ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Friday, January 27, 2012

അബ്ദുല്‍ നാസര്‍ മദനി രാജ്യത്തെ മുഴുവന്‍ മര്ധിതരുടെയും പ്രതീകം : പി ടി എ റഹീം എം എല്‍ എ

അബ്ദുല്‍ നാസര്‍ മദനി രാജ്യത്തെ മുഴുവന്‍ മര്ധിതരുടെയും പ്രതീകം : പി ടി എ റഹീം എം എല്‍ എ




മണ്ണഞ്ചേരി  :  അബ്ദുല്‍ നാസ്സര്‍ മഅദനി രാജ്യത്തെ മുഴുവന്‍ മര്‍ദ്ദിതരുടെയും പ്രതീകമാണെന്ന് നാഷണല്‍ സെക്കുലര്‍ കൊണ്ഫറന്‍സ് സംസ്ഥാന പ്രസിഡണ്ട്‌ പി.ടി.എ.റഹീം എം.എല്‍.എ. അഭിപ്രായപ്പെട്ടു. പി.ഡി.പി.ആലപ്പുഴ മണ്ഡലം കമ്മിറ്റി മണ്ണഞ്ചേരിയില്‍  'എന്ത് കൊണ്ട് മഅദനി ' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിചാരണയും ജാമ്യവുമില്ലാതെ തടവറയില്‍ കഴിയേണ്ട അവസ്ഥ  മഅദനിക്കല്ലാതെ  വര്‍ത്തമാനകാലത്ത് മാട്ടര്‍ക്കും ഉണ്ടായിട്ടില്ല. മഅദനി വിഷയത്തില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ദ പുലര്‍ത്തുകയും കക്ഷി രാഷ്ട്രീയത്തിന് അതീതമായി മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇടപെടുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പി.ഡി.പി. സംസ്ഥാന സെക്രട്ടറി അജിത്കുമാര്‍ ആസാദ്, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട്‌   ഹക്കീം പാണാവള്ളി, ചേരമര്‍ സംഘം നേതാവ് ജി.തങ്കച്ചന്‍, പി.ഡി.പി.ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍, ഹസ്സന്‍ പൈങ്ങാമടം, പി.ഡി.പി.മണ്ഡലം സെക്രട്ടറി കെ.മുജീബ് എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തിനു മുന്നോടിയായി നടന്ന റാലിക്ക് പി.ഡി.പി. പഞ്ചായത്ത് പ്രസിഡണ്ട്‌ അഷറഫ്, ചെലവൂര്‍ രാജപ്പന്‍, അബൂബക്കര്‍, സിയാദ് എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment