മഅ്ദനിക്ക് ഇരട്ടത്തടവ് വിധിക്കുമ്പോള്‍
കവര്‍സ്റ്റോറി പി. മുജീബുര്റഹ്മാന്മേയ് 19-ന് രാവിലെ ശഹീര്‍ മൗലവി, കെ.എ ഷഫീഖ് എന്നിവരോടൊന്നിച്ചാണ് മഅ്ദനിയെ കാണാനായി ബാംഗ്ലൂരിലെത്തിയത്. ഇതിനു മുമ്പും പരപ്പന അഗ്രഹാര ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ ജയില്‍ നടപടിക്രമങ്ങള്‍ അല്പംകൂടി കണിശമായി അനുഭവപ്പെട്ടു. ജയിലില്‍ മാത്രമല്ല, കര്‍ണാടകയില്‍ പൊതുവില്‍തന്നെ അന്തരീക്ഷം അതിവേഗം മാറിവരികയാണ്. ഗുജറാത്തിനെ കടത്തിവെട്ടും വിധമാണ് കര്‍ണാടകയിലിപ്പോള്‍ ഭരണകൂട ഭീകരത പിടിമുറുക്കിക്കൊണ്ടിരിക്കുന്നു
കഴിഞ്ഞ തവണ മഅ്ദനിയെ സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വീല്‍ചെയര്‍ തള്ളിക്കൊണ്ടുവന്ന 35കാരന് ഇത്തവണ ഞങ്ങളെത്തുമ്പോള്‍ അഗ്രഹാര ജയിലിലില്ല. കിഡ്നി സംബന്ധമായ അസുഖം ബാധിച്ച് ചികിത്സ കിട്ടാതെ അയാള്‍ മരണപ്പെട്ടു എന്നാണറിഞ്ഞത്. ഞങ്ങള്‍ കാണുന്നതിന്റെ തലേദിവസമായിരുന്നു മഅ്ദനിയുടെ കേസ് വിചാരണക്കെടുത്തത്. സാക്ഷിയായി കോടതിയില്‍ ഹാജരാകേണ്ട മലപ്പുറത്തുകാരനായ യുവാവ് ഹോസ്പിറ്റലില്‍ മാരകമായ രോഗാവസ്ഥയിലായിരുന്നതിനാലാണ് അന്ന് വിചാരണ നടക്കാതെ പോയത്. കോടതിയും പോലീസും ജയിലും നേര്‍ക്കുനേരെ നല്കുന്ന ശിക്ഷയേക്കാള്‍ വലിയ ശിക്ഷ ഇതിനകം അനുഭവിച്ചവരാണ് അവരിലധികപേരും. ഞങ്ങള്‍ സൂപ്രണ്ടിന്റെ റൂമിനരികില്‍ ചെന്നു നിന്ന് മഅ്ദനിയെ കാണാനാണെന്ന വിവരം അറിയിച്ചു. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ സെല്ലിലേക്ക് ആളെ വിട്ടു. പിന്നീട് ഏതാണ്ട് ഒരു മണിക്കൂറിലധികം കാത്തിരിപ്പായിരുന്നു. നൂറുകണക്കിനു മനുഷ്യര്‍ ജീവിതായുസ്സ് മുഴുവന്‍ കാത്തിരിപ്പിനു നീക്കിവെച്ച ഒരു ലോകത്ത് ഞങ്ങളുടെ ഒരു മണിക്കൂര്‍ ഒന്നുമല്ലെന്നറിയാം. എങ്കിലും ജയിലിനകത്ത് വിവിധ സേവനങ്ങള്‍ അനുഷ്ഠിക്കുന്ന പ്രതികളോട് സംസാരിച്ചും അവരുടെ വേദന പങ്കുവെച്ചും കാത്തിരിപ്പിന്റെ മുഷിപ്പ് മറികടക്കാന്‍ ശ്രമിച്ചു. ഇടക്കിടെ പലരുംവന്ന് ആദരവോടെ ചോദിക്കുന്നുണ്ടായിരുന്നു 'മഅ്ദനിയെ കാണാന്‍ വന്നതാണോ?' എന്ന്. പുള്ളികളും ജയിലധികൃതരും തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനും നിരപരാധിത്വത്തിനും മുന്നില്‍ വലിയ ആദരവ് പ്രകടിപ്പിക്കുന്നതായാണ് അനുഭവപ്പെട്ടത്.
പതിവുപോലെ കാത്തിരിപ്പിനുശേഷം പ്രതീക്ഷിച്ച കാഴ്ച. ദൂരെ വീല്‍ചെയറില്‍ സഹായികളോടൊപ്പം ചീകിമിനുക്കിയ താടിയും കറുത്ത തൊപ്പിയും വെളുത്ത ജുബ്ബയും തെളിഞ്ഞ മുഖവുമായി കാരിരുമ്പുകള്‍ക്ക് തന്നെ തകര്‍ക്കാനാവില്ലെന്ന ദൃഢമനോഹരഭാവവുമായി അദ്ദേഹം കടന്നുവന്നു. സംസാരിക്കാറുള്ള റൂമിന്റെ പ്രവേശന കവാടത്തില്‍ ഞങ്ങള്‍ നിന്നു. കണ്ടില്ലെന്ന ഭാവത്തില്‍ മഅ്ദനി റൂമിലേക്ക് പ്രവേശിച്ചു. ഏറെ അടുത്ത് ചെന്നിരുന്നപ്പോള്‍ അദ്ദേഹം സലാം ചൊല്ലി. കാണുമ്പോള്‍ ദൂരേനിന്ന് തന്നെ അഭിവാദ്യം ചെയ്യുന്ന മഅ്ദനിക്കെന്തുപറ്റി? അത് മനസ്സിലാക്കിക്കൊണ്ടാവണം അദ്ദേഹം പറഞ്ഞു: ''നിങ്ങളെ എനിക്ക് കാണാന്‍ കഴിയുന്നില്ല. ഇപ്പോള്‍ വളരെ അടുത്തിരുന്നപ്പോഴേ നിങ്ങളെ തിരച്ചറിഞ്ഞുള്ളൂ. കാഴ്ച ഏതാണ്ട് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്'
മഅ്ദനി പറഞ്ഞു: ''തടവറയിലും ഞാന്‍ സ്വാതന്ത്ര്യമനുഭവിക്കുന്നത് വായനയിലൂടെയാണ്. ലോകം കാണുന്നതും അറിയുന്നതും ചുറ്റിസഞ്ചരിക്കുന്നതുമെല്ലാം അങ്ങനെയാണ്. ബാംഗ്ലൂരില്‍ ഏറ്റവും ഉയര്‍ന്ന ആശുപത്രിയില്‍ തന്നെ സ്വന്തം ചെലവില്‍ ചികിത്സ ലഭിക്കാന്‍ ഞാന്‍ അനുമതി തേടി. ഹോസ്പിറ്റലില്‍ ഒരു ഡയബറ്റിക് പേഷ്യന്റിനെ ലേസര്‍ ചികിത്സ നടത്തുമ്പോള്‍ പാലിക്കേണ്ട ഒരു കരുതലും എന്റെ കാര്യത്തില്‍ അവരെടുത്തില്ല. ചികിത്സയുടെ ചില ഘട്ടങ്ങളില്‍ അവരോട് രൂക്ഷമായി പ്രതികരിക്കേണ്ടി വന്നു. എന്റെ കാഴ്ചക്ക് വേണ്ടി ഞാന്‍ തന്നെ ഹോസ്പിറ്റലില്‍ പൊരുതുകയായിരുന്നു (ഇതാണല്ലോ കോടതിക്ക് കര്‍ണാടക സര്‍ക്കാര്‍ ഉറപ്പുകൊടുത്ത ചികിത്സയെന്ന് ഞാന്‍ ഓര്‍ത്തുപോയി). ഹോസ്പിറ്റല്‍ വിട്ട് വീണ്ടും ജയിലില്‍ എത്തി. ചികിത്സ കണ്ണിന്റെ കാഴ്ചയെ വീണ്ടെടുക്കുകയല്ല, അപകടപ്പെടുത്തുകയായിരുന്നുവെന്ന
മതം, രാഷ്ട്രീയം, സംസ്കാരം, മീഡിയ, മനുഷ്യാവകാശം തുടങ്ങി ഒട്ടേറെ വിഷയങ്ങളിലേക്കും അദ്ദേഹത്തിന്റെ സംസാരം നീണ്ടു. ഒരു പക്വമതിയുടെ അഭിപ്രായങ്ങളും നിലപാടുകളുമാണ് ശാന്തമായി അദ്ദേഹത്തിന് പങ്കുവെക്കാനുണ്ടായിരുന്നത്. ഈ റമദാനോടുകൂടി നിരപരാധിയായ ഈ മതപണ്ഡിതന്റെ ജയില്‍ വാസത്തിന് രണ്ടുവര്‍ഷം തികയുകയാണ്. നഷ്ടപ്പെട്ട കാലും കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കണ്ണും ബാക്കിവെക്കുന്നത് അരജീവിതം നയിക്കുന്ന മഅ്ദനിയെയാണ്. അദ്ദേഹം പരീക്ഷണഘട്ടത്തെ സന്തോഷപൂര്‍വം അഭിമുഖീകരിക്കുന്നു. അദ്ദേഹത്തെ പീഡനപര്വങ്ങളിലേക്ക് തള്ളിവിട്ടവരേക്കാള് മനസ്സമാധാനം അദ്ദേഹം അനുഭവിക്കുന്നുണ്ട്. അത് ഇസ്ലാം അദ്ദേഹത്തിന് നല്കിയ, ഒരു ശക്തിക്കും തകര്‍ക്കാനാവാത്ത അല്ലാഹുവിലുള്ള വിശ്വാസം ഒന്നുകൊണ്ട് മാത്രമാണ്.
എന്നാല്‍ ഈ ഭീകരവേട്ടയോട് കേരളം പുലര്‍ത്തുന്ന കുറ്റകരമായ മൗനം അപമാനകരമാണെന്ന് പറയാതെ വയ്യ. മുസ്ലിം സമുദായം കാണിക്കുന്ന നിസ്സംഗത അപായകരവുമാണ്. ഭീകരവേട്ടയിലെ അവസാന പേരല്ല അബ്ദുന്നാസിര്‍ മഅ്ദനി. നിരപരാധികളായ മുസ്ലിം യുവാക്കള്‍ ഈ ലിസ്റ്റില്‍ പേര് ചേര്ക്കപ്പെട്ടുക്കൊണ്ടേയിരിക്
No comments:
Post a Comment