ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Thursday, October 11, 2012

അബ്ദുല്‍ നാസര്‍ മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ചു

അബ്ദുല്‍ നാസര്‍ മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ചു 

ജാമ്യവും പരോളും ചികിത്സയും നിഷേദിച്ചു  കൊണ്ട് കര്‍ണ്ണാടക ജയിലില്‍ അടക്കപ്പെട്ട പി  ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയെ  പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശിച്ചു . പി ഡി പി സി എ സി അംഗവും WIMനേതാവുമായ ശ്രീജ  മോഹന്‍ , സീന കായംകുളം , പി ഡി പി സംസ്ഥാന സമിതി അംഗം അംജദ് ഖാന്‍ പാലപ്പിള്ളി , പുതുക്കാട് മണ്ഡലം പ്രസിഡന്റ്‌ അബു ഹാജി , പുതുക്കാട് മണ്ഡലം ഭാരവാഹികളായ മുസ്തഫ ചേരട , സിദ്ധീക്ക് ആലുങ്ങല്‍, പി   സി  എഫ്  കുവൈത്ത്  അബ്ബാസിയ  യൂനിറ്റ്  ട്രേഷറര്‍   ഷൌക്കത്ത് അലി , പി സി എഫ് പ്രവര്‍ത്തകന്‍ റിഷാദ്   അയിലക്കാട്   , പി ഡി പി മലപ്പുറം  ജില്ല ട്രേഷറര്‍  ഗഫൂര്‍ വാവൂര്‍  , തുടങ്ങിയ  പി ഡി പി നേതാക്കളാണ്  ബുധനാഴ്ച രാവിലെ ജയിലില്‍ മദനിയെ സന്ദര്‍ശിച്ചത് .

കടുത്ത പ്രമേഹവും , ഷുഗറും , അല്‍സറും തുടങ്ങി അനേകം രോകങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന മദനിക്ക് തന്റെ മുറിച്ചു മാറ്റപ്പെട്ട കാലില്‍ മരവിപ്പ് ബാധിച്ചതിനാല്‍ വെപ്പ്  കാലിലേക്ക് ബന്ധിപ്പിച്ചു അതുമായി  അതികം നേരം ഇരിക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുന്ന അവസ്ഥയാണുള്ളത് , പൂര്‍ണ മായി കാഴ്ച നഷ്ടപ്പെട്ട വലതു കണ്ണിനാല്‍ ബുദ്ധിമുട്ടിയിരുന്ന  മദനിക്ക് ഇപ്പോള്‍ ഇടതു കണ്ണിന്‍റെ കൂടി കാഴ്ച നഷ്ടപ്പെട്ടു തുടങ്ങിയതിനാല്‍ ജയില്‍ ജീവിതം വളരെ ദുസ്സഹമായിരിക്കുകയാണ് . ഈ ഒറ്റപ്പെടുത്തലിനു  ഇടയിലും   നാട്ടിലെ പട്ടിണി പാവങ്ങള്‍ തന്നോടൊപ്പം നില്‍ക്കുന്നു എന്നത് മനസ്സിന് ഒരുപാട് ആശ്വാസം നല്‍കുന്നു എന്നും അതിനെ അദ്ദേഹം നന്ദിയോടെ സ്മരിക്കുകയും  ചെയ്തു .

16-)o തിയതി പരിഗണിക്കുന്ന ജാമ്യാപേക്ഷയില്‍ വിധി അനുകൂലമാകുവാന്‍  എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും തന്നോടൊപ്പം എപ്പോഴും ഉണ്ടാകണം എന്നും മര്ധിത പീഡിത ജനതക്ക് വേണ്ടിയുള്ള പോരാട്ടം ശക്തമാക്കണം എന്നും അദ്ദേഹം അറിയിച്ചു.

No comments:

Post a Comment