ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Wednesday, February 15, 2012

ബാഗ്ലൂര്‍ സ്‌ഫേടനക്കേസ്സ് വിചാരണ18 ലേക്ക് മാറ്റി

ബാഗ്ലൂര്‍ സ്‌ഫേടനക്കേസ്സ് വിചാരണ18 ലേക്ക് മാറ്റി

ബാഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ വിചാരണ 18 തിയതിയിലേക്ക് മാറ്റി.കൊച്ചിയിലുള്ള പ്രതികളെ ഹാജരാക്കാന്‍ കഴിയാത്തത് മൂലമാണ് കേസ് മാറ്റി വെച്ചത്.പ്രതികളെ 16 കഴിഞ്ഞേ പ്രതികളെ എത്തിക്കാന്‍ കഴിയൂ എന്നണ് എന്‍ ഐ എ വൃത്തങ്ങള്‍ കോടതിയെ അറിയിച്ചു.തുടര്‍ന്ന് മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കാതെ കോടതി പിരിയുകയായിരുന്നു.

Monday, February 13, 2012

ചേറ്റുവ ടോള്‍ - ഫിറോസ്‌ നിരാഹാരം അവസാനിപ്പിച്ചു

ചേറ്റുവ ടോള്‍ - ഫിറോസ്‌ നിരാഹാരം അവസാനിപ്പിച്ചു
ചാവക്കാട് : കഴിഞ്ഞ പത്തു ദിവസത്തോളമായി നിരാഹാര സമരം നടത്തുകയായിരുന്ന പി.ഡി.പി. തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട്‌ ഫിറോസ്‌ തോട്ടപ്പടി ഇന്നലെ  നിരാഹാരം അവസാനിപ്പിച്ചു. ആരോഗ്യ നില അതീവ ഗുരുതരമായ സാഹചര്യത്തില്‍ ചാവക്കാട് ആശുപത്രിയില്‍ നിന്നും മാറ്റി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു വിദഗ്ദ്ദ ചികിത്സ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പി.ഡി.പി. സംസ്ഥാന നേതൃത്വം ഇടപെട്ടു നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു. ഫിറോസിനു സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍ ഫിറോസിനു നാരങ്ങനീര് നല്‍കി സമരം അവസാനിപ്പിച്ചു.

പി സി എഫ് റിഗ്ഗായി ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പി സി എഫ് റിഗ്ഗായി ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു 
കുവൈറ്റ്: പി ഡി പി പ്രവാസി സംഘടനയായ പി സി എഫ് റിഗ്ഗായി ഏരിയയുടെ പുതിയ പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

കേന്ദ്രകമ്മിറ്റി പ്രസിഡന്റ് അന്‍സാര്‍ കുളത്തുപ്പുഴ അധ്യക്ഷനായി ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റായി മാന്നാര്‍ മുര്‍ഷിദ് മൌലവി, വൈസ് പ്രസിഡന്റ് നാദിര്‍ഷാ എറണാകുളം, സെക്രട്ടറി മുജീബ് ഐ പി വെള്ളിപറമ്പ്, ജോയിന്റ് സെക്രട്ടറി ഷെബീര്‍ ഉപ്പള, ട്രഷറര്‍ ജാഫര്‍ ചന്ദനക്കാവ്, ഏരിയ കമ്മിറ്റി പ്രതിനിധിയായി റഹീം ആരിക്കാടി എന്നിവരെയും തെരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി സലിം തിരൂര്‍, കേന്ദ്രകമ്മിറ്റിയംഗം അറയ്ക്കല്‍ ഹുമയൂണ്‍ എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട് മാലൂര്‍കുന്നിലെ പള്ളി ഇടവകയുടെ കൈവശമുണ്ടായിരുന്ന 75 സെന്റ് ഭൂമി മന്ത്രി എം കെ മുനീറും കെ എം ഷാജി എം എല്‍ എയും സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ച് സ്വന്തമാക്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്‌മൂലത്തില്‍ മറച്ചുവെച്ച ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദു ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

മാന്നാര്‍ മുര്‍ഷിദ് മൌലവി സ്വാഗതവും റഹിം ആരിക്കാടി നന്ദിയും രേഖപ്പെടുത്തി.


മഅദനിയോടുള്ള നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസം തകര്‍ക്കും-പി.ഡി.പി

മഅദനിയോടുള്ള നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസം തകര്‍ക്കും-പി.ഡി.പി
കട്ടപ്പന : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് ജാമ്യാമോ പരോളോ അനുവദിക്കാത്ത രാഷ്ട്രീയ പകപോക്കല്‍ നീതിന്യായ വ്യവസ്ഥയില്‍ പൊതു സമൂഹത്തിന്റെ വിശ്വാസം തകര്‍ക്കുന്നതാണെന്ന് പി.ഡി.പി സംസ്ഥാന ട്രഷറര്‍ മാഹിന്‍ബാദുഷാ മൗലവി പറഞ്ഞു. മഅദനിക്ക് നീതി നല്‍കാത്ത നിയമവ്യവസ്ഥ ഇന്ത്യന്‍ ജുഡീഷ്യറിക്കും ഭരണഘടനക്കും അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി ഇടുക്കി ജില്ലാകമ്മിറ്റി തൂക്കുപാലത്ത് സംഘടിപ്പിച്ച മഅദനി മോചന മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 ജില്ലാ പ്രസിഡണ്ട്‌ എം.എം.സുലൈമാന്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി നജീബ് കളരിക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കുടയത്തൂര്‍ കരീം, ജില്ലാ ട്രഷറര്‍ ആലക്കോട് കരീം, ജില്ലാ വൈസ് പ്രസിഡണ്ട്‌ നാസര്‍ പട്ടാളം, ഉടുമ്പഞ്ചോല മണ്ഡലം പ്രസിഡണ്ട്‌ നാസര്‍ ചിറക്കുന്നേല്‍, എം.കെ.പരീത് മലയില്‍, എം.എം.ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു.

ചേറ്റുവ ടോള്‍ സമരം എം എല്‍ എ യുടെ മൌനം ആശങ്കാജനകം - പിഡിപി

ചേറ്റുവ ടോള്‍ സമരം എം എല്‍ എ യുടെ മൌനം ആശങ്കാജനകം - പിഡിപി
ചാവക്കാട്‌: കാല്‍നൂറ്റാണ്ടായി തുടരുന്ന ടോള്‍പിരിവ്‌ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഡിപി ജില്ലാസമിതിയുടെ നേതൃത്വത്തില്‍ ചേറ്റുവടോള്‍ പരിസരത്ത്‌ നടന്നു വരുന്ന നിരാഹാരസമരം പതിനഞ്ചുദിവസം പിന്നിട്ടിട്ടും സ്ഥലം എം എല്‍ എ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയോ എന്തെങ്കിലും അഭിപ്രായം പറയുകയോ ചെയ്യാത്തത്‌ ആശങ്കാ ജനകമാണെന്ന്‍ പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍. 
ചാവക്കാട്‌ താലൂക്കാശുപത്രിയില്‍ നിരാഹാരം തുടരുന്ന പി.ഡി.പി യുടെ തൃശൂര്‍ ജില്ലാവൈസ് പ്രസിഡന്‍റ് ഫിറോസ്‌ തോട്ടപ്പടിയെ സന്ദര്‍ശിച്ചതിന്ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേറ്റുവ ടോള്‍സമരം ഒറ്റപ്പെട്ട മരമല്ലെന്നും ബിഒടി കുത്തകകള്‍ക്കെതിരെ രാജ്യമൊട്ടുക്കും നടക്കുന്ന പോരാട്ടങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജനപിന്തുണയോടെ പൂര്‍ണ്ണ വിജയം നേടിയ ഹര്‍ത്താലും പതിനഞ്ചുദിവസത്തിലധികമായ നിരാഹാരസമരവും തുടര്‍ന്നിട്ടും സ്ഥലം എം എല്‍ എ കെ വി അബ്ദുല്‍ഖാദര്‍ അറിയാത്തഭാവം നടിക്കുന്നത് ആശങ്കാജനകമാണെന്നും, അദ്ധേഹത്തിന്‍റെ മൌനം കുത്തകകള്‍ക്ക്‌ അനുകൂലമാകുന്നുണ്ടോയെന്നും അദ്ദേഹം ആശങ്കപ്പെട്ടു. ഫിറോസ്‌തോട്ടപ്പടിയുടെ അറസ്റ്റിനെതുടര്‍ന്ന് സമരപ്പന്തലില്‍ നിരാഹാരമിരിക്കുന്ന പി.ഡി.പി യുടെ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റ് മാരിലൊരാളായ സുലൈമാന്‍ കൊരട്ടിക്കരയെ സന്ദര്‍ശിച്ചതിനുശേഷം ആശുപത്രിയിലെത്തിയ നിസാര്‍ മേത്തര്‍ നേരത്തെ കിഡ്നിക്ക് അസുഖമുള്ള ഫിറോസ്‌ തോട്ടപ്പടിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി സൂപ്പ്രണ്ടുമായി ചര്‍ച്ചനടത്തിയതിനെ തുടര്‍ന്ന് നിരാഹാരസമരം നിര്‍ബന്ധപൂര്‍വ്വം അവസാനിപ്പിക്കുകയും അദ്ധേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ടോള്‍ നിര്‍ത്തലാക്കുംവരെയും നിരാഹാരം തുടരുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

ചേറ്റുവ ടോള്‍ സമരം ഫിറോസ്‌ തോട്ടപ്പടിയുടെ നില ആശങ്കാജനകം

ചേറ്റുവ ടോള്‍ സമരം ഫിറോസ്‌  തോട്ടപ്പടിയുടെ നില ആശങ്കാജനകം 

Saturday, February 11, 2012

ചേറ്റുവ ജാമ്യം ലഭിച്ച പി ഡി പി പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി

ചേറ്റുവ  ജാമ്യം ലഭിച്ച പി ഡി പി പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി 
ഹര്‍ത്താല്‍ ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടു പോലീസ് അറസ്റ്റു ചെയ്ത പി.ഡി.പി. പ്രവര്‍ത്തകരായ ഹരിദാസ്, അനീഷ്‌,അഹമ്മദ് ഖാന്‍, മുനീര്‍ എന്നിവര്‍ക്ക് കൊടുങ്ങല്ലൂര്‍ കോടതി ജാമ്യം അനുവദിച്ചു. ജാമ്യം കിട്ടി പുറത്തു വന്ന പ്രവര്‍ത്തകര്‍ക്ക് സലിം മൌലവി കടലായി യുടെ നേതൃത്വത്തില്‍  സ്വീകരണം നല്‍കി .  ചങ്കുറപ്പും ധീരതയും ഉള്ള ആണ്‍ കുട്ടികള്‍ക്ക് പറഞ്ഞതാണ് ജയിലറകള്‍ എന്നുംജയിലറകള്‍ കാണിച്ചു പി ഡി പി പ്രവര്‍ത്തകരെ തളര്‍ത്താന്‍ ആകില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

പാലിയേക്കര ടോള്‍ നിരുത്തലാക്കുക പി ഡി പി മാര്‍ച്ച്‌ ഇന്ന്‍ കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്യും

പാലിയേക്കര  ടോള്‍ നിരുത്തലാക്കുക : പി ഡി പി മാര്‍ച്ച്‌ ഇന്ന്‍ കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്യും 

പുതുക്കാട് : പാലിയേക്കര ടോള്‍ നിരുതലാക്കണം എന്ന് ആവ്സശ്യപ്പെട്ടു കൊണ്ട് പി ഡി പി പുതുക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ടോള്‍ ബൂത്ത്‌ മാര്‍ച്ചും പൊതു യോഗവും ഇന്ന് വൈകുന്നേരം 5 മണിക്ക്. മാര്ച്  ആമ്പല്ലൂര്‍ ജങ്ക്ഷന്‍  നിന്ന് ആരംഭിക്കും . തൃശൂര്‍ ജില്ല പ്രസിഡന്റ്‌ ടി എം മജീദ്‌ , പുതുക്കാട്  മണ്ഡലം  ഭാരവാഹികളായ  അബു ഹാജി , മുസ്തഫ ചെരട, ഉമ്മര്‍ കല്ലൂര്‍ എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കും ,

തുടര്‍ന്ന് നടക്കുന്ന പൊതു യോഗം പി ഡി പി സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു സംസാരിക്കും . സന്ജ്ജാര സ്വടന്ത്ര്യത്തിനു വേണ്ടി യുള്ള ഈ സമരത്തില്‍ എല്ലാ ജനാതിപത്യ മതേതര വിശ്വാസികളും  അണി ചേരണം എന്ന് ഭാരവാഹികള്‍ അറിയിച്ചു


ഫിറോസ്‌ തോട്ടപ്പടിയെ പോലീസ് അറസ്റ്റു ചെയ്തു

ഫിറോസ്‌ തോട്ടപ്പടിയെ പോലീസ് അറസ്റ്റു ചെയ്തു. 

അനധികൃതമായി തുടരുന്ന ചേറ്റുവ ടോള്‍ നിറുത്തലാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരാഴ്ചയായി നിരാഹാരം തുടരുന്ന തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട്‌ ഫിറോസ്‌ തോട്ടപ്പടിയെ പോലീസ് അറസ്റ്റു ചെയ്തു. ഫിറോസിനെ ചാവക്കാട് താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിച്ചു. നിരാഹാരം അനുഷ്ടിച്ചിരുന്ന ജില്ല പ്രസിഡന്റ്‌ ടി എം മജീദിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ്‌  ഫിറോസ്‌ തോട്ടപ്പടി നിരാഹാരം ആരംഭിച്ചത്.
ഫിറോസിന് പകരം മറ്റൊരു ജില്ലാ വൈസ് പ്രസിഡണ്ട്‌ സുലൈമാന്‍ കൊരട്ടിക്കര നിരാഹാരം ആരംഭിച്ചു.ഫിറോസ്‌ താലൂക്ക്‌ ആശുപത്രിയില്‍ നിരാഹാരം തുടരുന്നു.

മുനീറും ഷാജിയും ഉള്‍പ്പെട്ട ഭൂമി ഇടപാട് അന്വേഷിക്കണം: പി.ഡി.പി.

മുനീറും ഷാജിയും ഉള്‍പ്പെട്ട ഭൂമി ഇടപാട് അന്വേഷിക്കണം: പി.ഡി.പി.
 

കണ്ണൂര്‍: കോഴിക്കോട് മാലൂര്‍കുന്നിലെ പള്ളി ഇടവകയുടെ കൈവശമുണ്ടായിരുന്ന 75 സെന്റ് ഭൂമി മന്ത്രി എം കെ മുനീറും കെ എം ഷാജി എം.എല്‍.എയും സ്റ്റാംപ് ഡ്യൂട്ടി വെട്ടിച്ച് സ്വന്തമാക്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2011 മാര്‍ച്ച് നാലിനു ഭാര്യയുടെ പേരില്‍ വാങ്ങിയ ഭൂമിയുടെ വിവരം മാര്‍ച്ച് 23നു തിരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍നിന്ന് മറച്ചുവച്ച ഷാജിയുടെ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. വിഷയത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഷാജിയും മുനീറുമടക്കമുള്ള ലീഗ് നേതാക്കള്‍ കേരളത്തിലും പുറത്തും വാങ്ങി കൂട്ടിയ അവിഹിത സ്വത്ത് സമ്പാദനത്തെ കുറിച്ച് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റിനോടല്ല, മുഖ്യമന്ത്രിയോടാണ് പാണക്കാട് തങ്ങള്‍ അന്വേഷണത്തിന് ആവശ്യപ്പെടേണ്ടതെന്നും പി.ഡി.പി അഭിപ്രായപ്പെട്ടു.

പി.ഡി.പി സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി, സെക്രട്ടറിയേറ്റ്, ജില്ലാഭാരവാഹികളുടെ സംയുക്ത യോഗം 15ന് രാവിലെ 11ന് എറണാകുളം സാസ് ടവറില്‍ നടക്കുമെന്നും നിസാര്‍ മേത്തര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍  ഹംസ മാലൂര്‍ പങ്കെടുത്തു.

പി ഡി പി എറണാകുളം ജില്ല സമ്പൂര്‍ണ ജില്ല കൌണ്‍സില്‍ നാളെ

പി ഡി പി എറണാകുളം ജില്ല സമ്പൂര്‍ണ ജില്ല കൌണ്‍സില്‍ നാളെ 

12 /2 /12 ഞായറാഴ്ച 2 മണിക്ക് സമ്പൂര്‍ണ ജില്ല കൌണ്‍സില്‍ പെരുമ്പാവൂരില്‍ വെച്ച് നടക്കുമെന്ന് ഇതില്‍ പുതിയ ജില്ല ഭാരവാഹികളെ തിരഞ്ഞടെക്കുമെന്നും പി ഡി പി എറണാകുളം ജില്ല കമ്മിറ്റി ക്ക് വേണ്ടി സെക്രടറി നൗഷാദ് പറക്കാടന്‍ അറിയിച്ചു

ചേറ്റുവ ടോള്‍ തീര ദേശ ഹര്‍ത്താല്‍ : പി ഡി പി പ്രവര്‍ത്തകര്‍ക്ക് ജാമ്യം

ചേറ്റുവ ടോള്‍ തീര ദേശ ഹര്‍ത്താല്‍ : പി ഡി പി പ്രവര്‍ത്തകര്‍ക്ക് ജാമ്യം 

ഹര്‍ത്താല്‍ ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടു പോലീസ് അറസ്റ്റു ചെയ്ത പി.ഡി.പി. പ്രവര്‍ത്തകരായ ഹരിദാസ്, അനീഷ്‌,അഹമ്മദ് ഖാന്‍, മുനീര്‍ എന്നിവര്‍ക്ക് കൊടുങ്ങല്ലൂര്‍ കോടതി ജാമ്യം അനുവദിച്ചു.

Wednesday, February 8, 2012

പൊന്നാനിയില്‍ ഭരണ - പ്രതിപക്ഷം അവഗണിച്ച പ്രവര്‍ത്തനം പി ഡി പിയുടെ നേതൃത്വത്തില്‍ നിര്‍വഹിച്ചു

പൊന്നാനിയില്‍ ഭരണ - പ്രതിപക്ഷം അവഗണിച്ച  പ്രവര്‍ത്തനം പി ഡി പിയുടെ നേതൃത്വത്തില്‍ നിര്‍വഹിച്ചു 
പൊന്നാനി; ചമ്രവട്ടംജങ്ങ്ഷനില്‍ ഒരുവര്‍ഷമായി കത്താതിരുന്ന  ഹൈമാക്സ് ലൈറ്റ് പി ഡി പി യുടെ യും ഡ്രൈവര്‍സ് യൂനിറ്റ് ന്റെയും   ശക്തമായ പ്രവര്‍ത്തനഫലമായി വീണ്ടും ലൈറ്റ് തെളിയുന്നു ഉത്ഘാടന  കര്മം മുന്‍സിപ്പല്‍ ചെയര്‍ പെര്സന്‍  ബീവിനിര്‍വഹിക്കുന്നു പി ഡി പി മണ്ഡലം സെക്രട്ടറി എം എ അഹമ്മട്കബീര്‍ പി ഡി പിമുന്‍സിപ്പല്‍ നേതാക്കളായ പി ബാവ,പാലക്കല്‍ അസീസ്‌.ഡ്രൈവര്‍സ യൂണിയന്‍ നേതാക്കള്‍സമീപ്പം.

എക്സൈസ് മന്ത്രിയുടെ നിലപാട് അപഹാസ്യം - പി.ഡി.പി.

എക്സൈസ് മന്ത്രിയുടെ നിലപാട് അപഹാസ്യം - പി.ഡി.പി.
കൊച്ചി : യു.ഡി.എഫിന്റെയും ഉപസമിതിയുടെയും തീരുമാനങ്ങള്‍ക്ക് വിരുദ്ദമായി ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കുകയും അതോടൊപ്പം ലഹരി വിരുദ്ദ ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന എക്സൈസ് മന്ത്രി കെ.ബാബുവിന്റെ നിലപാട് അപഹാസ്യമാണെന്ന് പി.ഡി.പി. എറണാകുളം ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍ അഭിപ്രായപ്പെട്ടു. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിന് ആവശ്യമായ നടപടിയാണ് ഗാന്ധി ശിഷ്യന്റെ ഭാഗത്ത്‌ നിന്നുണ്ടാകേണ്ടതെന്നും മുജീബ് റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

ചേറ്റുവ ടോള്‍ നിരോധനം ഒരു ജനതയുടെ ആവശ്യമാണെന്ന് ഹര്ത്താലിന്റെ വിജയത്തിലൂടെ തെളിഞ്ഞു : സമര സമിതി

ചേറ്റുവ ടോള്‍ നിരോധനം ഒരു ജനതയുടെ ആവശ്യമാണെന്ന് ഹര്ത്താലിന്റെ  വിജയത്തിലൂടെ തെളിഞ്ഞു : സമര സമിതി 


ചാവക്കാട്‌: ചേറ്റുവ ടോളിനോടുള്ള ജനങ്ങളുടെ വികാരമാണ്‌ ഇന്നലെ പി.ഡി.പി. നടത്തിയ തീരദേശ ഹര്‍ത്താലിന്റെ വന്‍ വിജയമെന്ന്‌ സമരസമിതി ചെയര്‍മാന്‍ എ.എച്ച്‌. മുഹമ്മദ്‌ തിരുവത്ര പറഞ്ഞു. കാല്‍ നൂറ്റാണ്ടിലേറെ കാലമായി തുടരുന്ന ചേറ്റുവ ടോള്‍ ജനവികാരം കണക്കിലെടുത്ത്‌ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാപാരി സംഘടനാ നേതാക്കള്‍ ഹര്‍ത്താല്‍ ബഹിഷ്‌കരിക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടും വ്യാപാരി സമൂഹം ഒന്നടങ്കം ആവേശത്തോടെ ഹര്‍ത്താലില്‍ പങ്കെടുത്തത്‌ അപൂര്‍വ്വ സംഭവമാണെന്നും ഹര്‍ത്താല്‍ വിജയിപ്പിച്ച എല്ലാ വിഭാഗം ജനങ്ങളോടും നന്ദി പറയുന്നുവെന്നും ചെയര്‍മാന്‍ അറിയിച്ചു.
ടോള്‍ പിരിവിനെതിരേയുള്ള പി.ഡി.പി. നേതാക്കളുടെ നിരാഹാര സമരം തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

ചാവക്കാട്‌ ടൗണില്‍ നടന്ന പ്രകടനത്തിന്‌ ഗുരുവായൂര്‍ നിയോജക മണ്ഡലം ഭാരവാഹികളായ എ.എച്ച്‌ മുഹമ്മദ്‌ മൊയ്‌നുദ്ദീന്‍  കറുകമാട്‌, ഹുസൈന്‍ അകലാട്‌, ഹരിദാസ്‌, സലീം തൊട്ടാപ്പ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‌കി.

പി ഡി പി തീര ദേശ ഹര്‍ത്താല്‍ പൂര്‍ണ്ണം

പി ഡി പി തീര ദേശ ഹര്‍ത്താല്‍ പൂര്‍ണ്ണം 
ചാവക്കാട്‌: ചേറ്റുവ ടോള്‍ നിര്‍ത്തലാക്കുക, അധികൃതര്‍ വാക്ക് പാലിക്കുക എന്നാ ആവശ്യവുമായി പി.ഡി.പി. നടത്തുന്ന നിരന്തര സമരത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തീരദേശ മേഖലയില്‍ പൂര്‍ണ്ണം.  പ്രധാന കവലകളിലെല്ലാം കട കമ്പോളങ്ങള്‍ അടച്ചും വാഹങ്ങള്‍ നിര്ത്തിവെച്ചും ജനങ്ങള്‍ ഹര്‍ത്താലിനോട് പൂര്‍ണ്ണമായി സഹകരിച്ചു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം മുതല്‍ അണ്ടത്തോട് കാപ്പിരിക്കാട് വരെയുള്ള പ്രദേശങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. ഹര്‍ത്താലിനോട് സഹകരിച്ച എല്ലാവിഭാഗം ജനങ്ങള്‍ക്കും പിഡിപി നേതൃത്വം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായി അറിയിച്ചു. ചാവക്കാട്‌ പോലീസ്‌ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. ചാവക്കാട് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ഹര്‍ത്താലില്‍ സഹകരിക്കില്ല എന്നും കടകള്‍ തുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും ചാവക്കാട്‌ നഗരത്തില്‍ എല്ലാ കടകളും അടഞ്ഞുതന്നെകിടന്നു. വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, തളിക്കുളം തുടങ്ങിയ പ്രദേശങ്ങളില്‍ മുഴുവന്‍ കടകളും അടഞ്ഞു കിടന്നു. ഹര്ത്താലിനോടനുബന്ധിച്ചു അക്രമം നടത്തി എന്ന പേരില്‍ ഏതാനും പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. നിരാഹാര സമരം ഇന്ന്‍ പതിനൊന്നാം ദിവസത്തിലേക്ക് പ്രവേശിക്കുകയാണ്.  ശനിയാഴ്ച മുതല്‍ നിരാഹാരസമരം നടത്തിവരുന്ന പിഡിപി ജില്ലാ വൈസ്‌പ്രസിഡന്‍റ് ഫിറോസിന്‍റെ ആരോഗ്യ നില കൂടുതല്‍ വഷളായിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരന്‍ സിപ്പി പള്ളിപ്പുറം, ജമാഅത്തെ ഇസ്ലാമി തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട്‌ ഇ.എം.മുഹമ്മദ്‌ അമീര്‍ എന്നിവര്‍ സമരത്തിന്‌ അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു. പി.സി.എഫ്. യു.എ.ഇ. കമ്മിറ്റി ഭാരവാഹികള്‍ ഇന്ന് സമര പന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിക്കും.

പി സി എഫ് അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

പി സി എഫ് അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു 
കുവൈറ്റ്: പി ഡി പി പ്രവാസി ഘടകമായ പി.സി.എഫ് അബ്ബാസിയ ഏരിയയുടെ പുതിയ പ്രവര്‍ത്ത നവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയയില്‍  ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റായി ഹനീഫ എം എം, വൈസ് പ്രസിഡന്റ് ഷാജഹാന്‍ കെ കെ, സെക്രട്ടറി ഷൌഖത്ത് വി എ, ജോയിന്റ് സെക്രട്ടറി ഷാജഹാന്‍ താനാലൂര്‍, ട്രഷറര്‍ സാദത്ത് കരുപടന്ന എന്നിവരെയും ഏരിയ കമ്മിരി പ്രതിനിധിയായി നിസ്സാര്‍ വെമ്പായം എന്നിവരെയും തെരഞ്ഞെടുത്തു.


പി ഡി പി വലപ്പാട് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് വൈകുന്നേരം 5 മണിക്ക്

പി ഡി പി വലപ്പാട് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് വൈകുന്നേരം 5 മണിക്ക്


ചേറ്റുവ ടോള്‍ നിരതലാക്കന്മെന്നു ആവശ്യപ്പെട്ടു പി ഡി പി നിന്ന് നടത്തുന്ന തീര്‍ ദേശ ഹര്ത്താലിന്റെ ഭാഗമായി സംഗടിപ്പിച്ച പ്രതിശേത സമരം തകര്‍ക്കുന്നതിന്റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയ 10 പി ഡി പി പ്രവര്‍ത്തകരെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് തൃപ്രയാര്‍ വലപ്പാട് പോലിസ് സ്റ്റേനിലെക്ക് പി ഡി പി പ്രവര്‍ത്തകര്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് മാര്‍ച്ച്‌ നടത്തും .

ഒരു പ്രതെശത്തെ ജനങ്ങള്‍ക്ക്‌ സഞ്ഞാര സ്വാതന്ത്ര്യത്തിനു വേണ്ടി സമധാന പരമായി പ്രതിശേതം നടത്തുന്ന പി ഡി പി പ്രവര്‍ത്തകര്‍ക്ക് നേരെ കള്ള കേസുകള്‍ ചാര്‍ത്തി ജയിലില്‍ അടക്കുന്ന നടപടി അങ്ങേയറ്റം പ്രതിശേതാര്‍ഹം ആണെന്നും ഇതിനെതിരെ എല്ലാ  ജനാതിപത്യ  വിശ്വാസികളും പ്രതിശേതിക്കണം എന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു

Tuesday, February 7, 2012

ബാഗ്ലൂര്‍ കേസ് : മഅ്ദനിയുടെ അഭിഭാഷകന്റെ വാദംപൂര്‍ത്തിയായി.കേസ് 14 ന് വീണ്ടും പരിഗണിക്കും

ബാഗ്ലൂര്‍ കേസ് : മഅ്ദനിയുടെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായി.കേസ് 14 ന് വീണ്ടും പരിഗണിക്കും

ബാഗ്ലൂര്‍കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ മേലുള്ള മഅ്ദനിയുടെ അഭിഭാ,കന്റെ വാദം പൂര്‍ത്തിയായി.കേസ് 14 ന് വീണ്ടും പരിഗണിക്കും മഅ്ദനിക്കെതിരെ പ്രദമദൃഷ്ട്യാ കേസ് ഉണ്ടെന്ന വദം തെളിവുകള്‍ നിരത്തി മഅ്ദനിയുടെ അഭിഭാഷകന്‍ ഖണ്ഡിച്ചു,കുറ്റപത്രത്തിലെ സാക്ഷിമൊഴികളിലെ പൊരുത്ത്‌ക്കേടുകള്‍ചൂണ്ടിക്കാട്ടി മഅ്ദനിക്കെതിരെ മനപ്പൂര്‍വ്വം കേസ് കെട്ടിചമക്കുകയായിരുന്നു മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ.ഉസ്മാന്‍ വാദിച്ചു പി ഡി പി യോ, മഅ്ദനി പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളോ കേന്ദ്രഗവണ്‍മെന്റ് നിരോധിച്ച സംഘടനകളുടെ പട്ടികയില്‍ ഇല്ല.രാജ്യദ്രോഹപരമായ യാതൊരു പ്രവര്‍ത്തനവും മഅ്ദനിയില്‍ നിന്നും ഉണ്ടായിട്ടില്ല.യു എ പി ആക്ട് അനുസരിച്ചു കേസ് ചുമത്താന്‍ കഴിയില്ല.പ്രോസിക്യഷന്‍ അനുമതി ശരിയായ രീതിയില്‍ അല്ല നല്‍കിയിരുക്കുന്നത്.അപാകതകള്‍ പിന്നീട് തിരുത്താം എന്ന പ്രോസിക്യൂഷന്‍ വാദം നില നില്‍ക്കുന്നതല്ലെന്ന് സുപ്രിം കോടതി ഉത്തരവുകള്‍ സമര്‍പ്പിച്ച് മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ.ഉസ്മാന്‍ സമര്‍ത്ഥിച്ചു. മഅ്ദനിക്കുവേണ്ടി അഡ്വ.സെബസ്റ്റിയന്‍ പോള്‍ അഡ്വ.അക്ബര്‍ അലി എന്നിവര്‍ ഹാജരായി..
 

ചേറ്റുവ ടോള്‍ പിരിവില്‍ പ്രതിഷേതിച് പി ഡി പി തീരദേശ ഹര്‍ത്താല്‍ നാളെ


ചേറ്റുവ ടോള്‍ പിരിവില്‍ പ്രതിഷേതിച് പി ഡി പി തീരദേശ ഹര്‍ത്താല്‍ നാളെ 



ചേറ്റുവ പാലം ടോള്‍ പിരിവ്‌ ഉടന്‍ നിര്‍ത്തിവയ്‌ക്കണമെന്നാവശ്
യപ്പെട്ട്‌ ഫെബ്രുവരി എട്ടിന്‌ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം മുതല്‍ അണ്ടത്തോടു വരെയുള്ള തീരദേശ മേഖലയില്‍ ഹര്‍ത്താര്‍ ആചരിക്കാന്‍ പി.ഡി.പി. തീരുമാനിച്ചു. പി.ഡി.പി. സംസ്‌ഥാന വൈസ്‌ചെയര്‍മാന്‍ കെ.ഇ. അബ്‌ദുള്ളയാണ്‌ ഹര്‍ത്താല്‍ ആഹ്വാനംചെയ്‌തത്‌.
ഈ ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതിനായി  എല്ലാ  ജനാതിപത്യ   വിശ്വാസികളും   പ്രദേശ  വാസികളും  സഹകരിക്കണം  എന്നും  അദ്ദേഹം അഭ്യര്‍ഥിച്ചു.

Monday, February 6, 2012

ചേറ്റുവ ടോള്‍ : ടി എം മജീദിനെ ഡെപ്യൂട്ടി കളക്ടര്‍ മേരിക്കുട്ടി സന്ദര്‍ശിച്ചു

ചേറ്റുവ ടോള്‍ : ടി എം മജീദിനെ ഡെപ്യൂട്ടി കളക്ടര്‍ മേരിക്കുട്ടി സന്ദര്‍ശിച്ചു
=============================================




നാളെ തീരദേശ ഹര്‍ത്താല്‍

ഒരുമനയൂര്‍: അരനൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തിവരവെ പോലിസ് അറസ്റ്റ് ചെയ്ത് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന പി.ഡി.പി ജില്ലാ പ്രസിഡന്റ് ടി എം മജീദിനെ ഡെപ്യൂട്ടി കളക്ടര്‍ മേരിക്കുട്ടി സന്ദര്‍ശിച്ചു. അനിശ്ചിതകാല നിരാഹാര സമരത്തോട് മുഖംതിരിക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ ഇ അബ്ദുല്ല നേതൃത്വം നല്‍കി. മജീദിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ച പി.ഡി.പി ജില്ലാ വൈസ് പ്രസിഡന്റ് ഫിറോസ് തോട്ടപ്പടിയെ പി.ഡി.പി സംസംഥാന സെക്രട്ടറി സാബു കൊട്ടാരക്കര, വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, എസ്.ഡി.പി.ഐ ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഷറഫ് വടക്കൂട്ട്, ടി എല്‍ സന്തോഷ് സന്ദര്‍ശിച്ചു. കഴിഞ്ഞ 30 നാണ് ചേറ്റുവ ടോള്‍ ബൂത്തിനടുത്ത് പി.ഡി.പി അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചത്. നാളെ പി.ഡി.പി സമര സമിതി തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ചേറ്റുവ ടോള്‍ : തൃശൂര്‍ മെഡിക്കല്‍ കോളേജ് ലേക്ക് പി ഡി പി പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി

ചേറ്റുവ ടോള്‍ : തൃശൂര്‍  മെഡിക്കല്‍ കോളേജ് ലേക്ക് പി ഡി പി പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി




ചാവക്കാട്‌: ചേറ്റുവ ടോള്‍ പിരിവ്‌ ഉടന്‍ നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ പി.ഡി.പി. നടത്തുന്ന നിരാഹാര സമരം എട്ടുദിവസം പിന്നിട്ടു. ആറുദിവസം നിരാഹാരം പൂര്‍ത്തിയാക്കിയ ജില്ലാ പ്രസിഡന്റ്‌ ടി.എം. മജീദിനെ പോലീസ്‌ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയെങ്കിലും അദ്ദേഹം അവിടെ നിരാഹരം തുടരുകയാണ്‌. ശനിയാഴ്‌ച മുതല്‍ പന്തലില്‍ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഫിറോസ്‌ തോട്ടപ്പടി നിരാഹാര സമരം തുടരുന്ന തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ പി.ഡി.പി പ്രവര്‍ത്തകര്‍ മാര്‍ച്ചും പൊതുയോഗവും നടത്തി. ഇന്നലെ ഒരുമണിക്കു നടത്തിയ സമരത്തിന്‌ പി.ഡി.പി. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.ഇ. അബ്‌ദുള്ള, മറ്റു നേതാക്കളായ കടലാഴി സലീം മൗലവി, ഉമ്മര്‍ കല്ലൂര്‍, ഹുസൈന്‍ അകലാട്‌, സലീം തൊട്ടാപ്പ്‌ എന്നിവര്‍ നേതൃത്വം നല്‍കി. അരമണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ പ്രവര്‍ത്തകര്‍ സ്വയം പിരിഞ്ഞുപോയി.

ഇന്നലെ രാവിലെ പി.ഡി.പിയുടേയും ചെറ്റുവ ടോള്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടേയും ഭാരവാഹികള്‍ ജില്ലാ കലക്‌ടറെ നേരില്‍ കണ്ട്‌ നിവേദനം നല്‍കി. തുടര്‍ന്ന്‌ ഉച്ചകഴിഞ്ഞ്‌ 2.30ന്‌ ഡെപ്യൂട്ടി കലക്‌ടര്‍ മേരിക്കുട്ടി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തി മജീദിനെ സന്ദര്‍ശിച്ചു.

ചേറ്റുവ പാലം ടോളിനടുത്ത്‌ സമരപ്പന്തലില്‍ ഇന്നലേയും നിരവധി നേതാക്കള്‍ അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. കുടിയിറക്ക്‌ സമരസമിതി ചെയര്‍മാന്‍ ടി.എല്‍. സന്തോഷ്‌, എസ്‌.ഡി.പി.ഐ. മണ്ഡലം പ്രസിഡന്റ്‌ അഷറഫ്‌ വടുക്കൂട്ട്‌, പി.ഡി.പി. സംസ്‌ഥാന സെക്രട്ടറി ബാബു കൊട്ടാരക്കര, വൈസ്‌ ചെയര്‍മാന്‍ വര്‍ക്കല രാജു തുടങ്ങിയവര്‍ സമര പന്തലിലെത്തി പ്രസംഗിച്ചു.

സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പി.ഡി.പി. നാളെ ജില്ലയില്‍ തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ മാത്രമേ ഹര്‍ത്താലില്‍നിന്ന്‌ ഒഴിവാക്കിയിട്ടുള്ളൂ. ചേറ്റുവ ടോള്‍ വിരുദ്ധ സമിതിയടക്കം നിരവധി ജനകീയ സംഘടനകള്‍ ഹര്‍ത്താലിന്‌ പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്‌.

പി ഡി പി തൃശൂര്‍ ജില്ല പ്രസിഡന്റിന്റെ ജീവന്‍ രക്ഷിക്കണം : സോളിഡാരിറ്റി

പി ഡി പി തൃശൂര്‍  ജില്ല  പ്രസിഡന്റിന്റെ  ജീവന്‍ രക്ഷിക്കണം :  സോളിഡാരിറ്റി 

ചേറ്റുവ ടോള്‍ : പി ഡി പി തൃശൂര്‍ മെഡിക്കല്‍ കോളേജ് മാര്‍ച്ചും ഉപരോധവും ഇന്ന്

ചേറ്റുവ ടോള്‍ : പി ഡി പി തൃശൂര്‍ മെഡിക്കല്‍  കോളേജ് മാര്‍ച്ചും ഉപരോധവും  ഇന്ന് 
ചാവക്കാട്‌: ചേറ്റുവ ടോള്‍പിരിവ്‌ നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ പി.ഡി.പി. നടത്തുന്ന നിരാഹാര സമരത്തോട്‌ അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച്‌ പി.ഡി.പി. ജില്ലാ പ്രസിഡന്റ്‌ ടി.എം. മജീദ്‌ നിരാഹാരസമരം തുടരുന്ന തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക്‌ മാര്‍ച്ചും ഉപരോധവും നടത്താന്‍ തീരുമാനിച്ചതായി നേതാക്കള്‍ അറിയിച്ചു. മെഡിക്കല്‍ കോളേജ് ഐ.സി.യു.വില്‍ കഴിയുന്ന മജീദ്‌ മരുന്ന് പോലും കഴിക്കാന്‍ വിസമ്മതിച്ചു നിരാഹാരം തുടരുകയാണ്. വ്യാഴാഴ്‌ച രാവിലെ നടക്കുന്ന സമരം ടി.കെ. വാസു ഉദ്‌ഘാടനം ചെയ്യും. ബുധനാഴ്‌ച തൃശൂര്‍ ജില്ലയില്‍ തീരദേശ ഹര്‍ത്താലും നടത്തും. രാവിലെ 6 മുതല്‍ വൈകിട്ട്‌ 6 വരെയാണ്‌ ഹര്‍ത്താല്‍.  ഹര്‍ത്താലിന് ചേറ്റുവ-കോട്ടപ്പുറം ടോള്‍ വിരുദ്ദ ആക്ഷന്‍ കൌണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചു.  ഹര്‍ത്താലും മെഡിക്കല്‍ കോളജ്‌ മാര്‍ച്ചും വിജയിപ്പിക്കാന്‍ ജനങ്ങളുടെ സഹകരണം നേതാക്കള്‍ അഭ്യര്‍ഥിച്ചു. ഇന്നലെ സംസ്‌ഥാന മനുഷ്യാവകാശ മുന്നണി ചെയര്‍മാന്‍ എം. ബെന്നി കൊടിയാട്ടില്‍, നസീം പുന്നയൂര്‍, നൗഷാദ്‌ തെക്കുംപുറം തുടങ്ങിയവര്‍ സമരപ്പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു. പി.ഡി.പി. സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര എന്നിവര്‍ ഇന്ന് സമര പന്തലിലെത്തും.

മഅദനി അനുഭവിക്കുന്നത് അടിയന്തിരാവസ്ഥയേക്കാള്‍ ഭയാനകമായ നാളുകള്‍ : ഗ്രോ വാസു

മഅദനി അനുഭവിക്കുന്നത്  അടിയന്തിരാവസ്ഥയേക്കാള്‍ ഭയാനകമായ നാളുകള്‍ : ഗ്രോ വാസു 
കാസര്‍കോട് : പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയെ ബാഗ്ലൂര്‍ അഗ്രഹാര ജയിലില്‍ അടച്ചതിനു ശേഷം അദ്ദേഹം അനുഭവിക്കുന്നത് അടിയന്തിരാവസ്ഥയേക്കാള്‍ ഭയാനകമായ നാളുകളാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോവാസു പറഞ്ഞു. അബ്ദുല്‍ നാസര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട്  പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഅദനി ജീവന്‍ രക്ഷാ റാലിക്കു ശേഷം പുതിയ ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച പ്രതിഷേധ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഅദനി പ്രശ്‌നം മഅദനിയെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും, ഇതു നമ്മുടെ നിയമത്തേയും, നീതിയേയും, ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മഅദനിയെ ജയിലില്‍ അടച്ചതിനു ശേഷം ഇതുവരെയും അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ജയിലധികൃതര്‍ക്ക് സാധിച്ചിട്ടില്ല. പല രോഗങ്ങള്‍കൊണ്ടു ബുദ്ധിമുട്ടുന്ന അദ്ദേഹത്തെ കഷ്ടപ്പെടുത്തുന്നത് മനുഷ്യാവകാശ ലംഘനമാണ്. ഇതിനെതിരെ പ്രതികരിക്കേണ്ട രാഷ്ട്രീയ പാര്‍ട്ടികളും മറ്റും ഒന്നും പ്രതികരിക്കാത്തത് നീതി നിഷേധത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. 
പുലിക്കുന്നില്‍ നിന്നും ആരംഭിച്ച ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലി നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റിനു സമീപം സമാപിച്ചു. ജില്ലാ പ്രസിഡണ്ട് ഐ എസ് സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പി.ഡി.പി സംസ്ഥാന സെക്രട്ടറിമാരായ അജിത്കുമാര്‍ ആസാദ്, നിസാര്‍ മേത്തര്‍, പി.ഡി.പി.സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എം സുബൈര്‍ പടുപ്പ്, ജില്ലാ വൈസ് പ്രസിഡണ്ട് ഉബൈദ് മുട്ടുന്തല, മുഹമ്മദ് ബായാര്‍, അസീസ് മുഗു, യൂനുസ് തളങ്കര, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, അബ്ദുല്‍റഹ്മാന്‍ പുത്തിഗെ, സാദിഖ് മുളിയടുക്കം, അബ്ദുല്‍റഹ്മാന്‍ തെരുവത്ത്, അസം കൊട്ടിയാടി, ആബിദ് മഞ്ഞംപാറ, ഹമീദ് കഡഞ്ചി, അസീസ് പെര്‍ള, മൊയ്തു ബേക്കല്‍, മുഹമ്മദ്കുഞ്ഞി മൗവ്വല്‍, ഹനീഫ മഞ്ചേശ്വരം, ഇബ്രാഹിം ഹൊസങ്കടി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി റഷീദ് മുട്ടുന്തല സ്വാഗതവും, സലിം പടന്ന നന്ദിയും പറഞ്ഞു.

Saturday, February 4, 2012

ടി എം മജീദിനെ പോലീസ അറസ്റ്റു ചെയ്യ്തു

ടി എം മജീദിനെ പോലീസ അറസ്റ്റു ചെയ്യ്തു 

ചേറ്റുവ ടോള്‍ നിര്തലാക്കനെമ്ന്നു ആവശ്യപ്പെട്ടു നിരാഹാരം കിടന്നിരുന്ന പി ഡി പി തൃശൂര്‍ ജില്ല പ്രസിഡന്റ്‌ ടി എം മജീദിനെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന്  പോലീസ അറസ്റ്റു ചെയ്യ്തു തൃശൂര്‍ മെഡിക്കല്‍ കോളേജ് ഐ സി യു വില്‍ പ്രവേശിപ്പിച്ചു ....

ചേറ്റുവ ടോള്‍ : പി ഡി പി തീര ദേശ ഹര്‍ത്താല്‍ എട്ടിന്

ചേറ്റുവ ടോള്‍ : പി ഡി പി തീര ദേശ ഹര്‍ത്താല്‍ എട്ടിന്
 
 
 
ചേറ്റുവ ടോള്‍ : പി ഡി പി സമരത്തെ നാട്ടുകാര്‍ ഏറ്റെടുക്കുന്നു .സമര പന്തലിലേക്ക് അഭിവാദ്യ  പ്രവാഹം

 
 
 
 
 
 
ചാവക്കാട്‌: ചേറ്റുവ പാലം ടോള്‍ ഉടന്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട്‌ പി.ഡി.പി. ജില്ലാ പ്രസിഡന്റ്‌ ടി.എം. മജീത്‌ നടത്തുന്ന നിരാഹാര സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഫെബ്രുവരി എട്ടിന്‌ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം മുതല്‍ അണ്ടത്തോടു വരെയുള്ള തീരദേശ മേഖലയില്‍ ഹര്‍ത്താര്‍ ആചരിക്കാന്‍ പി.ഡി.പി. തീരുമാനിച്ചു. ഇന്നലെ വൈകിട്ട്‌ ചേറ്റുവ പാലംവഴി കടന്നുപോയ മന്ത്രി കെ.പി. മോഹനനെ തടഞ്ഞുനിര്‍ത്തി നിവേദനം നല്‍കാന്‍ പ്രവര്‍ത്തകര്‍ ശ്രമം നടത്തി. അപ്രതീക്ഷിതമായി മന്ത്രിയുടെ കാറിനു മുന്നിലേക്ക്‌ പ്രവര്‍ത്തകര്‍ ഓടിയടുക്കുകയായിരുന്നു. മന്ത്രി കാര്‍ പതുക്കെയാക്കി സമരക്കാരെ അഭിവാദ്യംചെയ്‌തു. അക്രമസംഭവം നടക്കാതിരിക്കാന്‍ നേതാക്കള്‍ ജാഗ്രതയോടെയാണ്‌ പ്രവര്‍ത്തിച്ചത്‌.

ഇതിനിടെ നിരാഹാര സമരം ആറാം ദിവസത്തേക്ക്‌ കടന്നു. ഇന്നലേയും നിരവധിപേര്‍ സമരപ്പന്തലിലെത്തി അഭിവാദ്യം അര്‍പ്പിച്ചു. നിരവധി സ്‌ത്രീകളും കുട്ടികളുമടങ്ങിയ ചേറ്റുവ കരുണ കൂട്ടായ്‌മാ പ്രവര്‍ത്തകര്‍ പന്തലിലെത്തി. പി.ഡി.പി. സംസ്‌ഥാന വൈസ്‌ചെയര്‍മാന്‍ കെ.വി. അബ്‌ദുള്ളയാണ്‌ ഹര്‍ത്താല്‍ ആഹ്വാനംചെയ്‌തത്‌. ഹബീബ ഉബൈദ്‌, സഹീം അസീസ്‌, ലീല രാജന്‍, ഗീത, സൈന മുഹമ്മദ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ വനിത കൂട്ടായ്‌മ പ്രവര്‍ത്തകര്‍ എത്തിയത്‌. 



നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്‌ സംസ്‌ഥാന സെക്രട്ടറി നൗഷാദ്‌ തെക്കുംപുറം, മുനക്കകടവ്‌ പൗരസമിതി പ്രസിഡന്റ്‌ ഷറഫുദ്ദീന്‍ മുനക്കകടവ്‌, ബി.എസ്‌.പി. ജില്ലാ സെക്രട്ടറി സുരേഷ്‌ തച്ചപ്പിള്ളി, മനുഷ്യാവകാശ കമ്മിഷന്‍ അംഗം പി.എസ്‌. ഉമ്മര്‍, നാട്ടുവൈദ്യ അസോസിയേഷന്‍ അഖില മലബാര്‍ ജനറല്‍ സെക്രട്ടറി എ.ജി. ഷണ്‍മുഖന്‍ വൈദ്യര്‍, വാടാനപ്പള്ളി സോളിഡാരിറ്റി യൂണിറ്റ്‌ സെക്രട്ടറി കെ. ഹംസ, നാട്ടിക ഏരിയ ജമാ അത്തെ ഇസ്ലാമി സെക്രട്ടറി പി.എ. അഹമ്മദ്‌ കുട്ടി തുടങ്ങി നിരവധിപേര്‍ അഭിവാദ്യമര്‍പ്പിച്ചു. 


ചാവക്കാട്‌ എസ്‌.ഐ. കെ. മാധവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സ്‌ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇന്ന്‌ ഡോക്‌ടര്‍ വന്ന്‌ പരിശോധിക്കുമെന്നും തുടര്‍ന്ന്‌ ആവശ്യമെങ്കില്‍ നിരാഹാരമിരിക്കുന്ന മജീദിനെ ആശുപത്രിയിലേക്ക്‌ മാറ്റാനും തീരുമാനമായിട്ടുണ്ട്‌. പ്രവര്‍ത്തകര്‍ സമ്മതിച്ചില്ലെങ്കില്‍ ബലംപ്രയോഗിച്ച്‌ മാറ്റാനാണ്‌ പോലീസ്‌ നീക്കം.

പി ഡി പി പ്രചാരണ ജാഥക്ക് തുടക്കമായി

പി ഡി പി പ്രചാരണ  ജാഥക്ക് തുടക്കമായി 
കാസര്‍കോട് : ഫെബ്രുവരി നാലിനു നടക്കുന്ന കാസര്‍ഗോഡ്‌ നടക്കുന്ന മഅദനി ജീവന്‍ രക്ഷാ റാലിയുടെ പ്രചാരണാര്‍ത്ഥം പി.ഡി.പി.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് ചെമ്മനാട് പാലത്തിനു സമീപത്ത് തുടക്കമായി. പി ജി പി ജില്ലാ പ്രസിഡണ്ട് ഐ എസ് സക്കീര്‍ ഹുസൈന്‍, ജില്ലാ ട്രഷര്‍ സലിം പടന്നയ്ക്ക് പതാക കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജാഥ ഡയരക്ടര്‍ യൂനുസ് തളങ്കര, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സുബൈര്‍ പടുപ്പ്, സാദിഖ് മുളിയടുക്കം, ആബിദ് മഞ്ഞംപാറ, അബ്ദുല്‍റഹ്മാന്‍ തെരുവത്ത്, ഉബൈദ് മുട്ടുന്തല തുടങ്ങിയവര്‍ സംസാരിച്ചു. റഷീദ് മുട്ടുന്തല സ്വാഗതം പറഞ്ഞു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും. സ്വീകരണത്തിനു ശേഷം വാഹന ജാഥ 4 ന് കാസര്‍കോട്ട് സമാപിക്കും.

Friday, February 3, 2012

ലെക്ഷോര്‍ ആശുപത്രിയിലേക്ക് പി ഡി പി മാര്ച് നടത്തി




കൊച്ചി : സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടു മൂന്നു ദിവസമായി സമരം നടത്തുന്ന നേഴ്സുമാര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ പി.ഡി.പി. പ്രവര്‍ത്തകര്‍  ലേക് ഷോര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.  മാടവന ജങ്ക്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചിനു ലത്തീഫ്, ഷിയാസ് അസ്ലം എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ച്ചിനു ശേഷം നടന്ന ഉപരോധ സമരത്തിനെ അഭിസംബോദന ചെയ്തു പി.ഡി.പി. ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍, പി.ഡി.പി. വൈസ് ചെയര്‍മാന്‍ വീരാന്‍ കുട്ടി ഹാജി, സിദ്ദീഖ്, എ.കെ.ശിഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. സമരം നടത്തിയതിന്റെ പേരില്‍ ആശുപത്രി അധികൃതര്‍ പൂട്ടിയിട്ട നേഴ്സുമാരുടെ ടോയിലറ്റുകള്‍ പി.ഡി.പി.പ്രവര്‍ത്തകരുടെ ഇടപെടലിന്റെ ഭാഗമായാണ് തുറന്നു കൊടുത്തത്.