എയര്‍ ഇന്ത്യ: സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം -പി.സി.എഫ്
ജിദ്ദ: എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം ഉടന്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ശക്തമാക്കണമെന്നും പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യാ സമരം മൂലം അവധിക്കാലത്ത് നാട്ടില്‍ പോകേണ്ട പതിനായിരക്കണക്കിന് പ്രവാസികള്‍ കടുത്ത ദുരിതത്തിലായിട്ടും ഈ വിഷയത്തിന് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗത പ്രവാസികളോടുള്ള ക്രൂരതയാണ്. ഈ സമീപനം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രവാസികള്‍ എയര്‍ ഇന്ത്യ ബഹിഷ്‌കരിച്ച് മറ്റു വിമാനസര്‍വീസുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാവുമെന്നും പി.സി.എഫ്. ജിദ്ദ സെക്രട്ടറിയേറ്റ് ഓര്‍മപ്പെടുത്തി.
പ്രസിഡന്റ് ദിലീപ് താമരക്കുളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം നാഷണല്‍ കമ്മിറ്റിയംഗം പി.എ. മുഹമ്മദ് റാസി ഉദ്ഘാടനം ചെയ്തു. സുബൈര്‍ മൗലവി, ഇ.എം. അനീസ്, ഷിഹാബ് പൊന്മള, ജാഫര്‍ മുല്ലപ്പള്ളി, നാസര്‍ ചെമ്മാട്. അബ്ദുള്‍ റശീദ് ഓയൂര്‍ എന്നിവര്‍ സംസാരിച്ചു. ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും മുസ്തഫ പുകയൂര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment