ലീഗ് ആസ്വദിക്കുന്ന തീവ്ര വര്‍ഗീയതയുടെ വില
നല്‍കേണ്ടി വരുന്നതാര്?
കണ്ണൂര്‍ :2010 ലെ ഒരു പകല്‍ ബി ജെ പി, ആര്‍ എസ് എസ് അടക്കമുള്ള സംഘപരിവാര്‍ കുബുദ്ധികളുടെ ഉച്ച ഉറക്കത്തിന്റെ ആലസ്യത്തില്‍ നിന്നും വന്ന ലവ് ജിഹാദ് എന്ന വാര്‍ത്ത സുപ്പെര്‍ കേസരിയവാന്‍ മത്സരിക്കുന്ന മാതൃഭൂമിയും, നിശബ്ദ തീവ്രവാതത്തിലൂടെ മുസ്ലിം വിരുദ്ധത തരം പോലെ ഉപയോകപെടുത്തുന്ന മലയാള മനോരമയും പടച്ചു വിട്ട ബ്രൈകിംഗ് ന്യൂസിന് മറുപടിയായി അന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ വി എസ് അച്ചുതാനന്തന്‍ നല്‍കിയ മറുപടിയില്‍ നിന്ന് വേണം ഇപ്പോള്‍ കേരളത്തിലെ മതേതര സമവാക്യങ്ങള്‍ക്ക് സംഭവിച്ച മൂല്യച്ചുതി ആരുടെ സംഭാവന എന്നുള്ളതിനെ കുറിച്ച് ചര്‍ച്ച ചെയ്തു തുടങ്ങാന്‍ ഹൈന്ദവ സമുതായത്തിലെ പെണ്‍കുട്ടികളെ മതം മാറ്റി കേരളത്തില്‍ മുസ്ലിം ചെറുപ്പക്കാര്‍ വിവാഹം കഴിക്കുകയും പിന്നീട് മുസ്ലിം ജനസന്ഗ്യ വര്‍ധിപ്പിച്ചു ഇന്ത്യയെ{ കേരളത്തെ }ഒരിസ്ലാമിക രാഷ്ട്രമാക്കി മാറ്റുവാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നെത്ര്വത്വത്ത്തില്‍ ശ്രമം നടക്കുന്നു എന്നാണു അന്നദേഹം പറഞ്ഞത് ... ആരോപണം കേവലം പുകമരക്കു പിന്നില്‍ നില്‍ക്കുന്ന രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ ഒരു ശതമാനം പോലും പിന്തുണയില്ലാത്ത ഒരു സംഗടനയെ പറ്റി യാണെന്നതു പോലും മറന്നു ഇവിടുത്തെ മുസ്ലിം ലീഗും, ദേശീയ മുസ്ലിമീങ്ങള്‍ എന്നറിയപ്പെടുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗവും അച്ചുതാന്തനെതിരെ രംഗത്ത് വന്നു.. ഒരു വരിയുടെ പോലും നിഷ്പക്ഷത ബോധ്യപെടാത്ത്ത ...തികച്ചും സംഘപരിവാര്‍ അജണ്ട യാണെന്ന ഉത്തമ വിശ്വാസം ഉണ്ടായിരുന്നിട്ടും വിഷയത്തില്‍ അവര്‍ അന്തമായ സി പി എം വിരുദ്ധ നന്നായി ആസ്വതിച്ചു ആഗോഷിച്ചു ...അവസാനം കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ വിവാതങ്ങളുടെ കൊടുമുടിയില്‍ നിന്ന മുസ്ലിം ലീഗ് അവരെ തന്നെയും അല്ഭുധ പെടുത്തി കൊണ്ട് മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തി 2006 ല്‍ സദാചാര മൂല്യച്ചുതി ലീഗിന്റെ അന്ധകനായിരുന്നു എങ്കില്‍ അതേ സതാജാര മൂല്യച്ചുതി കൊടുമുടിയോളം ചര്‍ച്ച ചെയ്തിട്ടും അതിനെയെല്ലാം മറികടന്നു ലീഗ് വിജയക്കൊടി നാട്ടി. യു ഡി എഫ് ഇലെ ഇതര കഷികള്‍ക്ക് താക്കീതു നല്‍കികൊണ്ട് കേരളത്തിലെ ഹിന്ദു വോട്ടുകള്‍ കൃത്യമായി സി പി എം ചേരിയില്‍ എഗീകരിക്കപെട്ടു അങ്ങനെ കേരള ചരിത്രത്തില്‍ ആദ്യമായി ഇരു മുന്നണികളും തുല്യ സീറ്റുകള്‍ നേടിയതും ബി ജെ പി ക്ക് ചരിത്ര മുന്നേറ്റം സമ്മാനിച്ച ഇലക്ഷനാ യും കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ മാറി തുടര്‍ന്ന് വന്ന ഉപതെരെഞ്ഞെടുപ്പുകളിലും ആ മതേതര വിള്ളലിന്റെ ആഴം കൂടി കൂടി വന്നു ഇന്നവസാനം കള്ള് വിഷയത്തിലും,നേതാക്കളുടെ പരസ്യ പ്രസ്താവനകളിലും അടക്കം ലീഗ് എതിര്ചെരിയെ പ്രഗോപിപ്പിച്ചു തന്ദ്രപരമായി ആ വിള്ളലിന്റെ ആഴം നിലനിര്‍ത്തി പോരുന്നു അതവര്‍ അടുത്ത ലോകസഭ ഇലക്ഷന്‍ വരെ തുടരുകയും ചെയ്യും ...കഴിഞ്ഞ നിയമസഭ ഇലക്ഷന് ശേഷമുള്ള രാഷ്ട്രീയ വിലയിരുത്തലില്‍ അന്ന് എം സി മാഹിന്‍ ഹാജിയെ പോലുള്ളവര്‍ പറഞ്ഞത് കുഞ്ഞാലികുട്ടിയുടെ പ്രവര്ത്തനങ്കല്‍ കേരളത്തിലെ മുസ്ലിമീങ്ങള്‍ ഇഷ്ട്ടപെടുന്നു എന്നാണു....{ അത് കേട്ട് ആവേശം കൊണ്ട യൂത്ത് ലീഗ് കാരുടെ ആശങ്കകള്‍ക്ക് വിരാമമിട്ടു കൊണ്ട് കുഞ്ഞാലികുട്ടി എമെര്‍ജിംഗ് കേരളയില്‍ വേശ്യാലയത്ത്തിനു അനുമതി നല്‍കാന്‍ തീരുമാനിച്ചു കുഞ്ഞാലികുട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ട്ടപെടാത്ത ചില കേരളീയര്‍ അതിനെ എതിര്‍ത്തു തോല്‍പ്പിച്ചു}അതവിടെ നില്കട്ടെ വിഷയത്തിലേക്ക് വരാം .
അന്ന് ലീഗ് ഒരു ചരിത്ര സത്യം തിരിച്ചറിഞ്ഞു തീവ്ര വര്‍ഗീയത ഒരു പൊന്മുട്ട ഇടുന്ന തരാവാനെന്ന സത്യം ...അതവര്‍ തുടര്‍ന്ന് എല്ലാ വിഷയങ്ങളിലും ഉപയോകിച്ച് ആസ്വതിച്ചു വരുന്നു ...ഈ തിരിച്ചറിവ് 92 ഇല്‍ അവര്കുണ്ടായിരുന്നു എങ്കില്‍ ബാബറി മസ്ജിദ് തകര്‍ക്കപെടില്ലായിരുന്നു എന്ന് ഇപ്പോള്‍ അവരില്‍ പലരും സമാശ്വസിക്കുന്നുണ്ടാകും ...ഇവിടെ ഗൌരമായി ചര്‍ച്ച ചെയ്യപെടെണ്ടുന്ന ഒരേ ഒരു വിഷയം കേരളത്തെ എന്നല്ല ഇന്ത്യയെ തന്നെ വിഴുങ്ങാന്‍ ശേഷിയുള്ള യതാര്‍ത്ത വര്‍ഗീയത എങ്ങനെ തടയാം എന്നുള്ളതാണ് ഇനി ഒരു ഗുജറാത്ത് ആവര്‍ത്തിക്കുന്നു എങ്കില്‍ അത് കേരളത്തില്‍ ആയിരിക്കും എന്ന 2004 ലിലെ ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് കൂടി റിപ്പോര്‍ട്ടും ഇതിനോട് കൂട്ടി വായിച്ചാല്‍ ഇനി നമുക്ക് ആസ്വതിക്കാന്‍ കഴിയാത്ത വിതം കുഴിച്ചു മൂടപ്പെടാതിരിക്കാന്‍ നമ്മള്‍ എവിടെ നിന്നും തുടങ്ങണം ???ലോകത്തെ 226 രാഷ്ട്രങ്ങളില്‍ 176 രാശ്രങ്ങള്‍ മതേതര രാഷ്ട്രങ്ങളാണ് എന്നാല്‍ അതില്‍ 175 രാഷ്ട്രങ്ങള്‍ക്കും ഒരു ഒവ്ത്യോകിക മതം ഭരണഗടനയില്‍ എഴുതപെട്ടിട്ടുണ്ട് എന്നാല്‍ ഒവ്ദ്യോകിക മതം എഴുതപ്പെടാത്ത മതേതരത്വം ഭരണഗടനയുടെ മുഗ മുദ്രയായി ചേര്‍ക്കപെട്ട ഒരേ ഒരു രാജ്യമാണ് ഇന്ത്യ ഈ തിരിച്ചറിവ് ഒരു പക്ഷെ മതേതര മൂല്യങ്ങളുടെ പരുതീസയായ മുസ്ലിം സമുദായത്തെ നിരന്ദരം വഞ്ചിച്ചു കൊണ്ടിരിക്കുന്ന ലീഗിന് ഉണ്ടായില്ലെങ്ങിലും കേരളത്തിന്റെ മതേതര മൂല്യങ്ങള്‍ക്ക് ഏറെ സംഭാവന നല്‍കിയ മന്നത് പത്മനാഭനെ പോലുള്ളവര്‍ നയിച്ച.. ഇന്ത്യ വിട്ടു പാകിസ്ത്താനിലേക്ക് പോകുവാന്‍ വിസമ്മതിക്കുന്ന മുസ്ലിമീങ്ങളുടെ തലകൊയ്യനമെന്നാക്രോഷിച്ച പ്രവീണ്‍ തോഗാടിയയെ പോലുള്ളവര്‍ക്ക് എന്‍ എസ് എസ് ആസ്ത്താനത്തെക്ക് പ്രവേശനം നിഷേടിച്ച നാരായണ പനിക്കരെപോലുള്ളവര്‍ നയിച്ചിരുന്ന എന്‍ എസ് എസ് ഉം ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ലോക സമാതാനത്ത്തിന്റെ വജനം മാലോകര്‍ക്ക് പകര്‍ന്നു തന്ന ഗുരുദേവന്റെ പ്രസ്ത്താനത്ത്തിനും ഉണ്ടാകാതിരുന്നു കൂടാ ...ഇവിടെ ലീഗ് തീ കൊള്ളി കൊണ്ട് തല മാത്രമല്ല സമുതായത്ത്തിന്റെ മുഴുവന്‍ മൂല്യങ്ങലെയുമാണ് ചൊരിയുന്നത് നമുക്ക് നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ മതേതര അന്ധരീക്ഷത്തില്‍ ഒരു ഹിന്ദു ലീഗ് കൂടി രൂപാന്ദര പെടുന്നതോടെ നമ്മുടെ രാജ്യ 48 ന്റെ കലുഷിതയിലേക്ക് തിരിച്ചു പോകും എന്ന കാര്യത്തില്‍ സംശയമില്ല ഇവിടെ മതേതര ഹിന്ദുവോ മതേതര മുസ്ലിമോ അല്ല മറിച്ചു മതേതര മനുഷ്യ മനസ്സുകലാനുണ്ടാകേണ്ടത് ...നമ്മുടെ രാജ്യം കലാഭാഭൂമിയായാലും ഞങ്ങള്‍ക്ക് അധികാരമാണ് പ്രധാനം എന്ന പ്രതിന്ജയോടെ വര്‍ത്തിക്കുന്ന ലീഗിനെയും സങ്ങപരിവാര്‍ ശക്ത്തികളെയും ഒറ്റ പെടുത്തി നമ്മുടെ മതേതരത്വം സംരക്ഷിക്കുവാന്‍ രാജ്യത്തെ ജനതിപത്യത്ത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും കക്ഷിരാഷ്ട്രീയ ഭേതമന്യേ മുഴുവന്‍ മനുഷ്യ സ്നേഹികളും രംഗത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
{പി ഡി പി സംസ്ഥാന ജനറല്‍ സെക്രടറി നിസ്സാര്‍ മേത്തര്‍ ആണ് ലേഘകന്‍}
No comments:
Post a Comment