ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Sunday, December 23, 2012

നിരപരാധികളായ വിചാരണത്തടവുകാരെവിട്ടയക്കണം -ഐ.എസ്.എം


നിരപരാധികളായ 

വിചാരണത്തടവുകാരെവിട്ടയക്കണം -

ഐ.എസ്.എം


ഭരണകൂടവും ജുഡീഷ്യറിയും അനീതിക്ക് കൂട്ടുനില്‍ക്കരുത്
പാലക്കാട്: രാജ്യത്തെ വിവിധ ജയിലുകളില്‍ അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ട നിരപരാധികളായ ചെറുപ്പക്കാരെ വിട്ടയക്കാന്‍ നടപടിയുണ്ടാവണമെന്ന് ഐ.എസ്.എം കേരള യുവജന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ദലിതര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും രാജ്യത്തെ മുസ്ലിം പൗരന്മാര്‍ക്കും നേരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ന്നിട്ടും ഭരണകൂടങ്ങളും ജുഡീഷ്യറിയും കുറ്റകരമായ നിസ്സംഗതയാണ് പ്രകടിപ്പിക്കുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി.

രാജ്യത്തെ എല്ലാ വിഭാഗം പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട ജുഡീഷ്യറിയും ഭരണകൂടവും അനീതിക്ക് കൂട്ടുനില്‍ക്കുന്നത് രാജ്യത്ത് കടുത്ത അരക്ഷിതാവസ്ഥക്ക് വഴിവെക്കും. കുറ്റം തെളിയിക്കപ്പെടാതെ വര്‍ഷങ്ങളോളം ജയിലുകളില്‍ പീഡിപ്പിക്കപ്പെടുന്ന മുസ്ലിം ചെറുപ്പക്കാര്‍ക്ക് ജാമ്യം നിഷേധിക്കുക വഴി ജുഡീഷ്യറി ഭരണകൂട ഭീകരതക്ക് നിയമ പരിരക്ഷ നല്‍കുകയാണ്. കുറ്റം തെളിയിക്കപ്പെടാതെ വര്‍ഷങ്ങളോളമായി വിവിധ ജയിലുകളില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയടക്കമുള്ള മുസ്ലിം വിചാരണത്തടവുകാര്‍ക്ക് ജാമ്യം നിഷേധിക്കുകയും ആയിരങ്ങളെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ ഭരണകൂട ഭീകരതയുടെ പ്രതിരൂപമെന്ന് ലോകം വിശ്വസിക്കുന്ന നരേന്ദ്രമോഡി സംസ്ഥാന മുഖ്യമന്ത്രിയായി തുടരുകയും ചെയ്യുന്നുവെന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഇരട്ട മുഖമാണ് വ്യക്തമാക്കുന്നത്.

രാജ്യത്തെ മുസ്ലിംകള്‍ക്ക് പ്രതീക്ഷ നഷ്ടമാകുംവിധമാണ് രണ്ടാം യു.പി.എ സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങള്‍. മദ്യത്തിന് സെസ്സ് ഏര്‍പ്പെടുത്തിയുള്ള ക്ഷേമപദ്ധതികള്‍ നടപ്പാക്കാനുള്ള കേരള സര്‍ക്കാറിന്‍െറ യുവജനനയം സംസ്ഥാനത്തെ യുവാക്കളെ അവഹേളിക്കുന്നതാണെന്നും സമ്മേളനം കുറ്റപ്പെടുത്തി. കെ. എന്‍.എം സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് മുജീബുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. അബ്ദുല്‍ ജലീല്‍, സി.എ. സഈദ് ഫാറൂഖി, കെ.പി. സകരിയ്യ, അഡ്വ. എം. മൊയ്തീന്‍കുട്ടി, ശുക്കൂര്‍ കോണിക്കല്‍, തന്‍സീല്‍ വടകര എന്നിവര്‍ സംസാരിച്ചു. സന്നദ്ധ സേവക സംഗമം കെ. എന്‍. എം സംസ്ഥാന സെക്രട്ടറി പി.ടി. വീരാന്‍കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്തു. എ.വി. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി. അബ്ദുല്ലത്തീഫ് മാസ്റ്റര്‍, ഹമീദലി അരൂര്‍, ടി.പി. ഹുസൈന്‍കോയ, ഹംസ സുല്ലമി മൂത്തേടം, നജ്മുദ്ദീന്‍ ഒതായി, ഹക്കീം പറളി എന്നിവര്‍ സംസാരിച്ചു. ആദര്‍ശ പാഠശാല ശൈഖ് അബ്ദുഷഹീദ് ദ്രിയു (ആസ്ത്രേലിയ) ഉദ്ഘാടനം ചെയ്തു. എ. അബ്ദുല്‍ അസീസ് മദനി അധ്യക്ഷത വഹിച്ചു. പി.കെ. മൊയ്തീന്‍ സുല്ലമി, പി.ടി. അബ്ദുല്‍അസീസ് സുല്ലമി, ഹാഫിളുര്‍റഹ്മാന്‍ പുത്തൂര്‍, അലി മദനി മൊറയൂര്‍, ഷാഹിദ് മുസ്ലീം ഫാറൂഖി, ജലീല്‍ മാമാങ്കര,ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ബശീര്‍ പട്ടേല്‍ത്താഴം, കെ.എ അബ്ദുല്‍ ഹസീബ് മദനി, സാബിക് പുല്ലൂര്‍, റാഫി പേരാമ്പ്ര, ജൗഹര്‍ അയനിക്കോട് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഡോ. സലീം ചെര്‍പുളശ്ശേരി അധ്യക്ഷത വഹിച്ചു.

No comments:

Post a Comment