ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Thursday, September 13, 2012

ഡീസല്‍ വില വര്‍ദ്ധന ജനങ്ങള്‍ക്ക് മേലുള്ള ഇടിത്തീ-പി ഡി പി

ഡീസല്‍ വില വര്‍ദ്ധന ജനങ്ങള്‍ക്ക് മേലുള്ള ഇടിത്തീ-പി ഡി പി


കൊച്ചി- അന്യായമായി ഡീസലിനും ചുമത്തിയ വിലവര്‍ദ്ധനവ് പാവപ്പെട്ട ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച ഇടിത്തീയാണെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.ഇതില്‍ പ്രതിഷേധിച്ച് പി ഡി പി നാളെ സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടത്തും.ഒരു വശത്ത് വന്‍ ടാക്‌സ് ഇളവുകള്‍ നല്‍കി പ്രട്രോളിയം കമ്പനികളെ സഹായിക്കുകയും മറുവശത്ത് വിലവര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിച്ച് ക്രൂരതയുടെ ഇരട്ടമുഖം കാട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍.വില വര്‍ദ്ധിപ്പിക്കുകയും പ്രതിഷേധം ഉയരുമ്പോള്‍ നാമമാത്രമായി വില കുറക്കുകയും ചെയ്യുന്ന കുടില തന്ത്രം ജനങ്ങള്‍ തിരിച്ചറിയും.കോര്‍പ്പറേറ്റുകള്‍ക്ക് അമിതാധികാരം നല്‍കി ജനങ്ങളുടെ മേല്‍ കടന്നുകയറാനുള്ള ധാര്‍ഷ്ഠ്യം അനുവദിച്ച് കൊടുക്കുന്നത് വെറുതെ നേക്കിയിരിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കഴിയില്ല. വിലക്കയറ്റം കൊണ്ട് കഷ്ഠത അനുഭവിക്കുന്ന രാജ്യത്തെ സാധരണ ജനങ്ങള്‍ കേന്ദസര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.

No comments:

Post a Comment