പാലപ്പിള്ളി മേഖലയെ അധികാരികള്‍ അവഗണിക്കുന്നതിനെതിരെ പി ഡി പി പഞ്ചായത്ത് മാര്‍ച്ച് നടത്തി
പാലപ്പിള്ളി മേഖലയെ അധികാരികള്‍ അവഗണിക്കുന്നതിനെതിരെ പി ഡി പി പുതുക്കാട് മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി . മാര്‍ച്ചിനു മണ്ഡലം പ്രസിഡന്റ് അബു ഹാജി , സെക്രടറി ശിഹാബ് , പി ഡി പി സംസ്ഥാന സമതി അംഗം അംജദ് ഖാന്‍ പാലപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി .
ജില്ല പ്രസിഡന്റ് ടി എം മജീദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു , ജില്ല സെക്രടറി സലിം മൌലവി കടലായി , സംസ്ഥാന സമതി അംഗം അംജദ് ഖാന്‍ പാലപ്പിള്ളി, പി ടി യു സി ജില്ല പ്രസിഡന്റ് ഉമ്മര്‍ കല്ലൂര്‍ , മണ്ഡലം പ്രസിഡന്റ് അബു ഹാജി , സെക്രടറി ശിഹാബ് എന്നിവര്‍ സംസാരിച്ചു
No comments:
Post a Comment