ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Sunday, October 23, 2011

മദനിയെ അറസ്റ്റ് ചെയ്തതെന്തിന്...?????

മദനിയെ അറസ്റ്റ് ചെയ്തതെന്തിന്...?????
തിരുവനന്തപുരം : പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെയാണ് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റ് ചെയ്തതെന്ന മുന്‍ കൊച്ചി പൊലീസ് കമ്മിഷണറുടെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു.

മുകളില്‍ നിന്നുളള പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് 1998 മാര്‍ച്ച് 31ന് അബ്ദുന്നാസര്‍ മദനിയെ അറസ്റ്റ് ചെയ്തതെന്നാണ് അന്ന് മദനിയെ കസ്റ്റഡിയിലെടുത്ത ഡോ. ജേക്കബ് തോമസ് വെളിപ്പെടുത്തുന്നു. പച്ചക...്കുതിര മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ മദനിയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചതാര് എന്ന് തോമസ് വെളിപ്പെടുത്തുന്നില്ല.

അറസ്റ്റ് ചോദ്യം ചെയ്തതിന്റെ പേരില്‍ അന്ന് സ്ഥലം മാറ്റപ്പെട്ട ജേക്കബ് തോമസ് ഇപ്പോള്‍ കെഎസ്എഫ് ഡിസി എം ഡിയാണ്.

കൊച്ചി നെഹ്രു സ്റ്റേഡിയത്തില്‍ ഇന്ത്യയും ആസ്ട്രേലിയയും തമ്മില്‍ നടന്ന ഏകദിന മത്സരത്തിന്റെ തലേന്നാണത്രേ മദനിയെ അറസ്റ്റ് ചെയ്യാനുളള നിര്‍ദ്ദേശം ജേക്കബ് തോമസിന് കിട്ടിയത്. അറസ്റ്റു ചെയ്യുന്നതിനുളള കാരണം ചോദിച്ചപ്പോള്‍ അത്തരം ചോദ്യങ്ങള്‍ വേണ്ട, ഉത്തരവ് അനുസരിച്ചാല്‍ മതിയെന്നാണത്രേ ജേക്കബ് തോമസിന് കിട്ടിയ മറുപടി.

പിറ്റേന്നത്തെ പത്രത്തില്‍ അറസ്റ്റ് വാര്‍ത്ത വരാതിരിക്കുന്നതിനു വേണ്ടി രാത്രി 11നു ശേഷമാണ് മദനിയെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് തന്റെ അധികാര പരിധിയില്‍ നിന്നും അദ്ദേഹത്തെ മാറ്റുകയും ചെയ്തുവെന്ന് തോമസ് വെളിപ്പെടുത്തുന്നു. അറസ്റ്റിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ പിറ്റേന്ന് രാവിലെ ഒമ്പതു മണിക്ക് തന്നെ സ്ഥലം മാറ്റിക്കൊണ്ടുളള ഉത്തരവും വന്നു. ചുമതല എസ് പിയ്ക്ക് കൈമാറാനും ആവശ്യപ്പെട്ടു.

കോഴിക്കോട് എന്തോ കേസുണ്ടെന്നു പറഞ്ഞാണത്രേ അറസ്റ്റിന് നിര്‍ദ്ദേശം വന്നത്. എന്നാല്‍ കോഴിക്കോട് ചാര്‍ജുളള ഉദ്യോഗസ്ഥന്‍ വന്നില്ല. അങ്ങനെയാണ് നടപടിക്രമം. എന്തിന് അറസ്റ്റ് ചെയ്യുന്നുവെന്നതിന് വ്യക്തമായ ധാരണ തനിക്കുണ്ടായിരുന്നില്ലെന്നും ഇക്കാര്യം മേലുദ്യോഗസ്ഥനും ഡിഐജിയ്ക്കും അറിയാമായിരുന്നുവെന്നും ജേക്കബ് തോമസ് പറയുന്നു. അവരും മുകളില്‍ നിന്നുളള സമ്മര്‍ദ്ദം മൂലം നിസഹായരായിരുന്നു

No comments:

Post a Comment