ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Thursday, June 16, 2011

പ്രാസ്ഥാനിക വാര്‍ത്തകള്‍

മഅദനിക്ക് ചികിത്സ ലഭ്യമാക്കണം

തിരൂരങ്ങാടി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ നടപടി വേണമെന്ന് പി.ഡി.പി. മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.കെ. സുല്‍ഫിക്കര്‍, വി.പി. സലാം, സിദ്ദിഖ് മൂന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.


നിലപാട് ആശങ്കാജനകം
പുറത്തൂര്‍: അബ്ദുന്നാസര്‍ മഅദനി നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളുടെ നിലപാട് ആശങ്കാജനകമാണെന്ന് പി.ഡി.പി പുറത്തൂര്‍, മംഗലം സംയുക്ത പഞ്ചായത്ത് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. അജ്മല്‍ മുട്ടന്നൂര്‍ അധ്യക്ഷതവഹിച്ചു.
 
ബഹുജന പ്രക്ഷോഭം നടത്തും- പി.ഡി.പി


തിരൂരങ്ങാടി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനിക്ക് നീതി ലഭ്യമാക്കുന്നതിന് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പി.ഡി.പി. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

രാഷ്ട്രീയ വിരോധം മുന്‍നിര്‍ത്തി വിഷയത്തില്‍ കേരളത്തിലെ മത-രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കാന്‍ മടിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എം.എ. റസാഖ് ഹാജി അധ്യക്ഷനായി. വേലായുധന്‍ വെന്നിയൂര്‍, സക്കീര്‍ പരപ്പനങ്ങാടി, ഉസ്മാന്‍ കാച്ചടി, ജലീല്‍ ആങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

മഅദനിക്ക് നീതി ലഭ്യമാക്കണം


തിരൂരങ്ങാടി:പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പി.ഡി.പി കക്കാട് ടൗണ്‍ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ഷഫീഖ് പാലൂക്ക്, ഉസ്മാന്‍ കാച്ചടി, സാബിത്ത് കക്കാട് എന്നിവര്‍ പ്രസംഗിച്ചു.
 
മഅദനി: കേന്ദ്ര-കേരള സര്‍ക്കാറുകള്‍ ഇടപെടണം -പി.ഡി.പി

കാസര്‍കോട്: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ നീണ്ടുപോകുന്ന ജയില്‍വാസത്തിന്റെ കാര്യത്തിലും അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും കേരള-കേന്ദ്രസര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്ന് പി.ഡി.പി കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഐ.എസ്. സക്കീര്‍ഹുസൈന്‍ അധ്യക്ഷത വഹിച്ചു.ഉബൈദ് മുട്ടുന്തല, മുഹമ്മദ് ബള്ളൂര്‍, ഖാലിദ് ബംബ്രാണ, അബ്ദുറഹ്മാന്‍ തെരുവത്ത്, സാദിഖ് മുളിയടുക്ക, ഹസൈനാര്‍ ചട്ടഞ്ചാല്‍, ഖാദര്‍ നായന്മാര്‍മൂല, കെ.എന്‍. മുഹമ്മദ് തൃക്കരിപ്പൂര്‍, മൊയ്തീന്‍ ബാവ തങ്ങള്‍, റഷീദ് ബേക്കല്‍, ഹനീഫ പാണലം, ശാഫി കളനാട് എന്നിവര്‍ സംസാരിച്ചു. യൂനുസ് തളങ്കര സ്വാഗതവും ഇസ്ഹാഖ് കന്തല്‍ നന്ദിയും പറഞ്ഞു.


കുടിവെള്ളക്ഷാമം പരിഹരിക്കണം പി.ഡി.പി കണ്‍വെന്‍ഷന്‍

വളാഞ്ചേരി: പി.ഡി.പി കോട്ടയ്ക്കല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ കായല്‍മഠത്തില്‍ മുഹമ്മദ് കുഞ്ഞിപ്പയുടെ അധ്യക്ഷതയില്‍ നടന്നു. ശശി പൂവന്‍ചിന, ഹംസ കാവുംപുറം, സമീര്‍, സി. സിദ്ദീഖ്, നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. വളാഞ്ചേരി പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
 
നഗരസഭാ കൗണ്‍സില്‍ പിരിച്ചുവിടണം -പി.ഡി.പി.


കായംകുളം: കായംകുളം നഗരത്തിലെ മാലിന്യങ്ങള്‍ മൂന്നുമാസമായി നീക്കം ചെയ്യാന്‍ കഴിയാത്ത നഗരസഭാ കൗണ്‍സില്‍ പിരിച്ചുവിട്ട് ബദല്‍സംവിധാനം ഏര്‍പ്പെടുത്തണമെന്ന് പി.ഡി.പി.നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

സ്വാര്‍ത്ഥതാത്പര്യ സംരക്ഷണത്തിനുള്ള ഉപാധി മാത്രമായാണ് കൗണ്‍സിലര്‍മാര്‍ ഭരണത്തെ കാണുന്നത്. കെ.മോഹന്‍ അധ്യക്ഷത വഹിച്ചു.
 
മദനിക്ക് നീതി ലഭ്യമാക്കണം -പി.ഡി.പി


തിരൂരങ്ങാടി: മനുഷ്യാവകാശ ലംഘനത്തിന് ഇരയായി ജയിലില്‍ കഴിയുന്ന അബ്ദുള്‍നാസര്‍ മദനിക്ക് നീതിലഭിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പി.ഡി.പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ മത-രാഷ്ട്രീയ നേതാക്കന്മാര്‍ മൗനംപാലിക്കുന്നതിനെ യോഗം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് എം.എ.റസാഖ് ഹാജി അധ്യക്ഷതവഹിച്ചു. വേലായുധന്‍ വെന്നിയൂര്‍, സക്കീര്‍ പരപ്പനങ്ങാടി, ഇബ്രാഹിം തിരൂരങ്ങാടി, ഉസ്മാന്‍ കാച്ചടി എന്നിവര്‍ പ്രസംഗിച്ചു.
 
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണം : പി.ഡി.പി.


നെടുങ്കണ്ടം: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്ന് പി.ഡി.പി. ഉടുമ്പന്‍ചോല നിയോജകമണ്ഡലം കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി നെജീബ് കളരിക്കല്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സി.ഇ. നാസര്‍ അധ്യക്ഷനായിരുന്നു. യൂനസ് കിഴക്കയില്‍, നാസര്‍ പട്ടാളം, ടി.എ. മുഹമ്മദ് സാലി, മുഹമ്മദ് റാഫി, ഹലീല്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment