മഅദനി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനത്തിന് കാരണം ലീഗിന്റെ സമ്മര്‍ദം: പി.ഡി.പി
കേരളത്തില്‍ 40-ലേറെ കേസില്‍ പ്രതിയെന്നും കോയമ്പത്തൂര്‍ കേസില്‍ പ്രതിയെന്നുമെല്ലാം ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിച്ചാണ് കര്‍ണാടക പൊലീസ് ജാമ്യാഹരജി തള്ളിച്ചത്. വിഷയത്തില്‍ അടിയന്തിരമായി ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് എട്ടിലധികം തവണ മുഖ്യമന്ത്രിയെ പി.ഡി.പി. നേതൃത്വം സമീപിച്ചെങ്കിലും ലീഗിന്റെ നിലപാടിന് മുന്നില്‍ പരിമിതിയുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു പൗരന്റെ ഭരണഘടന ഉറപ്പുനല്കുന്ന മനുഷ്യവകാശവിഷയത്തില്‍ പോലും ലീഗിന്റെ നിലപാടിന് അടിമപ്പെടുന്ന മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിന് അപമാനമാണ്. രാജ്യത്ത് മുസ്‌ലീം യുവാക്കള്‍ അന്യായമായി പീഡിപ്പിക്കപെടുന്നുവെന്ന് സി.പി.എം കേന്ദ്രനേതൃത്വം പരസ്യമായി പറഞ്ഞിട്ടും മഅദനി വിഷയത്തിലെ ഗൂഢാലോചന സംബന്ധിച്ച് പരിപൂര്‍ണ്ണമായി അറിയുന്ന സി.പി.എം നേതൃത്വം അഭിപ്രായം പറയാതെ കുറ്റകരമായ മൗനം തുടരുന്നത് വോട്ട് നഷ്ട
പ്പെടുമെന്ന ഭയം കൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന ് അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശം സംരക്ഷിക്കുക, ന്യൂനപക്ഷവേട്ട അവസാനിക്കുക, മഅദനിക്ക് നീതി നല്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി 10ന് മലപ്പുറം പുത്തനത്താണിയില്‍ മലബാര്‍ സംഗമം സംഘടിപ്പിക്കും. കേന്ദ്രകേരള സര്‍ക്കാരുകളുടെ ജനവിരുദ്ധനയത്തില്‍ പ്രതിഷേധിച്ച് സാമൂഹ്യനീതി, സമഗ്രവികസനം, സമാധാനസമൂഹം എന്ന വിഷയത്തില്‍ പി.ഡി.പി പാഠശാല 29ന് തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. മഅദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്
ജില്ലാ പ്രസിഡന്റ് ഷംസുദീന്‍ പയ്യോളി, സെക്രട്ടറി ജാഫ്രി നല്ലളം, ഉമര്‍ പൂങ്കുന്നത്ത്, ഫൈസല്‍ ചാലിയം, ബഷീര്‍ കക്കോടി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.