എം.എസ്.എഫ് സമരം കണ്ണില്‍ പൊടിയിടാന്‍ - ഐ.എസ്.എഫ്
തിരൂരങ്ങാടി: വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന എം.എസ്.എഫും യൂത്ത്‌ലീഗും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ കാച്ചടി അഭിപ്രായപ്പെട്ടു.
ഐ.എസ്.എഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ഥി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ അംഗീകാരം ഉണ്ടെന്ന് കാണിച്ച് വിദ്യാര്‍ഥികളെ കബളിപ്പിച്ച് ഫീസ് വാങ്ങുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഗഫൂര്‍ തിരൂരങ്ങാടി അധ്യക്ഷനായി. പി.കെ.സാജര്‍, റിയാസ് ചെമ്മാട്, അന്‍വര്‍ സാദത്ത്, കെ.റമീസ് എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment