ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Sunday, December 23, 2012

മ അദനിയുടെ ഇരു വൃക്കകളും തകരാറില്‍ നില ആശങ്കാജനകം

മഅദനിയുടെ ഇരു വൃക്കകളും തകരാറില്‍ നില ആശങ്കാജനകം 
പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ (ബാംഗ്ളൂര്‍): ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ വിചാരണത്തടവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനില ആശങ്കാജനകം. അടിയന്തരമായി വിദഗ്ധ ചികില്‍സ ലഭിച്ചില്ലെങ്കില്‍ മഅ്ദനി അത്യാസന്നനിലയിലേക്കു നീങ്ങും. പോലിസിന്റെ പ്രത്യേക അനുമതി പ്രകാരം തേജസ് പ്രതിനിധി ശനിയാഴ്ച ജയിലില്‍ സന്ദര്‍ശിച്ചപ്പോഴാണ് രോഗങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയ വിവരം മഅ്ദനി പങ്കുവച്ചത്. 

ഹൃദ്രോഗബാധയെത്തുടര്‍ന്ന് നേരത്തെ മൂന്നു തവണ ആന്‍ജിയോഗ്രാം പരിശോധനയ്ക്കു വിധേയനായ മഅ്ദനിക്ക് കഴിഞ്ഞ 20 ദിവസത്തിനിടെ നിരവധി തവണ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളുണ്ടായി. ശ്വാസതടസ്സം പതിവായിരിക്കുകയാണ്. വിവരം ജയില്‍ അധികൃതരെ അറിയിച്ചിട്ടും ചികില്‍സയൊന്നും ലഭിച്ചിട്ടില്ല. 

ഒമ്പതു മാസം മുമ്പ് വിക്ടോറിയ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വൃക്കകള്‍ക്ക് തകരാറു സംഭവിക്കുന്നതിന്റെ സൂചനകള്‍ കണ്െടത്തിയിരുന്നു. തുടര്‍ചികില്‍സയുടെ അഭാവത്തില്‍ വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചതിനാല്‍ കണ്‍പോളകളിലും കാലിലും മറ്റും നീരു വന്നു ചീര്‍ത്തിരിക്കുകയാണ്. ദിനംപ്രതി 20 രൂപ വിലയുള്ള രണ്ടു ഗുളികകളും 45 പോയിന്റ് ഇന്‍സുലിനും ഉപയോഗിച്ചിട്ടും പ്രമേഹത്തിന്റെ തോത് 500നു മുകളില്‍ തുടരുന്നത് വൃക്കകളുടെ തകരാറു മൂലമാണെന്ന് മഅ്ദനി പറഞ്ഞു. 

ശരീരത്തിന്റെ ഇടതുഭാഗം ഏറക്കുറേ തളര്‍ന്ന അവസ്ഥയിലാണ്. ഇടതുകാലിന്റെ സ്പര്‍ശനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. മുറിച്ചുമാറ്റിയ വലതുകാലിന്റെ അവശിഷ്ട ഭാഗങ്ങളില്‍ പഴുപ്പും നീര്‍ക്കെട്ടും കാരണം വേദന അസഹ്യമാണ്. വീല്‍ചെയറില്‍ ഇരിക്കുമ്പോള്‍ ബാലന്‍സ് തെറ്റി വീഴാതിരിക്കാന്‍ വേണ്ടി മാത്രമാണ് കൃത്രിമകാല്‍ ഉപയോഗിക്കുന്നത്. നില്‍ക്കുമ്പോഴും നടക്കുമ്പോഴും വെപ്പുകാല്‍ ഉപയോഗിക്കാനാവാത്തതിനാല്‍ ടോയ്ലറ്റിലിരിക്കാന്‍ പോലും ഇപ്പോള്‍ പരസഹായം വേണം. 

ഇടതുകണ്ണിന്റെ കാഴ്ച 90 ശതമാനം നഷ്ടപ്പെട്ടു. ശക്തി കൂടിയ കണ്ണട ഉപയോഗിച്ചിട്ടും ഫലമില്ല. ഇടതുകണ്ണിനെ ബന്ധിപ്പിക്കുന്ന നാഡീവ്യൂഹങ്ങള്‍ക്ക് കേടുള്ളതായി ഒന്നര വര്‍ഷം മുമ്പ് ബാംഗ്ളൂര്‍ കെ.ഐ.ഡി ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ആറു മാസത്തിനകം ലേസര്‍ ചികില്‍സ നടത്തിയില്ലെങ്കില്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുമെന്ന റിപോര്‍ട്ട് അടുത്ത കാലത്താണ് പുറത്തുവന്നത്. മൂന്നു മാസം ഇടവിട്ട് കണ്ണിനു വിദഗ്ധ ചികില്‍സ വേണമെന്ന കെ.ഐ.ഡി ആശുപത്രി സൂപ്രണ്ടിന്റെ നിര്‍ദേശവും ജയില്‍ അധികൃതര്‍ അട്ടിമറിച്ചു. 

ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനു പിന്നാലെ വലതുകണ്ണിനും വേദനയും മങ്ങലും ആരംഭിച്ചിട്ടുണ്ട്. ഇതു കാരണം പത്രവായന നിര്‍ത്തി. വേദന അവഗണിച്ചാണ് ഖുര്‍ആന്‍ പാരായണം നടത്തുന്നത്. 

ജയിലില്‍ തനിക്ക് മതിയായ ചികില്‍സ ലഭിക്കുന്നതായി കര്‍ണാടക ആഭ്യന്തര സെക്രട്ടറി കേരള സര്‍ക്കാരിനെ കഴിഞ്ഞ ദിവസം അറിയിച്ചത് ശുദ്ധ കളവാണെന്ന് മഅ്ദനി പറഞ്ഞു. കഴിഞ്ഞ 18 മാസത്തിനിടെ രണ്ടു തവണ പ്രമേഹനിര്‍ണയത്തിനുള്ള രക്തപരിശോധന മാത്രമാണ് ജയിലില്‍ നിന്നു ചെയ്തത്. കൂടിയ ഡോസില്‍ ഇന്‍സുലിന്‍ കുത്തിവച്ച ശേഷം രക്തം പരിശോധിച്ചു പ്രമേഹത്തിന്റെ തോത് കുറവാണെന്ന് കോടതിയില്‍ വരുത്തിത്തീര്‍ക്കുകയാണ് ജയില്‍ അധികൃതര്‍ ചെയ്തത്. 

രോഗികളായ വിചാരണത്തടവുകാരുടെ തൂക്കം കുറയുന്നുണ്േടാ എന്നു പ്രത്യേകം ഉറപ്പുവരുത്തണമെന്നാണ് ജയില്‍ ചട്ടം. എന്നാല്‍, ജയിലിലടക്കുമ്പോള്‍ തൂക്കം പരിശോധിച്ചതില്‍പ്പിന്നെ മഅ്ദനിയുടെ തൂക്കം ജയിലില്‍ പരിശോധിച്ചിട്ടേയില്ല. രണ്ടര വര്‍ഷത്തിനിടെ ശരീരഭാരം ഗണ്യമായി കുറഞ്ഞതും രോഗങ്ങള്‍ കൂടിയതും ജയില്‍രേഖകളില്‍ ഇടം നേടാതിരിക്കാനും ജാമ്യത്തിനു തടയിടാനുമാണ് ഇത്തരം പരിശോധനകള്‍ നടത്താതിരിക്കുന്നത്.

ജയിലില്‍ സന്ദര്‍ശകരോട് സംസാരിക്കുന്നത് തനിക്ക് അസുഖമില്ലെന്നതിനു തെളിവായി ജയില്‍ അധികൃതര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്െടന്ന് മഅ്ദനി പറഞ്ഞു. അവശതകള്‍ മറച്ചുവച്ചു സന്ദര്‍ശകരോട് സംസാരിക്കുന്നത് ജയിലില്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാനാണ്. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബും തേജസ് പ്രതിനിധിക്കൊപ്പമുണ്ടായിരുന്നു.

No comments:

Post a Comment