ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Thursday, September 29, 2011

ബി ജെ പി യും തമിഴ്നാട് സര്‍ക്കാരും ചേര്‍ന്ന് മദനിയെ ഇല്ലായ്മ ചെയ്യാന്‍ ഒത്തുകളിക്കുന്നു : പി സി എഫ് കുവൈത്ത്

ബി ജെ പി യും തമിഴ്നാട് സര്‍ക്കാരും ചേര്‍ന്ന് മദനിയെ ഇല്ലായ്മ ചെയ്യാന്‍ ഒത്തുകളിക്കുന്നു : പി സി എഫ് കുവൈത്ത്
 
കുവൈത്ത് സിറ്റി : ബംഗ്ലൂര്‍ കേസുമായി ബന്ധപ്പെട്ടു കള്ളാ കേസുകളും കള്ളാ തെളിവുകളും പടച്ചുണ്ടാക്കി കര്‍ണാടകയിലെ ജയിലില്‍ അടച്ചിരിക്കുന്ന അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ കോയമ്പത്തുര്‍ പ്രസ്‌ ക്ലബില്‍ ബോംബ്‌ വെച്ചു എന്നാ കേസില്‍ അദ്ധേഹത്തെ തമിഴ്നാട് പോലീസെ അറസ്റ്റ് ചെയ്തത് ബി ജെ പി യും തമിഴ്നാട് സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും, ഇത്തരം നീകങ്ങളിലൂടെ മോചനം ഇല്ലാതാക്കി ജയിലിനകത്ത് വെച്ചു അദ്ധേഹത്തെ വധിക്കാനുള്ള ശ്രമങ്ങളാണ് പുറത്തു വരുന്നതെന്നും പി സി എഫ് കുവൈത്ത് ഭാരവാഹികള്‍ ആരോപിച്ചു .
 
2002 - ഇല അബ്ദുല്‍ നാസര്‍ മദനി കോയമ്പത്തുര്‍ ജയിലില്‍ ആയിരിക്കെ മറ്റാരുടെയോ ഗൂടലോജനയില്‍ നടന്ന ഈ സംഭവത്തില്‍ അദേഹത്തെ പ്രതി ചേര്‍ക്കാന്‍ അന്യേഷണ സങ്ങങ്ങള്‍ക്ക് ഒരു തെളിവും ലഭിച്ചിട്ടില്ല എന്നിരിക്കെ കോയമ്പത്തുര്‍ പോലീസെ നു ഈ തെളിവുകള്‍ എവിടെ നിന്നും ലഭിച്ചു എന്നതും ദുരൂഹമാണ്. നരേന്ദ്ര മോഡിയും ബി ജെ പി യുമായും തമിഴ്നാട് മുഖ്യ മന്ത്രിയുടെ പുതിയ ചങ്ങാത്തത്തിന്റെ ഭാഗമായി രൂപം കൊണ്ട ഗൂടാലോജനയാണ് ഇതിനു പിന്നില്‍ എന്നും , ജനാതിപത്യതിനും മനുഷ്യാവകാശത്തിനും നേരെ കൊഞ്ഞനം കുത്തുന്ന ഇത്തരം കാടത്ത നീക്കങ്ങള്‍ക്കെതിരെ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത മുഴുവന്‍ മനുഷ്യ സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും നീതി നിഷേതിക്കപ്പെട്ട അബ്ദുല്‍ നാസര്‍ മദനിക്ക് വേണ്ടിയുള്ള ജനാതിപത്യ പ്രക്ശോബങ്ങളെ പിന്തുനക്കനമെന്നും പി സി എഫ് കുവൈത്ത് കേന്ത്ര കമ്മറ്റി പ്രസിഡണ്ട്‌ അന്‍സാര്‍ കുലതുപ്പുഴ , ജന : സെക്രട്ടറി അംജദ് ഖാന്‍ പാലപ്പിള്ളി , ട്രഷറര്‍ രഹീം അരിക്കാടി എന്നിവര്‍ എന്നിവര്‍ പത്ര പ്രസ്താവനയിലൂടെ അബ്യര്തിച്ചു .

Sunday, September 25, 2011

പ്രാസ്ഥാനിക വാര്‍ത്തകള്‍

നിയമസഭാ മാര്‍ച്ച്, പി.ഡി.പി.കോട്ടയം ജില്ലാ വിളംഭര ജാഥ ഒക്ടോബര്‍ 18,19,20 തീയ്യതികളില്‍


കോട്ടയം :  പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് കേരള നിയമസഭ ഇടപെടണമെന്നാവശ്യപ്പെട്ട്‌ നടത്തുന്ന നിയമസഭാ മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം കോട്ടയം ജില്ലയില്‍ വിപുലമായ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡണ്ട്‌ എം.എസ്.നൌഷാദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍ 30 വരെ മണ്ഡലം കൌണ്‍സിലുകളും  തുടര്‍ന്ന് വിളംഭര ജാഥ, പദയാത്ര, പൊതുസമ്മേളനം എന്നിവയും സംഘടിപ്പിക്കും. ഒക്ടോബര്‍ 18,19,20 തീയ്യതികളിലാണ് വിളംഭര ജാഥ നടക്കുക. സംസ്ഥാന സമിതിയംഗം നിഷാദ് നടയ്ക്കല്‍, ജില്ലാ വൈസ് പ്രസിഡന്റ്‌ സക്കറിയ താവളത്തില്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

രാഷ്ട്രീയ ദുരന്തം നേരിടുന്നത് ലീഗ് : പി.ഡി.പി.

കൊല്ലം: സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും തീവ്രവാദ രാഷ്ട്രീയത്തിന്റെയും ഉപഭോക്താക്കളായ മുസ്‌ലിംലീഗാണ് രാഷ്ട്രീയദുരന്തംനേരിടുന്നതെന്ന് പി.ഡി.പി. കേന്ദ്രക്കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റുമായ മൈലക്കാട് ഷാ അഭിപ്രായപ്പെട്ടു.

ബാബ്‌റി മസ്ജിദ് വിഷയത്തില്‍ വൈകാരികമായി ഇടപെട്ടതാണ് മഅദനി നേരിടുന്ന ദുരന്തം എന്ന മുസ്‌ലിംലിഗ് നേതാവിന്റെ പ്രസ്താവന അപലപനീയവും ന്യൂനപക്ഷ സമുദായങ്ങളെ കരിവാരിത്തേക്കലുമാണ്. മഅദനിയുടെ ജയില്‍ മോചനം ആവശ്യപ്പെട്ടുകൊണ്ട് പി.ഡി.പി. ഒക്ടോബര്‍ 27ന് നിയമസഭാ മാര്‍ച്ച് നടത്തും. അതിന്റെ മുന്നോടിയായി കൊല്ലം ജില്ലയില്‍ സമരം ശക്തിപ്പെടുത്തുന്നതിനുവേണ്ടി ഞായറാഴ്ച വൈകിട്ട് മൂന്നിന് പോളയത്തോട് ജോണ്‍സ് ഹോട്ടലില്‍ പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ കൂടുമെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചു.

   മഅദനിയുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കല്ല നീങ്ങുന്നത് - പി.ഡി.പി.


കൊച്ചി : അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ കാര്യത്തില്‍ ഇപ്പോള്‍ നിയമം നിയമത്തിന്റെ വഴിക്കല്ല കര്‍ണ്ണാടക ഭരിക്കുന്ന ബി.ജെ.പി.സര്‍ക്കാരിന്റെ വഴിക്കാണ് സഞ്ചരിക്കുന്നതെന്നാണ് മഅദനിയുടെ അനന്തമായി നീണ്ടുപോകുന്ന ജയില്‍വാസം   സൂചിപ്പിക്കുന്നതെന്നു പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് അഭിപ്രായപ്പെട്ടു. സാസ് ടവറില്‍ നടന്ന പി.ഡി.പി. എറണാകുളം ജില്ലാ കൌണ്‍സില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ നീതി നിഷേധവും മനുഷ്യാവകാശ ലംഘനവും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. കേരളീയനായ ഒരു വ്യക്തിക്കെതിരെ ഭരണകൂടം തുടര്‍ന്ന് കൊണ്ടിരിക്കുന്ന നീതി നിഷേധത്തിനെതിരെ കുറ്റകരമായ നിസ്സംഗത തുടരുന്ന സാമൂഹിക സാംസ്കാരിക നായകര്‍ ഇനിയെങ്കിലും പുനര്‍ വിചിന്തനത്തിന് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു."മഅദനി, നീതിനിഷേധം നിയമസഭ ഇടപെടുക' എന്ന ശീര്‍ഷകത്തില്‍ ഒക്ടോബര്‍ 27 നടക്കുന്ന നിയമസഭാ മാര്‍ച്ചിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കൌണ്‍സില്‍ തീരുമാനിച്ചു. പ്രചാരണ പരിപാടികളുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രഹ സന്ദര്‍ശനം, ലഘുലേഖ വിതരണം, പ്രാച്ചരണ ജാഥ, പ്രതിഷേധ സംഗമം എന്നിവ  സംഘടിപ്പിക്കും.  
ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍ ആദ്യക്ഷത വഹിച്ചു. നൌഷാദ് പാറക്കാടന്‍, നൌഷാദ് കൊച്ചി, അബൂബക്കര്‍ തങ്ങള്‍, ശിഹാബ് കുന്നത്തുനാട് എന്നിവര്‍ സംസാരിച്ചു.

   "മഅദനി നീതിനിഷേധം നിയമസഭ ഇടപെടുക" പി.ഡി.പി. നിയമസഭാ മാര്‍ച്ച് ഒക്ടോബര്‍ 27 ന്

കൊച്ചി : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ അന്യായമായ ജയില്‍വാസം അവസാനിപ്പിക്കാന്‍ കേരള നിയമസഭ അടിയന്തിരമായി ഇടപെടണമേന്നാവശ്യപ്പെട്ടു ഒക്ടോബര്‍ 27 ന് നിയമസഭാ മാര്‍ച്ച് നടത്താന്‍ പി.ഡി.പി. സംസ്ഥാന്ന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. ഇത് പ്രകാരം   ഒക്ടോബര്‍ 13 മുതല്‍ 19 വരെ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പദയാത്ര, വാഹന പ്രചാരണ ജാഥ, പൊതു സമ്മേളനം എന്നിവ സംഘടിപ്പിക്കും. ഒക്ടോബര്‍ 20 മുതല്‍ 25 വരെ ജില്ലാതല സമര വിളംഭര ജാഥകള്‍ നടത്തും.സമര പരിപാടി വന്‍ വിജയമാക്കാന്‍ മുഴുവന്‍ ഘടകങ്ങളും പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങാന്‍ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. 
കന്യാകുമാരി ജില്ലയിലെ കൂടംകുളത്ത് സ്ഥാപിച്ച ആണവ റിയാക്ടറിനെതിരെ പ്രദേശ വാസികള്‍ നടത്തുന്ന ജീവന്‍ മരണ പോരാട്ടത്തിനു സെക്രട്ടറിയേറ്റ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ശ്രീ.പുരുഷോത്തമന്‍ കുണ്ടുന്കുഴിയുടെയും ചാവക്കാട് അബു ഹാജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് യോഗ നടപടികള്‍ ആരംഭിച്ചത്. എറണാകുളം സാസ് ഓഡിറ്റോറിയത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അലിയുടെ ആദ്യക്ഷതയില്‍ നടന്ന സെക്രട്ടറിയെറ്റ് വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉത്ഘാടനം ചെയ്തു. സംഘടാന സെക്രട്ടറി സാബു കൊട്ടാരക്കര പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ്‌ സ്വാഗതം പറഞ്ഞു.  

Wednesday, September 21, 2011

ഒക്ടോബര്‍ 27 ന് നീതിക്കായി പീഡിതവര്‍ഗ്ഗം പട നയിക്കുന്നു നിയമ സഭയിലേക്ക്

ഒക്ടോബര്‍ 27  ന് 
നീതിക്കായി  പീഡിതവര്‍ഗ്ഗം പടനയിക്കുന്നു നിയമ സഭയിലേക്ക് ...
 
ഇന്ത്യാ  രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങലായിരുന്ന ദളിത്‌ - മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക്‌ വേണ്ടി അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിച്ചതിന്റെ  പേരില്‍ .......
 
ആയിരത്താണ്ട്  കാലമായി അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട  ആദിവാസി -പട്ടിക ജാതി  - പട്ടിക വര്‍ഗ - ദളിത് വിഭാഗങ്ങള്‍ ആറടി മണ്ണിന്റെ അവകാശത്തിനു വേണ്ടി മേലാതികാരികള്‍ക്കും ഭരണ കൂടത്തിനും  മുമ്പില്‍ യാചിച്ചു കണ്ടിരിക്കുമ്പോള്‍....
 
 തങ്ങളുടെ കുടുമ്പത്തില്‍  പെട്ടവര്‍ മരണപ്പെട്ടു കഴിഞ്ഞാല്‍ ആ ശവ ശരീരം എങ്കിലും അടക്കം ചെയ്യുന്നത് അടുക്കളയുടെ അകത്തളത്തില്‍ ആയി കൊണ്ടിരിക്കുമ്പോള്‍ അതിനായെങ്കിലും
ആറടി മണ്ണ് ഞങ്ങള്‍ക്ക് നല്‍കണം എന്ന് മേലാലന്മാരോട് കേഴുമ്പോള്‍ ..... 
 
ആ ദരിദ്ര  വിബാഗത്ത്തിനു  അവരുടെ അവകാശം നല്‍കണമെന്നും  അവരും നമ്മെ പോലെ ഈ സമൂഹത്തില്‍ ജീവിക്കെണ്ടാവര്‍ ആണെന്നും ആനത്തതോടെ  ഭരണകൂട - സവര്‍ണ തമ്പുരാക്കന്മാരോട് ശബ്തിച്ചതിന്റെ പേരില്‍ .........
 
കോടിയുടെ നിറവും വിശ്വാസത്തിന്റെ മഹത്വവും  നോക്കി യുവാക്കളെ വെട്ടി നുറുക്കി കൊണ്ടിരിക്കുമ്പോള്‍ ....അനേകായിരം സ്ത്രീകള്‍ വിധവകള്‍ ആയി കൊണ്ടിരിക്കുമ്പോള്‍ .....മക്കള്‍ അനാഥമായി കൊണ്ടിരിക്കുമ്പോള്‍ ........മാതാ -പിതാക്കള്‍ക്ക്  ആശ്രയം ആയിരുന്നുന്ന പ്രിയ മക്കളെ നഷ്ടപ്പെട്ടതോര്‍ത്ത് അമ്മമാര്‍ വിലപിച്ചു കൊണ്ടിരിക്കുമ്പോള്‍ .........ഇന്ന് വരെ ഒരു രാഷ്ട്രീയ - മത  കൊലപാതകത്തിന്റെയും ഉത്തരവാദിത്തവും ചുമലില്‍ ഏല്‍ക്കാന്‍  ഇട വന്നിട്ടില്ലാത്ത ഒരു യുവ സംഘത്തെ  വാര്ത്തെടുത്തത്തിന്റെ  പേരില്‍ .........
സത്യത്തെ സത്യമായി മാത്രം ലോകത്തോട്‌ വിളിച്ചു പറഞ്ഞു എന്നതിന്റെ പേരില്‍ ........
 
കേരള കര കണ്ട ഏറ്റവും വലിയ വാഗ്മിയും , ഇസ്ലാമിക മത പണ്ഡിതനും , അനവാരുശേരിയിലെ ഒരുപാട് അനാഥ മക്കളുടെ വാപ്പയുമായ അതിലെല്ലാം ഉപരിയായി പി ഡി പി എന്നാ രാഷ്ട്രീയ പാര്‍ടിയുടെ സ്ഥാപകനും ചെയര്‍മാനുമായ ജൌഹരുള്‍ അനവാര്‍ അബ്ദുല്‍ നാസര്‍ മദനി എന്നാ ധീര പുരുഷനെ കള്ളാ കേസുകളും കള്ളാ തെളിവുകളും ഉണ്ടാക്കി കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ അടച്ചു പീഡിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ......
 
അദ്ദേഹത്തിന് നിഷേതിക്കപ്പെട്ട നീതി ലഭ്യമാകണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒക്ടോബര്‍ 27 ന് പി ഡി പി യുടെ നേതൃത്വത്തില്‍ നിയമ സഭയിലേക്ക് പട നയിക്കുകയാണ് പീഡിത വര്‍ഗ്ഗം .....
 
നീതി നിഷേതത്തിനും  , മനുഷ്യാവകാശ ലംഘനത്തിനും  എതിരെ യുള്ള ഈ പോരാട്ടത്തില്‍ പങ്കാളിയാകാതെ  മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത യുവ സമൂഹമേ നിങ്ങള്‍ക്കെങ്ങിനെ മാറി നില്‍ക്കാന്‍ കഴിയും ..?????
 
തുല്യ നീതിയും തുല്യ അവകാശവും ലോകത്തോട്‌ കൊട്ടി ഘോഷിക്കുന്ന  ജനാതിപത്യ ഇന്ത്യയില്‍ ഇനി ഒരു പൌരനും ഇത്തരം ഒരു അനുഭവം ഇനി ഉണ്ടായി കൂടാ ............
 
അനീതിയുടെയും അസത്യത്തിന്റെയും വക്താക്കല്‍ക്കെതിരെ തുല്യ നീതിക്കായി നമുക്കൊന്നായ് പട നയിക്കാം ........
ഈ പ്രതിഷേത കൊടുങ്കാറ്റില്‍ അനീതിയുടെ കോട്ട കൊത്തളങ്ങള്‍ തകരട്ടെ ........നീതിയുടെ തുലാസ് തുല്യത പാലികകട്ടെ.......
 
അണിചേരുക ഈ ജനാതിപത്യ പ്രക്ഷോപത്തില്‍ ...പോരാടുക മദനിയുടെ മോജനതിനായി .........
 
നമുക്കൊന്നായ് ലോകത്തോട്‌ വിളിച്ചു പറയാം ......
 
അവര്‍ണ്ണ ഐക്യം സിന്ദാബാദ് . ......
പി ഡി പി സിന്ദാബാദ്  .....
നാസര്‍ മദനി സിന്ദാബാദ്  ............
   

Tuesday, September 20, 2011

"മഅദനി നീതിനിഷേധം നിയമസഭ ഇടപെടുക" പി.ഡി.പി. നിയമസഭാ മാര്‍ച്ച് ഒക്ടോബര്‍ 27 ന്

"മഅദനി നീതിനിഷേധം നിയമസഭ ഇടപെടുക" പി.ഡി.പി. നിയമസഭാ മാര്‍ച്ച് ഒക്ടോബര്‍ 27 ന്



കൊച്ചി : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ അന്യായമായ ജയില്‍വാസം അവസാനിപ്പിക്കാന്‍ കേരള നിയമസഭ അടിയന്തിരമായി ഇടപെടണമേന്നാവശ്യപ്പെട്ടു ഒക്ടോബര്‍ 27 ന് നിയമസഭാ മാര്‍ച്ച് നടത്താന്‍ പി.ഡി.പി. സംസ്ഥാന്ന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. ഇത് പ്രകാരം   ഒക്ടോബര്‍ 13 മുതല്‍ 19 വരെ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പദയാത്ര, വാഹന പ്രചാരണ ജാഥ, പൊതു സമ്മേളനം എന്നിവ സംഘടിപ്പിക്കും. ഒക്ടോബര്‍ 20 മുതല്‍ 25 വരെ ജില്ലാതല സമര വിളംഭര ജാഥകള്‍ നടത്തും.സമര പരിപാടി വന്‍ വിജയമാക്കാന്‍ മുഴുവന്‍ ഘടകങ്ങളും പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങാന്‍ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. 

കന്യാകുമാരി ജില്ലയിലെ കൂടംകുളത്ത് സ്ഥാപിച്ച ആണവ റിയാക്ടറിനെതിരെ പ്രദേശ വാസികള്‍ നടത്തുന്ന ജീവന്‍ മരണ പോരാട്ടത്തിനു സെക്രട്ടറിയേറ്റ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ശ്രീ.പുരുഷോത്തമന്‍ കുണ്ടുന്കുഴിയുടെയും ചാവക്കാട് അബു ഹാജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് യോഗ നടപടികള്‍ ആരംഭിച്ചത്. എറണാകുളം സാസ് ഓഡിറ്റോറിയത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അലിയുടെ ആദ്യക്ഷതയില്‍ നടന്ന സെക്രട്ടറിയെറ്റ് വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉത്ഘാടനം ചെയ്തു. സംഘടാന സെക്രട്ടറി സാബു കൊട്ടാരക്കര പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ്‌ സ്വാഗതം പറഞ്ഞു.   

മീനച്ചില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല 'മൂവാറ്റുപുഴയാര്‍ സംരക്ഷണ സംഗമം'

മീനച്ചില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല 'മൂവാറ്റുപുഴയാര്‍ സംരക്ഷണ സംഗമം'
മൂവാറ്റുപുഴ: മീനച്ചില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനവുമായി പി.ഡി.പി 'മൂവാറ്റുപുഴയാര്‍ സംരക്ഷണ സംഗമം' നടത്തി. സംഗമം പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ അബുബക്കര്‍ അദ്ധ്യക്ഷനായി.


പി.ഡി.പി ജില്ലാ സെക്രട്ടറി പി.വൈ. നൗഷാദ്, പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, വിജയചന്ദ്രന്‍, നാസര്‍, ജമാല്‍ കുഞ്ഞുണ്ണിക്കര, ടി.എം. അലി, വി.എം. അലിയാര്‍, റഫീഖ് കിഴക്കേക്കര, നവാസ് നെടിയേടത്ത്, ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

രാഷ്ട്രീയ-സാമ്പത്തിക ലാഭത്തെ മാത്രം മുന്നില്‍കണ്ടാണ് മീനച്ചില്‍ പദ്ധതി നടപ്പാക്കുന്നതെന്ന് യോഗം വിലയിരുത്തി.

കാസര്‍ഗോഡ്‌ പി.ഡി.പി. പ്രതിഷേധ പ്രകടനം നടത്തി

കാസര്‍ഗോഡ്‌ പി.ഡി.പി. പ്രതിഷേധ പ്രകടനം നടത്തി

കാസര്‍ഗോഡ്‌ :നിരന്തരമായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഇന്ധനവില വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു പി ഡി പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ്‌ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്‍റ് ഐ.എസ്. സക്കീര്‍ഹുസൈന്‍, ജില്ലാ സെക്രട്ടറി റഷീദ് ബേക്കല്‍, ഉബൈദ് മുട്ടുന്തല, അബ്ദുറഹ്മാന്‍ തെരുവത്ത്, അസീസ് മുഗു റോഡ്, മുഹമ്മദ് ബായാര്‍, ഹസൈനാര്‍ ബെണ്ടിച്ചാല്‍, ഫാറൂഖ് ബേക്കല്‍, സാദിഖ് മുളിയടുക്കം, മുഹമ്മദ്കുഞ്ഞി മൗവ്വല്‍, നൗഫല്‍ ഉളിയത്തടുക്ക, ശാഫി കളനാട് എന്നിവര്‍ നേതൃത്വം നല്‍കി.

പെട്രോള്‍ വില വര്‍ദ്ദന പി.ഡി.പി.പ്രതിഷേധ പ്രകടനം നടത്തി

പെട്രോള്‍ വില വര്‍ദ്ദന പി.ഡി.പി.പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് : പെട്രോള്‍ വില വര്‍ദ്ടനക്കെതിരെ പി.ഡി.പി.ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് മണ്ഡലം പ്രസിഡണ്ട്‌ അബ്ദുറഹിമാന്‍ അകലാട്, ജനറല്‍ സെക്രട്ടറി മുഈനുദ്ദീന്‍ ചാവക്കാട്,വൈസ് പ്രസിഡണ്ട്‌ അഹമ്മദ് കാനു പുതിയറ ഭാരവാഹികളായ ഹരിദാസ് ചാവക്കാട്, സിദ്ധീക്ക് അകലാട്, മുജീബ് അകലാട്,  ഹംസകുട്ടി, കരീം എടക്കഴിയൂര്‍, മനാഫ് എടക്കഴിയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sunday, September 11, 2011

അണിചേരുക ഈ ജനാതിപത്യ പ്രക്ഷോപത്തില്‍..........

അണിചേരുക ഈ ജനാതിപത്യ പ്രക്ഷോപത്തില്‍..... പോരാടുക അബ്ദുല്‍ നാസര്‍ മദനിയുടെ മോചനത്തിനായി .........



  ഈ രാജ്യത്തെ സവര്‍ണ ഫാഷിസ്റ്റ്‌ -മാധ്യമ -ഭരണകൂടങ്ങള്‍ ഒത്തുകളിച്ച് പത്തുകൊല്ലം കൊയംബതൂരിന്റെ അകത്തളങ്ങളില്‍ തളച്ചിട്ട യുവത്വം .... ആ ജയില്‍ വാസത്തിനു ശേഷവും സംരാജ്യതത്തോടും  ഫാഷിസതോടും   സന്ധിയകാന്‍ തയ്യാറല്ല എന്ന് പ്രക്യബിച്ചതിന്റെ   പേരില്‍ ... അതിനു വീണ്ടും ഒരു സമൂഹത്തെ പ്രാപ്തനക്കാന്‍ മുന്നിട്ടിരങ്ങിയപ്പോള്‍ കള്ളാ കേസുകളും കള്ളാ തെളിവുകളും ഉണ്ടാക്കി അബ്ദുല്‍ നാസര്‍ മദനി എന്നാ മനുഷ്യനെ വീണ്ടും ജയിലരക്കുള്ളില്‍ അകപ്പെടുതിയവര്‍ ......
 കോടതി ശിക്ഷിച്ച ബാലകൃഷണ പിള്ളക്കും ചെയ്ത തെറ്റ് എന്താണെന്നു ലോകത്തോട്‌ പറയാന്‍ പോലും ആകാതെ കോടതികള്‍ തപ്പി തടയുംപോലും അബ്ദുല്‍ നാസര്‍  മദനി എന്നാ പച്ച മനുഷ്യനെ ജാമ്യം പോലും നിഷേധിച്ചു  ഇങ്ങനെ ജയിലരക്കുള്ളില്‍ തലച്ച്ചിടുന്നതിനു  ഇവിടെ പടച്ചുണ്ടാക്കിയ നീതിയും നിയമവും എങ്ങിനെയാണ്‌ സഞ്ചരിക്കുന്നത് ......
അബുല്‍ നാസറും ബാലകൃഷണനും ഒരു രാജ്യത്തെ  തുല്യ   പൌരന്മാര്‍ എന്നിരിക്കെ എന്താണ് ഈ ഇരട്ട നീതിയിലെ പൊരുള്‍ .....അതോ ആ പേരില്‍ തന്നെ തെളിഞ്ഞു നില്‍ക്കുന്ന വിത്യസമാണോ ..??? നരേന്ദ്ര മോഡിയും, അദ്ധ്വാനിയും , ഉമാ ഭാരതിയും ശശികലയും ,അശോക്‌ സിങ്ങളും ബാല്‍ താക്കറെ മാരുമെല്ലാം സ്വതന്ത്രമായി വിഹരിക്കുമ്പോള്‍ ഈ നാസറിന് മാത്രം തെറ്റ് ചെയ്യാത്തപ്പോലും  തെളിയിക്കപ്പെടതപ്പോലും  ഇരുട്ടറകള്‍ പകരം നല്‍കുന്നതിന്റെ പൊരുള്‍ എന്താണ് ..???? കോടതികളും ഫാഷിസ്റ്റു കോമരങ്ങളും  പറഞ്ഞു കൊടുക്കുന്നത് പത്രതാളിലൂടെ ചര്ധിച്ചു തരുന്ന മാതൃഭൂമിയും മനോരമയും പറയുന്നത് അങ്ങിനെ എവിടെയും തട്ടാതെ വിഴുങ്ങാന്‍ എനിക്ക് കഴിയുന്നില്ല ......
 
 എന്ത് തെറ്റാണ് മദനി ഈ ലോകത്തോട്‌ ചെയ്തത് ....???പാഞ്ഞടുത്തു വരുന്ന സവര്‍ണ ഫാഷിസ്ടുകള്‍ക്ക് മുമ്പില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്ക്കാന്‍ വിധിക്കപ്പെട്ട ഉമ്മമാര്‍ക്കും പെങ്ങള്മാര്‍ക്കും പിഞ്ചു മക്കള്‍ക്കും വേണ്ടി ശബ്തിക്കാന്‍ ഒരു സമൂഹത്തെ പ്രാപ്തനാക്കിയ .....പിച്ചി ചീന്തപ്പെട്ട സ്ത്രീത്വത്തിനു വേണ്ടി .....കൊന്നു കൂട്ടിയിടപ്പെട്ട  മയ്യിത്തുകള്‍ കണ്ടു ആര്തട്ടഹസിക്കുന്ന സവര്‍ണ തമുപുരാക്കാന്‍ മാരോട് ഇനി നിങ്ങളെ അതിനു ഞങ്ങള്‍ അനുവദിക്കില്ല എന്ന് ഉറക്കെ പറയാന്‍ ഒരു സമൂഹത്തിന്  ചങ്കൂറ്റം  നല്‍കിയ ...അതിനു പകരമായി തന്റെ വലതു കാല്‍ ശഹീതാക്കിയ .....ഇനിയും ഈ ലോകത്തെ പീഡിത-മര്ധിത സമൂഹത്തിനായി തന്റെ ഇടതു കാലും ഇരു കൈകളും ജീവന്‍ തന്നെയും ‍ നല്‍കാന്‍ ഞാന്‍ ഒരുക്കമാണെന്ന് പ്രക്യപിച്ച ....465വര്‍ഷക്കാലം അല്ലാഹു റബ്ബുല്‍ ഇസ്സതിതിനു സുജൂട് ചെയ്ത ബാബാരിയുടെ മിനാരങ്ങള്‍ ഫാഷിസ്റ്റു വേറിയന്മാര്‍ തകര്തെരിഞ്ഞപ്പോള്‍ അത് തെറ്റാണു എന്നും അത് യതാ സ്ഥാനത് തന്നെ പുനര്‍ നിര്‍മിച്ചു നല്‍കണമെന്നും അധികാരത്തില്‍ കടിച്ചു തൂങ്ങിയ സമുദായത്തിലെ അപ്പോസ്തലന്മാര്‍ ഉണ്ടായിരുന്നപ്പോള്‍ അവര്‍ മൌനം പാലിച്ച ഗട്ടത്തില്‍ ഈ പാര്‍ശ്വ വല്‍കൃത സമൂഹത്തിനു വേണ്ടി ശക്തമായി ഭരണ കൂടതോട്  സംസാരിച്ചതോ ....അവര്‍ണന്റെ കൈകളിലേക്ക് അധികാരം നല്‍കണമെന്നും പീഡിത വര്‍ഗത്തിന് മോചനം ഉണ്ടാകണമെന്നും വാധിച്ചതോ ...എന്താണ്  അബ്ദുല്‍ നാസര്‍ മദനി ചെയ്ത തെറ്റ്  ....??????

ഫാഷിസ്റ്റ്‌ - മാധ്യമ -ഭരണകൂട ഭീകരകള്‍ ചേര്‍ന്ന് വീണ്ടും മദനി എന്നാ പച്ച മനുഷ്യനെ ഒരു കൂസലുമില്ലാതെ  സമൂഹത്തിന്റെ ഇടയില്‍ നിന്നും പിടിച്ചു കൊണ്ട് പോയി ജയിലടച്ചു സമൂഹത്തിന്റെ മുകത് നോക്കി കൊഞ്ഞനം കുത്തുമ്പോള്‍ നിങ്ങളും അവരോടൊപ്പം ചേര്‍ന്ന് കൊഞ്ഞനം കുത്തുകയാണോ ഈ സമൂഹത്തിനു നേര്‍ക്ക് ...... അതോ മൌനം എല്ലാത്തിനും ഒരു സമ്മതമാണെന്ന പൊതു അഭിപ്രായത്തിന്റെ മറ പറ്റി ഒളിച്ചു കളിക്കുകയാണോ നിങ്ങളും ..??? മദനി എന്നാ പച്ച മനുഷ്യന് നേരെയുള്ള  ഈ ക്രുരതക്കെതിരെ ശബ്തിക്കാതെ ഇരിക്കാന്‍ നിങ്ങള്‍ക്ക് എന്ത് ന്യായം ആണുള്ളത്  ????

പ്രിയപ്പെട്ട മദനി അങ്ങ് മുന്നോട്ടു പോകുക ....ഒരു സവര്‍ണ -ഫാഷിസ്റ്റ്‌ -ഭരണ കൂടാ ബീകരതക്കും അങ്ങയെയം അങ്ങ് മുന്നോട്ടു വെച്ച ആശയത്തെയും തകര്‍ക്കാന്‍ കഴിയില്ലാ .....ഞങ്ങളുണ്ട് ഞങ്ങളെ പോലുള്ള പതിനായിരങ്ങലുണ്ട് അങ്ങയോടൊപ്പം .....അങ്ങയുടെ മോജനത്തിനായും ആശയത്തിന്റെ സാക്ഷാല്‍ കാരത്തിനും ജീവന്‍ കൊടുക്കാന്‍ തയാറായി ഞങ്ങളിതാ  അങ്ങയോടൊപ്പം .......പീഡിത -മര്തിത വര്‍ഗ്ഗത്തിന്റെ നായകന്‍ അബ്ദുല്‍ നാസര്‍ മദനി ......അങ്ങേക്കായിരം അഭിവാദ്യങ്ങള്‍ .....

അണിചേരുക ഈ ജനാതിപത്യ പ്രക്ഷോപത്തില്‍.....പോരാടുക അബ്ദുല്‍ നാസര്‍ മദനിയുടെ മോചനത്തിനായി .........

Saturday, September 10, 2011

പി.ഡി.പി.ഗുരുവായൂര്‍ മണ്ഡലം കൌണ്‍സില്‍ കേന്ദ്ര കര്‍മ്മ സമിതി അംഗം കെ.ഇ.അബ്ദുള്ള ഉത്ഘാടനം

പി.ഡി.പി.ഗുരുവായൂര്‍ മണ്ഡലം കൌണ്‍സില്‍ കേന്ദ്ര കര്‍മ്മ സമിതി അംഗം കെ.ഇ.അബ്ദുള്ള ഉത്ഘാടനം ചെയ്തു  
 

Monday, September 5, 2011

സാബു കൊട്ടരാക്കര പുതിയ സംഘടനാ ജനറല്‍ സെക്രട്ടറി

സാബു കൊട്ടരാക്കര പുതിയ സംഘടനാ ജനറല്‍ സെക്രട്ടറി
 

ഗ്രാമീണ്‍ സൂപ്പര്‍ മാര്‍ക്കെറ്റ് കേസുമായി ബന്ധപ്പെട്ടു പ്രതിചെര്‍ക്കപ്പെട്ടതിനാല്‍ സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച അജിത്കുമാര്‍ ആസാദിന് പകരം സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര സംഘടനാ സെക്രട്ടറി സ്ഥാനം വഹിക്കും. ഇന്നലെ നടന്ന കേന്ദ്ര കര്‍മ്മ സമിതിയാണ് ഈ തീരുമാനം കൈകൊണ്ടത്. സുവര്‍ണ്ണ കുമാറിന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കൊല്ലം ജില്ലയില്‍ നിന്നൊരാള്‍ പാര്‍ട്ടി സംഘടനാ സെക്രട്ടറി സ്ഥാനത്തെത്തുന്നത്.

വിക്കി ലീക്‌സ് വെളിപ്പെടുത്തലുകള്‍ മഅദനിയുടെ നിലപാടുകള്‍ ശരിവെക്കുന്നത്‌ - പി.ഡി.പി

വിക്കി ലീക്‌സ് വെളിപ്പെടുത്തലുകള്‍ മഅദനിയുടെ നിലപാടുകള്‍ ശരിവെക്കുന്നത്‌ - പി.ഡി.പി

മലപ്പുറം: ലോകത്തിലെ ഏറ്റവും ശക്‌തമായ സാമ്രാജ്യത്വ വിരുദ്ധ വികാരം നിലനിന്നിരുന്ന കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ അഭ്യന്തര പ്രശ്‌നങ്ങളില്‍ പോലും അമേരിക്ക നേരിട്ടു നടത്തിയ ഇടപെടലുകളെ കുറിച്ച്‌ വിക്കി ലീക്‌സ് പുറത്തുവിട്ട വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതും സാമ്രാജ്യത്വ ഭീകരതക്കെതിരെ അബ്‌ദുല്‍ നാസര്‍ മഅദനിയും   പാര്‍ട്ടിയും സ്വീകരിച്ച നിലപാടുകള്‍ ശരിവെക്കുന്നതുമാണെന്നും പി.ഡി.പി ജില്ലാ കമ്മറ്റി വാര്‍ത്താ കുറിപ്പില്‍ വ്യക്‌തമാക്കി. ആണവകരാറിനെ തുടര്‍ന്നു നടന്ന കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ ദുരൂഹ സംഭവങ്ങളും വിവാദങ്ങളും ഇതേ തുടര്‍ന്ന്‌ അബ്‌ദുല്‍ നാസര്‍ മഅ്ദനിയെ വീണ്ടും ജയിലിലടച്ച ഗൂഢാലോചനയുമെല്ലാം ഇത്തരം സാമ്രാജ്യത്വ ഇടപെടലുകളുടെ കൂടി ഭാഗമാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണെന്നും ജില്ലാ കമ്മറ്റി കൂട്ടി ചേര്‍ത്തു. അബ്‌ദുല്‍ നാസര്‍ മഅദനിയുടെ നിലപാടുകളെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്‌തവര്‍ ഇനിയെങ്കിലും ജനങ്ങളോടു മാപ്പു പറയാന്‍ തയ്യാറാവണമെന്നു പി.ഡി.പി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

പി.ഡി.പി.ജില്ലാ കമ്മിറ്റി അനുശോചന യോഗം ചേര്‍ന്നു

കാസര്‍കോട് : ഇന്നലെ അന്തരിച്ച പി.ഡി.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി പുരുഷോത്തമന്‍ കുണ്ടംകുഴിയുടെ നിര്യാണത്തില്‍ പി.ഡി.പി ജില്ലാ കമ്മിറ്റി അനുശോചന സംഘടിപ്പിച്ചു.ആലിയ ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചന യോഗത്തില്‍ പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം നിസാര്‍ മേത്തര്‍ ഉത്ഘാടനം ചെയ്തു. അബ്ദുല്‍റഹ്മാന്‍ തെരുവത്ത്, ഷഫീഖ് നസ്‌റുള്ള, എം എം കെ സിദ്ധിഖ്, ഷാഫി ചെമ്പരിക്ക, ഐ എസ് സക്കീര്‍ ഹുസൈന്‍, റഷീദ് ബേക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ലീഗ് സംഘടനാ പ്രശ്നങ്ങള്‍ അമേരിക്കക്ക് മുമ്പില്‍ അവതരിപ്പിച്ചു പരിഹാരം കാണേണ്ട ഗതികേടില്‍ - പി.ഡി.പി

ലീഗ് സംഘടനാ പ്രശ്നങ്ങള്‍ അമേരിക്കക്ക് മുമ്പില്‍ അവതരിപ്പിച്ചു പരിഹാരം കാണേണ്ട ഗതികേടില്‍ - പി.ഡി.പി

കൊച്ചി : തങ്ങളുടെ സംഘടനാ പ്രശ്നങ്ങള്‍ ലീഗിനകത്ത് ചര്‍ച്ച ചെയ്തു പരിഹാരം കാണാന്‍ കഴിയാത്തതിനാല്‍ അവ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ അവ അവതരിപ്പിച്ചു പരിഹാരം തേടേണ്ട ഗതികേടിലാണ് മുസ്ലിം ലീഗെന്നും ലീഗിന്റെ ദയനീയ മുഖം വിക്കിലീക്കിന്റെ വെളിപ്പെടുത്തലോടെ മറനീക്കി പുറത്തു വന്നെന്നും പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ റജീബ് അഭിപ്രായപ്പെട്ടു. പറമ്പയം സഹകരണ ബാങ്ക് ഓഡിട്ടോറിയത്തില്‍ നടന്ന പി.ഡി.പി.    നെടുമ്പാശ്ശേരി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍  ഉപതിരഞ്ഞെടുപ്പ് കണ്‍വെന്ഷന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു പ്രവര്‍ത്തന  രംഗത്തെ അഴിമതിക്കും സദാചാര വിരുദ്ദ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ച നേതാവാണ്‌ അബ്ദുല്‍ നാസ്സര്‍ മഅദനിയെന്നും കള്ളക്കേസ്സുകള്‍ ചുമത്തി നിരന്തരമായി അദ്ദേഹത്തെ വേട്ടയാടുന്നത് അതുകൊണ്ടാണെന്നും റജീബ് പറഞ്ഞു. മഅദനിക്കെതിരെ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മൌനം നടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് അപലപനീയമാനെന്നും റജീബ് പറഞ്ഞു.

നെടുമ്പാശ്ശേരി മണ്ഡലം പ്രസിഡണ്ട്‌ ഷജീര്‍ കുന്നത്തേരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ്‌ ഹാജി, നൌഷാദ് പാറക്കാടന്‍, അബൂബക്കര്‍ തങ്ങള്‍, ജമാല്‍ കുഞ്ഞുണ്ണിക്കര, ടി.കെ.ബഷീര്‍, സ്ഥാനാര്‍ഥി നാസര്‍ കൊടികുത്തുമല, അന്‍സാര്‍ കുട്ടമശ്ശേരി, എ.എ.നാസ്സര്‍ എന്നിവര്‍ പ്രസംഗിച്ചു.എ.എ.നാസ്സര്‍ ചെയര്‍മാനും, കെ.എം.നാസ്സര്‍ ജനറല്‍ കണ്‍വീനറും സലാം പട്ടേരി,എം.എ.മഹിന്‍ പുറയാര്‍,ഇസ്മായില്‍ തുരുത്ത്, നാസ്സര്‍ തെറ്റാലി എന്നിവര്‍ ഭാരവാഹികളുമായി 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.

Sunday, September 4, 2011

പി ഡി പി മഞ്ചേശ്വരം മണ്ഡലം കമ്മറ്റിക്ക് ഒരായിരം അവരണ വിപ്ലവ അഭിവാദ്യങ്ങള്‍

പി ഡി പി മഞ്ചേശ്വരം മണ്ഡലം കമ്മറ്റിക്ക് ഒരായിരം അവരണ വിപ്ലവ അഭിവാദ്യങ്ങള്‍.........

മഞ്ചേശ്വരം മണ്ഡലം ആസ്ഥാന മന്ദിരം ഉത്ഘാടനം 16 ന്

കാസര്‍ഗോഡ്‌ : പി.ഡി.പി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം ഉത്ഘാടനവും പൊതുസമ്മേളനവും സെപ്തംബര്‍  16 ന് വെള്ളിയാഴ്ച ഉപ്പള ഇന്‍തിഫാദ നഗറില്‍ നടക്കും. പരിപാടിയില്‍ പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്‌ കുമാര്‍ ആസാദ്, കേന്ദ്ര കര്‍മ്മ സമിതി അംഗങ്ങളായ കെ.ഇ.അബ്ദുള്ള, നിസാര്‍ മേത്തര്‍, സക്കീര്‍ ഹുസൈന്‍ എന്നിവരും മറ്റു ജില്ലാ നേതാക്കളും സംബന്ധിക്കും.