ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Monday, August 6, 2012

പി . ഡി . പി പിറവം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നോമ്പ് തുറനടത്തി

പി . ഡി . പി പിറവം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  നോമ്പ് തുറ നടത്തി

പി . ഡി . പി പിറവം മണ്ഡലം കമ്മിറ്റിയുടെ അഭിമുക്യത്തില്‍ നോമ്പ് തുറ കാഞ്ഞിരമറ്റം ചലക്കാപ്പറ മസ്ജിദുല്‍ ഇജാബ യില്‍ നടത്തി . പാര്‍ട്ടി പിറവം മണ്ഡലം നേതാക്കളും , ptuc , isf , ജനകീയ ആരോഗ്യ വേദി പ്രവര്‍ത്തകരും പങ്കെടുത്തു . ആദരണീയനായ പാര്‍ട്ടി ചെയര്‍മാന്   വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി .

മഅ്ദനിക്ക് നിരപരാധിത്വം തെളിയിച്ച് പുറത്തുവരാന്‍ കഴിയും : അഡ്വ. കെ.പി. മുഹമ്മദ്

മഅ്ദനിക്ക് നിരപരാധിത്വം തെളിയിച്ച് പുറത്തുവരാന്‍ കഴിയും : അഡ്വ. കെ.പി. മുഹമ്മദ്




ജിദ്ദ: ബംഗളുരു സ്ഫോടനക്കേസില്‍ വിചാരണയാരംഭിച്ചിരിക്കെ, വ്യാജകേസില്‍ കുരുങ്ങിയ അബ്ദുന്നാസിര്‍ മഅ്ദനിക്ക് നിരപരാധിത്വം തെളിയിച്ച് പുറത്തുവരാന്‍ കഴിയുമെന്നു ഉറച്ചുവിശ്വസിക്കുന്നതായി കേരള ജമാഅത്ത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം വര്‍ക്കിങ് ചെയര്‍മാനുമായ അഡ്വ. കെ.പി. മുഹമ്മദ് പറഞ്ഞു. 


ഭരണകൂടത്തിന്‍െറ അധികാരം ഉപയോഗിച്ച് ജുഡീഷ്യറിയെ വരുതിയില്‍ നിറുത്തി കടുത്ത നീതിനിഷേധമാണ് മഅ്ദനിയുടെ നേരെ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. വിചാരണ കോടതി മുതല്‍ പരമോന്നത നീതിപീഠം വരെ അദ്ദേഹത്തിന് ജാമ്യം നല്‍കേണ്ടതില്ല എന്ന ഉറച്ച മുന്‍വിധി എടുത്തുകഴിഞ്ഞതായാണ് കേസ് നടത്തിപ്പില്‍ നിന്നു ബോധ്യമായത്. അതിനാല്‍ വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി മഅ്ദനി കോയമ്പത്തൂര്‍ കേസിലെന്ന പോലെ തന്നെ പുറത്തുവരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജിദ്ദയില്‍ ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു ഉംറ നിര്‍വഹിക്കാനായി സൗദിയിലെത്തിയ കെ.പി. മുഹമ്മദ്.
മഅ്ദനിയുടെ കാര്യത്തില്‍ ഇന്നോളം അനീതി മാത്രമേ ഭരണകൂടത്തിന്‍െറയും ന്യായാസനങ്ങളുടെയും ഭാഗത്തു നിന്നുണ്ടായിട്ടുള്ളൂ. കോയമ്പത്തൂരില്‍ നിറയൗവനത്തിലാണ് അദ്ദേഹത്തിന്‍െറ വിലപ്പെട്ട പത്തുവര്‍ഷം കവര്‍ന്നത്. നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടിട്ടും നശിപ്പിക്കപ്പെട്ട ആ ജീവിതത്തിന് നഷ്ടപരിഹാരമൊന്നും ലഭിച്ചില്ല. തുടര്‍ന്നു രണ്ടുവര്‍ഷത്തിനകം അദ്ദേഹത്തെ പിന്തുടര്‍ന്നു വേട്ടയാടി. റമദാനില്‍ നോമ്പുകാരനായിരിക്കെയാണ് കാടിളക്കി അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. സുപ്രീംകോടതിയില്‍ കൊടുത്ത മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനുള്ള ഒരു മണിക്കൂര്‍ നേരം പോലും കാത്തിരിക്കാന്‍ അധികൃതര്‍ തയാറായില്ല. കര്‍ണാടക പൊലീസിന്‍െറ സമ്മര്‍ദത്തിനു മുന്നില്‍ അന്തര്‍ സംസ്ഥാനമര്യാദയുടെ കാര്യം പറഞ്ഞ് വഴങ്ങിക്കൊടുക്കുകയായിരുന്നു കേരളസര്‍ക്കാര്‍. അന്നത്തെ കൊല്ലം എസ്.പി ഇക്കാര്യത്തില്‍ ദുരൂഹമായ വീറും വാശിയുമാണ് പ്രകടിപ്പിച്ചത്-കെ.പി മുഹമ്മദ് പറഞ്ഞു.
ബംഗളുരു വിചാരണകോടതിയില്‍ കേസ് എത്തിയതോടെ വ്യാജാരോപണങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു. തടിയന്‍റവിട നസീറിന്‍െറ മൊഴിയെ ആസ്പദമാക്കിയാണ് അറസ്റ്റ് എന്നായിരുന്നു ആദ്യവാദം. നസീര്‍ തന്നെ അക്കാര്യം മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്യമായി നിഷേധിച്ചു. കുടകില്‍ ഗൂഢാലോചന നടത്തി എന്നായി പിന്നെ. കെ.കെ ഷാഹിനക്കെതിരായ കേസും ബി.ജെ.പി പ്രാദേശികനേതാവു തന്നെ നല്‍കിയ മൊഴിയും അതും അവാസ്തവമാണെന്നു തെളിയിച്ചു. ഏറ്റവുമൊടുവില്‍ ജാമ്യത്തിനു വേണ്ടിയാണെങ്കില്‍ കേസ് വാദിക്കേണ്ടതില്ല എന്ന നിലപാടാണ് ജഡ്ജി തന്നെയെടുത്തത്. അങ്ങനെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം വ്യാജമാണെന്നു തെളിഞ്ഞു. ഒപ്പം മഅ്ദനി അകത്തു തന്നെ കഴിയണമെന്നത് അധികാരകേന്ദ്രങ്ങളുടെയും അവരുടെ സമ്മര്‍ദത്തിലുള്ള ന്യായപീഠങ്ങളും ഉറപ്പിച്ചതാണെന്നും വ്യക്തമായി. അതുകൊണ്ട് വിചാരണകോടതിയില്‍ തന്നെയാണ് പ്രതീക്ഷ. അവിടെ കേസ് വാദിച്ചു നിരപരാധിത്വം തെളിയിക്കാനാവുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

നാനാവിധേനയും മഅ്ദനിയുടെ തകര്‍ക്കുകയാണ് കേസുകളുടെയെല്ലാം ഉദ്ദേശ്യം. കണ്ണിന്‍െറ കാഴ്ച ശക്തി ഭാഗികമായി നഷ്ടപ്പെട്ടു കഴിഞ്ഞു. ജയിലിനകത്ത് തനിക്ക് മനോവീര്യം നല്‍കിയിരുന്ന വായനക്ക് സാധ്യമല്ലാതായതില്‍ അദ്ദേഹത്തിനു വിഷമമുണ്ട്. ശാരീരികമായ മറ്റ് അവശതകളും തളര്‍ത്തുന്നുണ്ട്. അതിനുമേല്‍ കേസിന് വേണ്ടി വരുന്ന വമ്പിച്ച സാമ്പത്തികചെലവു കൂടിയാകുമ്പോള്‍ സ്ഥിതി കൂടുതല്‍ ദയനീയമാകുന്നു. ഓരോ തവണ കേസ് മാറ്റിവെക്കുമ്പോഴും ഓരോ ഹരജി തള്ളുമ്പോഴും ലക്ഷങ്ങളാണ് ചെലവഴിക്കേണ്ടി വരുന്നത്. അദ്ദേഹത്തിനോ കൂടെ നില്‍ക്കുന്നവര്‍ക്കോ താങ്ങാവുന്നതല്ല ഇത്. എങ്കിലും ദൈവസഹായത്തില്‍ വിശ്വാസമര്‍പ്പിച്ചു മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനം.

കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ കൊല്ലം ആസ്ഥാനമാക്കി ജമാഅത്ത് ഫെഡറേഷന്‍ ട്രസ്റ്റ് രൂപവത്കരിച്ച് വിദ്യാഭ്യാസ സാമൂഹികസേവന രംഗത്ത് കൂടുതല്‍ സജീവമാകാന്‍ തീരുമാനിച്ചതായി സംഘടനയുടെ കാര്യദര്‍ശി കൂടിയായ മുഹമ്മദ് അറിയിച്ചു. ഇതിന്‍െറ ഭാഗമായി വര്‍ക്കലക്ക് അടുത്ത് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി പണിയുന്നതിനായി 25 ഏക്കര്‍ സ്ഥലം എടുക്കാനായി കരാര്‍ എഴുതിക്കഴിഞ്ഞു. ആതുരരംഗത്തും ആരോഗ്യവിദ്യാഭ്യാസ രംഗത്തും സേവനങ്ങളര്‍പ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ജമാഅത്ത് ഫെഡറേഷന്‍ ഈ സംരംഭത്തിനു മുന്നിട്ടിറങ്ങിയതെന്നും ഉദാരമതികളുടെ സഹായം തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും മുഹമ്മദ് പറഞ്ഞു.

ജിദ്ദ ‘ഗള്‍ഫ് മാധ്യമം’ ഓഫീസ് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹത്തെ ജമാഅത്ത് ഫെഡറേഷന്‍ സൗദി ചാപ്റ്റര്‍ പ്രസിഡന്‍റ് അബൂസിനാന്‍, ജനറല്‍ സെക്രട്ടറി ദിലീപ് താമരക്കുളം, സിയാദ് ഹബീബ്, അബ്ദുറഷീദ് കരുനാഗപ്പള്ളി എന്നിവര്‍ അനുഗമിച്ചു.

മഅദനിക്ക് ജാമ്യം കിട്ടാന്‍ ഇടപെടണമെന്ന് പിതാവ്

മഅദനിക്ക് ജാമ്യം കിട്ടാന്‍ ഇടപെടണമെന്ന് പിതാവ്

തിരുവനന്തപുരം: വൃക്കരോഗം ഉള്‍പ്പെടെ നിരവധി ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനിക്ക് അടിയന്തര ചികിത്സ നല്‍കുന്നതിന് ജാമ്യം ലഭ്യമാക്കാന്‍ ഇടപെടണമെന്നപേക്ഷിച്ച് പിതാവ് ടി. എ. അബ്ദുല്‍സമദ് മാസ്റ്റര്‍ കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.

ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞ മഅദനിയെ 2010 ആഗസ്തില്‍ ബാംഗ്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ബാംഗ്ലൂര്‍ പരപ്പന ജയിലില്‍ കഴിയുന്ന മഅദനി അതീവ ഗുരുതരാവസ്ഥയിലാണ്. ഒരു കാലില്ലാത്ത മഅദനിയെ വൃക്ക, കരള്‍, ഹൃദ്രോഗം എന്നിവ അലട്ടുന്നു. കടുത്ത പ്രമേഹ രോഗിയുമാണ്. ഈ നില തുടര്‍ന്നാല്‍ ജയിലില്‍ അകാല ചരമമടയാനാവും മഅദനിയുടെ വിധി. ചെയ്യാത്ത കുറ്റത്തിന് ശിക്ഷയനുഭവിക്കുന്ന മഅദനിക്ക് ജാമ്യം കിട്ടാനും ചികിത്സ ലഭ്യമാക്കാനും അടിയന്തരമായി ഇടപെടണമെന്നാണ് പിതാവ് ആവശ്യപ്പെട്ടിട്ടുള്ളത്.

മഅദനിയുടെ ആരോഗ്യനില: എം.പിമാര്‍ക്ക് നിവേദനം നല്‍കി

മഅദനിയുടെ ആരോഗ്യനില: എം.പിമാര്‍ക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില വഷളാകുന്ന സാഹചര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എം.പിമാര്‍ക്ക് നിവേദനം നല്‍കി. പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

2010 ആഗസ്ത് 17 മുതല്‍ ബംഗലുരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മഅദനിക്ക് നിരവധി രോഗങ്ങളുണ്ടെന്ന് നിവേദനത്തില്‍ പറയുന്നു. കടുത്ത വൃക്കരോഗബാധിതനായ മഅദനിയുടെ വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമാവുകയും ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയുമാണെന്ന് നിവേദനത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പി.ഡി.പി നിവേദനം നല്‍കിയത്

ഇഫ്ത്താറും മദനി ഐക്യദാര്‍ഢ്യസംഗമവും സംഘടിപ്പിച്ചു

ഇഫ്ത്താറും മദനി ഐക്യദാര്‍ഢ്യസംഗമവും 


സംഘടിപ്പിച്ചു




ജിദ്ദ: അന്‍വാര്‍ കള്‍ച്ചറല്‍ ഫോറം ജിദ്ദ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ശറഫിയ്യ ലക്കി ദെര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഇഫ്ത്താര്‍ സംഗമവും മദനി ഐക്യദാര്‍ഢ്യസംഗമവും സംഘടിപ്പിച്ചു. പ്രസിഡന്റ് സുബൈര്‍ മൗലവിയുടെ അധ്യക്ഷതയില്‍ റഫീഖ് മൗലവി അല്‍ കൗസരി കാഞ്ഞാറിന്റെ ഖിറാഅത്തോടെ ആരംഭിച്ച മദനി ഐക്യദാര്‍ഢ്യസംഗമത്തില്‍ വാഴക്കുളം ജാമിഅഃ ഹസനിയ്യ മുദരിസ് അശറഫ് ബാഖവി മൂവാറ്റുപുഴ റംസാന്‍ സന്ദേശം നല്‍കി. 

യോഗത്തില്‍ ഉപദേശക ചെയര്‍മാന്‍ അബുസിനാന്‍ ആദിക്കാട്ടുകുളങ്ങര മദനി ഐക്യദാര്‍ഢ്യ സന്ദേശം നല്‍കി. റംസാന്‍ റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊല്ലം ശാസ്താംകോട്ട ആസ്ഥാനമായുള്ള അന്‍വാര്‍ശ്ശേരി ജാമിഅഃ അന്‍വാര്‍ സ്ഥാപനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായുള്ള കവര്‍ വിതരണവും സംഗമത്തില്‍ നടത്തി.

ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും അനീസ് അഴീക്കോട്‌  നന്ദിയും പറഞ്ഞു. ഇഫ്ത്താറിന് ജാഫര്‍ മുല്ലപ്പള്ളി, അബ്ദുള്‍ റഷീദ് ഓയൂര്‍, പി.എ.മുഹമ്മദ് റാസി, ദിലീപ് താമരക്കുളം, റഫീഖ്് മൗലവി, അബ്ദുള്‍ ലത്തീഫ് മൗലവി എന്നിവര്‍ നേതൃത്വം നല്‍കി.