കാസര്‍കോട് :പിഡിപി.ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പി ഡി പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപ്പളയില്‍ നിന്നു കര്‍ണാടക അതിര്‍ത്തിയിലേക്ക് സഹനയാത്ര നടത്തി. ജില്ലാ പ്രസിഡണ്ട് ഐ എസ് സക്കീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ നടന്ന യാത്ര പി.ഡി.പി. സി.എ.സി. അംഗം അജിത് കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. മഅദനിക്ക് ജാമ്യമോ, പരോളോ ഇടക്കാല പരോളോ സാധ്യമല്ലെങ്കില്‍ വികലാംഗനും നിരവധി രോഗങ്ങളാല്‍ അവശനുമായ അദ്ദേഹത്തെ പോലീസ് സംരക്ഷണത്തില്‍ തന്നെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കണമെന്നും അദ്ദേഹത്തിന് ചികിത്സ നല്‍കി ജീവന്‍ രക്ഷിക്കണമെന്നും ഉത്ഘാടന പ്രസംഗത്തില്‍ അജിത്കുമാര്‍ ആവശ്യപ്പെട്ടു.
പി.ഡി.പി. ഒര്‍ഗൈനസിംഗ് സെക്രട്ടറി സുബൈര്‍ പടുപ്പ്, യൂനുസ് തളങ്കര, ഉബൈദ്, തെരുവത്ത് അബ്ദുല്‍റഹ്മാന്‍, റഷീദ്, അസീസ്, സാദിഖ് മുളിയടുക്ക, ഇബ്രാഹിം, ഹനീഫ മഞ്ചേശ്വരം തുടങ്ങിയവര്‍ സംസാരിച്ചു.
No comments:
Post a Comment