മഅദനിക്ക് ജാമ്യം കിട്ടാന്‍ ഇടപെടണമെന്ന് പിതാവ്
തിരുവനന്തപുരം: വൃക്കരോഗം ഉള്‍പ്പെടെ നിരവധി ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനിക്ക് അടിയന്തര ചികിത്സ നല്‍കുന്നതിന് ജാമ്യം ലഭ്യമാക്കാന്‍ ഇടപെടണമെന്നപേക്ഷിച്ച് പിതാവ് ടി. എ. അബ്ദുല്‍സമദ് മാസ്റ്റര്‍ കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.
ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞ മഅദനിയെ 2010 ആഗസ്തില്‍ ബാംഗ്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ബാംഗ്ലൂര്‍ പരപ്പന ജയിലില്‍ കഴിയുന്ന മഅദനി അതീവ ഗുരുതരാവസ്ഥയിലാണ്. ഒരു കാലില്ലാത്ത മഅദനിയെ വൃക്ക, കരള്‍, ഹൃദ്രോഗം എന്നിവ അലട്ടുന്നു. കടുത്ത പ്രമേഹ രോഗിയുമാണ്. ഈ നില തുടര്‍ന്നാല്‍ ജയിലില്‍ അകാല ചരമമടയാനാവും മഅദനിയുടെ വിധി. ചെയ്യാത്ത കുറ്റത്തിന് ശിക്ഷയനുഭവിക്കുന്ന മഅദനിക്ക് ജാമ്യം കിട്ടാനും ചികിത്സ ലഭ്യമാക്കാനും അടിയന്തരമായി ഇടപെടണമെന്നാണ് പിതാവ് ആവശ്യപ്പെട്ടിട്ടുള്ളത്.

No comments:
Post a Comment