മഅ്ദനിക്കെതിരായ ആരോപണം ; മജീദിനെ പി. ഡി. പി വെല്ലുവിളിച്ചു
മലപ്പുറം : 92ല്‍ ബാബരി മസ്ജിദ് തകര്‍ന്നപ്പോള്‍ അബ്ദുന്നാസര്‍ മഅ്ദനി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്ന വെളിപ്പെടുത്തല്‍ തെളിയിക്കാന്‍ കെപി. എ മജീദിനെ പി.ഡി.പി ജനറല്‍ സെക്രട്ടറി ജാഫറലി ദാരിമി വെല്ലുവിളിച്ചു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിുരുന്നു ജാഫറലി . ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപി. എമജീദ് ഇക്കാര്യം വെളിപ്പെടുത്തിയത്് .
ബാബരി തകര്‍ന്നതിന്‍െറ പേരില്‍ ഒരു ക്ഷേത്രത്തിന്‍െറ മുറ്റത്ത് നിന്നും ഒരു പിടി മണ്ണ് പോലും വാരരുതെന്ന് ആഹ്വാനം ചെയ്തയാളാണ് മഅ്ദനി. അദ്ദേഹത്തിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണ്. ജാഫര്‍ ദാരിമി ആക്ഷേപിച്ചു.
മാറാട് കലാപത്തില്‍ 31പ്രതികള്‍ ലീഗ് പക്ഷത്ത് നിന്നുള്ളവരാണെന്നും നാദാപുരത്ത് ബോംബ് പൊട്ടി മരിച്ചവര്‍ ഏത് പാര്‍ട്ടിയില്‍ പെട്ടവരാണെന്ന് മജീദ് ഓര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാറാട് കലാപത്തില്‍ 31പ്രതികള്‍ ലീഗ് പക്ഷത്ത് നിന്നുള്ളവരാണെന്നും നാദാപുരത്ത് ബോംബ് പൊട്ടി മരിച്ചവര്‍ ഏത് പാര്‍ട്ടിയില്‍ പെട്ടവരാണെന്ന് മജീദ് ഓര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
No comments:
Post a Comment