മീനച്ചില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല 'മൂവാറ്റുപുഴയാര്‍ സംരക്ഷണ സംഗമം'
മൂവാറ്റുപുഴ: മീനച്ചില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനവുമായി പി.ഡി.പി 'മൂവാറ്റുപുഴയാര്‍ സംരക്ഷണ സംഗമം' നടത്തി. സംഗമം പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ അബുബക്കര്‍ അദ്ധ്യക്ഷനായി.
പി.ഡി.പി ജില്ലാ സെക്രട്ടറി പി.വൈ. നൗഷാദ്, പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, വിജയചന്ദ്രന്‍, നാസര്‍, ജമാല്‍ കുഞ്ഞുണ്ണിക്കര, ടി.എം. അലി, വി.എം. അലിയാര്‍, റഫീഖ് കിഴക്കേക്കര, നവാസ് നെടിയേടത്ത്, ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
രാഷ്ട്രീയ-സാമ്പത്തിക ലാഭത്തെ മാത്രം മുന്നില്‍കണ്ടാണ് മീനച്ചില്‍ പദ്ധതി നടപ്പാക്കുന്നതെന്ന് യോഗം വിലയിരുത്തി.
No comments:
Post a Comment