പിഡിപി വാര്‍ത്തകള്‍
ദിനപത്രം
ഫോട്ടോസ്
Labels
പി ഡി പി
ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ് അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com
Sunday, May 20, 2012
തടവിലാക്കാം; പക്ഷേ, തകര്‍ക്കാനാവില്ല: മഅ്ദനി
തടവിലാക്കാം; പക്ഷേ, തകര്‍ക്കാനാവില്ല: മഅ്ദനി
കള്ളത്തെളിവുകളും കള്ളസാക്ഷികളുമാണ്. കോടതി നീതിപൂര്‍വം പ്രവര്‍ത്തിച്ചാബാംഗ്ളൂര്‍: കോയമ്പത്തൂരില്‍ ഞാന്‍
...
വലയില്‍ കുടുങ്ങി. ദൈവാനുഗ്രഹത്താല്‍ ഞാന്‍ ആ വലക്കണ്ണികള്‍ പൊട്ടിച്ചു പുറത്തുവന്നു. ബാംഗ്ളൂരില്‍ ഒന്നൊന്നര വര്‍ഷത്തെ ഗൂഢാലോചനയിലൂടെ ഒരുക്കിവച്ച കെണിയില്‍ എന്നെ കൊണ്ടുവന്ന് കയറ്റുകയായിരുന്നു. എനിക്കെതിരേ ഉണ്ടാക്കിവച്ചതെല്ലാം
ല്‍ കഥകളൊക്കെ ചീട്ടുകൊട്ടാരം പോലെ തകരും. സി.ആര്‍.പി.സി 164ാം വകുപ്പുപ്രകാരം ഒരു സാക്ഷിയുടെ മൊഴിയെടുത്തത് മൂന്നുവട്ടം പഠിപ്പിച്ചുവിട്ടാണ്. എന്നിട്ടും അയാള്‍ എന്റെ പേര് ഉച്ചരിച്ചത് മൂന്നാംതവണയാണ്. ഇങ്ങനെയാണു പ്രോസിക്യൂഷന്‍ കേസ് നിര്‍മിച്ചെടുക്കുന്നത്- പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ എന്‍ എം സിദ്ദീഖ് നടത്തിയ അഭിമുഖത്തില്‍ മഅ്ദനി വ്യക്തമാക്കി.
പ്രമേഹരോഗിയായ 47കാരന്‍ മഅ്ദനി ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ച് വലതു കണ്ണിന്റെ കാഴ്ച ഏതാണ്ടു നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇടതു കണ്ണിനെയും രോഗം ബാധിച്ചിട്ടുണ്ട്. കാല്‍ഞരമ്പുകളെ ബാധിക്കുന്ന ഡയബറ്റിക് ന്യൂറോപ്പതിയുടെ ലക്ഷണം നേരത്തേയുണ്ട്. ജയിലില്‍നിന്ന് കര്‍ണാടക ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡയബറ്ററിയില്‍ ചികില്‍സ തേടിയ സമയം ഒരുമാസത്തെ ഇടവേളയില്‍ ലേസര്‍ ചികില്‍സ തുടരണമെന്നു പറഞ്ഞിരുന്നതാണ്. ട്രീറ്റ്മെന്റ് സമ്മറി കിട്ടിയ ജയിലധികൃതര്‍ മതിയായ എസ്കോര്‍ട്ടില്ല എന്ന കാരണം പറഞ്ഞ് കൃത്യസമയത്ത് ആശുപത്രിയില്‍ കൊണ്ടുപോയില്ല. അതോടെ വലതുകണ്ണിലെ ഞരമ്പുകളില്‍ രക്തം കട്ടപിടിച്ചു. പിന്നീട് സ്വന്തം ചെലവില്‍ നാരായണ നേത്രാലയത്തില്‍ പോയപ്പോള്‍, സമയത്ത് ചികില്‍സ കിട്ടാതിരുന്നതുമൂലം ഞരമ്പുകള്‍ ദുര്‍ബലമായതായി കണ്െടത്തി.
സെര്‍വിക്കല്‍ സ്പോണ്ടിലൈറ്റിസ്, നട്ടെല്ലുവേദന, ഡിസ്ക് കൊളാപ്സ്, രക്തസമ്മര്‍ദ്ദം, വയ്പുകാല്‍ പിടിപ്പിച്ച വലതുകാലിന്റെ മാംസപേശികള്‍ ചുരുങ്ങല്‍, ഇടതുകാലില്‍ നീരും മരവിപ്പും, മൂത്രതടസ്സം, അള്‍സര്‍ തുടങ്ങിയ രോഗങ്ങളാല്‍ വലയുന്ന മഅ്ദനി ജയിലിലെ പരിമിതികളില്‍ ശരിയായ ചികില്‍സ കിട്ടാതെ നരകിക്കുകയാണ്.
കോയമ്പത്തൂര്‍ കേസില്‍ ജാമ്യം കിട്ടാതെ ഒമ്പതര വര്‍ഷം ജയിലില്‍ കിടന്നെങ്കിലും നീതിയുക്തമായ വിചാരണയാണു നടന്നതെന്ന തോന്നലാണുള്ളത്. എന്നാല്‍, ഈ ജയിലില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക സെഷന്‍സ് കോടതിയില്‍ നടക്കുന്നത് വെറും നാടകമാണ്. എന്റെ വിടുതല്‍ ഹരജിയില്‍ സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകരായ ജവഹര്‍ലാല്‍ ഗുപ്ത, ശാന്തിഭൂഷന്‍, സുശീല്‍കുമാര്‍ തുടങ്ങിയവര്‍ പത്തരമണിക്കൂര്‍ വാദം നടത്തി. യു.എ.പി നിയമം ചുമത്തുന്നതിലെ അപാകതയൊക്കെ ചൂണ്ടിക്കാട്ടി സമര്‍ഥമായ വാദങ്ങളായിരുന്നു. പ്രോസിക്യൂട്ടര്‍ രാജിവച്ചുപോയി. ജഡ്ജി വാദം കേട്ടു. പിന്നീട് പുതിയ പ്രോസിക്യൂട്ടര്‍ വന്നു. ഒടുവില്‍ പ്രതിഭാഗത്തിന് കോപ്പി പോലും തരാതെ എന്തോ രേഖകള്‍ അയാള്‍ ഫയലാക്കി, പത്തുമിനിറ്റില്‍ വാദം അവസാനിപ്പിച്ചു. കോടതി ഹരജി തള്ളി. ചാര്‍ജ് ഫ്രെയിം ചെയ്യുന്ന സമയത്ത് ചില പ്രതികള്‍ കോടതിയില്‍ വിശ്വാസമില്ലെന്നു പ്രഖ്യാപിച്ചപ്പോഴും ഞാന്‍ നിശ്ശബ്ദനായിരുന്നു. ഒടുവില്‍ ജഡ്ജി എന്നോട് ചോദിച്ചപ്പോള്‍ പറഞ്ഞു: നീതിയുക്തമാണെന്നു പ്രതികളെ വിശ്വസിപ്പിക്കാന്‍ പാകത്തില്‍ അഭിനയിക്കുന്നതില്‍ പോലും ഈ കോടതി പരാജയമാണ്. നീതിയുടെ ഒരു മര്‍മരം പോലും ഇവിടെ ഉണ്ടാവുന്നില്ല. പക്ഷേ, ഞാനീ കോടതിയെ അവിശ്വസിക്കുന്നില്ല- മഅ്ദനി വിശദമാക്കി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment