പി.ഡി.പി പ്രവര്‍ത്തക സംഗമവും സ്വീകരണവും 20ന്
കാസര്‍കോട്: പി.ഡി.പി പ്രവര്‍ത്തക സംഗമം നവംബര്‍ 20ന് ആലിയാ ഓഡിറ്റോറിയത്തില്‍ നടക്കും. ഇതോടൊപ്പം കര്‍ണ്ണാടക പോലീസ് തെഹല്‍ക്കാ റിപ്പോര്‍ട്ടര്‍ ഷാഹിനയോടൊപ്പം പ്രതിചേര്‍ത്തതിനാല്‍ ഒളിവില്‍ പോകുകയും തുടര്‍ന്ന് മടിക്കേരി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്ത പി.ഡി.പി പ്രവര്‍ത്തകന്‍ സുബൈര്‍ പടുപ്പിന് സ്വീകരണവും നല്‍കും.
നവംബര്‍ 20ന് ഉച്ചയ്ക്ക് 2 മണിക്കാണ് സ്വീകരണ ചടങ്ങ്. ഇതിനെതുടര്‍ന്ന് പി.ഡി.പി പ്രവര്‍ത്തക സംഗമവും നടത്താനും പി.ഡി.പി ജില്ലാ പ്രസിഡന്റ് ഐ.എസ് സക്കീര്‍ ഹുസൈനിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്ത് കുമാര്‍ ആസാദ്, നിസാര്‍ മേത്തര്‍, സ്വാമി വര്‍ക്കല രാജ് തുടങ്ങിയവര്‍ സംബന്ധിക്കും
No comments:
Post a Comment