ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Thursday, June 16, 2011

മഅദനിക്ക് നീതി ലഭിക്കാന്‍ മൂവാറ്റുപുഴയില്‍ ഉജ്ജ്വല റാലി

മഅദനിക്ക് നീതി ലഭിക്കാന്‍ മൂവാറ്റുപുഴയില്‍ ഉജ്ജ്വല റാലി

മൂവാറ്റുപുഴ: ബാംഗ്ലൂര്‍ കേസ്സില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന അബ്ദുള്‍നാസര്‍ മഅദനിക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംയുക്തവേദിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല റാലി നടന്നു. സെന്‍ട്രല്‍ ജുമാമസ്ജിദിനു മുന്നില്‍ നിന്നു തുടങ്ങിയ റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം പി.കെ. സുലൈമാന്‍ മൗലവി, പേട്ട ജുമാമസ്ജിദ് ഇമാം അഷ്‌റഫ് മൗലവി, അഞ്ചല്‍പ്പെട്ടി ജുമാമസ്ജിദ് ഇമാം അബ്ദുള്‍കരീം റഷാദി, സംയുക്തവേദി ചെയര്‍മാന്‍ കാഞ്ഞാര്‍ അബ്ദുള്‍ റസാഖ് മൗലവി, സംസ്ഥാന സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുള്‍സലിം മൗലവി, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം ടി.എ. മുജീബ് റഹ്മാന്‍, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം സുബൈര്‍ വെട്ടിയാനിക്കല്‍, ഷിഹാബുദ്ദീന്‍ മൗലവി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതിഷേധറാലി മുനിസിപ്പല്‍ ടൗണ്‍ഹാള്‍ മൈതാനിയില്‍ സമാപിച്ചു തുടര്‍ന്ന് നടന്ന സമ്മേളനം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ജെ.എം.എഫ്. സംസ്ഥാന ഭാരവാഹിയുമായ ഭാസുരേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.കാഞ്ഞാര്‍ അബ്ദുള്‍ റസാഖ് മൗലവി അധ്യക്ഷനായി. കേരള മഹല്ല്‍  ഇമാം ഐക്യവേദി സംസ്ഥാന സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, കെ.എ. ഫൈസല്‍ (സോളിഡാരിറ്റി), യഹ്‌യാതങ്ങള്‍ (പി.എഫ്.ഐ.), എം.പി. അബ്ദുള്‍ജബ്ബാര്‍ സഖാഫി (എസ്.വൈ.എസ്.), കെ.പി. മുഹമ്മദ് തൗഫീഖ്മൗലവി (കെ.എം.വൈ.എഫ്.), പി.ജെ. മാനുവല്‍, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം കെ.ഇ. അബ്ദുള്ള, മൈലക്കാട് ഷാ (പി.ഡി.പി.), സ്വാഗത സംഘം ഭാരവാഹികളായ പി.കെ. സുലൈമാന്‍ മൗലവി, അഷറഫ് മൗലവി അല്‍ഖാസിമി, ശിഹാബുദ്ദീന്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.

ഭരണകൂടങ്ങള്‍ മഅദനിക്ക് നീതി നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

No comments:

Post a Comment