ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Saturday, October 13, 2012

പി ഡി പി പ്രതിഷേത സമ്മേളനം കത്തോലിക്കാ ബാവ ഉത്ഘാടനം ചെയ്തു


പി ഡി പി പ്രതിഷേത സമ്മേളനം കത്തോലിക്കാ 

ബാവ ഉത്ഘാടനം ചെയ്തു 

പി ഡി പി മദനിക്ക് നീതി നല്‍കുക ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക എന്നാ മുദ്രാവാഖ്യം   ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്  തൃത്താല  മണ്ഡലം കമ്മറ്റി പടിഞ്ഞാരങ്ങാടിയില്‍ സംഗടിപ്പിച്ച പ്രതിഷേത സമ്മേളനം കാത്തോലിക്കാ  ബാവ ഉദ്ഘാടനം ചെയ്തു .ഈ  രാജ്യത്തെ നീതി നിഷേതിക്കപ്പെട്ടവര്‍ക്ക് വേണ്ടി പോരാടുകയും അവകാശം നിഷേതിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ടിക്കുകയുമാല്ലാതെ മറ്റൊരു തെറ്റും ചെയ്യാത്ത അബ്ദുല്‍ നാസര്‍ മദനി എന്നാ മനുഷ്യന് വേണ്ടി ശബ്തിക്കുക എന്നത് മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ഏതൊരു മനുഷ്യന്റെയും ബാധ്യത ആണെന്നും അദ്ധേഹത്തിന്റെ മോചനത്തിനായി എല്ലാവരും  രംഗത്തിറങ്ങണം എന്നും കത്തോലിക്കാ ബാവ ഉത്ഘാടന പ്രസംഗത്തിലൂടെ പൊതു സമൂഹത്തോട് ആവശ്യപ്പെട്ടു . ഈ പോരാട്ടം വിജയം  കാണുന്നത്  വരെ  താന്‍ കൂടെ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി 

പി ഡി പി  സംസ്ഥാന ജനറല്‍ സെക്രടറി നിസാര്‍ മേത്തര്‍ , പാലക്കാട്  ജില്ല പ്രേസിടണ്ട്  തോമസ്‌ മാഞ്ഞൂരാന്‍,   മലപ്പുറം ജില്ലാ  പ്രേസിടണ്ട്  അലി കാടാമ്പുഴ , സെക്രടറി ജാഫര്‍ അലി ദാരിമി എന്നിവര്‍ സംസാരിച്ചു .തൃത്താല  മണ്ഡലം  ജോയിന്റ് സെക്രടറി നാസര്‍ മാലിക് സ്വാഗതവും അബു കക്കാട്ടിരി നന്ദിയും പറഞ്ഞു 
 

No comments:

Post a Comment