ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

ദിനപത്രം

ദല്‍ഹി സ്‌ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് വീണ്ടും ഇ-മെയില്‍

ദല്‍ഹി സ്‌ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് വീണ്ടും ഇ-മെയില്‍
ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മൂന്നാമതൊരു ഇ-മെയില്‍ സന്ദേശം കൂടി ലഭിച്ചു. അഹമ്മദാബാദില്‍ നിന്നാണ് മെയില്‍ അയച്ചിരിക്കുന്നതെന്നാണ് വിവരം. യാഹൂ അക്കൗണ്ടില്‍ നിന്നാണ് മെയില്‍ അയച്ചിരിക്കുന്നത്. അഹമ്മദാബാദിലും ഗുജറാത്തിലും വീണ്ടും സ്‌ഫോടനങ്ങള്‍ നടത്തുമെന്ന ഭീഷണിയും മെയിലിലുണ്ട്. ഇതിനിടെ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം നിര്‍ദേശിച്ചു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേരത്തെ ഹര്‍ക്കത്തുല്‍ ജിഹാദെ ഇസ്്‌ലാമി(ഹുജി) യും ഇന്ത്യന്‍ മുജാഹിദ്ദീനും ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതില്‍ ഇന്ത്യന്‍ മുജാഹിദീന്‍ അയച്ച ഇ-മെയില്‍ സന്ദേശം വന്നത് പശ്ചിമ ബംഗാളില്‍ നിന്നാണെന്ന് എന്‍.ഐ.എ ഇന്ന് സ്ഥിരീകരിച്ചു. അയച്ച മേല്‍വിലാസം കണ്ടുപിടിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറെറടുത്ത് ആദ്യം ഹുജിയുടെ പേരില്‍ ഇ-മെയില്‍ സന്ദേശം അയച്ച കശ്മീരിലെ കിശ്ത്‌വര്‍ ജില്ലയിലെ ഇന്റര്‍നെററ് കഫേ ഉടമ ഉള്‍പ്പെടെ അഞ്ചുപേരെ ചോദ്യംചെയ്യാന്‍ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ എന്‍.ഐ.എ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച രാവിലെയുണ്ടായ സ്‌ഫോടനത്തില്‍ ഇതുവരെ 13 പേരാണ് മരിച്ചത്. പരിക്കേറ്റ് വിവധ ആശുപത്രികളില്‍ കഴിയുന്ന 91 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

അമര്‍സിങ് മിണ്ടിയാല്‍ പലരും കുടുങ്ങും: ജയപ്രദ

അമര്‍സിങ് മിണ്ടിയാല്‍ പലരും കുടുങ്ങും: ജയപ്രദ
ന്യൂദല്‍ഹി: അമര്‍സിങ് വാ തുറന്നാല്‍ പലരും ബുദ്ധിമുട്ടിലാകുമെന്ന് പ്രശസ്ത സിനിമാതാരവും എം.പിയുമായ ജയപ്രദ മുന്നറിയിപ്പ് നല്‍കി. അദ്ദേഹത്തെ കൊണ്ട് പ്രയോജനം ലഭിച്ച പലരും ഇപ്പോള്‍ ഒഴിഞ്ഞ് മാറുകയാണെന്നും അവര്‍ കുററപ്പെടുത്തി. അമര്‍സിങ് ജയിലില്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ ഇത് മോശമായി ബാധിക്കും- ജയിലില്‍ അമള്‍സിങിനെ സന്ദര്‍ശിച്ച് മടങ്ങവെ ജയപ്രദ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഞാന്‍ ജുഡീഷ്യറിയില്‍ വിശ്വസിക്കുന്നുണ്ടെന്നും എന്നാല്‍ ഒരു സാധാരണക്കാരിയെന്ന നിലയില്‍ അദ്ദഹം എന്തിനാണ് ജയിലില്‍ കിടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും വിശ്വാസവോട്ടിന്റെ പ്രയോജനം ലഭിച്ചത് അദ്ദേഹത്തിനല്ല, മറ്റ് പലര്‍ക്കുമാണെന്നും അവര്‍ പറഞ്ഞു.
അമര്‍സിങ് ഈ അവസരത്തില്‍ എന്തെങ്കിലും പ്രതികരിച്ചാല്‍ അത് ഒരുപാടാളുകള്‍ക്ക് പ്രശ്‌നമാകും. അതുകൊണ്ടാണ് അദ്ദേഹം മിണ്ടാതിരിക്കുന്നത്. അത് അദ്ദേഹത്തിന്റെ സ്വഭാവമഹിമയാണ്. രാഷ്ീ്രയത്തിലും സിനിമയിലും പല പ്രമുഖരും അദ്ദേഹത്തിന്റെ സഹായം ലഭിച്ചവരാണ്. എന്നിട്ടും അദ്ദേഹത്തിന്റെ കൂടെ ഇപ്പൊ ആരുമില്ല. ആര്‍ക്കും ഉപകാരസ്മരണയില്ല- ജയപ്രദ ആക്ഷേപിച്ചു.
വോട്ടിന് കോഴ കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അമര്‍സിങ് ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുന്നത്.




ഭീകരരുടെ സമ്മര്‍ദത്തിന് വഴങ്ങില്ല -പ്രധാനമന്ത്രി

ഭീകരരുടെ സമ്മര്‍ദത്തിന് വഴങ്ങില്ല -പ്രധാനമന്ത്രി
ധാക്ക: ഭീകരവാദികളുടെ സമ്മര്‍ദത്തിന് ഇന്ത്യ ഒരിക്കലും കീഴടങ്ങില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. രണ്ടു ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടയില്‍ ധാക്കയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നുഅദ്ദേഹം.
ദല്‍ഹി ഹൈകോടതിയില്‍ ബുധനാഴ്ച രാവിലെ ഉണ്ടായ ബോംബ്‌സ്‌ഫോടനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി .ഇത്തരം അതിക്രമങ്ങളെ നേരിടാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും ഒന്നിക്കണം. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളോട് അദ്ദേഹം തന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇത് ഭീരുക്കളുടെ ആക്രമണമാണ്. അവരുടെ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങുന്ന പ്രശ്‌നമേയില്ല. ഭീകരാക്രമണത്തിന്റെ പേരില്‍ തന്റെ ബംഗ്ലാദേശ് യാത്ര വെട്ടിച്ചുരുക്കില്ലെന്നും സന്ദര്‍ശനോദ്ദേശ്യം പൂര്‍ത്തിയാക്കിയ ശേഷം ബുധനാഴ്ച രാത്രി ദല്‍ഹിക്കു മടങ്ങുമെന്നും മന്‍മോഹന്‍ പറഞ്ഞു.


ദല്‍ഹി ഹൈകോടതി വളപ്പില്‍ സ്‌ഫോടനം;11 മരണം

ദല്‍ഹി ഹൈകോടതി വളപ്പില്‍ സ്‌ഫോടനം;11 മരണം
ന്യൂദല്‍ഹി: ദല്‍ഹി ഹൈകോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിങ് ഇക്കാര്യം സ്ഥിരീകരിച്ചു. 62 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. കോടതിയുടെ അഞ്ചാം നമ്പര്‍ ഗെയ്റ്റിന് പുറത്താണ് രാവിലെ 10.17ഓടെ ഉഗ്രശേഷിയുള്ള സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും സഫ്ദര്‍ജംഗ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ദല്‍ഹി സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു
ബ്രീഫ്‌കേസിലാണ് ബോംബ് വെച്ചിരുന്നതെന്നും വളരെ ആസൂത്രിതമായിട്ടാണ് ഉഗ്രശേഷിയുള്ള സ്‌ഫോടനം നടത്തിയതെന്നും ആഭ്യന്തര സുരക്ഷാവിഭാഗം സെക്രട്ടറി യു.കെ ബന്‍സാല്‍ പറഞ്ഞു. കോടതി സ്ഥിതി ചെയ്യുന്ന കോംപ്ലക്‌സിലേയ്ക്ക് പ്രവേശിക്കാനുള്ള പാസ്സിനായി അഞ്ചാം നമ്പര്‍ ഗേറ്റില്‍ ഇരുന്നൂറോളം പേര്‍ ക്യൂ നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. അഗ്‌നിശമനസേനയും ആംബുലന്‍സുകളും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡും (എന്‍എസ്ജി), ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യും സ്‌ഫോടനസ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോനത്തിന് അമോണിയം നൈട്രേറ്റ് ഉപയോഗിച്ചിട്ടുണ്ടെന്ന് എന്‍എസ്ജി ഡയറക്ടര്‍ രജെന്‍ മേധേക്കര്‍ പറഞ്ഞു.
കോടതി നടപടികള്‍ ആരംഭിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പായിരുന്നു സ്‌ഫോടനം. പൊതുതാത്പര്യ ഹരജികള്‍ പരിഗണിക്കുന്ന ബുധനാഴ്ച കോടതിയില്‍ താരതമ്യേന തിരക്ക് കൂടുന്ന ദിവസമാണ്. സ്‌ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്ന് ദല്‍ഹി പൊലീസ് കമ്മീഷണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.