ആഗസ്റ്റ് 17 കരിദിനമായി ആചരിക്കുക - സി.എ.സി.
കൊച്ചി : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ അന്യായമായ തടങ്കല്‍ ഒരു വര്‍ഷം പിന്നിടുന്ന ആഗസ്റ്റ് പതിനേഴു സംസ്ഥാന വ്യാപകമായി കരിദിനമായി ആചരിക്കാന്‍ പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി ആഹ്വാനം ചെയ്തു. അന്നേ ദിവസം പാര്‍ട്ടി പതാകകള്‍ താഴ്ത്തി കെട്ടുകയും കരിങ്കൊടികള്‍ ഉയര്‍ത്തുകയും ചെയ്യും. പ്രധാന കവലകളില്‍ കരിദിനം അറിയിച്ചു കൊണ്ടുള്ള പ്ലക്കാര്‍ഡുകള്‍ സ്ഥാപിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ കറുത്ത ബാട്ജുകള്‍ ധരിക്കുകയും ചെയ്യുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു. പതിനാലു ജില്ലകളിലും ഉപവാസം, സായാഹ്ന ധര്‍ണ്ണ തുടങ്ങിയ പ്രതിഷേധ പരിപാടികളും കരിദിനാചരണത്തോടനുബന്ധിച്ചു സംഘടിപ്പിക്കും. പ്രതിഷേധ പരിപാടികള്‍ തീര്‍ത്തും സമാധാനപരമായിരിക്കുമെന്നും പാര്‍ട്ടി അറിയിച്ചു.
No comments:
Post a Comment