മഅദനിക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനം രാജ്യത്തെ അസ്ഥിരപ്പെടുത്തും : ഭാസുരേന്ദ്ര ബാബു
കൊച്ചി : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനം ന്യൂനപക്ഷങ്ങളിലുണ്ടാക്കുന്ന ആശങ്ക രാജ്യത്തെ അസ്ഥിരപ്പെടുത്തുകയും മത സാഹോദര്യത്തിനു തടസ്സമാവുകയും ചെയ്യുമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അഭിപ്രായപ്പെട്ടു. അബ്ദുല്‍ നാസ്സര്‍ മഅദനിയോടുള്ള നീതി നിഷേധത്തില്‍ പ്രതിഷേധിച്ചു മുസ്ലിം സംയുക്ത വേദി മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിക്ക് ശേഷം നടന്ന പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസീമാനന്ദയെ പോലുള്ളവര്‍ക്ക് നിയമത്തിന്റെ എല്ലാ പരിരക്ഷയും ലഭിക്കുകയും മഅദനിക്ക് അത് നിഷേധിക്കുകയും ചെയ്യുന്നത് വരും കാലങ്ങളില്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. അത് രാജ്യത്തിന്‍റെ മതേതരത്വത്തെ തകര്‍ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
No comments:
Post a Comment