കൊടും ക്രൂരതക്ക് കൂട്ട് നിന്നവര്‍ക്ക് ദൈവം ശിക്ഷ കൊടുത്തു തുടങ്ങിയിരിക്കുന്നു.....
പത്തു കൊല്ലം നിരപരാതി ആയിട്ടും കോയമ്പത്തുര്‍ ജയിലിന്റെ കല്‍ തുരുങ്ങുകളില്‍ ജീവിതം ഹോമിക്കപ്പെടേണ്ടി വന്ന അബ്ദുല്‍ നാസര്‍ മദനി എന്നാ കേരളക്കരയിലെ ഒരു പൊതു പ്രവര്‍ത്തകനെ പത്തു കൊല്ലത്തിനു ശേഷം നാസര്‍ നീ നിരപരാതിയാണ് എന്ന് പറഞ്ഞു കോടതികള്‍ പുറത്തേക്കു തള്ളി വിട്ടപ്പോള്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ട ആ യുവത്വത്തെ ഓര്‍ത്തു മനസ്സാക്ഷി മരിച്ചിട്ടില്ലാതെ കേരളത ജനത ലജ്ജിച്ചു തല താഴ്ത്തി ഇരുന്ന...... മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അതെ കപട നാടകം കളിച്ചു കര്‍ണ്ണാടക ജയിലേക്ക് കള്ളാ കേസുകള്‍ പടച്ചുണ്ടാക്കി കൊണ്ട് പോയി ജയിലില്‍ അടക്കുമ്പോള്‍ കൈ കൊട്ടി പൊട്ടി ചിരിച്ചവരും പിന്നില്‍ നിന്ന് അതിനു ചിരട് വലിച്ചവരും ഇന്ന് അതിന്റെ ഫലം അനുഭവിക്കുകയാണ് ......ഒരു കൊടും ക്രൂരതക്ക് കൂട്ട് നിന്നതിനു ദൈവം അവര്‍ക്ക് കൊടുക്കുന്ന ശിക്ഷ എന്ന് പറയേണ്ടി വരും ഇതിനെ ......
അബ്ദുല്‍ നാസര്‍ മഅദനി എന്ന മത പണ്ഡിതനെ, സംഘ പരിവാര-മാധ്യമ ഫാഷിസ്ടുകളുടെ കയ്യടി നേടാന്‍ രാജ്യ ദ്രോഹിയെന്നും.. ഭീഗരനെന്നും വിളിച്ചു പറഞ്ഞ ഗണേഷ്‌കുമാര്‍, വാളകത്തെ ഒരു അധ്യാപകനെ അതി ഭീഗരമായി മര്ദി ച്ച കേസില്‍ സംശയത്തിന്റെ നിഴലിലാണ്... “ എന്നെയും എന്റെ കുടുംബത്തെയും കാലങ്ങളായി വെട്ടയാടികൊണ്ടിരിക്കുന്നു, എന്റെ പിതാവിനെ ഇങ്ങിനെ നിരന്തരം വേട്ടയാടുന്നത് സഹിക്കാന്‍ കഴിയില്ല” എന്ന് പറഞ്ഞു മാധ്യമങ്ങള്‍ക്ക് മുന്പിാല്‍ വിങ്ങി പൊട്ടിയ ഗണേശന്‍ നായര്‍ കുറച്ചു കാലം മുന്പ് നാസര്‍ മഅദനി എന്ന വയോധികന്‍ അതിലും ക്രൂരമായി വെട്ടയാടപ്പെട്ടപ്പോള്‍ അതിനു നേതൃത്വം കൊടുത്തയാളാണ്......
മഅദനിയുടെ അന്നത്തെ അവസ്ഥയും ഒരു സഹായത്തിനു പോലും ആരും ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ അവസ്ഥയും കൂടി ഗണേശന്‍ മനസ്സിലക്കിയിട്ടുണ്ടാവും...... സൃഷ്ടാവ് തന്റെ നീതി നടപ്പിലാക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാന്‍....ആക്രമിക്കപ്പെട്ടവനും തനിക്കുമിടയില്‍ യാതൊരു മറയുമില്ല എന്നാ തന്റെ പ്രഖ്യാപനം സത്യമായി പുലരുന്ന കണ്‍ കുളിര്ക്കുതന്ന കാഴ്ച കാണാന്‍ തുടങ്ങിയിരിക്കുന്നു. !
സൂഫിയ മദനിക്ക് ചില അവിഹിത ബന്ധങ്ങളുണ്ട് എന്ന് ഓരിയിട്ട് വായടക്കും മുന്പേ ഒരഭിസാരികയുമോന്നിച്ചു മേല്‍പറഞ്ഞ ബന്ദത്തിന്റെ പേരില്‍ നാട്ടുകാര്‍ പിടികൂടുമ്പോള്‍ ഉണ്ണിത്താന്‍ എന്ന കോണ്ര്ഗ സ് വായാടി ഓര്‍ട്ടുത്തിണ്ടാവില്ല ദൈവം എന്ന ഒരു ശക്തിയെ കുറിച്ച്......
മദനിയെ പരപ്പന അഗ്രഹാര ജയിലിലെത്തിക്കാന്‍ പിറകില്‍ നിന്ന് ചിരട് വളിച്ച കര്‍ണാടക മുന്‍ മുഖ്യന്‍ യദിയൂരപ്പ യെ മുഖ്യ മന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കി നിന്ദ്യനും ഇളിഭ്യനുമാക്കി അതെ ജയിലില്‍ തന്നെ എത്തിച്ചത് നീതിയുടെ തംബുരാനല്ലാതെ മറ്റാരുമല്ല......അത് പോലെ തന്നെ അദ്ദേഹത്തെ കുടുക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ച കുഞ്ഞാലി കുട്ടി സ്വസ്ഥത നശിച്ചു ഓടിക്കൊണ്ടിരിക്കുന്നതും മര്ദിരത കോടികള്ക്ക് ഹരമുള്ള കാഴ്ച തന്നെ... ...
ഇനിയും അങ്ങിനെ എത്ര പേരുടെ ദയനീയത കാണാനിരിക്കുന്നു....അദ്ദേഹം നേരിട്ട മനുഷ്യാവകാശ ദ്വംസനങ്ങല്ക്കെ തിരെ ഒരു ചെറു വിരല്‍ പോലും അനക്കാന്‍ മുതിരാത്ത മുഖ്യ ധാര മത നേതാക്കന്മാരും അതി വിദൂരമല്ലാത്ത ഭാവിയില്‍ തീര്ച്ചായായും മറുപടി പറയേണ്ടി വരും.....
കേരളക്കരയിലെ ഒരു വലിയ മുസ്ലിം പണ്ഡിതന്‍ ആയിരിക്കെ അദ്ദേഹത്തിന് നേരെ നടക്കുന്ന മനുഷ്യാവകാശ ലങ്ങനങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന മുസ്ലിം മത പണ്ഡിതന്മാരുടെ നേരെ ഏത് അവസ്ഥയിലാകും അല്ലാഹുവിന്റെ അദാബ് ഇറങ്ങുക എന്ന് കാണേണ്ടി വരുമോ എന്ന് അല്പം ഭയത്തോട് കൂടി തന്നെ ചിന്തിച്ചു പോകുന്നു ....കാരണം ചിലപ്പോള്‍ മദനിയോളം ഈമന്റെ കരുത്ത് ഇവര്‍ക്ക് ഉണ്ടായി കൊള്ളണം എന്നില്ലല്ലോ പ്രതി സന്ധികളെ നേരിടാന്‍ ....
മഅദനിയടക്കമുള്ള ആയിരകണക്കിന് പീടിതര്ക്ക് വേണ്ടി മര്ദ്ദിത-പാര്ശ്വി വല്കൃത ജന വിഭാഗങ്ങള്‍ ജാതി മത ഭേദമന്യേ ഒരുമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... ...രാഷ്ട്രീയ തമ്ബുരാക്കന്മാര്‍ക്ക് അവരുടെ അതികാരത്തിന്റെ കസേരകളും പോക്കറ്റിന്റെ കനവും മാത്രമാണ് പ്രാധാന്യം
സത്യത്തിന്റെ നേര്‍ക്ക് വരുന്ന അസത്യത്തിന്റെ കരങ്ങളെ തടുത്തു നിറുത്താന്‍ കെല്‍പ്പുള്ള ഒരു ജനത യുടെ കൈകള്‍ക്ക് കരുത്തു പകരുവാന്‍ ശ്രമിക്കുക ... മദനി മുന്നോട്ടു വെച്ച "അവര്‍ണ്ണന് അധികാരം പീടിതന് മോചനം" എന്നാ മുദ്രവാക്യതിന്റെ സാക്ഷാല്കാരതിനായി നമുക്ക് പോരാടാം ....... എത്ര മൂടി വെച്ചാലും ശെരി സത്യം ഒരുനാള്‍ പുലരുക തന്നെ ചെയ്യും .. ആ കാലം വിദൂരമല്ല ......സത്യമേ വ ജയതേ ...
ജയ് ഹിന്ദ്.....
അവര്‍ണ്ണ ഐക്യം സിന്ദാബാദ് ....മര്ധിത ഐക്യം സിന്ദാബാദ്
No comments:
Post a Comment