വിക്കി ലീക്‌സ് വെളിപ്പെടുത്തലുകള്‍ മഅദനിയുടെ നിലപാടുകള്‍ ശരിവെക്കുന്നത് - പി.ഡി.പി
മലപ്പുറം: ലോകത്തിലെ ഏറ്റവും ശക്‌തമായ സാമ്രാജ്യത്വ വിരുദ്ധ വികാരം നിലനിന്നിരുന്ന കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ അഭ്യന്തര പ്രശ്‌നങ്ങളില്‍ പോലും അമേരിക്ക നേരിട്ടു നടത്തിയ ഇടപെടലുകളെ കുറിച്ച് വിക്കി ലീക്‌സ് പുറത്തുവിട്ട വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതും സാമ്രാജ്യത്വ ഭീകരതക്കെതിരെ അബ്‌ദുല്‍ നാസര്‍ മഅദനിയും പാര്‍ട്ടിയും സ്വീകരിച്ച നിലപാടുകള്‍ ശരിവെക്കുന്നതുമാണെന്നും പി.ഡി.പി ജില്ലാ കമ്മറ്റി വാര്‍ത്താ കുറിപ്പില്‍ വ്യക്‌തമാക്കി. ആണവകരാറിനെ തുടര്‍ന്നു നടന്ന കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ ദുരൂഹ സംഭവങ്ങളും വിവാദങ്ങളും ഇതേ തുടര്‍ന്ന് അബ്‌ദുല്‍ നാസര്‍ മഅ്ദനിയെ വീണ്ടും ജയിലിലടച്ച ഗൂഢാലോചനയുമെല്ലാം ഇത്തരം സാമ്രാജ്യത്വ ഇടപെടലുകളുടെ കൂടി ഭാഗമാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണെന്നും ജില്ലാ കമ്മറ്റി കൂട്ടി ചേര്‍ത്തു. അബ്‌ദുല്‍ നാസര്‍ മഅദനിയുടെ നിലപാടുകളെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്‌തവര്‍ ഇനിയെങ്കിലും ജനങ്ങളോടു മാപ്പു പറയാന്‍ തയ്യാറാവണമെന്നു പി.ഡി.പി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
No comments:
Post a Comment