ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Sunday, December 23, 2012

മഅദനിയോടുള്ള നീതിനിഷേധം നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കം-എം.പി വീരേന്ദ്രകുമാര്‍

മഅദനിയോടുള്ള നീതിനിഷേധം നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കം-എം.പി വീരേന്ദ്രകുമാര്‍

മലപ്പുറം:പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅദനിയോടുള്ള നീതിനിഷേധം രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയ്ക്ക് കളങ്കമാണെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. പഞ്ചായത്ത്-മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ക്കായി സോഷ്യലിസ്റ്റ് ജനത മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മഅദനി ഏറെക്കാലമായി വിചാരണത്തടവുകാരനായി കഴിയുന്നു. ആദ്യം കോയമ്പത്തൂര്‍ ജയിലില്‍ വര്‍ഷങ്ങളോളം കിടന്നു. എല്ലാംകഴിഞ്ഞ് ഒടുവില്‍ കോടതി പറഞ്ഞു, മഅദനി കുറ്റം ചെയ്തിട്ടില്ലെന്ന്. ഇപ്പോള്‍ ബാംഗ്ലൂര്‍ ജയിലില്‍. ഇതുവരെ വിചാരണപോലും തുടങ്ങിയിട്ടില്ല. നീതിനിഷേധത്തിന്റെ തടവില്‍ തകര്‍ന്ന അവസ്ഥയിലാണയാള്‍. ഒരു മനുഷ്യനെ എത്രകാലമാണിങ്ങനെ ജയിലില്‍ കിടത്തുന്നത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ശിക്ഷിക്കണം. കോയമ്പത്തൂര്‍ കേസില്‍ ആരോപിക്കപ്പെടുന്ന കുറ്റത്തിനുള്ളതിനേക്കാള്‍ ശിക്ഷ മഅദനി അനുഭവിക്കേണ്ടി വരുമ്പോള്‍ എവിടെ നമ്മുടെ നീതിബോധം, എവിടെ ധാര്‍മ്മികത- വീരേന്ദ്രകുമാര്‍ പറഞ്ഞു.

മഅദനിയുടെ വിഷയത്തില്‍ കോടതി ഒരു സമീപനം സ്വീകരിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് മാറുകയാണിപ്പോള്‍. വിഭവങ്ങള്‍ കോര്‍പ്പറേറ്റുകള്‍ കൈയടക്കുന്നു. കര്‍ഷകനും അവന്റെ പ്രശ്‌നങ്ങളും ദേശീയപാത വികസനവും ചില്ലറ വില്‍പ്പന രംഗത്തെ വിദേശനിക്ഷേപവുമുള്‍പ്പെടെ ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒളിക്കുകയാണ്. ജനകീയ പ്രശ്‌നങ്ങളെ സമീപിക്കുന്നതില്‍ സോഷ്യലിസ്റ്റ് ജനതയ്ക്ക് അതിന്‍േറതായ നിലപാടുകളുണ്ട്. ഞങ്ങളുയര്‍ത്തുന്ന ആശയങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്-വീരേന്ദ്രകുമാര്‍ പറഞ്ഞു.

കേരകര്‍ഷകന്റെ രക്ഷയ്ക്കായി പാംഓയില്‍ ഇറക്കുമതി നിരോധിക്കണമെന്നും നീര ഉത്പ്പാദനത്തിന് കര്‍ഷകന് അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് ജനവരി രണ്ടിന് ജില്ലാ കേന്ദ്രങ്ങളില്‍ പാര്‍ട്ടി സത്യാഗ്രഹം നടത്തുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ചടങ്ങില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ അധ്യക്ഷത വഹിച്ചു.

No comments:

Post a Comment