ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Sunday, October 30, 2011

പി ഡി പി നേതൃ സംഘം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

പി ഡി പി നേതൃ സംഘം  മുഖ്യമന്ത്രിക്ക് നിവേദനം  നല്‍കി


അബ്ദുല്‍ നാസര്‍ മദനിക്ക് നീതി നിഷേതിക്കുന്നതില്‍ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ടു കൊണ്ട് പി ഡി പി നേതൃ സംഘം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ  അദ്ധേഹത്തിന്റെ വസതിയില്‍ ചെന്ന് കണ്ടു നിവേതനം നല്‍കി . പി ഡി പി കേന്ത്ര നേതാക്കളായ സ്വാമി വര്‍ക്കല രാജ് , മുഹമ്മദ്‌ രജീബ് , നിസാര്‍ മേത്തര്‍ , മൈലക്കാട് ശാഹ്, സുബൈര്‍ സബാഹി , അഡ്വ :ഷമീര്‍ പയ്യനങ്ങാടി എന്നീ നേതാക്കളാണ് സംഘത്തില്‍ ഉണ്ടായിരുന്നത് .

Saturday, October 29, 2011

കൊടും ക്രൂരതക്ക് കൂട്ട് നിന്നവര്‍ക്ക് ദൈവം ശിക്ഷ കൊടുത്തു തുടങ്ങിയിരിക്കുന്നു

കൊടും ക്രൂരതക്ക് കൂട്ട് നിന്നവര്‍ക്ക് ദൈവം ശിക്ഷ  കൊടുത്തു തുടങ്ങിയിരിക്കുന്നു.....
പത്തു കൊല്ലം നിരപരാതി ആയിട്ടും കോയമ്പത്തുര്‍ ജയിലിന്റെ കല്‍ തുരുങ്ങുകളില്‍ ജീവിതം ഹോമിക്കപ്പെടേണ്ടി  വന്ന അബ്ദുല്‍ നാസര്‍ മദനി എന്നാ കേരളക്കരയിലെ ഒരു പൊതു പ്രവര്‍ത്തകനെ പത്തു കൊല്ലത്തിനു ശേഷം നാസര്‍ നീ നിരപരാതിയാണ്‌ എന്ന് പറഞ്ഞു കോടതികള്‍ പുറത്തേക്കു തള്ളി വിട്ടപ്പോള്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ട ആ യുവത്വത്തെ ഓര്‍ത്തു മനസ്സാക്ഷി മരിച്ചിട്ടില്ലാതെ കേരളത ജനത ലജ്ജിച്ചു തല താഴ്ത്തി ഇരുന്ന...... മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം  വീണ്ടും അതെ കപട നാടകം കളിച്ചു കര്‍ണ്ണാടക ജയിലേക്ക് കള്ളാ കേസുകള്‍ പടച്ചുണ്ടാക്കി  കൊണ്ട് പോയി ജയിലില്‍ അടക്കുമ്പോള്‍ കൈ  കൊട്ടി പൊട്ടി ചിരിച്ചവരും പിന്നില്‍ നിന്ന് അതിനു ചിരട് വലിച്ചവരും ഇന്ന് അതിന്റെ ഫലം അനുഭവിക്കുകയാണ് ......ഒരു കൊടും ക്രൂരതക്ക് കൂട്ട്  നിന്നതിനു ദൈവം അവര്‍ക്ക് കൊടുക്കുന്ന ശിക്ഷ എന്ന് പറയേണ്ടി വരും ഇതിനെ ......
അബ്ദുല്‍ നാസര്‍ മഅദനി എന്ന മത പണ്ഡിതനെ, സംഘ പരിവാര-മാധ്യമ ഫാഷിസ്ടുകളുടെ കയ്യടി നേടാന്‍ രാജ്യ ദ്രോഹിയെന്നും.. ഭീഗരനെന്നും വിളിച്ചു പറഞ്ഞ ഗണേഷ്‌കുമാര്‍, വാളകത്തെ ഒരു അധ്യാപകനെ അതി ഭീഗരമായി മര്ദി ച്ച കേസില്‍ സംശയത്തിന്റെ നിഴലിലാണ്... “ എന്നെയും എന്റെ കുടുംബത്തെയും കാലങ്ങളായി വെട്ടയാടികൊണ്ടിരിക്കുന്നു, എന്റെ പിതാവിനെ ഇങ്ങിനെ നിരന്തരം വേട്ടയാടുന്നത് സഹിക്കാന്‍ കഴിയില്ല” എന്ന് പറഞ്ഞു മാധ്യമങ്ങള്‍ക്ക് മുന്പിാല്‍ വിങ്ങി പൊട്ടിയ ഗണേശന്‍ നായര്‍ കുറച്ചു കാലം മുന്പ് ‌ നാസര്‍ മഅദനി എന്ന വയോധികന്‍ അതിലും ക്രൂരമായി വെട്ടയാടപ്പെട്ടപ്പോള്‍ അതിനു നേതൃത്വം കൊടുത്തയാളാണ്......
മഅദനിയുടെ അന്നത്തെ അവസ്ഥയും ഒരു സഹായത്തിനു പോലും ആരും ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ അവസ്ഥയും കൂടി ഗണേശന്‍ മനസ്സിലക്കിയിട്ടുണ്ടാവും...... സൃഷ്ടാവ് തന്റെ നീതി നടപ്പിലാക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാന്‍....ആക്രമിക്കപ്പെട്ടവനും തനിക്കുമിടയില്‍ യാതൊരു മറയുമില്ല എന്നാ തന്റെ പ്രഖ്യാപനം സത്യമായി പുലരുന്ന കണ്‍ കുളിര്ക്കുതന്ന കാഴ്ച കാണാന്‍ തുടങ്ങിയിരിക്കുന്നു. !

സൂഫിയ മദനിക്ക്‌ ചില അവിഹിത ബന്ധങ്ങളുണ്ട് എന്ന് ഓരിയിട്ട് വായടക്കും മുന്പേ ഒരഭിസാരികയുമോന്നിച്ചു മേല്‍പറഞ്ഞ ബന്ദത്തിന്റെ പേരില്‍ നാട്ടുകാര്‍ പിടികൂടുമ്പോള്‍ ഉണ്ണിത്താന്‍ എന്ന കോണ്ര്ഗ സ്‌ വായാടി ഓര്‍ട്ടുത്തിണ്ടാവില്ല ദൈവം എന്ന ഒരു ശക്തിയെ കുറിച്ച്......
മദനിയെ പരപ്പന അഗ്രഹാര ജയിലിലെത്തിക്കാന്‍ പിറകില്‍ നിന്ന് ചിരട് വളിച്ച കര്‍ണാടക മുന്‍ മുഖ്യന്‍ യദിയൂരപ്പ യെ മുഖ്യ മന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കി നിന്ദ്യനും ഇളിഭ്യനുമാക്കി അതെ ജയിലില്‍ തന്നെ എത്തിച്ചത്‌ നീതിയുടെ തംബുരാനല്ലാതെ മറ്റാരുമല്ല......അത് പോലെ തന്നെ അദ്ദേഹത്തെ കുടുക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ച കുഞ്ഞാലി കുട്ടി സ്വസ്ഥത നശിച്ചു ഓടിക്കൊണ്ടിരിക്കുന്നതും മര്ദിരത കോടികള്ക്ക് ഹരമുള്ള കാഴ്ച തന്നെ... ...
ഇനിയും അങ്ങിനെ എത്ര പേരുടെ ദയനീയത കാണാനിരിക്കുന്നു....അദ്ദേഹം നേരിട്ട മനുഷ്യാവകാശ ദ്വംസനങ്ങല്ക്കെ തിരെ ഒരു ചെറു വിരല്‍ പോലും അനക്കാന്‍ മുതിരാത്ത മുഖ്യ ധാര മത നേതാക്കന്മാരും അതി വിദൂരമല്ലാത്ത ഭാവിയില്‍ തീര്ച്ചായായും മറുപടി പറയേണ്ടി വരും.....
കേരളക്കരയിലെ ഒരു വലിയ മുസ്ലിം പണ്ഡിതന്‍ ആയിരിക്കെ അദ്ദേഹത്തിന് നേരെ നടക്കുന്ന മനുഷ്യാവകാശ  ലങ്ങനങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന മുസ്ലിം മത പണ്ഡിതന്മാരുടെ നേരെ ഏത് അവസ്ഥയിലാകും അല്ലാഹുവിന്റെ അദാബ് ഇറങ്ങുക എന്ന് കാണേണ്ടി വരുമോ എന്ന് അല്പം ഭയത്തോട്  കൂടി തന്നെ ചിന്തിച്ചു പോകുന്നു ....കാരണം ചിലപ്പോള്‍ മദനിയോളം ഈമന്റെ കരുത്ത് ഇവര്‍ക്ക് ഉണ്ടായി കൊള്ളണം എന്നില്ലല്ലോ  പ്രതി സന്ധികളെ നേരിടാന്‍ ....

മഅദനിയടക്കമുള്ള ആയിരകണക്കിന് പീടിതര്ക്ക് വേണ്ടി മര്ദ്ദിത-പാര്ശ്വി വല്കൃത ജന വിഭാഗങ്ങള്‍ ജാതി മത ഭേദമന്യേ ഒരുമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... ...രാഷ്ട്രീയ തമ്ബുരാക്കന്മാര്‍ക്ക് അവരുടെ അതികാരത്തിന്റെ കസേരകളും പോക്കറ്റിന്റെ കനവും മാത്രമാണ് പ്രാധാന്യം
സത്യത്തിന്റെ നേര്‍ക്ക്‌ വരുന്ന അസത്യത്തിന്റെ കരങ്ങളെ തടുത്തു നിറുത്താന്‍ കെല്‍പ്പുള്ള ഒരു ജനത യുടെ കൈകള്‍ക്ക് കരുത്തു പകരുവാന്‍ ശ്രമിക്കുക ... മദനി മുന്നോട്ടു വെച്ച "അവര്‍ണ്ണന്  അധികാരം പീടിതന് മോചനം" എന്നാ മുദ്രവാക്യതിന്റെ സാക്ഷാല്കാരതിനായി നമുക്ക് പോരാടാം ....... എത്ര മൂടി വെച്ചാലും ശെരി സത്യം ഒരുനാള്‍ പുലരുക തന്നെ ചെയ്യും .. ആ കാലം വിദൂരമല്ല ......സത്യമേ വ ജയതേ ...
ജയ് ഹിന്ദ്‌.....
അവര്‍ണ്ണ  ഐക്യം സിന്ദാബാദ് ....മര്ധിത ഐക്യം സിന്ദാബാദ് 




നിയമ സഭാ മാര്‍ച്ച് വന്‍ വിജയമാക്കാന്‍ സഹകരിച്ച എല്ലാവര്ക്കും ധീര വിപ്ലവാഭിവാദ്യങ്ങള്‍

മദനി നീതിനിശേതതിനെതിരെ നിയമ സഭ ഇടപെടുക എന്നാവശ്യപ്പെട്ടുപി ഡി പി നിയമ സഭ മാര്‍ച്ച് വന്‍ വിജയം 


അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടും പതറാത്ത ചുവടുകളുമായി ....ഫാഷിസ്റ്റു ശക്തികളും ഭരണ കൂടാ ബീകരതയും കൈ കോര്‍ത്ത്‌ കൊണ്ട് തളര്‍ത്താന്‍ ശ്രമിച്ചിട്ടും തളരാത്ത മനസ്സുമായി....... പീഡിത വര്‍ഗ്ഗത്തിന്റെ പടത്തലവന്റെ മോചനത്തിനായി പോരാട്ട വീഥിയില്‍ മര്ധിത സമൂഹം .....
മദനി നീതിനിശേതതിനെതിരെ നിയമ സഭ ഇടപെടുക എന്നാവശ്യപ്പെട്ടു പി ഡി പി നിയമ സഭാ മാര്‍ച്ച്  അക്ബര്‍ അലി ഉത്കാടനംനിര്‍വഹിച്ചു .കോരി ചൊരിയുന്ന മഴയ അവഗണിച്ചു പതിനായിരങ്ങള്‍ പങ്കെടുത്ത മാര്‍ച്ചില്‍ --സാബു കൊട്ടാരക്കര ,കോവളം എം എല്‍ എ ,ജമീല പ്രകാശം ,ഭാ സുരേന്ദ്ര ബാബു , മുഹമ്മദ്‌ രജീബ് കെ ടീ ജലീല്‍ ,നീല ലോഹിത ദാസന്‍ നാടാര്‍ , സുരേന്ദ്രന്‍ പിള്ള തുടങ്ങി പ്രമുകാരായ നേതാക്കള്‍ മാര്‍ച്ചിന അഭി സംബോതന ചെയ്തു സംസാരിച്ചു......ഭരണ വര്‍ഗ്ഗം ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ലാത്ത ഈ ജന പ്രവാഹം കണ്ടു അന്ധാളിച്ചു നില്‍ക്കുന്ന ഭരണ മുഖ്യന്‍ ഉമ്മന്‍ ചാണ്ടിക്ക് ഒരു താക്കീത് നല്‍കി മാര്‍ച്ച്‌ സമധാന പരമായി അവസാനിച്ചു ....
അക്ഷരാര്‍ത്ഥത്തില്‍ തലസ്ഥാന നഗരി നിശ്ചലമായി പീ ഡീ പീ നിയമ സഭാ മാര്‍ച്ച് ,.എന്നിട്ടും കേരളതില ഒരു ചാനലുകാരും വാര്‍ത്താ മാദ്യമങ്ങളും , കണ്ടില്ലാ ... അതോ കണ്ടില്ലാന്നു നടിച്ചതോ? ജനങ്ങള്‍ ഏറ്റെടുത്ത സമരം .അതുകൊണ്ടാവാം ചാനലുകള്‍ ഒരുമിച്ചു അവഗനിച്ചിട്ടും ജന ശ്രദ്ദ പിടിച്ചു പറ്റിയത് ? ഫയ്സ്ബൂക്കിലും , ട്വിട്ടെരിലും ഇത്ര ജന ശ്രദ്ദ ആകര്‍ഷിച്ചതും അതുകൊണ്ടാവാം ... സവര്‍ണ്ണ ഫാഷിസ്ടുകള്‍ക്ക് ഓശാന പാടുന്ന ചാനലുകളെ .....നിങ്ങള്ക്ക് ഞങ്ങളെ അവഗണിക്കാം പക്ഷേ ജന മനസ്സുകളില്‍ നിന്നും പിഴുതെറിയാന്‍ നിങ്ങള്‍ക്ക് കഴിയില്ലെടോ .....നിങ്ങള്‍ കാണാത്ത ആ വാര്‍ത്തകള്‍ കണ്ടു ഒരു ജനത മുഴുവന്‍ പോരാട്ട വീര്യത്തോടെ മര്ധിത ജനതക്കായി , പീഡിത വര്‍ഗ്ഗത്തിന്റെ മോചനത്തിനായി രാനാന്കണത്തിലേക്ക് ഇറങ്ങുകയാണ് .....ഇനിയെങ്കിലും നിങ്ങള്‍ കണ്ണ് തുറക്കു.....സത്യത്തിന്റെ പാതയിലേക്ക് വരൂ .....നീതിക്കായി ശബ്തിക്കു.......അനീതിയുടെയും അസത്യത്തിന്റെയും വക്താക്കല്‍ക്കെതിരെ നിങ്ങളുടെ പേന തുമ്പുകള്‍ ചലിക്കട്ടെ ......
ഒരു പാര്‍ടിയുടെ ചെയര്‍മാനെ വര്‍ഷങ്ങളോളം ജയിലില്‍ അടച്ചു പാര്‍ട്ടിയെ ഇല്ലാതാക്കാം എന്ന് വ്യാമോഹിചിരുന്നവര്‍ക്ക് തെറ്റ് പറ്റി എന്ന് കാലം തെളിയിച്ചിരിക്കുന്നു ...
ഇല്ലാ നിങ്ങള്ക്ക് കഴിയില്ലാ.....ഫാഷിസ്റ്റു -ഭരണകൂട -മാധ്യമ തമ്പുരാക്കന്മാരെ ഈ പോരാട്ട വീഥിയില്‍ നിന്നും ഞങളെ പിന്തിരിപ്പിക്കാന്‍... സത്യം വിജയിക്കുക തന്നെ ചെയ്യും ..സത്യമേ വ ജയതേ ....
ഒരു പാര്‍ടിയുടെ ചെയര്‍മാനെ വര്‍ഷങ്ങളോളം ജയിലില്‍ അടച്ചു പാര്‍ട്ടിയെ ഇല്ലാതാക്കാം എന്ന് വ്യാമോഹിചിരുന്നവര്‍ക്ക് തെറ്റ് പറ്റി എന്ന് കാലം തെളിയിച്ചിരിക്കുന്നു ...ഇല്ലാ നിങ്ങള്ക്ക് കഴിയില്ലാ.....ഫാഷിസ്റ്റു -ഭരണകൂട -മാധ്യമ തമ്പുരാക്കന്മാരെ ഈ പോരാട്ട വീഥിയില്‍ നിന്നും ഞങളെ പിന്തിരിപ്പിക്കാന്‍ .................സത്യം വിജയിക്കുക തന്നെ ചെയ്യും ...
നിയമ സഭാ മാര്‍ച്ച്  വന്‍ വിജയമാക്കാന്‍ സഹകരിച്ച മുഴുവന്‍ സുഹ്ര്തുക്കല്കും ,പ്രവര്‍ത്തകര്‍ക്കും ഒരായിരം ധീര വിപ്ലവാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു .

ഗദ്ദാഫിയെ കൊല്ലാന്‍ നിങ്ങള്ക്ക് കഴിയും പക്ഷെ തോല്‍പ്പിക്കാന്‍ കഴിയില്ല.

ഗദ്ദാഫിയെ  കൊല്ലാന്‍ നിങ്ങള്ക്ക് കഴിയും പക്ഷെ തോല്‍പ്പിക്കാന്‍ കഴിയില്ല...
തന്റെ രാജ്യത്ത് ജോലി ഇല്ലാത്തവന് ശംബളം കൊടുത്ത ആദ്യത്തെ ഭരണാധികാരി ..രാജ്യത്ത് അവകാശങ്ങളില്‍ സ്ത്രീക്കിം പുരുഷനും തുല്യത നല്‍കി .സൌജന്യ വെള്ളം, വൈദ്യതി, വിദ്യാഭ്യാസം ..കൂരകള്‍ പൊളിച്ച് മനുഷ്യവാസയോഗ്യമായ വീടുകള്‍ നിര്‍മിച്ചു..ചികിത്സ രാജ്യത്തിന്‍റെ അകത്തും പുറത്തും സൌജന്യമാക്കി..തന്റെ ജനതക്ക് രാജ്യത്തിനകത്തും പുറത്തും ആദരവും ബഹുമാനവും നല്‍കിഈജിപ്റ്റ്‌, സുഡാന്‍, മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ യമന്‍ എന്നീ അറബ് രാജ്യങ്ങള്‍ക്ക് സഹായഹസ്തം നീട്ടി.ഇറ്റലി പരസ്യമായി മാപ്പ് പറഞ്ഞ രാജ്യം..ലിബിയയില്‍ കാണുന്ന യാചകര്‍ അവിടെ താമസിക്കുന്ന അറബ് രാജ്യക്കാരാണ്.ഓരോ ലിബിയന്‍ പൌരന്റെ പേരിലും മുപ്പതിനായിരം ദിനാറിന്റെ ബാങ്ക് അക്കൗണ്ട്‌ നല്‍കി..ദുര്‍ബലര്‍ക്കും അവരുടെ സഹായികള്‍ക്കും സൌജന്യമായി ശമ്പളം നല്‍കി..മദ്യം ആദ്യമേ നിരോധിച്ചു..കൈക്കൂലി നിരോധിച്ചു..ബാങ്കുകള്‍ പലിശ ഇടപാട് നടത്തുന്നില്ല..
രാജ്യത്തിനക
ത്തു ലാന്ഡ് ലൈന്‍ ടെലിഫോണ്‍ വിളി സൌജന്യം ..
പെട്രോളിന് വെള്ളത്തിന്റെ വില പോലും ഇല്ല..അവശ്യ ഭക്ഷണ സാധനങ്ങളുടെ വില കൂട്ടാന്‍ അനുവദിച്ചില്ല..ബ്രിടീഷുകാരെയും അമേരിക്കക്കാരെയും തന്റെ രാജ്യത്തുനിന്നും പുറത്താക്കി.തന്റെ ആഫ്രിക്കന്‍ അറബ് വസ്ത്ര വിധാനങ്ങളില്‍ അഭിമാനം കൊണ്ടു.വിദേശത്ത് പഠിക്കാന്‍ ഓരോ വിദ്യാര്തിക്കും മുന്നൂറു യൂറോയും സൌജന്യ ചിലവുകളും..ജനങ്ങള്‍ക്ക്‌ ഒരുവിധ നികുതിയും ഇല്ല..രാജ്യത്തിന് കടം ഇല്ല..സര്‍വകലാശാല ബിരുദം നേടിയാല്‍ ഒരാള്‍ക് ജോലിയില്ലെങ്ങിലും ശമ്പളം..ലിബിയയിലെ രെജിസ്ടര്‍ ചെയ്ത ഓരോ കുടുംബത്തിനും മുന്നൂറു യൂറോ പ്രതിമാസം സൌജന്യം..ഒരാള്‍ വിവാഹം ചെയ്യുമ്പോള്‍ നൂറ്റിഅമ്പതു ചതുരശ്ര മീറ്റര്‍ ഭൂമി അല്ലെങ്ങില്‍ ഒരു വീട് സൌജന്യം.പിന്നെ എന്തിനു അവര്‍ വിപ്ലവം നയിച്ചു???പിന്നെ എന്തിനു അവര്‍ അദ്ധേഹത്തെ കൊന്നു????ഇതിലും മെച്ചപ്പെട്ട അവസ്ഥ അവര്‍ സ്വപ്നം കാണുന്നുവോ???

പറയാന്‍ വാക്കുകളില്ല ചരിത്രത്തില്‍ സമാനതകളില്ലാത്ത മഹാ ക്രൂരത , സ്വന്തം രാജ്യത്തെ ഇത്രയധികം ആവേശത്തോടെ സ്നേഹിച്ച
മറ്റൊരു ഭരണാധികാരിയും ഉണ്ടാവില്ല , ആവേശത്തോടെ ലിബിയന്‍ റോഡിലൂടെ തുറന്ന വാഹനത്തില്‍ കൈകളുയര്‍ ത്തി അത്യാവേശത്തോടെ മണിക്കൂറുകള്‍ സഞ്ചരിക്കുന്ന ഈ നേതാവ്
ഒരു ഏകാധിപതി എന്ന് പറഞ്ഞാല്‍ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല .പതിനായിരക്കണക്കിനു വരുന്ന ലിബിയന്‍ ജനതയോട് പ്രസങ്ങിക്കുന്ന വീഡിയോ കണ്ടാല്‍ അത്ഭുതപ്പെടും നമ്മള്‍ എത്രമാത്രം ജനങ്ങള്‍ ഗധാഫിയെ
സ്നേഹിക്കുന്നു എന്നോര്‍ത്ത് ,ഒറ്റ മാധ്യമങ്ങള്‍ പോലും ഗധാഫി അനുകൂലികളുടെ റിപ്പോര്‍ട്ടുകള്‍ നല്‍കാതെ ഗധാഫിയോടു മഹാ ക്രൂരത ചെയ്തു സാമ്രാജ്യത്വ ഭീരുക്കളുടെ ആക്രമണത്തിന് വഴിയൊരുക്കി ,സത്യം പുറത്തു കൊണ്ട് വരാനുള്ള മാധ്യമങ്ങളുടെ ധര്‍മ ത്തിന്
എതിരായി അവര്‍ സാമ്രാജ്യത്വത്തിന്റെ ഒറ്റു കാരായി പ്രവര്‍ത്തിച്ചു.

പാര്‍ട്ടി A 500 വോട്ട്, പാര്‍ട്ടി B 400 വോട്ട് ,പാര്‍ട്ടി C 300 വോട്ട് , പാര്‍ട്ടി D 200 വോട്ട് .
അപ്പോള്‍ വിജയിച്ച ആള്‍ 500 വോട്ട് “A “നമ്മളെ ഭരിക്കുന്നു .പക്ഷെ 400+300+200 =900 ആളുകള്‍ക്ക് വേണ്ടാത്ത A ,
500 വോട്ടുകളുടെ പൂരിപക്ഷമുള്ള A ആള്‍ നമ്മളെ ഭരിക്കുന്നു , യഥാര്‍ത്ഥത്തില്‍ പൂരിപക്ഷത്തിനു വേണ്ടാത്ത ഒരാളാണ് ജനാധിപത്യത്തില്‍ ഭരണം നടത്തുന്നത് ....
ഗധാഫിയുടെ ഈ സിദ്ധാന്തം എത്ര ശരിയാണ് ...ഗധാഫിയെ
അതിക്രൂരമായി കൊന്നവര്‍ക്ക് പോലും അയാള്‍ എന്ത് തെറ്റ് ചെയ്തു എന്ന് പറയാന്‍ കഴിയുന്നില്ല - ഒരു വെറും വാക്ക് ""എകാതിപതി "" പക്ഷെ ജനാധിപത്യ നേതാവിനെക്കാള്‍ എത്രയോ മടങ്ങ്‌ ഉന്നതനായിരുന്നു ഗധാഫി ...ഞാന്‍ ഒരു കംമ്യൂനിസ്ട്ടല്ല പക്ഷെ അമേരിക്കയെ നിലക്ക് നിര്‍ത്താന്‍ ഞാന്‍ പലപ്പോഴും കമ്മ്യൂനിസ്റ്റ കാറുണ്ട് എന്ന് പറഞ്ഞ ഗധാഫി - സാമ്രാജ്യത്വത്തിന്റെ കണ്ണിലെ കരടായിരുന്നു എന്നാ ഒറ്റ ക്കരണം കൊണ്ട് മാത്രം ,

അദ്ധേഹത്തെ കൊന്നോടുക്കിയവരെ കാലം നിങ്ങളെ കാത്തിരിക്കുന്നു .... ഗധാഫി മരിക്കില്ല ,.....
കൊല്ലാന്‍ നിങ്ങള്ക്ക് കഴിയും പക്ഷെ തോല്‍പ്പിക്കാന്‍ കഴിയില്ല .ഇല്ല ഗധാഫി മരിക്കില്ല......



കടപ്പാട് : മിറാദ് തളിക്കുളം

Sunday, October 23, 2011

മദനിയെ അറസ്റ്റ് ചെയ്തതെന്തിന്...?????

മദനിയെ അറസ്റ്റ് ചെയ്തതെന്തിന്...?????
തിരുവനന്തപുരം : പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെയാണ് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റ് ചെയ്തതെന്ന മുന്‍ കൊച്ചി പൊലീസ് കമ്മിഷണറുടെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു.

മുകളില്‍ നിന്നുളള പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് 1998 മാര്‍ച്ച് 31ന് അബ്ദുന്നാസര്‍ മദനിയെ അറസ്റ്റ് ചെയ്തതെന്നാണ് അന്ന് മദനിയെ കസ്റ്റഡിയിലെടുത്ത ഡോ. ജേക്കബ് തോമസ് വെളിപ്പെടുത്തുന്നു. പച്ചക...്കുതിര മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ മദനിയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചതാര് എന്ന് തോമസ് വെളിപ്പെടുത്തുന്നില്ല.

അറസ്റ്റ് ചോദ്യം ചെയ്തതിന്റെ പേരില്‍ അന്ന് സ്ഥലം മാറ്റപ്പെട്ട ജേക്കബ് തോമസ് ഇപ്പോള്‍ കെഎസ്എഫ് ഡിസി എം ഡിയാണ്.

കൊച്ചി നെഹ്രു സ്റ്റേഡിയത്തില്‍ ഇന്ത്യയും ആസ്ട്രേലിയയും തമ്മില്‍ നടന്ന ഏകദിന മത്സരത്തിന്റെ തലേന്നാണത്രേ മദനിയെ അറസ്റ്റ് ചെയ്യാനുളള നിര്‍ദ്ദേശം ജേക്കബ് തോമസിന് കിട്ടിയത്. അറസ്റ്റു ചെയ്യുന്നതിനുളള കാരണം ചോദിച്ചപ്പോള്‍ അത്തരം ചോദ്യങ്ങള്‍ വേണ്ട, ഉത്തരവ് അനുസരിച്ചാല്‍ മതിയെന്നാണത്രേ ജേക്കബ് തോമസിന് കിട്ടിയ മറുപടി.

പിറ്റേന്നത്തെ പത്രത്തില്‍ അറസ്റ്റ് വാര്‍ത്ത വരാതിരിക്കുന്നതിനു വേണ്ടി രാത്രി 11നു ശേഷമാണ് മദനിയെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് തന്റെ അധികാര പരിധിയില്‍ നിന്നും അദ്ദേഹത്തെ മാറ്റുകയും ചെയ്തുവെന്ന് തോമസ് വെളിപ്പെടുത്തുന്നു. അറസ്റ്റിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ പിറ്റേന്ന് രാവിലെ ഒമ്പതു മണിക്ക് തന്നെ സ്ഥലം മാറ്റിക്കൊണ്ടുളള ഉത്തരവും വന്നു. ചുമതല എസ് പിയ്ക്ക് കൈമാറാനും ആവശ്യപ്പെട്ടു.

കോഴിക്കോട് എന്തോ കേസുണ്ടെന്നു പറഞ്ഞാണത്രേ അറസ്റ്റിന് നിര്‍ദ്ദേശം വന്നത്. എന്നാല്‍ കോഴിക്കോട് ചാര്‍ജുളള ഉദ്യോഗസ്ഥന്‍ വന്നില്ല. അങ്ങനെയാണ് നടപടിക്രമം. എന്തിന് അറസ്റ്റ് ചെയ്യുന്നുവെന്നതിന് വ്യക്തമായ ധാരണ തനിക്കുണ്ടായിരുന്നില്ലെന്നും ഇക്കാര്യം മേലുദ്യോഗസ്ഥനും ഡിഐജിയ്ക്കും അറിയാമായിരുന്നുവെന്നും ജേക്കബ് തോമസ് പറയുന്നു. അവരും മുകളില്‍ നിന്നുളള സമ്മര്‍ദ്ദം മൂലം നിസഹായരായിരുന്നു

മഅദനി നിറവേറ്റിയത് ഒരു പൊതു പ്രവര്‍ത്തകന്റെ ധാര്‍മ്മിക ബാദ്യത :പി സി എഫ് കുവൈത്ത്


മഅദനി നിറവേറ്റിയത് ഒരു പൊതു പ്രവര്ത്തകന്റെ ധാര്മ്മിക ബാദ്യത :പി സി എഫ് കുവൈത്ത്

മുസ്ലിം ലീഗ് നേതാവും മന്തിയുമായ പി കെ കുഞ്ഞാലിക്കുട്ടിയെ കോഴിക്കോട് ഐസ്ക്രീം പെണ്വാണിഭ  കേസില്കുടുക്കാന്അജിതയുമായി ഗൂടലോജന നടത്തി എന്നാ കേരള പോലീസിലെ  ഒരു ഉയര്ന്ന ഉദ്യോഗസ്ഥന്റെ സത്യവാങ്ങ്മൂലം  ശുദ്ധ അസംബന്തം ആണ് . കേരളത്തിലെ ഒരു പൊതു പ്രവര്ത്തകന്എന്നാ നിലയില്‍  മൂല്യ ച്ചുതിക്കും സദാചാര വിരുദ്ധ പ്രവര്ത്തനങ്ങല്ക്കുമെതിരെ  ശബ്തിക്കുക എന്നാ ധാര്മ്മിക ബാധ്യത നിറവേറ്റുക യാണ്  മദനി ചെയ്തത് .

മുന്ഡി ജി ശേകരന്മനിയോടന്റെ  സത്യവാങ്ങ്മൂലം പുറത്തു വന്ന സാഹജര്യത്തില്മദനിയെ 1998 അറസ്റ്റ് ചെയ്തത് ഐസ്ക്രീം കേസില്ഇടപെട്ടു ശബ്തിച്ചതിനാണോ എന്ന് സംശയം ബലപ്പെടുന്നു .

മദനിയെ അറസ്റ്റ് ചെയ്യുമ്പോള്വീട് റൈട് നടത്തി പിടിച്ചെടുത്തു കൊണ്ടുപോയ ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട ഫയലുകള്ആരുടെ പക്കല്ആണെന്നും , ആര്ക്കു വേണ്ടിയാണ് ഇത് പിടിച്ചെടുത്തത് എന്നും  അന്യെഷനത്ത്തിലൂടെ  പുറത്തു കൊണ്ട് വരണമെന്നും , മദനിയെ കേസില്കുടുക്കിയതിന്റെ പിന്നാമ്പുറങ്ങള്അന്യെഷിക്കണം എന്നും പി സി എഫ് കുവൈത്ത് കേന്ത്ര കമ്മറ്റി ഭാരവാഹികളായ അന്സാര്കുലതുപ്പുഴ , അംജദ് ഖാന്പാലപ്പിള്ളി , റഹിം അരിക്കാടി എന്നിവര് പത്ര പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു


പാര്‍ശ്വ വല്കൃതര്‍ക്ക് വേണ്ടി സംസാരിക്കുന്നവരെ ജയിലില്‍ അടക്കുന്നു : നീല ലോഹിത ദാസന്‍ നാടാര്‍

പാര്‍ശ്വ വല്കൃതര്‍ക്ക് വേണ്ടി സംസാരിക്കുന്നവരെ ജയിലില്‍ അടക്കുന്നു : നീല ലോഹിത ദാസന്‍ നാടാര്‍ 
കൊച്ചി : പാര്‍ശ്വ വല്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി സംസാര്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ പേരിലാണ് അബ്ദുല്‍ നാസര്‍ മാധനിക്കെതിരെ കള്ളാ കേസുകള്‍ ചുമതുന്നതും ജയിലില്‍ അടക്കുന്നതെന്നും ജന്ധാതല്‍ അഖിലേന്ത്യ സെക്രടറി നീല ലോഹിത ദാസന്‍ നാടാര്‍ പറഞ്ഞു . മദനി നീതി നിഷേതം നിയമ സഭ ഇടപെടുക എന്നാ ആവശ്യം ഉന്നയിച്ചു പി ഡി പി നടത്തുന്ന നിയമ സഭാ മാര്‍ച്ചിന്റെ ഭാഗമായി എറണാംകുളം ജില്ല കമ്മറ്റി വൈടില ജന്ക്ഷ്യന്‍ ഇല സങ്ങടിപ്പിച്ച ഐക്യ ദാര്ദ്യ സമ്മേളനം ഉള്ഗാദനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം .

പിന്നോക്ക ദളിത്‌ വിഭാഗങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നത് ധാര്‍മ്മിക ബാധ്യത ആയി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു . ഇത് സഹിക്കാതിരുന്നവ്രനാണ് കള്ളാ കേസുകള്‍ ചുമത്തിയത് . പോലീസിലെ ഒരു വിഭാഗം അതിനു കൂട്ട് നിന്നു. മദനിക്കെതിരെ നടക്കുന്ന മനുഹ്സ്യാവകാശ ലങ്ങനതിനെതിരെ കാശി രാഷ്ട്രീയ ത്തിനു അതീതമായി എല്ലാവരും രംഗത്തിറങ്ങണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു . പി ഡി പി ജില്ല പ്രസിഡന്റ്‌ മുജീബ് റഹ്മാന്‍ ആദ്യക്ഷ്ത വഹിച്ചു . സ്വാമി വിശ്വ ബാധ്രാനന്ത മുഖ്യ പ്രഭാഷണം നടത്തി . പി ഡി പി സംസ്ഥാന സെക്രടറി മാരായ മുഹമ്മദ്‌ രജീബ് , സുബൈര്‍ സബാഹി , കേന്ത്ര അംഗങ്ങളായ ബീരാന്‍ കുട്ടി , സുബൈര്‍ വെട്ടിയാനിക്കള്‍ , ജില്ല ഭാരവാഹികളായ നൌഷാദ പറക്കാടന്‍ , നസീര്‍ കൊടിഞ്ഞു മല , ജമാല്‍ കുഞ്ഞുന്നിക്കര , ശിഹാബ് കുന്നത് നാട് , നൌഷാദ കൊച്ചി എന്നിവര്‍ സംസാരിച്ചു .

Saturday, October 22, 2011

ഐസ്ക്രീം കേസില്‍ ഇടപെട്ടതിനാല്‍ മദനിയെകേസില്‍ കുടുക്കി നാട് കടത്തി , സത്യവാങ്ങ്മൂലം പുറത്തായി

ഐസ്ക്രീം കേസില്‍ ഇടപെട്ടതിനാല്‍ മദനിയെ കോയമ്പത്തൂര്‍ കേസില്‍ കുടുക്കി നാട് കടത്തി , സത്യവാങ്ങ്മൂലം പുറത്തായി 

മദനിയെ കോയമ്പത്തൂര്‍ കേസില്‍ കുടിക്കിയതിന്റെ ഗൂടാലോജനകള്‍ പുറത്ത് വരുന്നു. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ മദനിയെ കുടുക്കിയത് കുഞ്ഞാലികുട്ടിയുടെ ഗൂടലോജന ആനന്നതിനു തെളിവുകള്‍ പുറത്ത് വന്നു. ഐസ് ക്രീം കേസ് ഭീകര വാദി ആയ മദനിയും, ഭീകര വാദി ആയ അജിതയും കുടി ഉണ്ടാകിയ ഗൂടലോജന ആണന്നു പറയുന്ന ശേകരന്‍ മിനിയോടന്‍ കൊടുത്ത സത്യവാങ്ങ്മൂലം പുറത്തായി.മുസ്ലിം തീവ്രവാദി അബ്ദുല്‍ നാസര്‍ മഅദനിയും നക്സല്‍ തീവ്രവാദി അജിതയും നടത്തിയ ഗൂടാലോചനയുടെ ഫലമാണ് ഐസ് ക്രീം കേസ്സ് എന്ന ഡി.ഐ.ജി സി.ശേഖരന്‍ മിനിയോടന്റെ സത്യവങ്ങ്മൂലത്തില്‍ പറയുന്നത് .
 
കോയമ്പത്തൂര്‍ കേസിന്റെ മുഖ്യ സുത്ര ധാരന്‍ ആണ് മദനി എന്ന് 1999 ജനുവരി മാസത്തില്‍ കൊടുത്ത സത്യവാങ്ങ്മൂലത്തില്‍ മിനിയോടന്‍ പറയുന്നു. 10 കൊല്ലം ജയിലില്‍ ഇട്ടു വിജാരണ നടത്തി ഒരു കോടതിയും പറയാത്ത കാരം മിനിയോടന്‍ മുന്‍കൂട്ടി അറിഞ്ഞു.മദനിക് ഐ എസ് ഐ ബന്തം ഉണ്ടെന്നും സത്യവാങ്ങ്മൂലം.ബി ജെ പി ഭരികുമ്പോള്‍ എല്‍ കെ അദ്വാനി അഭ്യന്തര മന്ത്രി ആയിരികുമ്പോള്‍ മദനിക് എതിരെ NSA ( NATIONAL SECURITY ACT) ചുമത്തിയപ്പോള്‍ പോലും കണ്ടു പിട്കിക്കാത്ത കാര്യങ്ങള്‍ മിനിയോടന്‍ കണ്ടു പിടിച്ചു.ഇന്ത്യയിലെ ഒരു കോടതിയും മദനിക്ക് ഭീകര വാദ ബന്തം ഉണ്ടന്ന് പറഞ്ഞിട്ട് ഇല്ല. ഇതോടെ.. കോഴിക്കോട് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ മദനിയെ അറസ്റ്റ് ചെയ്തു കോയമ്പത്തൂര്‍ കേസില്‍ പെടുത്തി തമിള്‍ നാട് പോലീസിന് കൈമാറിയതിന് പിന്നിലും ഐസ്ക്രീം കേസിലെ ഗൂഡ ശക്തികള്‍ ആനന്ന്നു പി ഡി പി യുടെ ആരോപണം ശരിവേക്കുന്നത് ആണ് മിനിയോടന്റെ സത്യവാങ്ങ്മൂലം.


 ഐസ് ക്രീം കേസ്സിനെ മറികടക്കാനാണ് അന്ന് നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്ന പി.ശശിയുടെ സഹായത്താല്‍ കസബ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരുപറഞ്ഞു മഅദനിയെ അറ്റസ്റ്റ് ചെയ്തു കുഞ്ഞാലികുട്ടി കൊയംബതൂരിലേക്ക് നാട് കടത്തിയത്.  1998ല്‍ കസബ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരുപറഞ്ഞു മഅദനിയെ അറ്റസ്റ്റ് ചെയ്തു കൊയംബതൂരിലേക്ക് നാട് കടത്തുമ്പോള്‍ മഅദനിയുടെ കലൂരിലെ വീട് റൈഡ് ചെയ്തു പോലീസ് കൊണ്ട് പോയ ഐസ് ക്രീം പാര്‍ലര്‍ കേസ്സിന്റെ സുപ്രധാന രേഖകള്‍ ഇപ്പോള്‍ എവിടെ ? ആര്‍ക്കു വേണ്ടിയാണ് ആ രേഖകള്‍ അന്ന് പിടിച്ചെടുത്തത് ? കോയമ്പത്തൂര്‍ കേസ്സില്‍ മഅദനിയെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ കുഞ്ഞാലികുട്ടി ആണെന്ന് അന്നും ഇന്നും പി.ഡി.പി തെളിവ് സഹിതം പറയുന്നു. കേരള ജന സമൂഹമേ നിങ്ങള്‍ ഇനിയെങ്കിലും സത്യത്തിന്റെയും നീതിയുടെയും ഭാഗത്ത്‌ നില്‍ക്കാന്‍ ശ്രമിക്കണം. ഇതെല്ലാം ബോധ്യമായിട്ടും തന്റെ ജീവിതത്തിലെ സുപ്രധാന പത്തുവര്‍ഷം കൊയംബതൂരിലെയും, സേലത്തെയും ജയിലിന്റെ ഇരുളറക്കുള്ളില്‍ കഴിച്ചു കൂട്ടേണ്ടി വന്ന പി.ഡി.പിയുടെ ധീരനായ അമരക്കാരന്‍ അബ്ദുല്‍ നാസര്‍ മഅദനി കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് കുറ്റവിമുക്തനാക്കപെട്ടു തിരിച്ചു വന്നതിനു ശേഷം സാമ്രജ്യതതോടും ഫാഷിസതോടും അനീതിയുടെ വക്താക്കലോടും സന്തിയില്ലാത്ത സമരം പ്രക്യാബിച്ചതിന്റെ പേരില്‍ വീണ്ടും കള്ളാ കേസില്‍ കുടുക്കി അകതാക്കിയിരിക്കുന്നു ....ഇതിനു പിന്നിലും ഈ കറുത്ത കരങ്ങള്‍ ഉണ്ട് എന്നാ പി ഡി പി യുടെ വാദം കാലം തെളിയിക്കും കുഴിച്ചു മൂടാന്‍ ശ്രമിച്ച സത്യങ്ങള്‍  കാലം പുറത്തു കൊണ്ട് വന്നിരിക്കുന്നു ...അത് തന്നെ സത്യത്തിന്റെ വിജയം ആണ് ...

മനുഷ്യത്വം മരവിചിടില്ലാത്ത മനുഷ്യ സമൂഹമേ പ്രതിഷേധിക്കുക ഇത്തരം ക്രൂരതകള്‍ക്കെതിരെ ...അനീതിക്കെതിരെ ശബ്തിക്കുന്നവരെ തടവറകളില്‍ അടച്ചു അവരുടെ ശബ്തത്തെ നിശബ്തമാക്കാന് ശ്രമിക്കുകയാണ് ചിലര്‍  അധികാരത്തിന്റെ മറ പിടിച്ചു ....ഇത് അനുവദിച്ചു കൊടുത്താല്‍ നാളെ ഒരു തലമുറക്ക് ഇവിടെ ജീവിക്കാന്‍ പോലുമുള്ള അവകാശം നിഷേധിക്കപെട്ടെക്കാം ...ശബ്തിക്കുക തുല്യ നീതിക്കായി

എറണാംകുളം ജില്ലാ വാഹന പ്രജാരണ യാത്ര മുഹമ്മദ്‌ റജീബ് ഉല്‍ഘാടനം ചെയ്തു

എറണാംകുളം    ജില്ലാ  വാഹന പ്രജാരണ യാത്ര മുഹമ്മദ്‌  റജീബ് ഉല്‍ഘാടനം  ചെയ്തു 

 അബ്ദുല്‍ നാസര്‍ മദനിക്ക് നീതി നിഷേതിക്കുന്നത്നെതിരെ  "മദനി നീതി നിഷേതം നിയമ സഭ ഇടപെടുക" എന്നാ പ്രമേയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പി ഡി പി സംസ്ഥാന കമ്മറ്റിയുടെ  നേതൃത്വത്തില്‍ ഒക്ടോബര്‍ 27 ന് നടത്തുന്ന നിയമ സഭാ മാര്‍ച്ചിനു പിന്തുണ പ്രക്യാബിച്ചു കൊണ്ട് അതിന്‍റെ പ്രചരനാര്ത്വം എരനാംകുളം   ജില്ലാ കമ്മറ്റി സംഗടിപ്പിക്കുന്ന   വാഹന പ്രജാരണ യാത്ര പി ഡി പി സംസ്ഥാന സെക്രടറി മുഹമ്മദ്‌  റജീബ് ഉല്‍ഘാടനം  ചെയ്യുന്നു

എല്ലാ ജാനാതിപത്യ വിശ്വാസികളും അബ്ദുല്‍ നാസര്‍ മദനി നേരിടുന്ന ഈ നിഷേതതിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹത്തിന് വേണ്ടിയുള്ള ജനാതിപത്യ പ്രക്ശോബങ്ങളില്‍ പങ്കു ചേരണമെന്നും അദ്ദേഹം അബ്യര്തിച്ചു  .

Sunday, October 16, 2011

എന്‍റെ നാടേ..മര്ധിത ജനതയുടെ മനസ്സില്‍ നിനക്ക് മാപ്പില്ല ..!!!!!!!


 എന്‍റെ നാടേ നാട്ടിലെ വിചിത്ര നിയമങ്ങളെ.....മര്ധിത ജനതയുടെ മനസ്സില്‍ നിനക്ക് മാപ്പില്ല ..!!!!!!!


മാറാ രോഗങ്ങള്‍ക്ക് അടിമപ്പെട്ടു വികലാങ്ങനായ അബ്ദുല്‍ നാസര്‍ മദനി ജയിലില്‍ യാതന അനുബവിക്കുംപോള്‍ .....ഒന്നുറങ്ങാന്‍ പോലും അനുവതിക്കാതെ തലയ്ക്കു മുകളില്‍ പ്രകാശിച്ചു നില്‍ക്കുന്ന ബള്‍ബുകള്‍ സമ്മാനിക്കുന്ന പുതിയ രോഗങ്ങളും പേറി ദിനങ്ങള്‍ തള്ളി നീക്കുമ്പോള്‍ .....തുടര്‍ ചികിത്സക്ക് വേണ്ടി ബാരനാതികരികളുടെയും ജയില്‍ അടിക്രിതരുടെയും മുമ്പില്‍ അബെക്ഷ സമര്‍പ്പിച്ചു കാത്തിരിക്കുമ്പോള്‍ .......നിയമ സംഹിതകളെ നോക്ക് കുത്തിയാക്കി ഒരു അസുഗവും പറയാനായി ഇല്ലാതെ യെദിയൂരപ്പ പഞ്ച നക്ഷത്ര ഹോസ്പിറ്റലിലേക്ക് ....വിധിയുടെ കാവ്യ നീതിയാല്‍  കള്ളാ കേസില്‍ കുടുക്കി താന്‍ ജയിലില്‍ അടച്ച മദനിയുടെ അടുത്തേക്ക് തന്നെ യെദിയൂരപ്പയും എത്തിയിരിക്കുന്നു ........എന്നിട്ടും  ഇവിടെയും തെളിയുന്നു ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യത്തെ കാട്ടു നീതിയും നാട്ടു നീതിയും .......

പത്തു കൊല്ലകാലം ഒരു കുറ്റവും ചെയാതെ ജയിലില്‍ കിടന്നിട്ടും, വീണ്ടും സമാനമായ കള്ളാകേസ് ഉണ്ടാകി അറെസ്റ്റ്‌ ചെയ്തു കൊണ്ടുപോകുമ്പോള്‍ ഇനി വരാന്‍ ഉള്ളതും ഒരു കയബതൂര്‍ ആവര്‍ത്തനം ആണന്നു അറിയാമായിരുന്നിട്ടും അത് മാലോകരോട് വിളിച്ചു പറഞ്ഞിട്ടും ഒരു ഭോധക്ഷയവും, നെഞ്ച് വേദനയും അഭിനയിക്കാതെ ചങ്കൂറ്റത്തോടെ ജയിലില്‍ പോയ അബ്ദുല്‍ നാസര്‍ മദനി യെ ... പരപ്പന ജൈലിന്റെ ഗേറ്റ് കണ്ടപോഴാകും നെഞ്ച് വേദന അനുഭവ പെട്ട യടിയുരപ്പമാര്‍ക്ക് മദനിയെ മാനസിക മായി തകര്‍ക്കാന്‍ കഴിയില്ല എന്ന് കാലം തെളിയിച്ചിരിക്കുന്നു ...... മനക്കരുത്തിനാല്‍  ലോകത്തിനു മദനി പഠിപ്പിച്ച  പാഠവും .......

ഒരാളുടെയും ഔദാര്യവും അനുകമ്പയും മദനി ആവ്ശ്യപ്പെട്ടിട്ടില്ലല്ലോ .....പിറന്ന നാട്ടില്‍ നീതിയാണ് എനിക്ക് വേണ്ടു എന്നാ ഒരു പൌരന്റെ ആവശ്യത്തിനു നിങ്ങളുടെ ചിന്തകളും പേന തുമ്പുകളും എന്തെ ച ലിക്കാത്തത് ......പീഡിതനും മര്ധിതനും വേണ്ടി ശബ്തിച്ചതിനലാണോ ..അതോ നിങ്ങള്‍ അനുഭവിക്കുന്ന കൊട്ടാര സുഖങ്ങളും  പത്രാസുമെല്ലാം ഈ രാജ്യത്തെ അവര്ന്നനും അവകാശപ്പെട്ടതാണെന്ന് പറഞ്ഞതിനോ ...??

തെറ്റ് ചെയ്തവര്‍ എന്ന് വിധിക്കപ്പെട്ടിട്ടും അപ്പമാരും , പിള്ളമാരും രോഗങ്ങളില്ലാതെ അവര്‍ പഞ്ച നക്ഷത്ര ഹോസ്പിറ്റലില്‍ സുഖവാസത്തില്‍ ......ചെയ്ത തെറ്റ് എന്താണെന്ന് കോടതികളോട് എന്നും ചോതിച്ചിട്ടും മറുപടി കിട്ടാത്ത മദനി രോഗിയായി ജയിലിലും ......ജനാതിപത്യതിനും തുല്യ നീതിക്കും  കേളി കേട്ട ഇന്ത്യാ രാജ്യമേ .......നീ ഇരട്ട നീതിയുടെ ഇടുങ്ങിയ വഴികലൂടെയാണോ സഞ്ചരിക്കുന്നത് .... അതോ തമ്ബുരാക്കന്മാര്‍ക്ക് മാത്രം വിധിക്കപ്പെട്ട പരവാധാനി വിരിച്ച നീതിയുടെ വഴികളിലൂടെയാണോ നീ ചിലരെ നടത്തുന്നത് .......


എന്‍റെ നാടേ നാട്ടിലെ വിചിത്ര നിയമങ്ങളെ ചരിത്രത്തിന്റെ താളുകളില്‍ ഞങ്ങള്‍ രേഖപ്പെടുത്തും നിന്റെ ഈ മാപ്പര്‍ഹിക്കാത്ത ക്രൂരത .....കാലവും ചരിത്രവും തന്നെ സത്യം ....മര്ധിത ജനതയുടെ മനസ്സില്‍ നിനക്ക് മാപ്പില്ല ..!!!!!!!


Thursday, October 13, 2011

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണ ഒക്ടോബര്‍ 17ലേക്ക് മാറ്റി

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണ  ഒക്ടോബര്‍ 17ലേക്ക് മാറ്റി
ബംഗളൂരു: 2008 ജൂലൈ 25ന് നടന്ന ബംഗളൂരു സ്ഫോടന പരമ്പരക്കേസിലെ വിചാരണ നടപടികള്‍ കോടതി ഒക്ടോബര്‍ 17ലേക്ക് മാറ്റി. പ്രതികള്‍ക്ക് ഡിസ്ചാര്‍ജ് പെറ്റീഷന്‍ സമര്‍പ്പിക്കാനുള്ള അവസരം നല്‍കിയതിനാല്‍ പ്രതിഭാഗം അഭിഭാഷകര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് നീട്ടിയത്. അഭിഭാഷകരായ പി. ഉസ്മാന്‍, അക്ബറലി, വസന്ത് എച്ച്. വൈദ്യ എന്നിവരാണ് 31ാം പ്രതിയായ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വേണ്ടി ഹാജരായത്. ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഹാജരാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അസൗകര്യംമൂലം അദ്ദേഹത്തിന് ബംഗളൂരുവില്‍ എത്താന്‍ സാധിച്ചില്ല. മഅ്ദനി ഒഴികെയുള്ള മറ്റ് പ്രതികള്‍ക്കു വേണ്ടി അമികസ് ക്യൂറിയും പി.എന്‍. വെങ്കടേഷുമാണ് ഹാജരായത്. 
അഹ്മദാബാദ് സ്ഫോടനക്കേസില്‍ പ്രതികളായി ഗുജറാത്തില്‍ ജയിലില്‍കഴിയുന്ന രണ്ടാംപ്രതി സൈനുദ്ദീന്‍, നാലാംപ്രതി ഷറഫുദ്ദീന്‍ എന്നിവരെ ഹാജരാക്കാന്‍ സാധിച്ചില്ല. വീഡിയോ കോണ്‍ഫറന്‍സ് പ്രവര്‍ത്തനം മുടങ്ങിയതാണ് കാരണം. കേസില്‍ എട്ട്, ഒമ്പത് പ്രതികളായ സകരിയ്യ, ബദ്റുദ്ദീന്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹരജിയില്‍ തുടര്‍ നടപടികളും ഒക്ടോബര്‍ 17ന് നടക്കും. മുമ്പ് സമര്‍പ്പിച്ചവരുടെയും അവശേഷിക്കുന്നവരുടെയും ഡിസ്ചാര്‍ജ് പെറ്റീഷനുകള്‍ ഒരുമിച്ച് പരിഗണിക്കാമെന്ന് കോടതി പ്രതിഭാഗം അഭിഭാഷകരെ അറിയിച്ചു. രാവിലെ 11.30ന് ആരംഭിച്ച നടപടികള്‍ അരമണിക്കൂറോളം നീണ്ടുനിന്നു.മഅ്ദനിക്കായി ഡിസ്ചാര്‍ജ് പെറ്റീഷന്‍ നല്‍കുന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.

"പി ഡി പി നിയമ സഭാ മാര്‍ച്ച് " തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ മേഖല വാഹന ജാഥകള്‍ ഒക്ടോബര്‍ 22 , 23 തിയ്യതികളില്‍

പി ഡി പി നിയമ സഭാ മാര്‍ച്ച്  തിരുവനതപുരം ജില്ല കമ്മറ്റിയുടെ മേഖല വാഹന ജാഥകള്‍ ഒക്ടോബര്‍ 22 , 23 തിയ്യതികളില്‍ 


അബ്ദുല്‍ നാസര്‍ മദനിക്ക് നീതി നിഷേതിക്കുന്നത്നെതിരെ  "മദനി നീതി നിഷേതം നിയമ സഭ ഇടപെടുക" എന്നാ പ്രമേയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പി ഡി പി സംസ്ഥാന കമ്മറ്റിയുടെ  നേതൃത്വത്തില്‍ ഒക്ടോബര്‍ 27 ന് നടത്തുന്ന നിയമ സഭാ മാര്‍ച്ചിനു പിന്തുണ പ്രക്യാബിച്ചു കൊണ്ട് അതിന്‍റെ പ്രചരനാര്ത്വം തിരുവനതപുരം  ജില്ലാ കമ്മറ്റി സംഗടിപ്പിക്കുന്ന  മേഖല വാഹന പ്രജാരണ യാത്ര ഒക്ടോബര്‍ 22 ,23  പാച്ചിറ സാലാഹുദ്ധീനും, പീരപ്പന്‍ കോട് അശോകനും നയിക്കും .

എല്ലാ ജാനാതിപത്യ വിശ്വാസികളും അബ്ദുല്‍ നാസര്‍ മദനി നേരിടുന്ന ഈ നിഷേതതിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹത്തിന് വേണ്ടിയുള്ള ജനാതിപത്യ പ്രക്ശോബങ്ങളില്‍ പങ്കു ചേരണമെന്നും ഭാരവാഹികള്‍ അറിയിച്ചു .

Tuesday, October 11, 2011

"പി ഡി പി നിയമ സഭാ മാര്‍ച്ച് " മലപ്പുറം ജില്ലാ കമ്മറ്റിയുടെ വാഹന ജാഥ ഒക്ടോബര്‍ 15 ന്

"പി ഡി പി നിയമ സഭാ മാര്‍ച്ച് " മലപ്പുറം ജില്ലാ കമ്മറ്റിയുടെ വാഹന ജാഥ ഒക്ടോബര്‍ 15  ന്


അബ്ദുല്‍ നാസര്‍ മദനിക്ക് നീതി നിഷേതിക്കുന്നത്നെതിരെ  "മദനി നീതി നിഷേതം നിയമ സഭ ഇടപെടുക" എന്നാ പ്രമേയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പി ഡി പി സംസ്ഥാന കമ്മറ്റിയുടെ  നേതൃത്വത്തില്‍ ഒക്ടോബര്‍ 27 ന് നടത്തുന്ന നിയമ സഭാ മാര്‍ച്ചിനു പിന്തുണ പ്രക്യാബിച്ചു കൊണ്ട് അതിന്‍റെ പ്രചരനാര്ത്വം മലപ്പുറം ജില്ലാ കമ്മറ്റി സംഗടിപ്പിക്കുന്ന  വാഹന പ്രജാരണ യാത്ര ഒക്ടോബര്‍ 15  നു നിലംബൂര്‍ വഴിക്കടവില്‍ നിന്നും ആരംഭിച്ചു ഒക്ടോബര്‍ 22  നു ചങ്ങരംകുളത്ത് സമാപിക്കും .

എല്ലാ ജാനാതിപത്യ വിശ്വാസികളും അബ്ദുല്‍ നാസര്‍ മദനി നേരിടുന്ന ഈ നിഷേതതിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹത്തിന് വേണ്ടിയുള്ള ജനാതിപത്യ പ്രക്ശോബങ്ങളില്‍ പങ്കു ചേരണമെന്നും ഭാരവാഹികള്‍ അറിയിച്ചു .


Sunday, October 9, 2011

പിള്ളയും മഅ്ദനിയും മാധ്യമങ്ങളുടെ കാപട്യവും

പിള്ളയും മഅ്ദനിയും മാധ്യമങ്ങളുടെ കാപട്യവും 

 ( ഭാസുരേന്ദ്രബാബു )

പിള്ളയും മഅ്ദനിയും മാധ്യമങ്ങളുടെ കാപട്യവും
നമ്മുടെയിടയില്‍നിന്ന് അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ‘ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറവും’ മറ്റ് സമാന സംഘടനകളും, മഅ്ദനിക്കുനേരെ അഴിച്ചുവിടുന്ന ജനാധിപത്യ-പൗരാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. എങ്കില്‍ക്കൂടി മഅ്ദനിക്കുവേണ്ടി ഫലപ്രദം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പൗരാവകാശ പ്രക്ഷോഭം ഇനിയും നമുക്ക് സംഘടിപ്പിക്കാനായിട്ടില്ല. ബംഗളൂരു സ്ഫോടനക്കേസ് വിഭാവനം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത് തടിയന്‍റവിട നസീറിന്‍െറ നേതൃത്വമാണ് എന്നാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. തടിയന്‍റവിട നസീര്‍ മഅ്ദനിയെ ഫോണില്‍ വിളിച്ചു എന്നത് തെളിവായി എടുത്തുകൊണ്ട് മഅ്ദനിയെക്കൂടി ഈ കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. പൊതുപ്രവര്‍ത്തകനായ തനിക്ക് പലരും ഫോണ്‍ ചെയ്യുമെന്നും അതുകൊണ്ട് അവരുടെ പ്രവൃത്തികള്‍ക്ക് താന്‍ കാരണക്കാരനാകുന്നില്ളെന്നും മഅ്ദനി കഴിഞ്ഞ വര്‍ഷം പ്രസ്താവിക്കുകയുണ്ടായി. ഏകപക്ഷീയമായി സ്വന്തം ഫോണിലേക്ക് വന്ന കാളുകളെ മുന്‍നിര്‍ത്തിയാണ് മഅ്ദനിക്ക് തീവ്രവാദ ബന്ധം കല്‍പിച്ചുനല്‍കാന്‍ കര്‍ണാടക പൊലീസ് തയാറായിരിക്കുന്നത്. ഏകപക്ഷീയമായി വരുന്ന ഇത്തരം കാളുകള്‍ ഫലവത്തായ തെളിവായി പരിഗണിക്കപ്പെട്ടുകൂടാ. എന്നാലിവിടെ നിയമം മഅ്ദനിക്ക് ഭിന്നമായ രീതിയിലാണ് പ്രയോഗക്ഷമമാവുന്നത്.

അഴിമതിക്കേസില്‍ ശിക്ഷിച്ച് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തെ കഠിനതടവ് നേരിടുന്ന ആളാണ് ആര്‍. ബാലകൃഷ്ണപിള്ള. തടവുകാരനായിരിക്കുമ്പോള്‍തന്നെ താന്‍ ഫോണ്‍ ചെയ്തു എന്നും അദ്ദേഹം അംഗീകരിക്കുകയുണ്ടായി. മാത്രമല്ല, സര്‍ക്കാര്‍ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച പിള്ളയുടെ നടപടി ചട്ടലംഘനമാണ് എന്ന് പറഞ്ഞുകഴിഞ്ഞു. ചട്ടലംഘനം നടത്തിയാലും ബാലകൃഷ്ണപിള്ളയാകുമ്പോള്‍ അത് പ്രശ്നമാവില്ല. അദ്ദേഹം ജയിലില്‍ കിടന്ന് മുഖ്യമന്ത്രിയടക്കമുള്ള ആളുകളെ വിളിച്ച് ഭരണരംഗത്ത് ഇടപെടുകയാണ് എന്ന ആക്ഷേപം വന്നിട്ടുണ്ട്. അക്കാര്യത്തിലും വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും വലിയ ആശങ്കയുള്ളതായി തോന്നുന്നില്ല. തന്‍െറ ഫോണിലേക്ക് ഏകപക്ഷീയമായി കാള്‍ വന്നതിന്‍െറ അടിസ്ഥാനത്തില്‍ മഅ്ദനി തീവ്രവാദ വിചാരണ നേരിടേണ്ടിവരുന്നു. അതേസമയം, തോന്നിയപോലെ സെല്‍ഫോണ്‍ ഉപയോഗിക്കുന്ന ബാലകൃഷ്ണപിള്ള ഒരു ബുദ്ധിമുട്ടും അനുഭവിക്കാതെ പഞ്ചനക്ഷത്ര ആശുപത്രിയില്‍ ജീവിക്കുന്നു. ജനാധിപത്യത്തില്‍ എല്ലാവരും തുല്യരാണ്. എന്നാല്‍, ചില ‘പിള്ള’മാരാകട്ടെ കൂടുതല്‍ തുല്യരുമാണ്.

നഗ്നവും നിര്‍ലജ്ജവുമായ ഈ വിവേചനം ഇപ്പോഴും നമ്മുടെ മാധ്യമ ലോകം വേണ്ടുംവണ്ണം തിരിച്ചറിഞ്ഞതായി കാണുന്നില്ല. മഅ്ദനിയുടെ മേല്‍ നടക്കുന്ന പൗരാവകാശ ധ്വംസനം കേരളത്തേക്കാള്‍ ദേശീയമാധ്യമ ലോകമാണ് കൂടുതല്‍ തിരിച്ചറിഞ്ഞത് എന്നു തോന്നുന്നു. ‘ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറ’ത്തിന്‍െറ ആഭിമുഖ്യത്തില്‍ മഅ്ദനിക്കുവേണ്ടി ജാമ്യാപേക്ഷ കര്‍ണാടക കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍തന്നെ ഈ കേസില്‍ കര്‍ണാടക സര്‍ക്കാര്‍ പുലര്‍ത്തുന്ന ഇരട്ടത്താപ്പ് വ്യക്തമാക്കിയിരുന്നു. മൂന്നാമത് അവതരിപ്പിച്ച ചാര്‍ജ് ഷീറ്റിലാണ് ഗൂഢാലോചനയുടെ സ്ഥാനത്ത് 31ാം പ്രതിയായി മഅ്ദനിയുടെ പരാമര്‍ശം ഉണ്ടാവുന്നത്. അതിന് ഉപോദ്ബലകമായ തെളിവുകള്‍ അവതരിപ്പിക്കാന്‍ പ്രോസിക്യൂഷന് അന്ന് കഴിഞ്ഞിരുന്നില്ല. അതിനാല്‍ കേരളത്തില്‍ മഅ്ദനിയുടെ ഒപ്പം സഞ്ചരിച്ചിരുന്ന പൊലീസുകാരെ അവര്‍ ചോദ്യംചെയ്തുനോക്കി. അതില്‍നിന്ന് കാര്യമായി ഒന്നും ലഭിക്കാത്തതുകൊണ്ട് കുടകിലെ ഒരു മീറ്റിങ്ങില്‍ മഅ്ദനി പങ്കെടുത്തതായി ആരോപിച്ചു. ആ മീറ്റിങ്ങില്‍ വെച്ചാണത്രെ ബോംബ് സ്ഫോടനത്തിന് തീരുമാനമെടുത്തത്. അതുവഴി മഅ്ദനി ഗൂഢാലോചനാ രംഗത്ത് പ്രതിയായിത്തീരുകയും ചെയ്തു. ഇത്തരത്തിലുള്ള ഒരു കെട്ടുകഥക്ക് കര്‍ണാടക പൊലീസ് രൂപംകൊടുത്തപ്പോള്‍ തെഹല്‍ക വാരികയുടെ ആഭിമുഖ്യത്തില്‍ അന്വേഷണം നടക്കുകയുണ്ടായി. തെഹല്‍ക പ്രതിനിധി ഷാഹിന കുടകിലെ ഈ ഗൂഢാലോചനയെപ്പറ്റി അന്വേഷിച്ചു. പൊലീസുകാര്‍ പറഞ്ഞ കഥ ഏറ്റുപറയുകയല്ലാതെ തങ്ങളാരും മഅ്ദനിയെ കണ്ടിട്ടില്ല എന്ന് അവര്‍ ദൃശ്യമാധ്യമങ്ങളില്‍ തുറന്നുപറഞ്ഞു. അതുവഴി കര്‍ണാടക പൊലീസിന്‍െറ അവസാന നുണകളും വെളിവാക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി ജഡ്ജി തന്നെ മഅ്ദനിക്ക് ജാമ്യം അനുവദിക്കുന്നതിന് എന്ത് കുഴപ്പമാണുള്ളതെന്ന് ചോദിച്ചത്.

ബംഗളൂരു സ്ഫോടനക്കേസ് അവിടെ ‘അഗ്രഹാര’ ജയിലില്‍ അതിവേഗ വിചാരണക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഗൗരവതരമായ തെളിവുകളില്ലാത്ത ആ കേസിന്‍െറ പരിണതി എന്തെന്ന് നമുക്ക് ഊഹിക്കാനാകും. ഈ സാഹചര്യത്തിലാണ് 2002ല്‍ നടന്ന മറ്റൊരു ബോംബ് കേസില്‍ മഅ്ദനിയെ പ്രതിയാക്കിയിരിക്കുന്നത്. കോയമ്പത്തൂര്‍ ജയിലില്‍ മഅ്ദനി വിചാരണ തടവുകാരനായി കഴിഞ്ഞ 2002ല്‍ കോയമ്പത്തൂരിലെ പ്രസ്ക്ളബില്‍ പൊട്ടാത്ത നിലയില്‍ കണ്ടെത്തിയ ഒരു ബോംബുമായി ബന്ധപ്പെട്ട് ഗൂഢാലോചനാ പ്രതിയായാണ് മഅ്ദനി ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ബംഗളൂരു കേസിനുശേഷം മഅ്ദനിയെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുമെന്ന് തീര്‍ച്ച.
തീവ്രവാദത്തിന്‍െറ പേരില്‍ ഇത്രമാത്രം വേട്ടയാടപ്പെട്ട ഒരു മലയാളിയുണ്ടോ എന്ന് സംശയമാണ്. മഅ്ദനി കേവലം ഒരു മലയാളി മാത്രമല്ല, പി.ഡി.പി എന്ന വ്യവസ്ഥാപിതമായ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവുകൂടിയാണ്. സമുദായമംഗീകരിക്കുന്ന ഒരു മുസ്ലിം മതപണ്ഡിതനാണ്. ഒരിക്കല്‍ കള്ളക്കേസില്‍ പീഡിപ്പിക്കപ്പെട്ട ആളുമാണ്. എന്നിട്ടും മലയാളിയുടെ മുഖ്യധാരാ മാധ്യമലോകം മഅ്ദനിയെ കണ്ടില്ളെന്ന് നടിക്കുകയാണ്. ബാലകൃഷ്ണപിള്ളയുടെ ചട്ടലംഘനത്തിന് ന്യായം ചമക്കാന്‍ ശ്രമിക്കുന്നവര്‍ ഇവിടെ മഅ്ദനി അനുഭവിക്കുന്ന നീതിനിഷേധത്തിനുനേരെ കണ്ണടക്കുന്നു. അതിനു കാരണമെന്തായിരിക്കും!

കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിയെ തീവ്രവാദിയായി മുദ്രകുത്തി ഇവിടെനിന്ന് കടത്തിക്കൊണ്ടുപോകുന്നതിനു മുമ്പുതന്നെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ മഅ്ദനിയെ തീവ്രവാദിയാക്കി ചിത്രീകരിച്ചുകഴിഞ്ഞിരുന്നു. പൊന്നാനി പാര്‍ലമെന്‍റ് മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പിണറായി വിജയനും മഅ്ദനിയും ഒരേ വേദിയില്‍ വന്നത്, അന്ന് വാര്‍ത്താലോകത്ത് ഭൂകമ്പം സൃഷ്ടിച്ചിരുന്നു. കൊടിയ ഭീകരനായ മഅ്ദനിയുമായി എന്തിന് ബന്ധപ്പെടുന്നു എന്നുവരെ നമ്മുടെ ‘വിശുദ്ധ’ മാധ്യമങ്ങള്‍ അന്ന് ചോദ്യമുയര്‍ത്തിയിരുന്നു.
കേവലം ഒരു പാര്‍ലമെന്‍റ് സീറ്റ് ജയിക്കാന്‍വേണ്ടി തല്‍ക്കാലം എടുത്ത ആ അടവുനയം പില്‍ക്കാലത്ത് പരിഹരിക്കാന്‍ അവര്‍ക്കുതന്നെ കഴിഞ്ഞില്ല. അതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ അതിന്‍െറ ഹീനലക്ഷ്യത്തോടെ ഇവിടെ പറന്നിറങ്ങുമ്പോഴേക്കും മഅ്ദനിയെച്ചൊല്ലി ഒരു ഭീകരവാദ പരിവേഷം മലയാളി മുഖ്യധാരാ മാധ്യമലോകം സൃഷ്ടിച്ചുകഴിഞ്ഞിരുന്നു. അറസ്റ്റിനുവേണ്ട പിന്‍വാതില്‍ തുറന്നുകൊടുത്തത് വിശുദ്ധ നുണകളുടെ ഫാക്ടറിയായ മുഖ്യധാരാ മാധ്യമലോകമെന്ന ഒറ്റുകാര്‍ തന്നെയാണ്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഒറ്റുകാര്‍ അവരുടെ ജോലി തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ നീതിമാന്മാരുടെ മോചനം വൈകും എന്നുറപ്പ്.

Thursday, October 6, 2011

മഅ്ദനിക്കെതിരായ ആരോപണം ; മജീദിനെ പി. ഡി. പി വെല്ലുവിളിച്ചു


മഅ്ദനിക്കെതിരായ ആരോപണം ; മജീദിനെ പി. ഡി. പി വെല്ലുവിളിച്ചു



മഅ്ദനിക്കെതിരായ ആരോപണം ; മജീദിനെ പി. ഡി. പി വെല്ലുവിളിച്ചു 
മലപ്പുറം : 92ല്‍ ബാബരി മസ്ജിദ് തകര്‍ന്നപ്പോള്‍ അബ്ദുന്നാസര്‍ മഅ്ദനി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്ന  വെളിപ്പെടുത്തല്‍ തെളിയിക്കാന്‍  കെപി. എ മജീദിനെ  പി.ഡി.പി ജനറല്‍ സെക്രട്ടറി ജാഫറലി ദാരിമി വെല്ലുവിളിച്ചു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിുരുന്നു ജാഫറലി .  ചാനലിന് നല്‍കിയ   അഭിമുഖത്തിലാണ്  മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി  കെപി. എമജീദ്  ഇക്കാര്യം വെളിപ്പെടുത്തിയത്് .
 
ബാബരി തകര്‍ന്നതിന്‍െറ പേരില്‍ ഒരു ക്ഷേത്രത്തിന്‍െറ മുറ്റത്ത് നിന്നും  ഒരു പിടി  മണ്ണ് പോലും വാരരുതെന്ന് ആഹ്വാനം ചെയ്തയാളാണ് മഅ്ദനി. അദ്ദേഹത്തിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണ്. ജാഫര്‍ ദാരിമി ആക്ഷേപിച്ചു.

മാറാട് കലാപത്തില്‍ 31പ്രതികള്‍ ലീഗ് പക്ഷത്ത് നിന്നുള്ളവരാണെന്നും നാദാപുരത്ത് ബോംബ് പൊട്ടി മരിച്ചവര്‍ ഏത് പാര്‍ട്ടിയില്‍ പെട്ടവരാണെന്ന് മജീദ് ഓര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Monday, October 3, 2011

പി.ഡി.പി ട്രെയിന്‍ തടയല്‍ പ്രതിശേത കൊടുങ്കാറ്റായി

അബ്ദുല്‍ നാസര്‍ മദനിക്ക് നീതി നിഷേതിക്കുന്നതിനെതിരെ പി.ഡി.പി  ഷോര്നുരില്‍ നടത്തിയ ട്രെയിന്‍ തടയല്‍ പ്രതിശേത കൊടുങ്കാറ്റായി


അബ്ദുല്‍ നാസര്‍ മദനിക്ക് നീതി നിഷേതിക്കുന്നതിനെതിരെ പി ഡി പി യുടെ നേതൃത്വത്തില്‍ ഷോര്‍ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞു . ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ പിടിച്ചു കൊണ്ട് പോയി ജയിലില്‍ അടച്ചിട്ടും സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു പുറത്തു  വരുമെന്നായപ്പോള്‍ കള്ളാ കേസില്‍ കുടുക്കി വീണ്ടും കൊയംബതുര്‍ ജയില്‍ അടക്കാനുള്ള ശ്രമം ജീവന്‍ കൊടുത്തും തടയുമെന്ന് ആയിരങ്ങള്‍ അണി നിരന്ന ഈ സമരം താക്കീത് നല്‍കി .   വര്‍ക്കല രാജ്, അജിത്‌ കുമാര്‍ ആസാദ്, സാബു കൊട്ടാരക്കര, കെ.ഇ അബ്ദുള്ള, ശ്രീജ മോഹന്‍, മൈലക്കാട് ഷാ, അലി കാടാമ്പുഴ തുടങ്ങിയവരുടെ നേത്രത്വത്തില്‍ ആയിരക്കണക്കിന് പി.ഡി.പി പ്രവര്‍ത്തകരാണ് ഇന്ന് രാവിലെ ഷൊറനൂര്‍ ജങ്ങ്ഷനില്‍ ട്രെയിന്‍ തടഞ്ഞത്. 98 പോലെ കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ പി.ഡി.പി പ്രവര്‍ത്തകര്‍ പാവകളല്ലെന്നും ശക്തമായ സമര പരിപാടികളുടെ ഒരു ചെറിയ തുടക്കം മാത്രമാണ് ഇത് എന്നും കെ. ഇ അബ്ദുള്ള പറഞ്ഞു.

തൃശൂര്‍ മലപ്പുറം പാലക്കാട് ജില്ലകളില്‍ നിന്നും പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു , മാധ്യമങ്ങളും ഭരണ കൂടങ്ങളും എന്ത് കള്ളാ തെളിവുകളും വ്യാജ വാര്‍ത്തകളും പടച്ചുണ്ടാക്കി കൊട്ടി ഘോഷിചാലും മനുഷ്യ മനസ്സുകളില്‍ നിന്നും അദ്ധേഹത്തെ പിഴുതെരിയാന കഴിയില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഒരു പ്രജാരണവും നടത്താതെ പെട്ടെന്ന് നടന്ന  ഈ സമര പരിപാടിയിലേക്ക് പോലും ഒഴുകിയെത്തിയ ജനങ്ങള്‍ തെളിയിക്കുന്നത് . ഒരു പൌരനോട് കാണിക്കുന്ന അനീതികെതിരെ മൌനം കാണിക്കുന്ന ഭരണ കൂടതിനെതിരെയും ഫാഷിസ്റ്റു ശക്തികള്‍ക്കെതിരെയും ശക്താമായ മുദ്രാ വാക്യങ്ങളാണ് പ്രതിഷ്തത്തില്‍ ഉയര്‍ന്നു കേട്ടത് .

Saturday, October 1, 2011

മദനിയുടെ ജന്മ നാട്ടില്‍ നിന്നും മുസ്ലിം യുവജന വേദിയുടെ പ്രക്ഷോഭം

എന്ത് കൊണ്ട് മദനി പീഡിപ്പിക്കപ്പെടുന്നു .....????

മദനിയുടെ ജന്മ നാട്ടില്‍ നിന്നും മുസ്ലിം യുവജന വേദിയുടെ പ്രക്ഷോഭം
പദ യാത്രയും തല മുണ്ഡനം ചെയ്തു കൊണ്ട് കള ക്ടരെട്ട് മാര്‍ച്ചും  ഒക്ടോബര്‍ 17 തിങ്കള്‍ രാവിലെ 7.00 മണിക്ക് അന്‍വാറില്‍ നിന്നുംആരംഭിക്കുന്നു.....


പങ്കെടുക്കുക........... വിജയിപ്പിക്കുക