ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Monday, July 4, 2011

കോതമംഗലം പെണ്‍വാണിഭം മുഴുവന്‍ പ്രതികളെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം : പി.ഡി.പി.

കോതമംഗലം : കോതമംഗലം പെണ്‍വാണിഭക്കെസ്സില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റു ചെയ്യണമെന്നു പി.ഡി.പി.കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം പോലുമില്ലാത്ത ഒരു പ്രതിക്ക് പി.ഡി.പി.യുമായി ബന്ധമുണ്ടെന്ന തരത്തില്‍ നടത്തുന്ന പ്രചാരണത്തിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ ഗൂഡാലോചനയാണെന്നു പി.ഡി.പി.കുറ്റപ്പെടുത്തി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയില്ലാതിരുന്ന വാര്‍ഡില്‍ സ്വതന്ത്രരെ പിന്തുണക്കുവാനുള്ള തീരുമാനത്തിന്റെ ഭാഗമായി കോതമംഗലം കേസ്സില്‍ ആരോപണ വിധേയനായ ഒരു പ്രതിയേയും പിന്തുണച്ചിരുന്നു. ഇയാള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടി നേതൃത്വം പത്രക്കുറിപ്പില്‍ അറിയിച്ചു.
സലാം വെള്ളയ്ക്കാമറ്റം, വി.എം. അലിയാര്‍, സി.പി.സുബൈര്‍, അഷ്‌റഫ്‌ ബാവ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment