ശ്രമിക്കാതെ ........തങ്ങളുടെ ഉമ്മയും ഉപ്പയും ഇല്ലതായപ്പോഴും ഞങ്ങള്‍ക്ക് അതെല്ലാമായിരുന്ന സ്നേഹപൂര്‍വ്വം വാപ്പാ എന്ന് വിളിക്കുന്ന പ്രിയ ഉസ്താതിന്റെ വരവും കാത്തു അനവാരിന്റെ അകത്തളങ്ങളില്‍ കണ്ണീരോടെ കഴിയുന്ന യതീം മക്കളുടെ കണ്ണ് നീര്‍ കാണാതെ ...... നമുക്കെങ്ങിനെ ഈ ചെറിയ പെരുന്നാള്‍ ആഗോഷിക്കാന്‍ കഴിയും ........

ആ കുടുംബത്തിനെ വേദനയില്‍ പങ്കു ചേര്‍ന്ന് കൊണ്ട് ഞാനും നേരുന്നു എല്ലാവര്‍ക്കും ......ഹൃതയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍......

Saturday, August 27, 2011

ഒമാന്‍ പി.സി.എഫ്. ഇഫ്താര്‍ സംഗമം നടത്തി

ഒമാന്‍ പി.സി.എഫ്. ഇഫ്താര്‍ സംഗമം നടത്തി--------------------------

ഒമാന്‍ : പീപ്പിള്‍സ് കല്ച്ചറല്‍ ഫോറം ഒമാന്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മുഹമ്മദ്‌ ബഷീര്‍ പാലച്ചിറ സംഗമം ഉത്ഘാടനം ചെയ്തു. സുബൈര്‍ മൌലവി അല്‍ ഖാസിമി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ടി.എം.എ. ഹമീദ് കൂരാച്ചുണ്ട് , റസാഖ് പാലക്കാട്, റുഷ്ദി ബാലരാമപുരം , അനില്‍ ഹരിപ്പാട്‌ , നിസാം ആലപ്പുഴ, നൌഷാദ് കുന്നപ്പള്ളി , അന്‍സാര്‍ കേരളപുരം, അന്‍സില്‍ ആറ്റിങ്ങല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Friday, August 26, 2011

മദനിക്ക്........
















മദനിക്ക്......

നീ ....
രാജാവ് നഗ്നനെന്നു പറഞ്ഞു .
അധികാരം അവര്‍ണ്ണന്-
പീടിതനു മോചനമെന്ന്
വിപ്ലവ ആശയമുയര്‍ത്തി
യാദാര്ത്യങ്ങള്‍ വിളിച്ചു പറഞ്ഞു.


ഭരണകൂടം നിന്നെ
തീവ്രവാദിയെന്ന് മുദ്ര ചാര്‍ത്തി
കല്‍ തുറങ്കിലടക്കുംപോഴും-
അറിയുക !


വിലങ്ങും വിലക്കും
വിപ്ലവകാരിക്ക് സ്വന്തം
പോരാടുക
വര്‍ദ്ടിത വീര്യത്താല്‍
അവകാശ ദ്വംസനതിനെതിരെ
വീഴാതെ ...
തളരാതെ
കാത്തിരിക്കുന്നു
നിന്‍ മോചനം പ്രതീക്ഷിച്ച്
ഒരു ജനത
ഒരു യുവത .

------ഷാഹു. പടിഞ്ഞാറയില്‍------.

Sunday, August 21, 2011

മഅ്ദനിയുടെ തടവ് ഒരു വര്‍ഷം പിന്നിടുമ്പോള്‍

മഅ്ദനിയുടെ തടവ് ഒരു വര്‍ഷം പിന്നിടുമ്പോള്‍

2010 ആഗസ്റ്റില്‍, തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മഅ്ദനിയുമായി ഞാന്‍ സംസാരിച്ചത്. അന്‍വാര്‍ശ്ശേരിയിലെ അദ്ദേഹത്തിന്‍െറ സ്ഥാപനത്തിന്‍െറ അതിഥി മുറിയില്‍ അന്ന് അദ്ദേഹം കടുത്ത സമ്മര്‍ദത്തിലായിരുന്നു. അനിതരസാധാരണമായ മനോദാര്‍ഢ്യവും ആത്മനിയന്ത്രണവും പ്രകടിപ്പിക്കുമ്പോള്‍ തന്നെ, വന്‍ ഗൂഢസംഘത്തോട് തനിച്ച് പൊരുതേണ്ടി വരുന്ന പോരാളിയുടെ സംഘര്‍ഷങ്ങള്‍ ആ മുഖത്തുണ്ടായിരുന്നു. സന്ദിഗ്ധതകള്‍ക്കും ഉദ്വേഗങ്ങള്‍ക്കുമൊടുവില്‍, ദൃശ്യമാധ്യമങ്ങള്‍ സൃഷ്ടിച്ച അതിനാടകീയതകള്‍ക്ക് വിരാമമിട്ട് സൂപ്രണ്ട് അര്‍ഷിദ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആഗസ്റ്റ് 17ന് ഉച്ചക്ക് 1.10ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയി. ഈ സമയത്തിന് ഒരു പ്രാധാന്യമുണ്ട്. നമ്മുടെ നീതിന്യായ വ്യവസ്ഥയും നിയമപാലക സംവിധാനവും കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ കാണിക്കുന്ന ‘കോഓഡിനേഷന്‍’ മനസ്സിലാക്കാന്‍ ഇത് ശ്രദ്ധിച്ചാല്‍ മതി. അതായത്, മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നത് അതേദിവസം ഉച്ചക്ക് രണ്ടിന്. പക്ഷേ, അതിന്‍െറ മുക്കാല്‍ മണിക്കൂര്‍ മുമ്പ് സര്‍വായുധ  വിഭൂഷിതരായ പൊലീസ് സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നു. ജാമ്യാപേക്ഷയില്‍ വിധിപറയാന്‍ രണ്ടുമണിക്ക് ചേര്‍ന്ന സുപ്രീം കോടതി അറസ്റ്റ് നടന്നു കഴിഞ്ഞിരിക്കെ  ജാമ്യാപേക്ഷക്ക് പ്രസക്തിയില്ളെന്ന കിടിലന്‍ വിധി പ്രസ്താവിക്കുന്നു! എങ്ങനെയുണ്ട്; നീതിയുടെ ദേവത? അതായത്, ഒരു കൂട്ടര്‍ക്ക് ആദ്യമേ ഇല നിഷേധിക്കുക. ഇലയില്ലാത്തവര്‍ക്ക് ഊണില്ളെന്ന സമഗ്രമായൊരു നിയമം പിന്നീട് പാസാക്കുക. അതാണ് നമ്മുടെ നീതിനിര്‍വഹണവും മഹത്തായ ജനാധിപത്യവും.

2011 ആഗസ്റ്റ് 17ന്, അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസം ഏതാനും സുഹൃത്തുക്കളോടൊപ്പം ഈ ലേഖകന്‍ അദ്ദേഹത്തെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ചെന്നുകണ്ടു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കണ്ടതിനേക്കാള്‍ സുസ്മേരവദനനാണ് അദ്ദേഹമിപ്പോള്‍. ശരീരം ശോഷിച്ചിട്ടുണ്ടെങ്കിലും മുഖത്ത് സംഘര്‍ഷങ്ങളില്ല. ആഹ്ളാദവും വിശ്വാസത്തിന്‍െറ തിളക്കവും ആ കണ്ണുകളില്‍ നിങ്ങള്‍ക്ക് വായിച്ചെടുക്കാം. ‘നോമ്പ് എങ്ങനെയുണ്ട്?  ഞാന്‍ ചോദിച്ചു. ‘റമദാന്‍ ആചരിക്കാന്‍ ഏറ്റവും നല്ലത് ജയില്‍ തന്നെയാണ്’ -അദ്ദേഹം പറഞ്ഞു. ആരോഗ്യം, കേസ്, ജയിലിലെ അനുഭവങ്ങള്‍...അങ്ങനെ ധാരാളം ഞങ്ങള്‍ സംസാരിച്ചു. ഭാവിയെക്കുറിച്ച് എന്തു തോന്നുന്നുവെന്നതിന്, ‘ലാ തഖ്നുതൂ മിന്‍ റഹ്മത്തില്ലാഹ്’ എന്ന ഖുര്‍ആന്‍ വാക്യമാണ് അദ്ദേഹം മറുപടിയായി പറഞ്ഞത് -അല്ലാഹുവിന്‍െറ കാരുണ്യത്തിന്‍െറ കാര്യത്തില്‍ നിങ്ങള്‍ നിരാശരാവേണ്ടതില്ല.മഅ്ദനിയെ അറസ്റ്റ് ചെയ്തവര്‍ അദ്ദേഹത്തെ തളര്‍ത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ അവര്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു. കാരണം അദ്ദേഹം തരിമ്പും തളര്‍ന്നിട്ടില്ല. തളര്‍ന്നു കുഴഞ്ഞു വീണുപോവാന്‍ മാത്രം കാരണങ്ങള്‍ അദ്ദേഹത്തിനുണ്ട്. നീണ്ട ഒമ്പതര വര്‍ഷത്തെ പീഡനപൂര്‍ണമായ കോയമ്പത്തൂര്‍ ജയില്‍വാസം, അതിന് ശേഷം വന്നുകിട്ടിയ കുടുംബ ജീവിതം ആസ്വദിച്ചു തുടങ്ങവേ ഭാര്യയെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് കൊണ്ടുപോവുന്നു. കോയമ്പത്തൂര്‍ ജയില്‍വാസക്കാലത്ത് കേസുമായി നടക്കാന്‍ ബാപ്പയുണ്ടായിരുന്നു. പക്ഷേ, രണ്ടാം അറസ്റ്റിന്‍െറ സമയമാവുമ്പോഴേക്ക് അദ്ദേഹം ഹൃദയം തകര്‍ന്ന് തളര്‍ന്നുവീണ് വീല്‍ ചെയറില്‍ ആയിക്കഴിഞ്ഞു. രണ്ട് മക്കള്‍, ദീര്‍ഘ കാലത്തെ കാത്തിരിപ്പിന് ശേഷം കൊതിച്ചു കിട്ടിയ ബാപ്പയെ വീണ്ടും ‘മഹത്തായ നീതിദേവത’ കൊണ്ടുപോയതിന്‍െറ ആഘാതത്തില്‍ പഠനത്തില്‍ ഏകാഗ്രത കിട്ടാതെ, ഉറക്കത്തിലും ഉണര്‍വിലും ഞെട്ടിയെഴുന്നേല്‍ക്കുന്ന അവസ്ഥയില്‍ കഴിയുന്നു. മഅ്ദനി സ്വയം തന്നെയും രോഗിയും വികലാംഗനുമാണ്. കേസിന്‍െറ സങ്കീര്‍ണ വഴികളെയും കെട്ടുപിണച്ചിലുകളെയും കുറിച്ചാലോചിച്ചാല്‍ തന്നെ തലകറങ്ങിപ്പോകും. ഒരര്‍ഥത്തില്‍ ബോധക്ഷയം വന്നുപോകാവുന്ന അവസ്ഥ. പക്ഷേ, സത്യം, അദ്ദേഹത്തിന്‍െറ മുഖത്തെ പുഞ്ചിരി മാഞ്ഞിട്ടില്ല. നിശ്ചയദാര്‍ഢ്യത്തിന്‍െറ കരിവീട്ടിക്കാതല്‍ അദ്ദേഹത്തില്‍ നിങ്ങള്‍ക്ക് തൊട്ടനുഭവിക്കാന്‍ കഴിയും.
മഅ്ദനി വികലാംഗനാണെന്ന് പറയുമ്പോള്‍, അദ്ദേഹം ജന്മനാ വികലാംഗനാണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. അങ്ങനെയല്ല. 1992 ആഗസ്റ്റ് ആറിന് ആര്‍.എസ്.എസുകാര്‍ ബോംബെറിഞ്ഞ് അദ്ദേഹത്തിന്‍െറ ഒരു കാല്‍ തകര്‍ക്കുകയായിരുന്നു. ‘ഒറ്റക്കാലന്‍ മഅ്ദനീ മറ്റേക്കാലും സൂക്ഷിച്ചോ’ എന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍.എസ്.എസുകാര്‍ കല്ലാച്ചി അങ്ങാടിയിലൂടെ പ്രകടനം വിളിച്ചുപോകുന്നത് സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ കണ്ടുനിന്നതിന്‍െറ ഓര്‍മ ഇപ്പോഴുമുണ്ട്. തന്‍െറ കാല് തകര്‍ത്ത ആര്‍.എസ്.എസുകാര്‍ക്ക് മഅ്ദനി പക്ഷേ, മാപ്പുനല്‍കി. അവര്‍ക്കെതിരെ വാദിക്കാനോ സാക്ഷി പറയാനോ ഒന്നും മഅ്ദനി സന്നദ്ധമായില്ല. കോടതി അവരെ വെറുതെ വിട്ടു. ഒരുപക്ഷേ, കേരളത്തിലെ ക്രിമിനല്‍ കേസുകളുടെ ചരിത്രത്തിലെ അപൂര്‍വമായ അനുഭവമായിരുന്നു അത്. തന്‍െറ കാല് അറുത്തെടുത്തവര്‍ക്ക് മാപ്പ് നല്‍കിയ മഅ്ദനിയെ മനസ്സിലാക്കാന്‍ മലയാളിക്ക് കഴിഞ്ഞില്ല. ആര്‍.എസ്.എസിന് അദ്ദേഹത്തിന്‍െറ പച്ചമാംസത്തോട് എന്നും ആര്‍ത്തിയുണ്ടായിരുന്നു. കാന്തഹാര്‍ വിമാന റാഞ്ചികളുടെ ഉപാധികളില്‍ മഅ്ദനിയുടെ മോചനവുമുണ്ടെന്ന് വരെ തട്ടിവിട്ടവരാണവര്‍. എന്നുവെച്ചാല്‍, അദ്ദേഹത്തിന്‍െറ പിന്നാലെ കൂടി അവര്‍ എന്നും ആ ചോരക്ക് കൊതിച്ചിട്ടുണ്ട്. പക്ഷേ, ദുരിതങ്ങളുടെ ഈ മഹാസമുദ്രത്തില്‍ നമ്മുടെ സഹജീവിയെ നീന്താനയച്ചുകൊണ്ട് നാം മലയാളികള്‍ക്ക് വെറുതെയിരിക്കാന്‍ കഴിയുന്നതെങ്ങനെയാണ്? മഅ്ദനിയും കുടുംബവും നേരിട്ടുകൊണ്ടിരിക്കുന്ന രക്തം കിനിയുന്ന പീഡന പര്‍വങ്ങള്‍ നമ്മെ സായുജ്യം കൊള്ളിക്കുന്നുവെന്ന് വന്നാല്‍ നാം എന്തുമാത്രം മനോരോഗികളാണ്? എന്തുകൊണ്ട് നമുക്കിടയിലെ ഒരു പൊതുപ്രവര്‍ത്തകന്‍ സമ്പൂര്‍ണമായും കെട്ടിച്ചമച്ച കേസിന്‍െറ പേരില്‍ യാതനകള്‍ പേറുമ്പോള്‍ അതിനെതിരെ ഒരു ചെറുവിരല്‍ ഈ സംസ്ഥാനത്ത് നിന്നുണ്ടാകുന്നില്ല. നാം വീമ്പുപറയുന്ന പ്രബുദ്ധതയും പുരോഗമനപരതയും മനുഷ്യാവകാശബോധവുമൊക്കെ എവിടെ?

‘നിയമം നിയത്തിന്‍െറ വഴിക്ക് പോവട്ട’ എന്ന വലിയ സിദ്ധാന്തമാണ് മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉയര്‍ത്തപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം നമ്മളില്‍ പലരും പറയാറുള്ളത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായ പാര്‍ലമെന്‍റ് ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട്, കോടതി വധശിക്ഷക്ക് വിധിച്ച വ്യക്തിയായിരുന്നു എസ്.എ.ആര്‍. ഗീലാനി എന്ന ദല്‍ഹി യൂനിവേഴ്സിറ്റി പ്രഫസര്‍. അദ്ദേഹത്തിന്‍െറ മോചനത്തിന് വേണ്ടി കേരളത്തിന് പുറത്തുയര്‍ന്നുവന്ന വിപുലമായ കാമ്പയിനുകള്‍ നാം ഓര്‍ക്കുക. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, വിദ്യാര്‍ഥികള്‍, കലാകാരന്മാര്‍ എന്നിങ്ങനെ ജീവിതത്തിന്‍െറ വിവിധ രംഗങ്ങളില്‍ പെട്ടവര്‍ നിയമം നിയമത്തിന്‍െറ വഴിക്ക് പോയപ്പോള്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ആള്‍ക്കു വേണ്ടി രംഗത്തുവന്നു. എസ്.എ.ആര്‍. ഗീലാനി ഇന്ന് രാഷ്ട്രീയത്തടവുകാരുടെ മോചനത്തിന് വേണ്ടിയുള്ള ദേശീയ പ്രസ്ഥാനത്തിന്‍െറ അധ്യക്ഷനാണ്. ബിനായക് സെന്നിനെതിരെയും ദേശദ്രോഹവുമായി ബന്ധപ്പെട്ട ചാര്‍ജുകളായിരുന്നു ചുമത്തപ്പെട്ടിരുന്നത്. ‘ദേശദ്രോഹി’യായ അദ്ദേഹത്തിന് വേണ്ടിയും കാമ്പയിന്‍ നടത്താന്‍ ‘നിരക്ഷര’രായ ഉത്തരേന്ത്യക്കാര്‍ രംഗത്തുവന്നു. പക്ഷേ, നമ്മുടെ ഈ കേരളത്തില്‍ മഅ്ദനി പോവട്ടെ, മഅ്ദനി കേസിന്‍െറ ദുരൂഹവഴികളെക്കുറിച്ച് റിപ്പോര്‍ട്ടെഴുതിയ പത്രപ്രവര്‍ത്തക വേട്ടയാടപ്പെട്ടപ്പോള്‍ പോലും അത് വലിയ ചലനമുണ്ടാക്കിയില്ല. മഅ്ദനി, ഗീലാനിയെയും ബിനായക് സെന്നിനെയും പോലെ ശിക്ഷ വിധിക്കപ്പെട്ട പ്രതിയല്ല. വിചാരണത്തടവുകാരന്‍ മാത്രമാണ്. മുമ്പ് അദ്ദേഹത്തിന്‍െറ കേസില്‍ വിധി തീര്‍പ്പുണ്ടായപ്പോഴാവട്ടെ, അദ്ദേഹത്തെ നിരപരാധിയായി വിട്ടയച്ചതാണുതാനും. അങ്ങനെയൊരു മനുഷ്യനും കുടുംബവും അനന്തമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ നാം ഒരു സാഡിസ്റ്റ് മനസ്സോടെ അതെല്ലാം  കണ്ടാസ്വദിക്കുന്നു. എന്നിട്ട് പ്രബുദ്ധരുടെ സംസ്ഥാനമെന്ന് വീമ്പുപറഞ്ഞിരിക്കുന്നു.
മഅ്ദനിയുടെ തടവ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അതിന്‍െറ പ്രത്യേകതയും ഇതു തന്നെയാണ്. കേരളത്തിലെ പുരോഗമനോന്മുഖ ഇടതുപക്ഷ സമൂഹം തള്ളിക്കളഞ്ഞ അദ്ദേഹത്തിന്‍െറ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ കേരളത്തിന് പുറത്തുനിന്ന് മനുഷ്യാവകാശ സമൂഹം രംഗത്തുവരുന്നുവെന്നതാണ് മഅ്ദനിയുടെ തടവ് ഒരു വര്‍ഷം പിന്നിടുമ്പോഴുള്ള പ്രത്യേകത. അരുണാ റോയ്, കവിതാ ശ്രീവാസ്തവ, ഡോ. ബിനായക് സെന്‍, ആനന്ദ് പട്വര്‍ധന്‍ തുടങ്ങിയ പ്രഗല്ഭരായ ദേശീയ വ്യക്തിത്വങ്ങള്‍ ഒപ്പിട്ട് രണ്ടാഴ്ച മുമ്പ് ദല്‍ഹിയില്‍നിന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവന അതിന്‍െറ വലിയൊരു സൂചകമാണ്. കിഴവന്‍ വര്‍ത്തമാനങ്ങളും ഞൊണ്ടി ന്യായങ്ങളുമായി ധീരമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ മലയാളി ‘പ്രബുദ്ധത’ മടിച്ചു നില്‍ക്കുമ്പോഴാണ് നമ്മുടെ നാട്ടുകാരന് വേണ്ടി പുറംനാട്ടുകാര്‍ അവരുടെ ശബ്ദം കേള്‍പ്പിച്ചു തുടങ്ങുന്നത്. സംശയരഹിതമായും, കോയമ്പത്തൂരില്‍ സംഭവിച്ചത് പോലെത്തന്നെ, മഅ്ദനി ബംഗളൂരുവില്‍ നിന്നും നിരപരാധിയായി തിരിച്ചുവരും. വിചാരണ തീരുംവരേക്ക് അദ്ദേഹത്തെ എങ്ങനെ പീഡിപ്പിച്ച് ഇല്ലാതാക്കാം എന്ന് മാത്രമാണ് ഭരണകൂടം ആലോചിക്കുന്നത്. അങ്ങനെ അദ്ദേഹം തിരിച്ചുവരുമ്പോള്‍ നാം മലയാളികള്‍ പിന്നെയും പ്രബുദ്ധതയെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും.
കടപ്പാട് :  സി ദാവൂദ്

Friday, August 19, 2011

പി സി എഫ് കുവൈത്ത് ഇഫ്താര്‍ സംഗമവും പ്രാര്‍ത്ഥന സമ്മേളനവും നടത്തി

പി സി എഫ് കുവൈത്ത് ഇഫ്താര്‍ സംഗമവും പ്രാര്‍ത്ഥന സമ്മേളനവും നടത്തി









Wednesday, August 17, 2011

ആഗസ്റ്റ്‌ 17 കരി ദിനം

ആഗസ്റ്റ്‌ 17 കരി ദിനം വിജയിപ്പിക്കുക .....

രാജ്യത്തെ പീഡിത വര്‍ഗത്തിന്  വേണ്ടി ശബ്ധിച്ചതിന്റെ പേരില്‍ .....
 അവര്‍ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ധിച്ചതിന്റെ പേരില്‍ .... ഫാഷിസത്തിന്റെ കരങ്ങളാല്‍ പിച്ചി ചീന്തപ്പെട്ട സ്ത്രീത്വത്തിനു വേണ്ടി ആണതത്ത്തോടെ ശബ്തിച്ചതിന്റെ പേരില്‍ .... അല്ലഹുവ്നിന്റെ ഭവനങ്ങള്‍  തകര്‍ക്കപ്പെട്ടപ്പോള്‍ അതിനെതിരെ ചങ്കൂറ്റത്തോടെ ഫിസാബടിലേക്ക് പടനയിച്ചു അതിനെതിരെ  ശബ്ധിച്ചതിന്റെ പേരില്‍ ...
സവര്‍ണ്ണ തമ്പുരാക്കന്മാരുടെ കോട്ട കൊത്തളങ്ങളില്‍ വില്ലലുണ്ടാക്കിയ ആ ശബ്തത്തെ തടവര്‍ക്കുള്ളിലാക്കി നിശബ്തമാക്കാന്‍ അനീതിയുടെ വക്താക്കള്‍  അബ്ദുല്‍ നാസര്‍ മദനി എന്നാ മര്ധിതരുടെ പടനായകനെ ജയിലില്‍ അടച്ചിട്ട് ഒരു വര്ഷം തികയുന്നു ...... ലോകമേ പോരാടുക ഈ കാട്ടു നീതിക്കെതിരെ .....
 
ആഗസ്റ്റ്‌ 17  കരി ദിനം വിജയിപ്പിക്കുക .....




 

Tuesday, August 16, 2011

ആഗസ്റ്റ്‌ 17 കരി ദിനം വിജയിപ്പിക്കുക .....


രാജ്യത്തെ പീഡിത വര്‍ഗത്തിന്  വേണ്ടി ശബ്ധിച്ചതിന്റെ പേരില്‍ .....
 അവര്‍ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ധിച്ചതിന്റെ പേരില്‍ .... ഫാഷിസത്തിന്റെ കരങ്ങളാല്‍ പിച്ചി ചീന്തപ്പെട്ട സ്ത്രീത്വത്തിനു വേണ്ടി ആണതത്ത്തോടെ ശബ്തിച്ചതിന്റെ പേരില്‍ .... അല്ലഹുവ്നിന്റെ ഭവനങ്ങള്‍  തകര്‍ക്കപ്പെട്ടപ്പോള്‍ അതിനെതിരെ ചങ്കൂറ്റത്തോടെ ഫിസാബടിലേക്ക് പടനയിച്ചു അതിനെതിരെ  ശബ്ധിച്ചതിന്റെ പേരില്‍ ...
സവര്‍ണ്ണ തമ്പുരാക്കന്മാരുടെ കോട്ട കൊത്തളങ്ങളില്‍ വില്ലലുണ്ടാക്കിയ ആ ശബ്തത്തെ തടവര്‍ക്കുള്ളിലാക്കി നിശബ്തമാക്കാന്‍ അനീതിയുടെ വക്താക്കള്‍  അബ്ദുല്‍ നാസര്‍ മദനി എന്നാ മര്ധിതരുടെ പടനായകനെ ജയിലില്‍ അടച്ചിട്ട് ഒരു വര്ഷം തികയുന്നു ...... ലോകമേ പോരാടുക ഈ കാട്ടു നീതിക്കെതിരെ .....
 
ആഗസ്റ്റ്‌ 17  കരി ദിനം വിജയിപ്പിക്കുക .....
 

ആഗസ്റ്റ്‌ 17 കരി ദിനം വിജയിപ്പിക്കുക .....


രാജ്യത്തെ പീഡിത വര്‍ഗത്തിന്  വേണ്ടി ശബ്ധിച്ചതിന്റെ പേരില്‍ .....
 അവര്‍ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ധിച്ചതിന്റെ പേരില്‍ .... ഫാഷിസത്തിന്റെ കരങ്ങളാല്‍ പിച്ചി ചീന്തപ്പെട്ട സ്ത്രീത്വത്തിനു വേണ്ടി ആണതത്ത്തോടെ ശബ്തിച്ചതിന്റെ പേരില്‍ .... അല്ലഹുവ്നിന്റെ ഭവനങ്ങള്‍  തകര്‍ക്കപ്പെട്ടപ്പോള്‍ അതിനെതിരെ ചങ്കൂറ്റത്തോടെ ഫിസാബടിലേക്ക് പടനയിച്ചു അതിനെതിരെ  ശബ്ധിച്ചതിന്റെ പേരില്‍ ...
സവര്‍ണ്ണ തമ്പുരാക്കന്മാരുടെ കോട്ട കൊത്തളങ്ങളില്‍ വില്ലലുണ്ടാക്കിയ ആ ശബ്തത്തെ തടവര്‍ക്കുള്ളിലാക്കി നിശബ്തമാക്കാന്‍ അനീതിയുടെ വക്താക്കള്‍  അബ്ദുല്‍ നാസര്‍ മദനി എന്നാ മര്ധിതരുടെ പടനായകനെ ജയിലില്‍ അടച്ചിട്ട് ഒരു വര്ഷം തികയുന്നു ...... ലോകമേ പോരാടുക ഈ കാട്ടു നീതിക്കെതിരെ .....
 
ആഗസ്റ്റ്‌ 17  കരി ദിനം വിജയിപ്പിക്കുക .....
 
 
 

ആഗസ്റ്റ്‌ 17 കരി ദിനം വിജയിപ്പിക്കുക .....

രാജ്യത്തെ പീഡിത വര്‍ഗത്തിന്  വേണ്ടി ശബ്ധിച്ചതിന്റെ പേരില്‍ .....
 അവര്‍ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ധിച്ചതിന്റെ പേരില്‍ .... ഫാഷിസത്തിന്റെ കരങ്ങളാല്‍ പിച്ചി ചീന്തപ്പെട്ട സ്ത്രീത്വത്തിനു വേണ്ടി ആണതത്ത്തോടെ ശബ്തിച്ചതിന്റെ പേരില്‍ .... അല്ലഹുവ്നിന്റെ ഭവനങ്ങള്‍  തകര്‍ക്കപ്പെട്ടപ്പോള്‍ അതിനെതിരെ ചങ്കൂറ്റത്തോടെ ഫിസാബടിലേക്ക് പടനയിച്ചു അതിനെതിരെ  ശബ്ധിച്ചതിന്റെ പേരില്‍ ...
സവര്‍ണ്ണ തമ്പുരാക്കന്മാരുടെ കോട്ട കൊത്തളങ്ങളില്‍ വില്ലലുണ്ടാക്കിയ ആ ശബ്തത്തെ തടവര്‍ക്കുള്ളിലാക്കി നിശബ്തമാക്കാന്‍ അനീതിയുടെ വക്താക്കള്‍  അബ്ദുല്‍ നാസര്‍ മദനി എന്നാ മര്ധിതരുടെ പടനായകനെ ജയിലില്‍ അടച്ചിട്ട് ഒരു വര്ഷം തികയുന്നു ...... ലോകമേ പോരാടുക ഈ കാട്ടു നീതിക്കെതിരെ .....
 
ആഗസ്റ്റ്‌ 17  കരി ദിനം വിജയിപ്പിക്കുക .....
 
 
 

Monday, August 15, 2011

കുമ്പളം ടോള്‍പ്ലാസയിലേക്ക് പി.ഡി.പി മാര്‍ച്ച് ; വാഹനങ്ങള്‍ ടോള്‍രഹിതമായി കടത്തിവിട്ടു


കുമ്പളം ടോള്‍പ്ലാസയിലേക്ക് പി.ഡി.പി മാര്‍ച്ച് ; വാഹനങ്ങള്‍ ടോള്‍രഹിതമായി കടത്തിവിട്ടു
 

അരൂര്‍: അരൂര്‍-ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത സംരക്ഷണ സമിതി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പി.ഡി.പി പ്രവര്‍ത്തകര്‍ കുമ്പളം ടോള്‍പ്ലാസയിലേക്ക് മാര്‍ച്ച് നടത്തി. കുമ്പളം സൗത് ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ടോള്‍പ്ലാസയിലേ...ക്ക് കടന്നുന്നതിന് മുമ്പ് തടയാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല. പൊലീസ് വലയം ഭേദിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ ടോള്‍പ്ലാസയുടെ ഇടനാഴിയില്‍ കടന്ന് വടക്കുഭാഗത്തെത്തി സമ്മേളിച്ചു.സമരക്കാര്‍ ടോള്‍ബൂത്തിലേക്ക് ഇരച്ചുകയറുന്നതുകണ്ട് ടോള്‍ ജീവനക്കാര്‍ ടോള്‍പ്ലാസയുടെ ഒന്നാംനിലയിലേക്ക് കയറി രക്ഷപ്പെട്ടു. പി.ഡി.പി പ്രവര്‍ത്തകരുടെ ആവേശവും ബാഹുല്യവും തടഞ്ഞുനിര്‍ത്താന്‍ എണ്ണത്തില്‍ കുറവായിരുന്ന പൊലീസുകാര്‍ക്ക് കഴിഞ്ഞില്ല.

ടോള്‍ബൂത്തുകള്‍ കൈയടക്കിയ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ ടോള്‍രഹിതമായി കടത്തിവിട്ടു. ദിവസവും സമരം നടത്തി ഈ സ്ഥിതി തുടരുമെന്നും ടോള്‍പ്ലാസ പൊളിക്കുന്നതുവരെ സമരം തുടരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, ജില്ലാ പ്രസിഡന്റ് മുജീബ് റഹ്മാന്‍, സെക്രട്ടറി സുനീര്‍ ഇസ്മയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Friday, August 12, 2011

പി.ഡി.പി. കരിദിനവും പ്രതിഷേധ സംഗമവും 17 ന്‌

പി.ഡി.പി. കരിദിനവും പ്രതിഷേധ സംഗമവും 17 ന്‌

കൊച്ചി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ ബാംഗ്ലൂര്‍ ജയിലിലടച്ചിട്ട് ഒരു വര്‍ഷം തികയുന്ന ആഗസ്ത് 17ന് പി.ഡി.പി.സംസ്ഥാന വ്യാപകമായി കരിദിനവും ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. പ്രതിഷേധ സംഗമങ്ങളില്‍ മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മഅദനി വിഷയത്തില്‍ കേരള നിയമസഭ ഇടപെടണം എന്നാവശ്യപ്പെട്ട് ഒക്ടോബറില്‍ നിയമസഭാ മാര്‍ച്ച് നടത്തും. സമാധാനപരമായ പ്രതിഷേധമാണ്‌ ഉദ്ദേശിക്കുന്നതെന്നും ബാലകൃഷ്‌ണപിള്ളക്കും മഅ‌ദനിക്കും രണ്ടുതരത്തിലുള്ള നിയമമാവരുതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 17ന് മൂന്ന് മണിക്ക് വൈറ്റിലയില്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമവും 13ന് കുമ്പളം ടോള്‍ ബൂത്തിലേക്ക് ടോള്‍ വിരുദ്ദ മാര്‍ച്ചും സംഘടിപ്പിക്കും.

പത്രസമ്മേളനത്തില്‍ കേന്ദ്ര കര്‍മ്മ സമിതി അംഗങ്ങളായ ടി.എ. മുജീബ് റഹ്മാന്‍, മുഹമ്മദ് റജീബ് എന്നിവരും പങ്കെടുത്തു.

ആഗസ്റ്റ്‌ 17 കരിദിനമായി ആചരിക്കുക - സി.എ.സി.

ആഗസ്റ്റ്‌ 17 കരിദിനമായി ആചരിക്കുക - സി.എ.സി.

കൊച്ചി : പി.ഡി.പി. ചെയര്‍മാന്‍  അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ അന്യായമായ തടങ്കല്‍ ഒരു വര്‍ഷം  പിന്നിടുന്ന ആഗസ്റ്റ്‌ പതിനേഴു സംസ്ഥാന വ്യാപകമായി കരിദിനമായി ആചരിക്കാന്‍ പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി ആഹ്വാനം ചെയ്തു. അന്നേ ദിവസം പാര്‍ട്ടി പതാകകള്‍ താഴ്ത്തി കെട്ടുകയും കരിങ്കൊടികള്‍ ഉയര്‍ത്തുകയും ചെയ്യും. പ്രധാന കവലകളില്‍ കരിദിനം അറിയിച്ചു കൊണ്ടുള്ള പ്ലക്കാര്‍ഡുകള്‍ സ്ഥാപിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ കറുത്ത ബാട്ജുകള്‍ ധരിക്കുകയും ചെയ്യുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു. പതിനാലു ജില്ലകളിലും ഉപവാസം, സായാഹ്ന ധര്‍ണ്ണ തുടങ്ങിയ പ്രതിഷേധ പരിപാടികളും കരിദിനാചരണത്തോടനുബന്ധിച്ചു സംഘടിപ്പിക്കും. പ്രതിഷേധ പരിപാടികള്‍ തീര്‍ത്തും സമാധാനപരമായിരിക്കുമെന്നും പാര്‍ട്ടി അറിയിച്ചു. 

പി.ഡി.പി കാര്‍ബണ്‍ കമ്പനിയിലേക്ക് മാര്‍ച്ച് നടത്തി

പി.ഡി.പി കാര്‍ബണ്‍ കമ്പനിയിലേക്ക് മാര്‍ച്ച് നടത്തി


കൊച്ചി : മലിനീകരണം മൂലം ജന ജീവിതം ദുസ്സഹമാക്കിയ കരിമുകള്‍ കാര്‍ബണ്‍ കമ്പനി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട്‌  പി.ഡി.പി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്പനിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കഴിഞ്ഞ ദിവസം കമ്പനിയുടെ മലിനീകരണ റാങ്ക് പൊട്ടി കാര്‍ഷിക വിളകള്‍ ഒലിച്ചുപോയി വമ്പിച്ച നാശനഷ്ടങ്ങള്‍ സംഭവിച്ച സാഹചര്യത്തിലാണ് പി.ഡി.പി. മാര്‍ച്ച് സംഘടിപ്പിച്ചത്. കാര്‍ബണ്‍ കമ്പനിക്കു മുമ്പില്‍ നടന്ന ധര്‍ണ്ണ പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് ഉത്ഘാടനം ചെയ്തു. പ്രദേശത്തെ ആവാസ വ്യവസ്ഥ തകര്‍ക്കുകയും ജനങ്ങളെ മാറാ രോഗികളാക്കുകയും ചെയ്യുന്ന കമ്പനിയുടെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവെപ്പിക്കാന്‍  അധികാരികള്‍  തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് മലിനീകരണ റാങ്ക് പൊട്ടിയ സംഭവത്തിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
 
മണ്ഡലം പ്രസിഡണ്ട്‌ കൃഷ്ണന്‍ കുട്ടി അദ്യക്ഷത വഹിച്ചു. വി.എം.മാര്‍സണ്‍, കാര്‍ബണ്‍ വിരുദ്ദ മലിനീകരണ സമിതി ഭാരവാഹികളായ  കെ.കെ.രമേശന്‍, സി.എം.ജോയി, കെ.ടി.ശിഹാബുദ്ദീന്‍, നാസര്‍ ആലുവ എന്നിവര്‍ സംസാരിച്ചു.ജമാല്‍, നൌഷാദ്, സുധീര്‍, സിയാദ്, ശുകൂര്‍, എ.എം.ഷമീര്‍ തുടങ്ങിയവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.

Wednesday, August 10, 2011

പി സി എഫ് കുവൈത്ത് ഇഫ്താര്‍ സംഗമം 2011 വെള്ളിയാഴ്ച അബ്ബാസിയയില്‍

പി സി എഫ് കുവൈത്ത് ഇഫ്താര്‍ സംഗമം 2011  വെള്ളിയാഴ്ച അബ്ബാസിയയില്‍


കുവൈത്ത് : പി സി എഫ് കുവൈത്ത് റമളാന്‍ മാസതോദ് അനുബന്ടിച്ചു നടത്തുന്ന ""ഇഫ്താര്‍ സംഗമം 2011 "" അഗസ്റ് 12  വെള്ളിയാഴ്ച വൈകുന്നേരം 4.30 നു അബ്ബാസിയ സക്സെസ്സ് ലൈന്‍ ഓടിറ്റൊരിയത്തില്‍ നടക്കും .

കുവൈത്തിലെ വിവിധ  മത - സാമൂഹിക  രംഗത്തെ പ്രമുഘര്‍ പങ്കെടുക്കുന്ന  പരിപാടിയില്‍ റമളാന്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നത് എന്ന വിഷയത്തില്‍   അനീസ്‌ ഫാറൂഖി (കേരള ഇസ്ലാമിക് ഗ്രൂപ്പ്‌)  മുഖ്യ പ്രഭാഷണം നടത്തും .

കേരളത്തിലെ പ്രമുഖ മത പണ്ഡിതനായ അബ്ദുള്‍ നാസര്‍ മദനിയെ കഴിഞ്ഞ വിശുദ്ധ റമളാന്‍ മാസത്തില്‍ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ കള്ളതെലിവുകള്‍ ഉണ്ടാക്കി അറസ്റ്റ് ചെയ്തു കൊണ്ട് പോയിട്ട ഒരു വര്ഷം തികയാനിരിക്കെ അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന സമ്മേളനവും ശേഷം ഇഫ്താര്‍ സംഗമവും ഉണ്ടായിരിക്കുമെന്നും  പി സി എഫ് കുവൈത്ത് പ്രസിഡന്റ്‌  അന്‍സാര്‍  കുളത്ത്തുപ്പുഴ  ജനറല്‍  സെക്രടറി അംജദ് ഖാന്‍ പലപ്പിളളി എന്നിവര്‍ അറിയിച്ചു .

കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന  സൌഗര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക . 94435664  

എന്‍ഡോസള്‍ഫാന്‍ : കേന്ദ്ര മന്ത്രിമാരെ വഴിയില്‍ തടയും - പി.ഡി.പി.


എന്‍ഡോസള്‍ഫാന്‍ : കേന്ദ്ര മന്ത്രിമാരെ വഴിയില്‍ തടയും - പി.ഡി.പി.


കാസര്‍ഗോഡ്‌ : എന്‍ഡോസള്‍ഫാന്റെ ഉപയോഗം മൂലമാണ്  നൂറു കണക്കിനാളുകള്‍ നിത്യരോഗികളും അംഗവൈകല്യവുമുള്ളവരായി മാറിയതെന്ന് ഇതേക്കുറിച്ചന്വേഷിച്ച  മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടും എന്‍ഡോസള്‍ഫാനനുകൂലമായി കേന്ദ്ര സര്‍ക്കാര്‍  സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിച്ചത് കുത്തക കമ്പനികളുടെ താല്പര്യത്തിനു വഴങ്ങിയാണെന്ന് പി.ഡി.പി. കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഈ തെറ്റായ തീരുമാനം തിരുത്താനും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം പിന്‍വലിപ്പിക്കാനും നടപടി സ്വീകരിച്ചില്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരെ വഴിയില്‍ തടയുമെന്ന് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു.
ഐ.എസ്.സക്കീര്‍ ഹുസൈന്‍, ഉബൈദ് മുട്ടുന്തല, അബ്ദുല്‍ റഹ്മാന്‍ തെരുവത്ത്, മുഹമ്മദ്‌ ബായാര്‍, റഷീദ് ബേക്കല്‍, സലിം പടന്ന എന്നിവര്‍ സംസാരിച്ചു.

ബസ് ചാര്‍ജ് വര്‍ദ്ദനവ്‌ അംഗീകരിക്കില്ല : പി.ഡി.പി.

ബസ് ചാര്‍ജ് വര്‍ദ്ദനവ്‌ അംഗീകരിക്കില്ല : പി.ഡി.പി.

 
കൊച്ചി : ബസ് ഉടമകളുമായി ചര്‍ച്ചാ നാടകം സംഘടിപ്പിച്ചു ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച പുതിയ ബസ് ചാര്‍ജ് വര്‍ദ്ദന അംഗീകരിക്കില്ലെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് പ്രസ്താവിച്ചു. ചാര്‍ജ് വര്‍ദ്ദനവിനെതിരെ പി.ഡി.പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തിലോടുന്ന കെ.എസ്.ആര്‍.ടി.സി.ബസുകളില്‍ നടത്തിയ പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടമകളുടെ സമ്മര്‍ദ്ദം കാരണം സര്‍ക്കാര്‍ നടത്തിയ കള്ളക്കളിയുടെ ഭാഗമായാണ് വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ചാര്‍ജ് വര്‍ദ്ദന. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബസ് ചാര്‍ജ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ വിദ്യാര്‍ഥി പ്രക്ഷോഭം ഭയന്നാണ് വിദ്യാര്‍ഥികളെ ചാര്‍ജ് വര്‍ദ്ദനയില്‍  നിന്ന് ഒഴിവാക്കി. സ്വകാര്യ ബസ് ഉടമകളുടെ താല്പര്യം പരിഗണിച്ചു ജനങ്ങളെ പിഴിയാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ പിന്തിരിയണമെന്നും റജീബ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍, ഭാരവാഹികളായ പി.വൈ.നൌഷാദ്, ജമാല്‍ കുഞ്ഞുണ്ണിക്കര, ശിഹാബ് കുന്നത്തുനാട്, അബൂബക്കര്‍ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ സമരത്തിന്റെ ഭാഗമായി നഗരത്തിലെ കെ.എസ്.ആര്‍.ടി.സി.ബസുകളില്‍ പ്രവര്‍ത്തകര്‍ പഴയ നിരക്കുകള്‍ നല്‍കി യാത്ര ചെയ്തു. 

Monday, August 1, 2011

കൈരളി കാത്തിരിക്കുന്നു, പ്രാര്‍ത്ഥനകളോടെ .....

കൈരളി കാത്തിരിക്കുന്നു, പ്രാര്‍ത്ഥനകളോടെ - ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും

പ്രിയ നേതാവിന്റെ വരവിനായി കാത്തിരിക്കുകയാണ് കൈരളിയിലെ പതിനായിരക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കു വേണ്ടി ലാഭേച്ഛയില്ലാതെ ശബ്ദിക്കുമ്പോള്‍ തന്നെ കാത്തിരിക്കുന്നത് പൂമെത്തയല്ലെന്നു കഴിഞ്ഞ കാല അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടും സധൈര്യം കര്‍മ്മ വീഥിയില്‍ ചങ്കുറപ്പോടെ നിലനിന്ന ധീര വിപ്ലവകാരിയാണ് അബ്ദുല്‍ നാസ്സര്‍ മഅദനി. ജീവിതത്തില്‍ ഒരിക്കലും നിലപാടുകളില്‍ സന്ധി ചെയ്യാന്‍ തയ്യാറായില്ല എന്ന ഒറ്റ കാരണത്താലാണ് കോയമ്പത്തൂര്‍ കേസിനു പിന്നാലെ ബാംഗ്ലൂര്‍ കേസിലും അദ്ദേഹം പ്രതിയാക്കപ്പെട്ടതും നിരന്തരമായ പീഢനങ്ങള്‍ക്കു വിധേയമാക്കപ്പെടുന്നതും.
കഴിഞ്ഞ ആഗസ്റ്റ് മാസം പതിനേഴാം തിയ്യതി പരിശുദ്ധ റമളാനില്‍ അറസ്റ്റിനു ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് വിശുദ്ധ ഖുര്‍ആന്‍ നെഞ്ചോടടുപ്പിച്ച് അബ്ദുല്‍ നാസര്‍ മഅദനി ലോകത്തോട് വിളിച്ചു പറഞ്ഞത് താന്‍ ഈ കേസില്‍ നിരപരാധിയാണെന്നും ചിലര്‍ മന:പൂര്‍വ്വം തന്നെ ഈ കെസ്സില്‍ പെടുത്തുകയായിരുന്നുമെന്നാണ്. അദ്ദേഹത്തിന്റെ വാദഗതികള്‍ അക്ഷരം പ്രതി ശരിവെക്കുന്ന കാര്യങ്ങളാണു ഈ കേസില്‍ പിന്നീട് നാം നടന്നത്. കേസ്സിന്റെ നിജസ്ഥിതി അന്വേഷിക്കുകയും സത്യാവസ്ഥ ലോകത്തെ അറിയിക്കുകയും ചെയ്ത പത്രപ്രവര്‍ത്തകയെ രാജ്യദ്രോഹ കേസില്‍ പെടുത്തി വേട്ടയാടുന്നതും നാം കണ്ടു. സുപ്രീം കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം ഉണ്ടായിട്ടും മതിയായ ചികിത്സ ലഭ്യമാക്കാത്തതു കാരണം രോഗങ്ങള്‍ മൂര്‍ച്ചിച്ചു. ജയിലില്‍ അതീവ പ്രകാശമുള്ള ബള്‍ബുകള്‍ ഇരുപത്തിനാലു മണിക്കൂറും പ്രകാശിപ്പിക്കുന്നതു കാരണം കാഴ്ച ശേഷിക്കു പോലും കാര്യമായ തകരാറു സംഭവിച്ചു എന്ന അശുഭകരമായ വാര്‍ത്തകളാണു വന്നു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്നും ന്യായപൂര്‍വ്വകമായ ഒരു വിധി ഉണ്ടാകാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം.
രാഷ്ട്രീയത്തിലെ കള്ളനാണയങ്ങള്‍ക്കെതിരെയും അപഥസഞ്ചാരികള്‍ക്കെതിരെയും നിര്‍ഭയനായി സമര രംഗത്തേക്കിറങ്ങാന്‍ നമുക്കൊരു മഅദനിയേ ഉള്ളൂ തിരിച്ചറിവില്‍ നിന്നാണ് മഅദനിയുടെ അസാന്നിദ്ദ്യം നമ്മെ ഏറെ വേദനിപ്പിക്കുന്നത്. അധികാര സ്ഥാനത്തിരുന്നവരുടെ മൌനാനുവാദത്തോടെ രാജ്യത്തിന്റെ മതേതരത്വത്തിന്റെ പ്രതീകമായ ബാബരിയെ ഫാസിസ്റ്റുകള്‍ തകര്‍ത്തു തരിപ്പണമാക്കിയപ്പോള്‍ അതിനെതിരെ പ്രതിഷേധ കൂട്ടായ്മക്കു കരുത്തു പകരാന്‍‍, ബാബരിയുടെ പുനര്‍നിര്‍മ്മാണത്തിനായി ഫൈസാബാദിലേക്കു മാര്‍ച്ച് നടത്താന്‍, ഭാരതാംബയുടെ മക്കളെ തമ്മിലടിപ്പിച്ചും ജീവനോടെയും അല്ലാതെയും കൂട്ടക്കുരുതി നടത്തിയ സംഘപരിവാര്‍ ഭീകരതക്കെതിരെ ജനങ്ങളെ ഉത്ബുദ്ധരാക്കാന്‍, രാജ്യത്തിന്റെ വിഭവങ്ങള്‍ കുടുംബ സ്വത്തു കണക്കെ കയ്യടക്കിവെച്ചിരിക്കുന്ന സവര്‍ണ്ണലോഭിക്കെതിരെ പോരാട്ടത്തിന്റെ ഭൂമിക തീര്‍ക്കാന്‍, താഴ്ന്ന ജാതിക്കാരനായി പിറന്നതിന്റെ പേരില്‍‍ അധികാരസ്ഥാനങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തപെട്ട ദളിത് മക്കളെ മുഖ്യധാരയിലേക്കു കൈപിടിച്ചുയര്‍ത്താന്‍, ജനസംഖ്യക്കു ആനുപാതികമായി സംവരണം വേണമെന്നു വീറോടെ വാദിക്കാന്‍, സി.കേശവന്റെ പാത പിന്തുടര്‍ന്നു രണ്ടാം നിവര്‍ത്തന പ്രക്ഷോഭത്തിനു മുന്‍ നിരയില്‍ നില്‍ക്കാന്‍ നമുക്കു ഒരെയൊരു മഅദനിയേ ഉണ്ടായിരുന്നുള്ളൂ. പകരം വെക്കാനില്ലാത്ത അനീതിക്കെതിരെ സന്ധി ചെയ്യാത്ത ആ ധീര പോരാളിയുടെ മോചനത്തിനായി പ്രര്‍ത്ഥനാപൂര്‍വ്വം നമുക്കു കാത്തിരിക്കാം.