എന്‍റെ നാടേ നാട്ടിലെ വിചിത്ര നിയമങ്ങളെ.....മര്ധിത ജനതയുടെ മനസ്സില്‍ നിനക്ക് മാപ്പില്ല ..!!!!!!!
മാറാ രോഗങ്ങള്‍ക്ക് അടിമപ്പെട്ടു വികലാങ്ങനായ അബ്ദുല്‍ നാസര്‍ മദനി ജയിലില്‍ യാതന അനുബവിക്കുംപോള്‍ .....ഒന്നുറങ്ങാന്‍ പോലും അനുവതിക്കാതെ തലയ്ക്കു മുകളില്‍ പ്രകാശിച്ചു നില്‍ക്കുന്ന ബള്‍ബുകള്‍ സമ്മാനിക്കുന്ന പുതിയ രോഗങ്ങളും പേറി ദിനങ്ങള്‍ തള്ളി നീക്കുമ്പോള്‍ .....തുടര്‍ ചികിത്സക്ക് വേണ്ടി ബാരനാതികരികളുടെയും ജയില്‍ അടിക്രിതരുടെയും മുമ്പില്‍ അബെക്ഷ സമര്‍പ്പിച്ചു കാത്തിരിക്കുമ്പോള്‍ .......നിയമ സംഹിതകളെ നോക്ക് കുത്തിയാക്കി ഒരു അസുഗവും പറയാനായി ഇല്ലാതെ യെദിയൂരപ്പ പഞ്ച നക്ഷത്ര ഹോസ്പിറ്റലിലേക്ക് ....വിധിയുടെ കാവ്യ നീതിയാല്‍ കള്ളാ കേസില്‍ കുടുക്കി താന്‍ ജയിലില്‍ അടച്ച മദനിയുടെ അടുത്തേക്ക് തന്നെ യെദിയൂരപ്പയും എത്തിയിരിക്കുന്നു ........എന്നിട്ടും ഇവിടെയും തെളിയുന്നു ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യത്തെ കാട്ടു നീതിയും നാട്ടു നീതിയും .......
പത്തു കൊല്ലകാലം ഒരു കുറ്റവും ചെയാതെ ജയിലില്‍ കിടന്നിട്ടും, വീണ്ടും സമാനമായ കള്ളാകേസ് ഉണ്ടാകി അറെസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോള്‍ ഇനി വരാന്‍ ഉള്ളതും ഒരു കയബതൂര്‍ ആവര്‍ത്തനം ആണന്നു അറിയാമായിരുന്നിട്ടും അത് മാലോകരോട് വിളിച്ചു പറഞ്ഞിട്ടും ഒരു ഭോധക്ഷയവും, നെഞ്ച് വേദനയും അഭിനയിക്കാതെ ചങ്കൂറ്റത്തോടെ ജയിലില്‍ പോയ അബ്ദുല്‍ നാസര്‍ മദനി യെ ... പരപ്പന ജൈലിന്റെ ഗേറ്റ് കണ്ടപോഴാകും നെഞ്ച് വേദന അനുഭവ പെട്ട യടിയുരപ്പമാര്‍ക്ക് മദനിയെ മാനസിക മായി തകര്‍ക്കാന്‍ കഴിയില്ല എന്ന് കാലം തെളിയിച്ചിരിക്കുന്നു ...... മനക്കരുത്തിനാല്‍ ലോകത്തിനു മദനി പഠിപ്പിച്ച പാഠവും .......
ഒരാളുടെയും ഔദാര്യവും അനുകമ്പയും മദനി ആവ്ശ്യപ്പെട്ടിട്ടില്ലല്ലോ .....പിറന്ന നാട്ടില്‍ നീതിയാണ് എനിക്ക് വേണ്ടു എന്നാ ഒരു പൌരന്റെ ആവശ്യത്തിനു നിങ്ങളുടെ ചിന്തകളും പേന തുമ്പുകളും എന്തെ ച ലിക്കാത്തത് ......പീഡിതനും മര്ധിതനും വേണ്ടി ശബ്തിച്ചതിനലാണോ ..അതോ നിങ്ങള്‍ അനുഭവിക്കുന്ന കൊട്ടാര സുഖങ്ങളും പത്രാസുമെല്ലാം ഈ രാജ്യത്തെ അവര്ന്നനും അവകാശപ്പെട്ടതാണെന്ന് പറഞ്ഞതിനോ ...??
തെറ്റ് ചെയ്തവര്‍ എന്ന് വിധിക്കപ്പെട്ടിട്ടും അപ്പമാരും , പിള്ളമാരും രോഗങ്ങളില്ലാതെ അവര്‍ പഞ്ച നക്ഷത്ര ഹോസ്പിറ്റലില്‍ സുഖവാസത്തില്‍ ......ചെയ്ത തെറ്റ് എന്താണെന്ന് കോടതികളോട് എന്നും ചോതിച്ചിട്ടും മറുപടി കിട്ടാത്ത മദനി രോഗിയായി ജയിലിലും ......ജനാതിപത്യതിനും തുല്യ നീതിക്കും കേളി കേട്ട ഇന്ത്യാ രാജ്യമേ .......നീ ഇരട്ട നീതിയുടെ ഇടുങ്ങിയ വഴികലൂടെയാണോ സഞ്ചരിക്കുന്നത് .... അതോ തമ്ബുരാക്കന്മാര്‍ക്ക് മാത്രം വിധിക്കപ്പെട്ട പരവാധാനി വിരിച്ച നീതിയുടെ വഴികളിലൂടെയാണോ നീ ചിലരെ നടത്തുന്നത് .......
എന്‍റെ നാടേ നാട്ടിലെ വിചിത്ര നിയമങ്ങളെ ചരിത്രത്തിന്റെ താളുകളില്‍ ഞങ്ങള്‍ രേഖപ്പെടുത്തും നിന്റെ ഈ മാപ്പര്‍ഹിക്കാത്ത ക്രൂരത .....കാലവും ചരിത്രവും തന്നെ സത്യം ....മര്ധിത ജനതയുടെ മനസ്സില്‍ നിനക്ക് മാപ്പില്ല ..!!!!!!!
യെദ്യൂരപ്പയുടെ ജയില്‍വാസം കാലം നല്‍കിയ ശിക്ഷ: തുളസീധരന്‍ പള്ളിയ്ക്കല്‍
ReplyDeleteകരുനാഗപ്പള്ളി: മത പണ്ഡിതനായ അബ്ദുന്നാസിര്‍ മഅ്ദനിയെ കള്ളക്കേസില്‍ കുടുക്കി ജയിലിടച്ച് കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയ്ക്ക് കാലം നല്‍കിയ ശിക്ഷയാണ് ഇപ്പോഴുണ്ടായ ജയില്‍വാസമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി തുളസീധരന്‍ പള്ളിയ്ക്കല്‍. എസ്.ഡി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആഹ്ലാദ പ്രകടനത്തിന് ശേഷം കൂടിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു സംസ്ഥാനം മഅ്ദനിയുടെ മേല്‍ കുറ്റം ചുമത്താവുന്ന പരമാവധി ചെയ്ത് ശേഷം കുറ്റവിമുക്തനായി പുറത്ത് വന്നപ്പോള്‍ ബി.ജെ.പിയുടെ രഹസ്യ അജണ്ടയുടെ ഭാഗമായി മഅ്ദനിയെ കാരാഗ്രഹത്തിലാക്കിയത് യെദ്യൂരപ്പയുടെ കൊടും ക്രൂരതയാണ്. മുഖ്യമന്ത്രി കസേരയിലിരുന്ന് എന്തും ചെയ്യാമെന്ന്് അഹങ്കരിച്ച യെദ്യുരപ്പ കാരാഗ്രഹത്തിലായപ്പോള്‍ ഇവിടുത്തെ ഇടത്-വലത് കക്ഷികള്‍ പ്രതികരിക്കാത്തതില്‍ ഖേദമുണ്ട്. അഴിമതി വീരന്‍മാര്‍ ഒന്നിന് പിറകെ ഒന്നായി ജയിലിലാകുന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ അനുഭവിക്കേണ്ട കോടികള്‍ കൊള്ളയടിച്ചതിനാണ്. രാജ്യത്ത് നടക്കുന്ന കൊള്ളയുടേയും അഴിമതിയുടേയും പത്ത്് ശതമാനം പോലും പിടിക്കപ്പെടാത്തത് കാരണം അഴിമതിയുടെ കൂത്തരങ്ങായി രാജ്യം മാറുകയാണ്. രാജ്യത്തിന്റെ സമ്പത്തിനെ പോക്കറ്റടിക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ അന്വേഷണം നടത്തി മുഴുവന്‍ കുറ്റവാളികളേയും പുറത്ത് കൊണ്ടുവരാന്‍ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
നിരപരാധിയായ മഅ്ദനിയെ ഉടന്‍ മോചിപ്പിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ പ്രസിഡന്റ് എ എ ഷാഫി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ എസ് പുരം ഷാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ കുരുടന്റയ്യം, സൈനുദ്ദീന്‍ തഴവാശ്ശേരി, സുനില്‍, മണിയന്‍, രാജേഷ്, നാസര്‍ താച്ചയില്‍, കെ റഹിം, നാസര്‍ തോപ്പില്‍ വടക്കതില്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. കരുനാഗപ്പള്ളി പള്ളിമുക്കില്‍ നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി പോലിസ് സ്‌റ്റേഷന് മുന്നില്‍ സമാപിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
പീഡിതന്റെ പ്രാര്‍ഥനയെ നിങ്ങള്‍ സൂക്ഷിക്കുക , അവനും അല്ലാഹും തമ്മില്‍ ഒരു മറയുമില്ല .....
ReplyDelete