നിങ്ങള്‍ക്കെന്നെ കൊല്ലാം... പക്ഷെ തോല്‍പ്പിക്കാനാവില്ല ......ഒരിക്കലും ...
സാമ്രാജ്യത്വ - ഫാഷിസ്റ്റു ശക്തികള്‍ക്കു മുമ്പില്‍ തല കുനിക്കാതെ ചങ്കുറപ്പുള്ള ആണ്‍ കുട്ടിയായി ആ തൂക്കു മരത്തിലേക്ക് അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ എന്ന് തബീര്‍ മുഴക്കി കൊണ്ട് നീ നടന്നു നീങ്ങിയ നിമിഷമുണ്ടല്ലോ സദ്ദാം ..... നീ അന്ന് ആ തൂക്ക് കയറില്‍ കിടന്നു മരണപ്പെട്ടു എന്ന് ലോകം പറഞ്ഞപ്പോള്‍ ....ഇല്ല സദ്ദാം ഞങ്ങള്‍ ഉറക്കെ പറഞ്ഞു നീ ഞങ്ങളുടെ മനസ്സില്‍ ജനിക്കുകയായിരുന്നു എന്ന് .... ചങ്കുറപ്പുള്ള , നട്ടെല്ല് വളയാത്ത, ധീരതയുള്ള ആണ്‍കുട്ടിയായി നീ ജീവിക്കും സദ്ദാം ഞങ്ങളുടെയൊക്കെ മനസ്സുകളില്‍.....തീര്‍ച്ച ...
യാ സദ്ദാം .... നിന്‍റെ അസാനിധ്യത്തില്‍ അധിനിവേശ ശക്തികള്‍ നടത്തിയ തേര്‍ വാഴ്ച്ചകളും ക്രൂരതകളും ഇറാഖിന്‍റെ മണ്ണില്‍ നേരിട്ട് കണ്ടപ്പോള്‍ ഞാന്‍ പോലുമറിയാതെ മനസ്സൊന്നു ആഗ്രഹിച്ചു പോയി സദ്ദാം ആ ഗര്‍ജ്ജിക്കുന്ന മുഖവുമായി നിന്‍റെ ഒരു തിരിച്ചു വരവ് ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ....
മറക്കില്ല മുത്തേ.....മരിക്കുവോളം ....
No comments:
Post a Comment