അവഗണനക്കെതിരെ ഇന്ന് ബഹുജന മാര്‍ച്ച്
മലപ്പുറം : പുറത്തൂര്‍ സി.എച്ച്.സി. യോട് അധികൃതര്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ പി.ഡി.പി. പുറത്തൂര്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുറത്തൂര്‍ സി.എച്ച്.സി.യിലേക്ക് ഇന്ന് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.മാര്‍ച്ച് കാലത്ത് പത്തുമണിക്ക് പി.ഡി.പി. ജില്ലാ ജനറല്‍ സെക്രട്ടറി ജഅഫര്‍ അലി ദാരിമി ഉത്ഘാടനം ചെയ്യും. പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം അഡ്വ. ഷമീര്‍ പയ്യനങ്ങാടി, കബീര്‍ പൊന്നാനി സൈതാലിക്കുട്ടി ചമ്രവട്ടം എന്നിവര്‍ ധര്ന്നയില്‍ സംസാരിക്കും.
No comments:
Post a Comment