ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Sunday, December 23, 2012

മഅ്ദനിയെ ഒരു ദിവസമെങ്കിലും പുറത്തുവിടുമോ -വി.എസ്

മഅ്ദനിയെ ഒരു ദിവസമെങ്കിലും പുറത്തുവിടുമോ 

-വി.എസ്

തിരുവനന്തപുരം: വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് മുസ്ലിം വിശേഷദിവസം കുടുംബത്തോടൊപ്പം കഴിയാന്‍ ഒരു ദിവസത്തേക്കെങ്കിലും പുറത്തുവിടുമോയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇന്ത്യന്‍ പൗരന്മാര്‍ക്കില്ലാത്ത ഇളവ് ഇറ്റാലിയന്‍ പട്ടാളക്കാര്‍ക്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുന്നതിനുമുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ പട്ടാളക്കാരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ വിടുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീലിനും പോകുന്നില്ല. എന്നാല്‍, വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന മലയാളികള്‍ക്ക് ഈ ഇളവ് ലഭിക്കുന്നില്ല. മഅ്ദനി ഒമ്പത് വര്‍ഷം വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞു. ഒരൊറ്റ മുസ്ലിം വിശേഷദിവസവും പുറത്തുപോകാന്‍ അനുമതി നല്‍കിയില്ല. വിചാരണ നടത്തി എത്ര വര്‍ഷം വേണമെങ്കിലും ശിക്ഷിക്കട്ടെ.
സര്‍ക്കാറിന്‍െറ ഇരട്ട മുഖമാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ജനങ്ങളോടും പ്രതിപക്ഷത്തോടും ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ്. ചില്ലറ വില്‍പനയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന് പറയുകയും അതിനനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു.
നാലഞ്ച് കേസില്‍ പ്രതിയായ കെ. സുധാകരനെ തൊടുന്നില്ല. എന്നാല്‍, ഇടുക്കിയിലെ മണിയെ ജയിലിലാക്കി. ഒരു കടയില്‍ രണ്ട് കച്ചവടമാണ്. വിവരദോഷം നടത്തി, പാര്‍ട്ടിയെ അവഹേളിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിനാണ് മണിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. ലജ്ജയുടെ കണികയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആഭ്യന്തരമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ച സുധാകരനെതിരെ നടപടിയെടുക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മഅ്ദനിക്ക് ഒരൊറ്റ ദിവസംപോലും പരോള്‍ നല്‍കാത്തത് സൂചിപ്പിച്ച് സര്‍ക്കാറിന്‍േറത് ഇരട്ടത്താപ്പാണെന്ന് സഭക്കുപുറത്തും വി.എസ് ആവര്‍ത്തിച്ചു.

No comments:

Post a Comment