ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Sunday, May 20, 2012

മഅ്ദനിയുടെ മോചനത്തിന് ദേശീയതലത്തില്പുതിയ കൂട്ടായ്മ

മഅ്ദനിയുടെ മോചനത്തിന് ദേശീയതലത്തില്പുതിയ കൂട്ടായ്മ

പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജയില്‍ മോചനത്തിന് പുതിയ ജനകീയ കൂട്ടായ്മ രൂപവത്കരിക്കും. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന്‍െറ നേതൃത്വത്തിലാണ് കൂട്ടായ്മ.
ഇതിനായി ജൂണ്‍ 26ന് എറണാകുളത്ത് ആലോചനായോഗം ചേരുമെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്...
‍ അറിയിച്ചു. യോഗത്തില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു, അരുണാറോയ്, ബിനായക്സെന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കടുത്ത മനുഷ്യാവകാശ ലംഘനമാണ് മഅ്ദനിക്ക് നേരെ നടക്കുന്നത്. ഇതിന് ദേശീയതലത്തില്‍ കാമ്പയിന്‍ നടത്താനാണ് പുതിയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. അദ്ദേഹത്തിന് നിയമസഹായത്തിനാണ് ഫോറം. എന്നാല്‍ പുതിയ കൂട്ടായ്മ അദ്ദേഹത്തിന് മനുഷ്യത്വപരമായ അവകാശങ്ങള്‍ നേടിക്കൊടുക്കാനാണ്.

ഒരു കാല്‍ നഷ്ടപ്പെട്ട മഅ്ദനിയുടെ അടുത്ത കാലിന്‍െറയും ചലനശേഷി നഷ്ടമായി വരികയാണ്. ഒരു കണ്ണിന്‍െറ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു.
കടുത്ത പ്രമേഹരോഗിയാണ്. ആവശ്യമായ വൈദ്യസഹായം എത്തിക്കണമെന്ന് കോടതി നിര്‍ദേശമുണ്ടായിട്ടും അത് നടക്കുന്നില്ല. ഇതു മനുഷ്യാവകാശ ലംഘനമാണ്. ഇതിനെതിരെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ശബ്ദം ഉയരേണ്ടത്.
കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ സമയത്ത് നിയമസഭാ പ്രമേയം സര്‍ക്കാര്‍ പാസാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെടലൊന്നും നടത്തിയില്ല.
വാര്‍ത്താസമ്മേളനത്തില്‍ മഅ്ദനി ഫോറം അംഗങ്ങളായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഭാസുരേന്ദ്രബാബു, അജിത് ആസാദ്, എസ്.സുവര്‍ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment