ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Thursday, November 8, 2012

മഅ്ദനിയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

മഅ്ദനിയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി


ബംഗളൂരു: പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി കര്‍ണാടക ഹൈകോടതി വിധി പറയാന്‍ മാറ്റി. ഇരു വിഭാഗത്തിന്‍െറയും വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ജസ്റ്റിസ് നാഗ്മോഹന്‍ദാസ് വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.

കോട്ടക്കല്‍ ആര്യവൈദ്യ ശാലയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും ഇതിനു പകരമായി കിടത്തി ചികിത്സാ സൗകര്യമില്ലാത്ത ബംഗളൂരുവിലെ ആര്യ വൈദ്യശാല ശാഖയില്‍നിന്നാണ് മരുന്നുകള്‍ നല്‍കിയതെന്നും മഅ്ദനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രവിവര്‍മ കുമാര്‍ വാദിച്ചു. സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മൂന്നാഴ്ചക്കുശേഷം വീണ്ടും വരണമെന്നും ആറുമാസം കഴിഞ്ഞ് വീണ്ടും കിടത്തി ചികിത്സ ലഭ്യമാക്കണമെന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഇതുണ്
ടായില്ല.

കര്‍ണാടക ഡയബറ്റിക് സെന്‍ററില്‍ പ്രവേശിപ്പിച്ചപ്പോള്‍ കണ്ണിനെ പ്രമേഹം ബാധിച്ചതായും മൂന്നു മാസത്തിനു ശേഷം വീണ്ടും ചികിത്സ നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു.
ഒരു വര്‍ഷത്തിനുശേഷമാണ് പിന്നീട് ഇവിടെ പ്രവേശിപ്പിച്ചത്. ഇതാണ് കണ്ണിന്‍െറ കാഴ്ച നഷ്ടമാവാനിടയാക്കിയതെന്ന് ആശുപത്രി റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. ഈ രീതി തുടര്‍ന്നാല്‍ വിചാരണ നേരിടാന്‍ മഅ്ദനി ജീവിച്ചിരിക്കില്ലെന്നും ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കണമെന്നും രവിവര്‍മ അഭ്യര്‍ഥിച്ചു.

അഗര്‍വാള്‍, സൗഖ്യ എന്നീ ആശുപത്രികളിലേതെങ്കിലുമൊന്നില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ചികിത്സക്ക് അനുമതി നല്‍കണമെന്ന നിര്‍ദേശം പ്രതിഭാഗം മുന്നോട്ടുവെച്ചപ്പോള്‍ ആശുപത്രിയുടെ പേര് എഴുതി സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഈ അപേക്ഷ വ്യാഴാഴ്ച ഹൈകോടതിയില്‍ സമര്‍പ്പിക്കും.

അതേസമയം, ചികിത്സയുടെ മറവില്‍ ജാമ്യത്തിനുള്ള ശ്രമമാണ് പ്രതിഭാഗം നടത്തുന്നതെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ ചന്ദ്രമൗലി വാദിച്ചു.

No comments:

Post a Comment