ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Friday, September 14, 2012

ഡീസല്‍ വില വര്‍ധനവ്‌ പിന്‍വലിക്കുക , പ്രതിഷേത പ്രകടനം ഇന്ന് വൈകു 6 മണിക്ക് : പി ഡി പി


ഡീസല്‍ വില വര്‍ധനവ്‌ പിന്‍വലിക്കുക ,

 പ്രതിഷേത പ്രകടനം ഇന്ന് വൈകു 6 മണിക്ക് : പി ഡി പി 





ഡീസല്‍ വില വര്‍ധനവ്‌ പിന്‍വലിക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് പി ഡി പി പുതുക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിശേത പ്രകടനം ഇന്ന് വൈകുന്നേരം 6 മണിക്ക് പി ഡി പി പുതുക്കാട് മണ്ഡലം ഓഫീസ് ( വെലുപാടം മഠം സെന്റര് ) പരിസരത്ത് നിന്നും ആരംഭിക്കും . മണ്ഡലം പ്രസിഡന്റ്‌ അബു ഹാജി , സെക്രടറി ശിഹാബ് , സംസ്ഥാന സമിതി അംഗം അംജദ് ഖാന്‍ പാലപ്പിള്ളി , പി ടി യു സി ജില്ലാ കണവീനാര്‍ ഉമ്മര്‍ കല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

എല്ലാ പി ഡി പി പ്രവര്‍ത്തകരും ജനാതിപത്യ വിശ്വാസികളും കൃത്യ സമയത്ത് തന്നെ ഓഫീസ് പരിസരത്ത് എത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു

Thursday, September 13, 2012

ഡീസല്‍ വില വര്‍ദ്ധനവിനെതിരെ പ്രതിശേത പ്രകടനങ്ങള്‍ നടത്തുക : പി ഡി പി

ഡീസല്‍ വില വര്‍ദ്ധനവിനെതിരെ പ്രതിശേത പ്രകടനങ്ങള്‍ നടത്തുക : പി ഡി പി 
ഡീസല്‍  വില വര്‍ദ്ധനവിനെതിരെ   നാളെ 14 /9 /12 വെള്ളി എല്ലാ മണ്ഡലങ്ങളിലും  പ്രതിശേത പ്രകടനം നടത്താന്‍ പി ഡി പി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു . സി എ സി ക്കുവേണ്ടി സന്ഖടന കാര്യാ ജെനറല്‍ സെക്രടറി . സാബു കൊട്ടാരക്കര അറിയിച്ചു

ഡീസല്‍ വില വര്‍ദ്ധന ജനങ്ങള്‍ക്ക് മേലുള്ള ഇടിത്തീ-പി ഡി പി

ഡീസല്‍ വില വര്‍ദ്ധന ജനങ്ങള്‍ക്ക് മേലുള്ള ഇടിത്തീ-പി ഡി പി


കൊച്ചി- അന്യായമായി ഡീസലിനും ചുമത്തിയ വിലവര്‍ദ്ധനവ് പാവപ്പെട്ട ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച ഇടിത്തീയാണെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.ഇതില്‍ പ്രതിഷേധിച്ച് പി ഡി പി നാളെ സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടത്തും.ഒരു വശത്ത് വന്‍ ടാക്‌സ് ഇളവുകള്‍ നല്‍കി പ്രട്രോളിയം കമ്പനികളെ സഹായിക്കുകയും മറുവശത്ത് വിലവര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിച്ച് ക്രൂരതയുടെ ഇരട്ടമുഖം കാട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍.വില വര്‍ദ്ധിപ്പിക്കുകയും പ്രതിഷേധം ഉയരുമ്പോള്‍ നാമമാത്രമായി വില കുറക്കുകയും ചെയ്യുന്ന കുടില തന്ത്രം ജനങ്ങള്‍ തിരിച്ചറിയും.കോര്‍പ്പറേറ്റുകള്‍ക്ക് അമിതാധികാരം നല്‍കി ജനങ്ങളുടെ മേല്‍ കടന്നുകയറാനുള്ള ധാര്‍ഷ്ഠ്യം അനുവദിച്ച് കൊടുക്കുന്നത് വെറുതെ നേക്കിയിരിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കഴിയില്ല. വിലക്കയറ്റം കൊണ്ട് കഷ്ഠത അനുഭവിക്കുന്ന രാജ്യത്തെ സാധരണ ജനങ്ങള്‍ കേന്ദസര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.

Wednesday, September 12, 2012

പി ഡി പി നേതാക്കള്‍ അതികാരികള്‍ക്ക് പരാതി നല്‍കി

പി ഡി പി നേതാക്കള്‍ അതികാരികള്‍ക്ക് പരാതി നല്‍കി


കന്നാടുപടം സ്കൂളില്‍ പ്ലസ്‌ ടു അനുവതിക്കുക , പൊളിഞ്ഞു വീഴാറായ പഴയ കെട്ടിടം ഉടന്‍ പൊളിച്ചു നീക്കുക , കുണ്ടായി , ചിമ്മിനി ഡാം എന്നിവിടങ്ങളിലേക്ക് K S R T C സര്‍വ്വീസ് ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പി ഡി പി  മണ്ഡലം  പ്രസിഡന്റ്‌  അബു  ഹാജി  , സെക്രടറി  ശിഹാബ്  , സംസ്ഥാന  സമിതി  അംഗം അംജദ് ഖാന്‍ പാലപ്പിള്ളി എന്നീ നേതാക്കള്‍ അതികാരികള്‍ക്ക് പരാതി നല്‍കി

Wednesday, September 5, 2012

മദനിക്ക് നീതി ലഭ്യമാക്കുക : സെപ്റ്റംബര്‍ 20 ന് സമര പ്രക്യാപന കണ്‍വെന്‍ഷന്‍, ഐക്യധാര്‍ട്യ സംഗമവും

മദനിക്ക് നീതി ലഭ്യമാക്കുക : സെപ്റ്റംബര്‍ 20 ന്  സമര പ്രക്യാപന കണ്‍വെന്‍ഷന്‍,   ഐക്യധാര്‍ട്യ സംഗമവും 


ഉസ്താദ് മദനിക്ക് ജാമ്യം ലഭിക്കുവാന്‍ പ്രാര്‍ഥിക്കുക

ഉസ്താദ് മദനിക്ക് ജാമ്യം ലഭിക്കുവാന്‍ പ്രാര്‍ഥിക്കുക 

ഉസ്താദ് മദനിയുടെ ജാമ്യാപേക്ഷയില്‍  വിധി പറയുന്നതിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത് ... ഒരു  ജനത മുഴുവനും കാതോര്‍ത്തിരിക്കുന്ന വിധി അനുകൂലമാക്കി തരുവാന്‍ കാരുണ്യ വാനായ രബ്ബിനോട് എല്ലാവരും ആത്മാര്‍ഥമായി പ്രാര്തിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു ...
യാ അല്ലാഹ് എല്ലാ പ്രതീക്ഷയും നിന്നിലാണ് റബ്ബേ  .... നീതിമാനായ അല്ലാഹുവേ നീ അദ്ദേഹത്തിന് നീതി ലഭ്യമാകണമേ..... ആമീന്‍ ..ആമീന്‍ ...ആമീന്‍ യാ രബ്ബല്‍ ആലമീന്‍