ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Sunday, December 23, 2012

മഅദനിക്ക് ചികിത്സ ലഭ്യമാക്കണം- സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി

മഅദനിക്ക് ചികിത്സ ലഭ്യമാക്കണം- സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി


ആലപ്പുഴ:ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന മഅദനിയോട് മാനുഷിക പരിഗണന മുന്‍നിര്‍ത്തി നീതി കാണിക്കണമെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. ശാരീരികമായ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ വലയ്ക്കുകയാണ്. മാനുഷിക പരിഗണന മുന്‍നിര്‍ത്തി വിദഗ്ധ ചികിത്സ ലഭിക്കണമെന്നത് രോഗാതുരനായഒരുവ്യക്തിയുടെ അവകാശമാണ്- അദ്ദേഹം പറഞ്ഞു.

ആരോഗ്യനില തീര്‍ത്തും മോശമായ അദ്ദേഹത്തിന് ബലമായി ഹസ്തദാനത്തിനുപോലും കഴിയുന്നില്ല എന്ന് അറിയാന്‍ കഴിയുന്നത് വേദനാജനകമാണ്. വിദഗ്ധ ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.

കടല്‍ക്കൊലപാതകത്തില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ജയിലിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ ഉപാധികളോടെ ഹോട്ടലില്‍ താമസിക്കാന്‍ സൗകര്യമൊരുക്കി. ക്രിസ്മസ് ആഘോഷിക്കാന്‍ അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഇതുകൂടി പരിഗണിച്ച് അത്യാധുനിക ചികിത്സാസൗകര്യമുള്ള ആശുപത്രിയില്‍ മഅദനിക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്നും സ്വാമി പറഞ്ഞു.

No comments:

Post a Comment