ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Friday, August 12, 2011

പി.ഡി.പി. കരിദിനവും പ്രതിഷേധ സംഗമവും 17 ന്‌

പി.ഡി.പി. കരിദിനവും പ്രതിഷേധ സംഗമവും 17 ന്‌

കൊച്ചി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ ബാംഗ്ലൂര്‍ ജയിലിലടച്ചിട്ട് ഒരു വര്‍ഷം തികയുന്ന ആഗസ്ത് 17ന് പി.ഡി.പി.സംസ്ഥാന വ്യാപകമായി കരിദിനവും ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. പ്രതിഷേധ സംഗമങ്ങളില്‍ മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മഅദനി വിഷയത്തില്‍ കേരള നിയമസഭ ഇടപെടണം എന്നാവശ്യപ്പെട്ട് ഒക്ടോബറില്‍ നിയമസഭാ മാര്‍ച്ച് നടത്തും. സമാധാനപരമായ പ്രതിഷേധമാണ്‌ ഉദ്ദേശിക്കുന്നതെന്നും ബാലകൃഷ്‌ണപിള്ളക്കും മഅ‌ദനിക്കും രണ്ടുതരത്തിലുള്ള നിയമമാവരുതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 17ന് മൂന്ന് മണിക്ക് വൈറ്റിലയില്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമവും 13ന് കുമ്പളം ടോള്‍ ബൂത്തിലേക്ക് ടോള്‍ വിരുദ്ദ മാര്‍ച്ചും സംഘടിപ്പിക്കും.

പത്രസമ്മേളനത്തില്‍ കേന്ദ്ര കര്‍മ്മ സമിതി അംഗങ്ങളായ ടി.എ. മുജീബ് റഹ്മാന്‍, മുഹമ്മദ് റജീബ് എന്നിവരും പങ്കെടുത്തു.

No comments:

Post a Comment