ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Tuesday, November 29, 2011

മുല്ലപ്പെരിയാര്‍ : പി ഡി പി ഹൈവേ ഉപരോധിച്ചു

മുല്ലപ്പെരിയാര്‍ : പി ഡി പി ഹൈവേ ഉപരോധിച്ചു

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന നിസ്സംഗതക്കെതിരെ പി ഡി പി പ്രവര്‍ത്തകര്‍ ഹൈവേ ഉപരോധിച്ചു . പാലാരിവട്ടം സിഗ്നലില്‍ നടന്ന ഉപരോധ സമരം പി ഡി പി സംസ്ഥാന സെക്രടറി മുഹമ്മദ്‌
റജീബ് ഉദ്ഘാടനം ചെയ്തു ......

മുല്ലപ്പെരിയാറില്‍ ചാല് കീറി വെള്ളം ഒഴുക്കാന്‍ പി ഡി പി നേതൃത്വം നല്‍കും : പി ഡി പി

മുല്ലപ്പെരിയാറില്‍ ചാല് കീറി വെള്ളം ഒഴുക്കാന്‍ പി ഡി പി നേതൃത്വം നല്‍കും : പി ഡി പി



മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഭരണകൂടം തുടരുന്ന നിസ്സംഗത അവസാനിപ്പിച്ചു ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നടപടികള്‍ സ്വീകരികണമെന്നു പി ഡി പി ആവശ്യപ്പെട്ടു . അടിയന്തിര പ്രാടാന്യത്തോടെ വിഷയത്തില്‍ ഇടപെട്ടു പ്രശന്‍ പരിഹാരത്തിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിചിലെങ്കില്‍ ചാല് കീറി ഡാമിലെ വെള്ളം പുരതെക്കൊഴുക്കുന്നതുല്‍പ്പെടെയുള്ള സമര പടിപാടികള്‍ക്ക് പി ഡി പി നേതൃത്വം നല്‍കും . ഇത് ജനങളുടെ അതി ജീവനത്തിന്റെ പ്രശ്നമാണ് . ഇടുക്കി , ആലപ്പുഴ കോട്ടയം എറണാംകുളം ജില്ലയിലെ മുപ്പതുലക്ഷം ജനങളുടെ മുന്നില്‍ നിയമത്തിന്റെയും ചര്‍ച്ചയുടെയും സാങ്കേതികത്വം പറയുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരുകള്‍ക്ക് യോജിച്ചതല്ല . പ്രഖ്യാപങ്ങളല്ല നടപടികളാണ് ആവശ്യം .

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിരാഹാരം കിടക്കുന്ന സമര സമിതി അംഗങ്ങളെയും , ബിജിമോള്‍ എം എല്‍ എ , കേരള കോണ്‍ഗ്രെസ് നേതാവ് പി സി തോമസ്‌ തുടങ്ങിയവരെ പി ഡി പി സംഗം ചപ്പതിലെ സമര പന്തലില്‍ സന്തര്‍ശിച്ചു . പി ഡി പി സംസ്ഥാന ജനറല്‍  സെക്രടറി സുബൈര്‍  സബാഹി , സംസ്ഥാന സെക്രടറി മുഹമ്മദ്‌ റജീബ് , കേന്ദ്ര സമിതി അംഗം മുജീബ് റഹ്മാന്‍ , ജില്ല പ്രേസിടന്ദ് എം . എം സുലൈമാന്‍  , കരീം കുടയത്തൂര്‍, നിഷാദ് നടക്കല്‍ എന്നിവരാണ് സംഗത്തില്‍ ഉണ്ടായിരുന്നത്

മുല്ലപ്പെരിയാറില്‍ പുതിയ ഡാം ഉടന്‍ പണിയുക : ഡിസംബര്‍ 1 നു പി ഡി പി മാട്ടുപെട്ടി റോഡു ഉപരോധിക്കും

മുല്ലപ്പെരിയാറില്‍  പുതിയ ഡാം ഉടന്‍ പണിയുക : ഡിസംബര്‍ 1 നു പി ഡി പി മാട്ടുപെട്ടി റോഡു ഉപരോധിക്കും


35  ലക്ഷത്തോളം  വരുന്ന ജനങ്ങളുടെ ജിവന്‍ രക്ഷിക്കാന്‍  സര്‍ക്കാര്‍ തയ്യാറാവുക , മുല്ലപെരിയറില്‍ പുതിയ ഡാം ഉടന്‍ പണിയുക, കേന്ദ്ര  സര്‍ക്കാര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്  ഡിസംബര്‍ 1 നു  പി ഡി പി പ്രവര്‍ത്തകര്‍ മുന്നാറില്‍ മാട്ടുപെട്ടി റോഡു ഉപരോധിക്കും. എല്ലാ ജനതിപത്യവിശ്വാസികളും ഈ സമരത്തില്‍ പങ്കെടുക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു 


ബംഗളൂരു സ്ഫോടനകേസ്: പ്രോസിക്യൂട്ടര്‍ രാജിവെച്ചു.

ബംഗളൂരു സ്ഫോടനകേസ്: പ്രോസിക്യൂട്ടര്‍ രാജിവെച്ചു.

ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രതിയായ ബംഗളൂരു സ്ഫോടനകേസിലെ പബ്ളിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍, ആരോഗ്യ കാരണങ്ങളാല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ബി.വി. ജനാര്‍ദന രാജിവെക്കുകയാണെന്ന്, അദ്ദേഹത്തിന് പകരം ഹാജരായ അഭിഭാഷകന്‍, പ്രത്യേക കോടതി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസന്‍ മുമ്പാകെ അറിയിച്ചു.രാജിവെച്ച വിവരമടങ്ങിയ മെമ്മോ അദ്ദേഹം ജഡ്ജിക്ക് കൈമാറി. ഇതോടെ, കേസിലെ വിചാരണ നടപടികള്‍ നീളുമെന്നാണ് കരുതപ്പെടുന്നത്. കേസില്‍ 31ാം പ്രതിയായ മഅ്ദനിയുടെ വിടുതല്‍ ഹരജിയില്‍ നവംബര്‍ എട്ടിന് പ്രതിഭാഗം വാദം നടന്നിരുന്നു. ഇതില്‍, പ്രോസിക്യൂഷന്‍ വാദം നടക്കാനിരിക്കെയാണ് പ്രോസിക്യൂട്ടറുടെ രാജി. കേസ് വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടക്കാനിരിക്കെ പ്രോസിക്യൂഷനെ നിയമിക്കാത്തത് നടപടികള്‍ ഇനിയും അനാവശ്യമായി നീളാന്‍ വഴിയൊരുക്കുമെന്ന് മഅ്ദനിക്കുവേണ്ടി ഹാജരായ അഭിഭാഷകരായ പി. ഉസ്മാന്‍, വസന്ത് എച്ച്. വൈദ്യ എന്നിവര്‍ കോടതിയില്‍ വാദിച്ചു.എന്നാല്‍, പ്രോസിക്യൂട്ടറെ നിയമിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്ന് അറിയിച്ച ജഡ്ജി, നിയമനം നടക്കുന്നതുവരെ സമയം വേണമെന്ന് ആവശ്യപ്പെട്ട് കേസ് മാറ്റുകയായിരുന്നു. ആറ് പ്രതികളെയാണ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയത്. തടിയന്‍വിട നസീര്‍ ഉള്‍പ്പെടെയുള്ള പത്തോളം പ്രതികളെ കശ്മീര്‍ റിക്രൂട്ട്മെന്‍റ് അടക്കമുള്ള മറ്റു കേസുകളുമായി ബന്ധപ്പെട്ട് എറണാകുളം എന്‍.ഐ.എ കോടതിയില്‍ കൊണ്ടുപോയതിനാല്‍ ഹാജരാക്കാനായില്ല. ഗുജറാത്ത് സ്ഫോടനവുമായി ബന്ധപ്പെട്ട്് അഹ്മദാബാദ് ജയിലിലുള്ള സൈനുദ്ദീന്‍, ശറഫുദ്ദീന്‍ എന്നിവരെയും ഹാജരാക്കിയിരുന്നില്ല.
പുതിയ പ്രോസിക്യൂട്ടറുടെ നിയമനത്തിന് സ്വാഭാവികമായും കൂടുതല്‍ സമയമെടുക്കാനാണ് സാധ്യത. ഏപ്രിലില്‍ വിചാരണാ നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും പ്രോസിക്യൂഷന്‍െറ അലംഭാവംമൂലം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കങ്ങള്‍പോലും ആരംഭിച്ചിട്ടില്ല. കേസിലെ മറ്റു പ്രതികള്‍ക്ക് അഭിഭാഷകരെ ലഭിക്കാത്തതും ചില പ്രതികള്‍ വിവിധ കേസുകളിലായി മറ്റ് സംസ്ഥാനങ്ങളിലായതും കേസ് നടപടിയെ ബാധിക്കുന്നുണ്ട്. പ്രതികളുടെ വിചാരണ നടപടികള്‍ ഇന്ന് തുടരും.

Monday, November 28, 2011

മുല്ലപ്പെരിയാര്‍ പി ഡി പി പ്രതിഷേത പ്രകടനം ഇന്ന്

കേന്ദ്രം അടിയന്തിരമായി  ഇടപെടുക ... ജയലളിത മനുഷ്യത്വം കാണിക്കുക :  പി ഡി പി പ്രതിഷേത പ്രകടനം ഇന്ന് 
ഇടുക്കി , മുല്ലപ്പെരിയാര്‍ അണക്കെട്ട് മേഖലകളില്‍ റിക്റെര്‍ സ്കൈല്‍ 5 നു മുകളില്‍ ഭൂചലനംഉണ്ടായാല്‍  മുല്ലപെരിയാര്‍ ഡാം തകരുമെന്നും  നാലു ജില്ലകള്‍ വെള്ളത്തിനടിയിലായി കേരളത്തിന്റെ ഭൂപടം തന്നെ മാറ്റപ്പെടുമെന്നും  മുപ്പത്തഞ്ചു  ലക്ഷം ജനങ്ങള്‍ മരണപ്പെടും എന്നാ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോഴും കേന്ദ്രം കാണിക്കുന്ന ഈ അവഗണന അവസാനിപ്പിച്ചു അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണം എന്നും .... തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മനുഷ്യത്വം  കാണിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പി ഡി പി മണ്ഡലം കമ്മട്ടിക്കളുടെ  നേതൃത്വത്തില്‍  പ്രതിശേത പ്രകടങ്ങള്‍ നടത്തുന്നു  .....  പങ്കെടുക്കുക , വിജയിപ്പിക്കുക....

ഡിസം : 4 മുളവൂര്‍ കിഴക്കേ കടവില്‍ അജിത്‌ കുമാര്‍ ആസാദ് പ്രസംഗിക്കും

പി ഡി പി രാഷ്ട്രീയ വിശദീകരണ  യോഗം മുളവൂര്‍ കിഴക്കേ കടവില്‍  അജിത്‌ കുമാര്‍ ആസാദ് മുഖ്യ പ്രഭാഷണം നടത്തും



 മുവാറ്റുപ്പുഴ പായിപ്പാറ പഞ്ചായത്ത് കീഴില്‍ കിഴക്കേ കടവ് വാര്‍ഡു കമ്മറ്റി സംഗടിപ്പിക്കുന്ന പി ഡി പി രാഷ്ട്രീയ വിശദീകരണ യോഗം ഡിസംബര്‍ 4 നു  നടക്കും . പി ഡി പി സംസ്ഥാന സെക്രടറി ബഹു : അജിത്‌ കുമാര്‍ ആസാദ് മുഖ്യ പ്രഭാഷണം  നടത്തും .

പി ഡി പി സംസ്ഥാന സെക്രടറി മുഹമ്മദ്‌ റജീബ്, മുജീബ് റഹിമാന്‍ , സുബൈര്‍ വെട്ടിയാനിക്കള്‍ , അബൂബക്കര്‍ തങ്ങള്‍ എന്നിവര്‍ പങ്കെടുക്കുമെന്നും  ഭാരവാഹികള്‍ അറിയിച്ചു .

Sunday, November 27, 2011

മഅദനി ക്രൂരമായി വേട്ടയാടപ്പെടുന്നു : ശ്രീ . ജോണ്‍ മാത്യു


 പാര്‍ശ്വ വല്‍കൃത സമൂഹത്തിനായി ശബ്തിച്ചതിനാല്‍  മഅദനി ക്രൂരമായി വേട്ടയാടപ്പെടുന്നു : ശ്രീ .  ജോണ്‍ മാത്യു 


 

ഇന്ത്യ രാജ്യത്തെ അവകാശങ്ങള്‍ നിഷേതിക്കപ്പെടുകയും , അവഗണിക്കപ്പെടുകയും ചെയ്തിരുന്ന പാര്‍ഷ വല്‍കൃത സമൂഹത്തിനായി ശബ്തിച്ചതിനാല്‍ അബ്ദുല്‍ നാസര്‍ മഅദനി ക്രൂരമായി വെട്ടയാടപ്പെടുകയാണെന്ന് പ്രമുഖ മനുഷ്യാവകാശ  പ്രവര്‍ത്തകന്‍ ശ്രീ : ജോണ്‍ മാത്യു അഭിപ്രായപ്പെട്ടു . മഅദനി നീതി നിഷേതത്തിന്റെ ഇര എന്നാ തലക്കെട്ടില്‍ പി ഡി പി യുടെ പ്രവാസി വിഭാഗമായ പി സി എഫ് കുവൈത്ത് അബ്ബാസിയ പ്രവാസി ഔദിടോരിയത്തില്‍ സംഗടിപ്പിച്ച മനുഷ്യാവകാശ  സമ്മേളനം ഉദ്ഘാടനം  ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

കേരളത്തിലെ ഒരു മികച്ച പൊതു പ്രവര്‍ത്തകനും , ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചെയര്‍മാനും ,മത പണ്ഡിതനുമായ അബ്ദുല്‍ നാസര്‍ മഅദനി ക്ക് എല്ലാവിധ മനുഷ്യാവകാശങ്ങളും അര്‍ഹമായ നീതിയും  നിഷേതിച്ചു അന്യ സംസ്ഥാനത്തെ ജയിലില്‍ അടച്ചു പീടിപ്പിക്കുംപോലും ഭരണകൂടവും അധികാരികളും തുടരുന്ന  ഈ നിസ്സംഗത വെടിയണമെന്നും , അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

പി സി എഫ് കുവൈത്ത് കേന്ദ്ര കമ്മറ്റി പ്രസിടണ്ട് അന്‍സാര്‍ കുളത്തുപ്പുഴ അധ്യക്ഷത വഹിച്ച  സമ്മേളനത്തില്‍  ഫൈസല്‍ മഞ്ചേരി ( കെ ഐ ജി ), തോമസ്‌ കടവില്‍ ( കല ) സത്താര്‍ കുന്നില്‍ ( ഐ എം സി സി ) അര്‍ഷദ് ( യൂത്ത് ഇന്ത്യ ) മുര്ഷിദ് മൌലവി ( അനവാര്‍ വെല്‍ഫയര്‍ )  അഹമ്മദ്‌ കീരിത്തോട് ( പി സി എഫ് ) എന്നിവര്‍ സംസാരിച്ചു

പി സി എഫ് കുവൈത്ത് കേന്ദ്ര കമ്മറ്റി ജനറല്‍ സെക്രടറി അംജദ് ഖാന്‍ പാലപ്പിള്ളി സ്വാഗതവും , റഹീം ആരിക്കാടി പ്രതിജ്ഞയും ബഷീര്‍ കക്കോടി നന്ദിയും പറഞ്ഞു

Monday, November 21, 2011

മദനിയും,കലീമുമാരും, മോഹ്സിനും, ഒക്കെ നമ്മുടെ നീതിന്യായത്തിന്റെ ഇരകളല്ലേ?


 മദനിയും,കലീമുമാരും,  മോഹ്സിനും,  ഒക്കെ നമ്മുടെ നീതിന്യായത്തിന്റെ ഇരകളല്ലേ?

ഓര്‍ക്കുന്നില്ളേ മുഹ്സിന്‍ എന്ന പയ്യനെ? രാഷ്ട്രപതിക്ക് ലെറ്റര്‍ ബോംബയച്ചെന്നുപറഞ്ഞ് തിരുവനന്തപുരം പൊലീസ് ചെണ്ടകൊട്ടി പ്രദര്‍ശിപ്പിച്ച ‘ഭീകരന്‍’. ബോംബുണ്ടാക്കിവിട്ടത് മറ്റൊരുത്തനാണെന്നുവരുകയും അവന് തലക്ക് സൂക്കേടാണെന്ന് വരുത്തുകയും ചെയ്ത് പിന്നീട് കേസ് മുക്കി.അപ്പോള്‍ മുഹ്സിനോ? ലോക്കല്‍ ഭീകരനായി ഏമാന്മാരും അവരുടെ സ്റ്റെനോപ്പണിക്കാരായ മാധ്യമവാലുകളും കൊണ്ടാടിയ വകയില്‍ പയ്യന്‍െറ പഠിപ്പും ഭാവിപ്രതീക്ഷയുമൊക്കെ കുളമായികിട്ടി. പ്രശ്നം അവിടെയും തീരുന്നില്ല.ലെറ്റര്‍ ബോംബു കേസുകെട്ട് നിയമപരമായി അടച്ചിട്ടില്ല. പിടിച്ച പ്രതിയല്ല യഥാര്‍ഥ പ്രതിയെന്നു ബോധ്യമായാല്‍ പൊലീസിന് ആ കാര്യം കോടതിയില്‍ പറയാം. നിരപരാധിയെ കേസില്‍നിന്ന് ഒഴിവാക്കിക്കൊടുക്കാം. ഇവിടെ മുഹ്സിന് ചാര്‍ജ് കൊടുത്തതുമില്ല, നിരപരാധിയായി വിടുതല്‍ വാങ്ങിക്കൊടുത്തിട്ടുമില്ല.കാരണം, കേസില്‍നിന്ന് മുക്തനാക്കപ്പെടുന്ന നിമിഷം ടിയാന് നഷ്ടപരിഹാരം ആവശ്യപ്പെടാം. ഏമാന്മാര്‍ക്ക് നേരെ പ്രതിക്കൂട്ടിലേക്കും കയറാം. ഭരണകൂടത്തിന്‍െറ ഈ സ്വയരക്ഷക്കുവേണ്ടി മുഹ്സിന്‍ എന്ന ഇര ഇന്നും ‘അന്വേഷണ വിധേയനായ നോട്ടപ്പുള്ളി’യായി തുടരുന്നു! 

മാലേഗാവ് കേസെടുക്കുക. ഒരാഴ്ചക്കുമുമ്പാണ് ഒമ്പതു പ്രതികള്‍ക്ക് മുംബൈ സ്പെഷല്‍ കോടതി ഇതാദ്യമായി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ജാമ്യാപേക്ഷ തള്ളികൊണ്ട് ഇതേ കോടതി പറഞ്ഞത്: ‘അന്വേഷണം പൂര്‍ത്തിയാകുംവരെ പ്രതികള്‍ക്ക് കാത്തിരിക്കാം, കാത്തിരിക്കണം’ എന്നാണ്. ഇതുപറഞ്ഞ് ഏഴുമാസത്തിനകം ജാമ്യം കൊടുത്തതിനു കാരണം കേസന്വേഷകരായ എന്‍.ഐ.എ ജാമ്യത്തെ എതിര്‍ത്തില്ളെന്നതാണ്.അതിന്‍െറ കാരണം പ്രോസിക്യൂഷന്‍ നിരത്തിയതിങ്ങനെ: ‘സ്വാമി അസിമാനന്ദയുടെ അറസ്റ്റിനുശേഷം പുതിയ തെളിവുകളും പുതിയ സന്ദര്‍ഭങ്ങളുമാണ് കേസില്‍ വന്നിരിക്കുന്നത്. അങ്ങനെ കൂടുതല്‍ അന്വേഷണം നടത്തുന്നതിനിടെ പുതിയ ഫോറന്‍സിക് റിപ്പോര്‍ട്ടുകളും സ്റ്റേറ്റ്മെന്‍റുകളും വരുകയും തെളിവുകള്‍ക്ക് പരസ്പരബന്ധം വ്യക്തമാവുകയും ചെയ്തിരിക്കെ അന്തിമ നിഗമനത്തിലെത്താന്‍ കൂടുതല്‍ അന്വേഷണം നടത്തി വരുന്നു...’’
വല്ലതും തിരിഞ്ഞോ? സംഗതി ഇത്രേയുള്ളൂ- മാലേഗാവ് സ്ഫോടനം നടത്തിയവരെന്നു പറഞ്ഞ് 2006ല്‍ പിടിച്ചകത്തിട്ടത് ഒമ്പത് മുസ്ലിം ‘ഭീകരന്മാരെ’. അന്ന് ദേശവ്യാപകമായി ഏമാന്മാരും മാധ്യമങ്ങളും കൂടി ചെണ്ടകൊട്ടി. രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ വേറൊരു സെറ്റ് പ്രതികളെ പിടിക്കുന്നു -പ്രജ്ഞാസിങ്ങും കേണല്‍ പുരോഹിതും കൂട്ടരും. മുസ്ലിം പേരില്‍ ഹിന്ദുത്വഭീകരര്‍ നടത്തിയ നാടകമായിരുന്നു ടി ഭീകരപ്രവര്‍ത്തനമെന്ന് അസിമാനന്ദ എന്ന കൂട്ടുപ്രതിയുടെ വെളിപ്പെടുത്തല്‍ വഴി വ്യക്തമാകുന്നു. സ്വാഭാവികമായും ആദ്യം പിടിച്ചവര്‍ നിരപരാധികളാണെന്നു ബോധ്യമായ സ്ഥിതിക്ക് അവരെ മോചിപ്പിക്കേണ്ടേ? അവിടാണ് മുഹ്സിന്‍ കേസിലെ നിസ്സാരമായ കടലാസുപ്രതിസ്ഥാനം ഗുരുതരമായ മനുഷ്യദ്രോഹവും നീതിന്യായ വ്യവഹാരത്തിലെ ഭീകരപ്രവര്‍ത്തനവുമായി വികസിക്കുന്നത്. അഞ്ചുകൊല്ലമായി അഴിയെണ്ണുന്ന നിരപരാധികളെ, മൂന്നുകൊല്ലമായി അവരല്ല കുറ്റവാളികള്‍ എന്നറിഞ്ഞിട്ടും ജാമ്യം പോലും കിട്ടാന്‍ ‘അന്വേഷണം പൂര്‍ത്തിയാകുംവരെ കാത്തിരിക്കണം’ എന്നു കല്‍പിക്കുന്നതിന്‍െറ നീതിന്യായ യുക്തി ചോദിക്കരുത്. അന്വേഷണം പൂര്‍ത്തിയായില്ല എന്ന് എന്‍.ഐ.എതന്നെ പറയുമ്പോള്‍ പെട്ടന്നിതാ ജാമ്യം.അപ്പോള്‍ ഏഴുമാസം മുമ്പ് ജാമ്യം നിഷേധിക്കാന്‍ പറഞ്ഞ യുക്തിയോ? ചോദ്യങ്ങളരുത്, ഇത് ഭീകരപ്രവര്‍ത്തന കേസാണ്. അന്വേഷകര്‍ പറയുമ്പോലെ വിചാരിപ്പു നടക്കും. നടത്തും.


 നാടകം കൂടുതല്‍ കേമമാവുകയാണ്. നിരപരാധികള്‍ എന്നു ഭംഗ്യന്തരേണ സമ്മതിക്കുമ്പോഴും അവരെ വിട്ടയക്കുകയോ മനുഷ്യസഹജമായതരത്തില്‍ അവരോട് മിനിമം മാപ്പുപറയുകയോ അല്ല മറിച്ച് ഇപ്പോഴും ഒരു കൊളുത്തിട്ടുവെച്ച് ‘ജാമ്യം’ കൊടുക്കുക മാത്രമാണ്. അതില്‍ത്തന്നെ രണ്ടുപേര്‍ക്ക് കിട്ടിയ ജാമ്യംവെച്ച് പുറത്തിറങ്ങാനും നിവൃത്തിയില്ല.കാരണം, തീവ്രസ്ഫോടനക്കേസിലും അവര്‍ പ്രതികളാണ്. അസിമാനന്ദയുടെ കുമ്പസാരമൊഴി പ്രകാരം സംഝോത എക്സ്പ്രസിലെ ബോംബിന്‍െറ ഉത്തരവാദികള്‍ ഇവരല്ളെന്ന് വ്യക്തമായതാണ്. എന്നാലും ഇറക്കിവിടില്ല. ഇനി ആ കേസില്‍ ഏമാന്മാര്‍ പ്രത്യേകമായി കനിയണം. കോടതിയില്‍ ജാമ്യാപേക്ഷ കൊടുക്കുമ്പോള്‍ എതിര്‍ക്കാതിരിക്കണം. സര്‍വോപരി കോടതിക്ക് സ്റ്റേറ്റിന്‍െറ ഇംഗിതം പിടികിട്ടണം. ചുരുക്കത്തില്‍ അഞ്ചുകൊല്ലമായി എണ്ണുന്ന അഴി ഇനിയും കുറെ കാലം കൂടി എണ്ണിക്കൊണ്ടിരിക്കണം. ‘അന്വേഷണം പൂര്‍ത്തിയാവുംവരെ കാത്തിരിക്കണം’ എന്ന തിരുവാക്ക് ‘ഞങ്ങള്‍ക്ക് തോന്നുംവരെ അകത്തിടും’ എന്നാണ് അര്‍ഥം. നിരപരാധിത്വമൊന്നും സ്റ്റേറ്റിനോ ഏമാന്മാര്‍ക്കോ പ്രശ്നമല്ല. ചെണ്ടകൊട്ടി തേജോവധം ചെയ്ത മാധ്യമങ്ങള്‍ക്കു തീരെയും.
ഭീകരപ്രവര്‍ത്തന കേസുകളുടെ പൊതുനിലവാരം ഇവ്വിധമായിരിക്കെ, കൂട്ടത്തില്‍ ഏറ്റവും വിചിത്രമായ വ്യവഹാര നാടകം കാണാം-കണ്ണൂര്‍ക്കാരുടെ കശ്മീര്‍ കേസ്. സംഗതി അതിവിചിത്രമായ ഒരു പരിണാമത്തിലേക്ക് പ്രവേശിക്കുന്നതും ഈ മാസംതന്നെയാണ് കണ്ടത്- കോടതിയില്‍ കേസിനെ മൂന്നായി വേര്‍തിരിച്ചുകൊണ്ട് എന്‍.ഐ.എ പുതിയ തുറുപ്പിറക്കി.
സാധാരണ ഗതിയില്‍ ഭീകരപ്രവര്‍ത്തന കേസുണ്ടാവുക എവിടെങ്കിലും വിധ്വംസക പ്രവര്‍ത്തനം നടക്കുമ്പോഴോ ആയതിനുള്ള ശ്രമം പിടിക്കപ്പെടുമ്പോഴോ ആണ്. മറ്റൊരു മോഡലുണ്ട്-സ്റ്റേറ്റ് ഏജന്‍സികള്‍തന്നെ സെറ്റപ്പു ചെയ്യുന്ന വിധ്വംസക ഡ്രാമ. വാടകക്ക് ആളെവെച്ച് ചെയ്യിച്ചിട്ട് ടി വാടകക്കാരുമായി ബന്ധം ആരോപിച്ച് മറ്റുചില ഉദ്ദിഷ്ട ടാര്‍ഗറ്റുകളെ കുടുക്കുക.പ്രശസ്ത ഉദാഹരണം, തടിയന്‍റവിട നസീറെന്ന പിണിയാളെവെച്ച് അബ്ദുന്നാസിര്‍ മഅ്ദനിയെ പിടിക്കുന്ന കലാപരിപാടി. ഇതില്‍നിന്നെല്ലാം പുരോഗമിച്ചുപോയ ഐറ്റം നമ്പറാണ് കണ്ണൂര്‍-കശ്മീര്‍ കേസ്. കണ്ണൂരില്‍നിന്ന് കശ്മീരില്‍ ‘ജിഹാദ്’ നടത്താന്‍ പോയ നാലു മലയാളികള്‍ അവടെങ്ങാണ്ടുവെച്ച് ഏറ്റുമുട്ടലില്‍ വെടിതീര്‍ന്നെന്നും അവരുടെ വഴിയേ പോകാനിരുന്ന ചിലര്‍ കണ്ണൂരിലുണ്ടെന്നും പറഞ്ഞാണല്ളോ ഈ കേസുകെട്ട് അവതരിക്കപ്പെട്ടത്. കൊല്ലപ്പെട്ട നാലുപേരില്‍ ഒരുത്തന്‍െറ പോലും ജഡമില്ല.ജഡം കണ്ടതായി സാക്ഷിമൊഴിയില്ല. ഇന്ത്യയിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ ആയതിനൊരു എഫ്.ഐ.ആറുപോലുമില്ല. എഫ്.ഐ.ആറില്ലാതെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറ്റില്ല. പകരം, ഒരു ആന്‍റിമോര്‍ട്ടം റിപ്പോര്‍ട്ട്വെച്ചാണ് കളി.
ഏതെങ്കിലുമൊരു രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷനറെക്കൊണ്ട് ഏതെങ്കിലുമൊരു ശവത്തിന്മേല്‍ ഇങ്ങനൊരു റിപ്പോര്‍ട്ട് സംഘടിപ്പിക്കാന്‍ ഏതു പൊലീസുകാരനും പറ്റും. പരേതന്‍െറ ഐഡന്‍റിറ്റി തെളിയിക്കാനൊന്നും അതില്‍ മാര്‍ഗമില്ല, ആവശ്യമില്ല. എന്നിരിക്കെ, ജഡമോ ഫോട്ടോയോ കേവല നിയമമര്യാദകളോ ഇല്ലാതെ ഒരു ഭീകര കേസുണ്ടാക്കുന്നു. ഇതേ അഭൗമിക അച്ചുതണ്ടിലേക്ക് കണ്ണൂരിലെ 17 പേരെ പിടിച്ചിട്ട് പ്രതികളാക്കുന്നു. കൊല്ലപ്പെട്ടവരുടെ വഴിയേ ഇവനും പോകുമായിരുന്നു എന്നാണ് വ്യാഖ്യാനം. അതിന്‍െറ തെളിവോ- കൊല്ലപ്പെട്ടവരുമായി ഇതില്‍ ചിലര്‍ ഫോണില്‍ മിണ്ടിയെന്ന്. എങ്കില്‍, എപ്പോള്‍ എന്തു സംസാരിച്ചു?
കണ്ണൂര്‍ എസ്.ഐക്ക് ഉണ്ടിരുന്നപ്പോള്‍ ഒരു ഉള്‍വിളി. കശ്മീരില്‍നിന്ന് ഇസ്മായില്‍ എന്നയാളിന്‍െറ ഫോണിലേക്ക് മൂന്നു കോള്‍. അതു ‘കണ്ട്’ സംശയം തോന്നിയ ഏമാന്‍ ഇസ്മായിലിനെ അറസ്റ്റ് ചെയ്യുന്നു. ഫോണില്‍ എന്തുസംസാരിച്ചു എന്നൊന്നും അറിയില്ല. അറിയേണ്ട കാര്യവുമില്ല. ഫോണ്‍ വന്നതും അറസ്റ്റും തമ്മില്‍ ആറുമാസത്തിന്‍െറ ഗ്യാപ്.എന്നുവെച്ചാല്‍, ജനുവരിയില്‍ വിളി വന്നാല്‍ മാര്‍ച്ചില്‍ ഏമാന് സംശയം തോന്നുക. ജൂണില്‍ അകത്താക്കും. ഇതേമാതിരി മറ്റു 16പേരെ കൂടി പിടിക്കുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പൊലീസ് തടങ്കലില്‍ ചികിത്സയിലായിരുന്നവനെവരെ ഇങ്ങനെ ഫോണ്‍ കോള്‍ പറഞ്ഞ് അകത്താക്കിയിട്ടുണ്ട്. അതിരിക്കട്ടെ, പ്രതികളില്‍ നാലുപേര്‍ പരേതര്‍, മറ്റു നാലാള്‍ ഒളിവില്‍. അഥവാ പിടികിട്ടാനുള്ളവര്‍. ശിഷ്ടമുള്ളവര്‍ കസ്റ്റഡിയില്‍. ഈ ചുറ്റുപാടില്‍ കേസ് മുന്നോട്ടു നീക്കാന്‍ നിയമപരമായ ചില കാതല്‍ തടസ്സങ്ങളുണ്ട്.ഒന്ന്, പരേതരുടെ മരണം സംബന്ധിച്ച് വ്യക്തമായ എഫ്.ഐ.ആര്‍ വേണം. ബന്ധുക്കള്‍ മരണം സ്ഥിരീകരിക്കണം. രണ്ട്, ‘കേള്‍ക്കാനുള്ള അവകാശം’ പ്രതികള്‍ക്കുണ്ടെന്നിരിക്കെ പിടികിട്ടാപുള്ളികളെ വിസ്തരിക്കാതെ പറ്റില്ല. അവരെ ഇതുമായി കണക്ട് ചെയ്യാതെ കേസുകഥ പൂര്‍ണമാക്കാന്‍ നിവൃത്തിയില്ല. ചുരുക്കത്തില്‍, കസ്റ്റഡിയിലുള്ള മൂന്നാം സെറ്റിനെ ശിക്ഷിക്കണമെങ്കില്‍ അടിസ്ഥാന കക്ഷികളായ ആദ്യ രണ്ടു സെറ്റിന്‍േറയും ആവശ്യമുണ്ട്.


കേസ് ഇങ്ങനെ വഴിമുട്ടി നില്‍ക്കെയാണ് എന്‍.ഐ.എ ചരിത്രത്തിലാദ്യമായി ഭീകരകേസ് വിചാരണക്ക് പുതിയൊരു രീതിശൈലി സമ്മാനിച്ചിരിക്കുന്നത്. കേസ് മൂന്നായി വിഭജിക്കുക. മരിച്ചവരെ ആദ്യം തന്നെ നീക്കം ചെയ്യുന്നു. മരിച്ച സ്ഥിതിക്ക് അവരെപ്പറ്റി തെളിവെടുക്കേണ്ട ആവശ്യമില്ളെന്ന്! മരിച്ചു എന്നതിനെങ്കിലും വേണ്ടേ തെളിവ്? അതു ബന്ധുക്കള്‍ സമ്മതിച്ചെന്നാണ് എന്‍.ഐ.എയുടെ പക്ഷം. എന്നുവെച്ചാല്‍, ചിരപുരാതന നീതിന്യായ രീതിയായ എഫ്.ഐ.ആറോ ഐഡന്‍റിഫിക്കേഷനോ വേണ്ട. ബന്ധുക്കളാരെങ്കിലും ഒന്നുപറഞ്ഞാല്‍ മതി, ആള്‍ തട്ടിപ്പോയെന്നു നിയമപരമായി ഉറപ്പിക്കാമെന്ന്.മുമ്പ് ഇതു പറഞ്ഞപ്പോള്‍ ഹൈകോടതിയും വിചാരണ കോടതിയും നിരാകരിച്ച  ഊളത്തമാണിത്. പ്രതികള്‍ മരിച്ചതിന് വ്യക്തമായ രേഖകള്‍ ഹാജരാക്കാനായിരുന്നു അന്നത്തെ ഉത്തരവുകള്‍. അവ നിലനില്‍ക്കെത്തന്നെയാണ് എന്‍.ഐ.എയുടെ പുതിയ നിലപാടും. അതിന് കോടതിയുടെ സമ്മതം മൂളലും.


 പരേതരെ ഒഴിവാക്കിയ സ്ഥിതിക്ക് പിടികിട്ടാത്തവരുടെ കാര്യമാണ് അടുത്തത്. ഒളിവിലാണെന്ന് പ്രഖ്യാപിച്ചതോടെ ‘കേള്‍ക്കാനുള്ള അവകാശംവെച്ച്’ വിസ്തരിക്കേണ്ട ബാധ്യത തീരുന്നു, പിടികൂടി ഹാജരാക്കേണ്ട ബാധ്യതയും.


ശിഷ്ടം കസ്റ്റഡി പ്രതികള്‍. പരേതരുമായി ഫോണില്‍ മിണ്ടി എന്നതാണ് ഏകകുറ്റം. വിളിച്ച ഫോണ്‍ പരേതരുടേതാണെന്നതിന് ഐഡന്‍റിറ്റി പ്രൂഫില്ല. സംസാരിച്ചത് എന്തെന്നും പറയുന്നില്ല. എന്നാലും ഗൂഢാലോചന കുറ്റം. ഇപ്പറഞ്ഞ മൂന്നാം കൂട്ടരാണ് രാജ്യദ്രോഹം മുതല്‍ക്കുള്ള മേല്‍ത്തരം കുറ്റങ്ങള്‍ക്ക് അടുത്ത മാസം തൊട്ട് വിചാരണ ചെയ്യപ്പെടുക.
കൊല്ലപ്പെട്ട നാലുപേരാണ് ഈ കേസുകെട്ടിന്‍െറ മര്‍മം. അവര്‍ കണ്ണൂരില്‍നിന്ന് ഹൈദരാബാദിലേക്കുപോയതിന്‍െറ യാത്രാ ടിക്കറ്റ് തെളിവായുണ്ട്. പിന്നീട് എങ്ങോട്ടു പോയെന്നതിന് തെളിവില്ല. മറ്റു പ്രതികളുടെ കാര്യത്തില്‍ ഇത്രപോലും തെളിവില്ല. സ്വാഭാവികമായും പരേതരുടെ മരണം സ്ഥിരീകരിക്കുകയും നിയമപരമായി ആളെ തിരിച്ചറിയുകയും വേണം.അതുപറ്റില്ളെങ്കില്‍ കേസിന്‍െറ ഹബ്ബിളകും. അതുകൊണ്ട്, അവരെയങ്ങ് ഒഴിവാക്കുകയല്ളേ എളുപ്പവഴി? ഇങ്ങനെ സംഗതമായ ഒഴിവാക്കല്‍ സൂത്രം പരേതരുടെ കാര്യത്തില്‍ മാത്രമല്ല. ഇക്കഥയിലെ ആണിയായ മറ്റൊരു കഥാപാത്രമുണ്ട്-ഉസ്താദ് എന്ന ഇബ്രാഹീം മൗലവി. ഹൈദരാബാദില്‍ കുടിയേറിയ ഈ ആലുവക്കാരന്‍െറ ത്വരീഖത്തിലേക്കാണ് കണ്ണൂര്‍ യുവാക്കളെ ആട്ടിത്തെളിച്ചത്.


ഒന്നരക്കൊല്ലംമുമ്പ് ഇയാള്‍ കേരളീയ മാധ്യമങ്ങളോടു വിളിച്ചുപറഞ്ഞതോര്‍ക്കുക: ‘ഇന്‍റലിജന്‍സ് ബ്യൂറോ പറഞ്ഞിട്ടാണ് ഞാനിവരെയെല്ലാം വിളിച്ചു കൂട്ടിയത്.’ ആ പോക്കിലാണ് കൊല്ലപ്പെട്ട നാലുപേരെ കാണാതായത്, പിടികിട്ടാനുണ്ടെന്നു പറയുന്നവരെയും. ഐ.ബിയുടെ കിങ്കരനായ ഈ ‘ഉസ്താദി’നെ പിന്നെ കണ്ടിട്ടില്ല. ഇത്ര നിര്‍ണായക പങ്കുള്ള അയാള്‍ പ്രതിയോ കുറഞ്ഞപക്ഷം സാക്ഷിയോ ആക്കപ്പെടാത്തതെന്ത്?ചോദ്യങ്ങളരുത്. വിഷയം ഭീകരപ്രവര്‍ത്തനമാകുമ്പോള്‍, അത് സംബന്ധിച്ച് കേസും ഭീകരപ്രവര്‍ത്തനമാകുന്നു. അതാണ് ഇന്ത്യന്‍രീതി. അതില്‍ നീതിന്യായ സുതാര്യതയോ സാമാന്യ യുക്തിയോ പ്രതീക്ഷിക്കരുത്. കാഞ്ചിവലിക്കുമ്പോള്‍ ഉണ്ടക്ക് നോവുമോ ഉണ്ണിക്ക് പനിക്കുമോ എന്നൊന്നും നോക്കാറില്ല. ഹാപ്പിയായിരിക്കുക - ട്രിഗര്‍ ഹാപ്പി.


കടപ്പാട് : മാധ്യമം ദിനപത്രം 

Wednesday, November 16, 2011

"മദനി നീതി നിഷേതത്തിന്റെ ഇര" : പി . സി. എഫ് കുവൈത്ത് മനുഷ്യാവകാശ സമ്മേളനം നവംബര്‍ 25 ന്

"മദനി നീതി നിഷേതത്തിന്റെ ഇര" : പി . സി. എഫ് കുവൈത്ത് മനുഷ്യാവകാശ  സമ്മേളനം നവംബര്‍ 25  ന്


കുവൈത്ത് : അബ്ദുല്‍ നാസര്‍ മദനി നേരിടുന്ന  നീതി നിഷേതതിനും മനുഷ്യാവാകാശ ലംഘനത്തിനും എതിരെ പി ഡി പി യുടെ പ്രവാസി വിഭാഗമായ പി സി എഫ് കുവൈത്ത് "മദനി നീതി നിഷേതത്തിന്റെ ഇര" എന്നാ തലക്കെട്ടില്‍ നടത്തുന്ന  മനുഷ്യാവകാശ സമ്മേളനം നവംബര്‍ 25 വെള്ളിയാഴ്ച 5 മണിക്ക്  അബ്ബാസിയ പ്രവാസി ഓടിടോരിയത്തില്‍ നടക്കും .   സമ്മേളനം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ശ്രീ : ജോണ്‍ മാത്യു ഉദ്ഘാടനം  ചെയ്യും .  ഫൈസല്‍ മഞ്ചേരി ( കെ ഐ ജി ) സത്താര്‍ കുന്നില്‍ (ഐ എം സി സി) , തോമസ്‌ കടവില്‍ (കൈരളി ടി വി ) ഖലീലുല്‍ റഹ്മാന്‍ (യൂത്ത് ഇന്ത്യ ) വിനോദ് . വി നായര്‍ ( ജീവന്‍ ടി വി ) , ജുനൂബ്. പി .പി ( മാധ്യമം ദിനപത്രം )  മുര്ഷിദ് മൌലവി ( അന്‍വര്‍ വെല്‍ ഫെയര്‍) അഹമ്മദ്‌ കീരിത്തോട് ( പി സി എഫ് ) തുടങ്ങിയ കുവൈത്തിലെ  വിവിധ സാംസ്കാരിക -മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും .

കള്ളതെളിവുകളും കള്ള കേസുകളും ചുമത്തി കേരളത്തിലെ ഒരു പൊതു പ്രവര്‍ത്തകനും, പി ഡി പി യുടെ ചെയര്‍മാനും ,  മുസ്ലിം പണ്ഡിതനുമായ നിരപരാധിയായ ഒരു  മനുഷ്യനെ അന്യ സംസ്ഥാനത്തെ ജയിലില്‍ അടച്ചു നീതിയും മനുഷ്യാവകാശങ്ങളും നിഷേതിച്ചു  പീടിപ്പിക്കുമ്പോള്‍ അത് കണ്ടില്ലെന്നു നടിക്കാതെ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത  ജനാതിപത്യ സമൂഹം ഇതിനെതിരെ ജനാതിപത്യ രീതിയില്‍  പ്രതിശേതിക്കനമെന്നും , ഈ സമ്മേളനത്തില്‍ പങ്കെടുത്തു ഇതൊരു വന്‍ വിജയമാക്കി തരണമെന്നും പി സി എഫ് കുവൈത്ത് സെന്‍ട്രല്‍  കമ്മിറ്റി ജനറല്‍ സെക്രട്ടറി അംജദ് ഖാന്‍ പാലപ്പിള്ളി അബ്യര്തിച്ചു .

Saturday, November 12, 2011

കല്‍തുറുങ്കില്‍ നിന്നും കൈവീശി ഇറങ്ങി വന്ന ആ ദിനം ഓര്‍മ്മയുണ്ടോ ..????

  കല്‍തുറുങ്കില്‍ നിന്നും ലോകത്തിന്റെ നടുവിലേക്ക് കൈ വീശി ഇറങ്ങി വന്ന ആ ദിനം ഓര്‍മ്മയുണ്ടോ ..????
 
 
കൂറ്റന്‍ കരിങ്കല്‍ ഭിത്തികള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട ആ ഇടുങ്ങിയ മുറിയില്‍ നിന്നും , ..........
സൂര്യന്റെ വെള്ളി വെളിച്ചം കാണാന്‍ കഴിയാത്ത സേലത്തെ ആ ഇരുട്ടറയില്‍ നിന്നും , ...........കള്ളാ കേസുകള്‍ കൊണ്ടും കള്ളാ തെളിവുകള്‍ കൊണ്ടും തളച്ചിടാം എന്ന് കരുതിയ കാവി മനസ്സുള്ള കാക്കി കളുടെ ഇടയില്‍ നിന്നും , അസത്യത്തിന്റെ മേല്‍ സത്യം നേടിയ വിജയവുമായി ,
 അനീതിക്കുമേല്‍ നീതി  നേടിയ വിജയവുമായി......
 
 പത്തു കൊല്ലത്തെ കാരാഗ്രഹ ജീവിതത്തിനു ശേഷം  പീഡിതരുടെ പട നായകന്‍ മര്ധിത ജനതയുടെ മുന്നണി പോരാളി
 അബ്ദുല്‍ നാസര്‍ മദനി തടിച്ചു കൂടിയ  ജന സന്ജയതിന്റെ ഇടയിലേക്ക് കൈകള്‍ വീശി അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് സന്തോഷത്താല്‍   നിറഞ്ഞ കണ്ണുകളും , രോഖങ്ങള്‍ തളര്‍ത്തിയ ശരീരത്തില്‍ ഒരിക്കലും തളരാത്ത മനസ്സുമായി അദ്ദേഹം കടന്നു വന്ന ആ സുദിനം ഓര്‍മ്മയുണ്ടോ നിങ്ങള്ക്ക് ..???
 
മര്ധിതനും പീഡിതനും വേണ്ടി മനസ്സ് കൊണ്ടും ശേരീരം കൊണ്ടും ഐക്യധാര്‍ദ്യം പ്രക്യാപിച്ചവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ ദിനം , ജീവിതത്തിലെ പ്രാരാബ്തങ്ങള്‍ പ്രവാസത്തിന്റെ മുദ്ര ചാര്‍ത്തി കുവൈത്തിലേക്ക് എതിച്ചതിനാല്‍  പത്തു കൊല്ലം മനസ്സില്‍ കൊണ്ട് നടന്ന വേദനയുടെ വിങ്ങല്‍ കുഴിച്ചുമൂടി വീണ്ടും അവര്‍ണ്ണന്റെ അധികാരത്തിനും പീഡിതന്റെ  മോജനതിനുമായുള്ള പോരാട്ടത്തിനു ആ വിപ്ലവകാരിയുടെ കൈകള്‍ പിടിച്ചു കരുത്ത്  പകരാന്‍ കഴിയാതിരുന്നിട്ടും  ഇങ്ങകലെ കടലിനക്കരെ ആ പടനായകന്റെ അനുയായികള്‍ ഒത്തൊരുമിച്ചു ആ രംഗം കാണാന്‍ ഇരുന്നതും  , നിയന്ത്രണം വിട്ടു കെട്ടി പ്പിടിച്ചു പൊട്ടി കരഞ്ഞ ആ ദിനം , പായസവും ലടുവും വിതരണം ചെയ്തു മനസ്സില്‍ കൊണ്ട് നടന്ന വേദനകള്‍ ഇറക്കി വെച്ച  ആ ദിനം ...........
 
ഇതാ വീണ്ടും മൂന്നു കൊല്ലാതെ പുറം ജീവിതത്തിന്റെ ഇടവേളയ്ക്കു ശേഷം കള്ളാ കേസുകളും കള്ളാ തെളിവുകളുമായി ആ കാപാലിക കൂട്ടം വീണ്ടും ഉറഞ്ഞു തുള്ളുന്നു ...... സ്മ്രാജ്യതതോടും ഫാഷിസ്തോടും സന്ധിയാകാന്‍ തയ്യാറായില്ല എന്നാ ഒരൊറ്റ കാരണം കൊണ്ട് തന്നെ ......
 
വീണ്ടും അന്ന് നമ്മള്‍ അനുഭവിച്ച ആ ഒരു ദിനത്തിലേക്ക് അടുക്കുകയാണ് നമ്മള്‍ .... കര്‍ണ്ണാടകയിലെ  പരപ്പന അഗ്രഹാര ജയിലില്‍ നിന്നും അടിച്ചമര്‍ത്തപ്പെട്ട  അടിമകളായ അവര്‍ണ്ണ  ജനതയുടെ  കൈകലേക്ക് അതികാരം കൈമാറണമെന്ന് ""അവര്ന്നാണ്  അതികാരം"" എന്നും പീഡനങ്ങള്‍  ഏല്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട പീഡിത വിഭാഗത്തിന് അതില്‍  നിന്ന് മോചനം നല്‍കിയേ തീരു എന്ന് ആനതതോടെ  അധികാര സവര്‍ണ്ണ തമ്ബുരക്കന്മാരോട് ചങ്കുറപ്പോടെ  പീടിതര്‍ക്ക് മോചനം എന്ന് ഉറക്കെ  പറഞ്ഞ  , ലോകത്തിനു ""അവ്ര്‍ന്നാണ് അധികാരം , പീടിതര്‍ക്ക് മോചനം "" എന്നാ ഉജ്ജ്വല മായ മുധ്രാവക്ക്യം സമ്മാനിച്ച നമ്മുടെ പടനായകന്‍ , അബ്ദുല്‍ നാസര്‍ മദനി തന്റെ നിരപരാതിത്വം തെളിയിച്ചു നമുക്കിടയിലീക്ക് വരുന്ന ആ ദിനം വിദൂരമല്ല ........
 
ഇല്ലാ .... നിങ്ങള്‍ക്കാവില്ല ..... ആ പട നായകനെയും ആ പ്രത്യയ ശാസ്ത്രത്തെയും തോല്‍പ്പിക്കാന്‍ .......ആ കല്‍ തുരുങ്കുകളെ തകര്‍ത്തെറിഞ്ഞു കൊണ്ട് വരും കൊടുങ്കാറ്റായി ............................
 
ജയ് ...അബ്ദുല്‍ നാസര്‍ മദനി ...
ജയ് പി ഡി പി .................

മഅ്ദനിയെ ഡിസംബര്‍ 10ന് ഹാജരാക്കണം

മഅ്ദനിയെ ഡിസംബര്‍ 10ന് ഹാജരാക്കണം

മഅ്ദനിയെ ഡിസംബര്‍ 10ന് ഹാജരാക്കണം
ബംഗളൂരു: 2002 ഡിസംബര്‍ 30ന് കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബിന് സമീപത്തുനിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്ത കേസില്‍ അറസ്റ്റിലായ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത് ഡിസംബര്‍ 10ലേക്ക് മാറ്റി. ബംഗളൂരു സ്‌ഫോടനകേസുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മഅ്ദനിയെ ഇന്ന് കോയമ്പത്തൂര്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശിച്ചതെങ്കിലും അദ്ദേഹത്തിന്റെ മോശം ആരോഗ്യസ്ഥിതി പരിഗണിച്ച് തിയ്യതി നീട്ടുകയായിരുന്നു.

Friday, November 11, 2011

ആരോഗ്യനില മോശം; മഅ്ദനിയെ ഇന്ന് ഹാജരാക്കാന്‍ സാധ്യതയില്ല

ആരോഗ്യനില മോശം; മഅ്ദനിയെ ഇന്ന് ഹാജരാക്കാന്‍ സാധ്യതയില്ല

ബംഗളൂരു: 2002 ഡിസംബര്‍ 30ന് കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബിന് സമീപം സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്ത കേസില്‍ അറസ്റ്റിലായ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ ഇന്ന് കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ സാധ്യതയില്ല. മഅ്ദനിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടികാണിച്ചാണ് നടപടി.
ബംഗളൂരു സ്‌ഫോടനകേസുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മഅ്ദനിയെ ഇന്ന് കോയമ്പത്തൂര്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്നാണ് നിര്‍ദേശമെങ്കിലും രാവിലെ വരെയും കോയമ്പത്തൂരിലേക്ക് കൊണ്ടുപോയിട്ടില്ല. ആരോഗ്യസ്ഥിതി പരിഗണിച്ച് മഅ്ദനിയുടെ യാത്ര വിമാനമാര്‍ഗം വേണമെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള സാധ്യത കുറവാണ്.

 

Thursday, November 10, 2011

ബംഗ്ലൂര്‍ സ്ഫോടനം : വിടുതല്‍ ഹര്‍ജികളില്‍ പ്രോസിക്യൂഷന്‍ വാദം നവംബര്‍ 28 നു നടക്കും

ബംഗ്ലൂര്‍ സ്ഫോടനം : വിടുതല്‍ ഹര്‍ജികളില്‍ പ്രോസിക്യൂഷന്‍ വാദം നവംബര്‍ 28 നു നടക്കും
ബംഗളൂരു: 2008 ജൂലൈ 25ലെ ബംഗളൂരു സ്ഫോടന പരമ്പര കേസില്‍ പ്രതിയാക്കപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനിയെ കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒമ്പത് വിടുതല്‍ ഹരജികളില്‍ പ്രോസിക്യൂഷന്‍ വാദം നവംബര്‍ 28ന് നടക്കും. മഅ്ദനിയുടെ അഭിഭാഷകരുടെ വാദം ബുധനാഴ്ച പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കേസ് 28ലേക്ക് മാറ്റി പ്രത്യേക അതിവേഗ കോടതി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് ഉത്തരവിട്ടത്.കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സാക്ഷി മൊഴികള്‍ അനുസരിച്ച് മഅ്ദനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ളെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ യശാങ്ക് അധ്യാരുവിന്‍െറ നേതൃത്വത്തില്‍ അഭിഭാഷകരായ പി. ഉസ്മാന്‍, അഡോള്‍ഫ് മാത്യു, സുധാകരന്‍, വസന്ത് എച്ച്. വൈദ്യ എന്നിവരടങ്ങുന്ന സംഘം വാദിച്ചത്.മഅ്ദനിക്കെതിരെ ആരോപിച്ച പ്രധാന കുറ്റം ഗൂഢാലോചനയാണ്. കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മജീദ്, റഫീഖ്, പ്രഭാകര്‍ എന്നിവരുടെ സാക്ഷിമൊഴികള്‍ വിശ്വാസയോഗ്യമല്ല. ഇവരുടെ മൊഴികള്‍ വിശ്വാസത്തിലെടുത്താല്‍ പോലും മഅ്ദനിക്കെതിരെ ആരോപിച്ചിട്ടുള്ള ഗൂഢാലോചനാ കുറ്റമോ മറ്റ് കുറ്റങ്ങളോ നിലനില്‍ക്കുന്നതല്ല. ഗൂഢാലോചന നടന്നത് എവിടെ വെച്ചാണെന്നോ എന്നാണെന്നോ ഏത് സമയത്താണെന്നോ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നില്ല.എറണാകുളത്തെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മജീദ് കണ്ണൂരില്‍ പോയി മൊഴി നല്‍കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. 
സാമാന്യബുദ്ധിക്ക് നിരക്കാത്ത മൊഴികളുണ്ടെങ്കില്‍ കുറ്റം ആരോപിക്കുന്ന ഘട്ടത്തില്‍ കോടതി പരിശോധിക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും മഅ്ദനിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. 2005ല്‍ സ്ഫോടനത്തിനുള്ള ഗൂഢാലോചന നടന്നതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.ഈ സമയത്ത് മഅ്ദനി കോയമ്പത്തൂര്‍ കോടതിയില്‍ വിചാരണ തടവിലായിരുന്നു. ഒന്നാം പ്രതി തടിയന്‍റവിട നസീറിന്‍െറ മൊഴികളാണ് മഅ്ദനിക്കെതിരെ കുറ്റം ആരോപിക്കുന്നതിന് കാരണമായി പറഞ്ഞിട്ടുള്ളത്. എന്നാല്‍, പൊലീസിന് മുന്നില്‍ മാത്രമാണ് നസീര്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇത്ര കാലമായിട്ടും മജിസ്ട്രേറ്റിന് മുന്നില്‍ നസീറിന്‍െറ മൊഴി രേഖപ്പെടുത്താന്‍ പ്രോസിക്യൂഷന്‍ തയാറായിട്ടില്ളെന്നും മഅ്ദനിയുടെ അഭിഭാഷകര്‍ വാദിച്ചു.

ഒരാള്‍ക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തുന്നത് വ്യക്തമായ മൊഴികളുടെ അടിസ്ഥാനത്തിലാകണമെന്ന സുപ്രീംകോടതി വിധിയും ചൂണ്ടിക്കാണിച്ചു. ഈ കേസിലെ സാക്ഷിമൊഴികളൊന്നും വിശ്വാസ യോഗ്യമല്ളെന്നും ഇത് കണക്കിലെടുത്താല്‍ പോലും കുറ്റങ്ങള്‍ നിലനില്‍ക്കില്ളെന്നുമാണ് നാല് മണിക്കൂര്‍ നീണ്ട വാദത്തില്‍ മഅ്ദനിയുടെ അഭിഭാഷകര്‍ വ്യക്തമാക്കിയത്.ഒക്ടോബര്‍ 28ന് വിടുതല്‍ ഹരജികള്‍ സമര്‍പ്പിച്ച ശേഷം നടന്ന വാദത്തില്‍ മഅ്ദനിക്കെതിരെ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചത് നിയമപരമായും സാങ്കേതികമായും പാലിക്കേണ്ട നടപടിക്രമങ്ങള്‍ അനുസരിച്ചല്ളെന്നും ഈ സാഹചര്യത്തില്‍ കുറ്റപത്രം തള്ളണമെന്നും ആവശ്യപ്പെട്ടിരുന്നു.
 

പി ഡി പി സമ്പൂര്‍ണ്ണ നേതൃ യോഗം 12 , 13 തിയ്യതികളില്‍ തൃശ്ശൂരില്‍

പി ഡി പി സമ്പൂര്‍ണ്ണ നേതൃ യോഗം 12 , 13 തിയ്യതികളില്‍  തൃശ്ശൂരില്‍

നവബര്‍ 12 ,13 തിയതികളില്‍ പി ഡി പി സബൂര്‍ണ നേതിര്‍യോഗം തൃശൂര്‍ അലങ്കാര്‍ ടൂറിസ്റ്റ് ഹോമില്‍ ചേരും . സംസ്ഥാന ഭാരവാഹികള്‍ ,ജില്ല ഭാരവാഹികള്‍ ,പോഷക സംഘടന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും , യോഗത്തില്‍ കേരള രാഷ്ട്രീയം  ഉറ്റുനോക്കുന്ന പിറവം ഉപ തെരഞ്ഞെടുപ്പിനെ കുറിച്ച് പാര്‍ട്ടി എടുക്കേണ്ട നിലപാടുകളെ കുറിച്ചും  , പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഗനതിനെതിരെ നടത്തേണ്ട തുടര്‍ സമരങ്ങളെ കുറിച്ചും നിര്‍ണ്ണായകമായ തീരുമാനങ്ങള്‍  കൈ കൊള്ളുമെന്നും പി ഡി പി സംസ്ഥാന  ജനറല്‍ സെക്രടറി സാബു കൊട്ടാരക്കര അറിയിച്ചു .
പാര്‍ഷ വല്‍കൃത സമൂഹത്തിനു വേണ്ടി ശബ്തിക്കുന്നവരെ ജയിലില്‍ അടച്ചു നിശബ്തമാക്കാനുള്ള ഇത്തരം നീക്കതിനെതിരെയും , മദനിയോടുള്ള നീതി നിഷേതതിനെതിരെയും  എല്ലാ ജനാതിപത്യ വിശ്വാസികളുടെയും മനസ്സാക്ഷി ഉണരനെമെന്നും അദ്ദേഹം അബ്യര്തിച്ചു ..

പി.ഡി.പി പ്രവര്‍ത്തക സംഗമവും സ്വീകരണവും 20ന്

പി.ഡി.പി പ്രവര്‍ത്തക സംഗമവും സ്വീകരണവും 20ന്

കാസര്‍കോട്: പി.ഡി.പി പ്രവര്‍ത്തക സംഗമം നവംബര്‍ 20ന് ആലിയാ ഓഡിറ്റോറിയത്തില്‍ നടക്കും. ഇതോടൊപ്പം കര്‍ണ്ണാടക പോലീസ് തെഹല്‍ക്കാ റിപ്പോര്‍ട്ടര്‍ ഷാഹിനയോടൊപ്പം പ്രതിചേര്‍ത്തതിനാല്‍ ഒളിവില്‍ പോകുകയും തുടര്‍ന്ന് മടിക്കേരി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്ത പി.ഡി.പി പ്രവര്‍ത്തകന്‍ സുബൈര്‍ പടുപ്പിന് സ്വീകരണവും നല്‍കും. 

നവംബര്‍ 20ന് ഉച്ചയ്ക്ക് 2 മണിക്കാണ് സ്വീകരണ ചടങ്ങ്. ഇതിനെതുടര്‍ന്ന് പി.ഡി.പി പ്രവര്‍ത്തക സംഗമവും നടത്താനും പി.ഡി.പി ജില്ലാ പ്രസിഡന്റ് ഐ.എസ് സക്കീര്‍ ഹുസൈനിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്ത് കുമാര്‍ ആസാദ്, നിസാര്‍ മേത്തര്‍, സ്വാമി വര്‍ക്കല രാജ് തുടങ്ങിയവര്‍ സംബന്ധിക്കും

Saturday, November 5, 2011

നമുക്ക് നല്‍കാം കര്‍ണ്ണാടക ജയിലിലേക്ക് ഒരു ബലി പെരുന്നാള്‍ ആശംസ ...

നമുക്ക് നല്‍കാം  കര്‍ണ്ണാടക ജയിലിലേക്ക്  ഒരു ബലി പെരുന്നാള്‍ ആശംസ ...
 
 
അറഫയുടെ മല മടക്കുകളില്‍ ഹജ്ജാജിമാര്‍ ലബ്ബൈക അല്ലാഹുമ്മ ലബ്ബൈക് ....ലബ്ബൈക ലാ ശരീക ലക ലബ്ബൈക് എന്നാ മന്ത്ര ധ്വനി ഉരുവിട്ട് കൊണ്ട് ലോകത്ത് ആദ്യമായി ഒരു മനുഷ്യാവകാശ സമ്മേളനം പ്രവാചകന്‍ (സ ) വിളിച്ചു കൂട്ടിയ അറഫയുടെ മല മടക്കുകളില്‍ ഒത്തോരുമിക്കുമ്പോള്‍ ........ 
പുലരാന്‍ വെമ്പി നില്‍ക്കുന്ന നാളെയുടെ പ്രഭാതത്തില്‍ തക്ബീര്‍ ധ്വനികള്‍ മുഴക്കി ലോകത്തിലെ ഒരു ജനത ബലി പെരുന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ .......
അങ്ങകലെ പിറന്ന നാട്ടില്‍ നിന്നും അന്യ സംസ്ഥാനത്തേക്ക് നാട് കടത്തപ്പെട്ട ഒരു നിരപരാതിയായ....  പീഡിത വര്‍ഗ്ഗത്തിന്റെ പടനായകന്‍, മര്ധിത ജനതയുടെ മുന്നണി പോരാളി അബ്ദുല്‍ നാസര്‍ മദനി ആഘോഷങ്ങളും സന്തോഷങ്ങളും നിഷേതിക്കപ്പെട്ടു തടങ്കലില്‍ കിടക്കുമ്പോള്‍ നമ്മുടെ പെരുന്നാള്‍ ആഘോഷത്തിന്റെ ഒരു വിഹിതം നമുക്കയക്കാം കര്‍ണ്ണാടകയിലെ ആ കല്‍ തുരുങ്കിലേക്ക് .....
 
പത്തു കൊല്ലം നിഷേധിക്കപ്പെട്ട ബലി പെരുന്നാളില്‍ അന്നെല്ലാം തലയിലെ മുടി കളഞ്ഞു കോയമ്പത്തൂര്‍  ജയിലില്‍ വെച്ച് അറഫയിലെ ജനതയോട് ഐക്യതാര്‍ദ്യം പ്രക്യാപിച്ച മദനി .... ഇന്നിതാ മൂന്നു വര്‍ഷത്തെ നാട്ടു ജീവിതത്തിന്റെ  ഇടവേളയ്ക്കു ശേഷം വീണ്ടും അവരോടു ഐക്യദാര്‍ദ്യവുമായി തലയിലെ  മുടി കളഞ്ഞു കര്‍ണ്ണാടകയിലെ ജയിലിനുള്ളില്‍ കഴിയുന്നു ....ചെയ്ത തെറ്റ് എന്താണ് എന്നറിയാതെ ......
 
നമ്മള്‍ എല്ലാം പുത്തന്‍ ഉടുപ്പിന്റെ പുതു മണവും അത്തറിന്റെ സുഗന്തവും മനസ്സിന്റെ ആഹ്ലാതവും ആയി കഴിയുമ്പോള്‍ അവിടെ ഒരു കൊച്ചു വീട്ടില്‍ തന്റെ പ്രിയ ഭാരതാവിന്റെ സാമീപ്യം ഇല്ലാതെ എല്ലാം സഹിച്ചു കഴിയുന്ന സൂഫിത്തയും , വാത്സല്യ നിതിയായ പിതാവിന്റെ ലാളന കിട്ടാതെ ഉമര്‍ മുഖ്താരും , സലാഹുദ്ധീന്‍ അയ്യുബിയെന്ന നമ്മുടെ കൊച്ചനുജന്‍ മാരും, പ്രിയ പുത്രന്റെ അവസ്ഥയില്‍ മനം നൊന്തു കഴിയുന്ന മാതാ പിതാക്കളെയും പെരുന്നാള്‍ ആഗോഷത്തിന്റെ സുതിനത്തില്‍ നമുക്ക് മറക്കാതിരിക്കാം ....അവരുടെ വിഷമത്തില്‍ പങ്കു ചേരാം .....
 
നമുക്കായി ശബ്തിച്ച , നമുക്കായി വാദിച്ച , നമുക്കായി ചിന്തിച്ച , ആ പട നായകന് തടവറക്കുള്ളില്‍ ആഘോഷവും സന്തോഷവും നിഷേതിക്കാന്‍ സാമ്രാജ്യത - ഫാഷിസ്റ്റു കിങ്കരന്മാര്‍ ശ്രമിക്കുമ്പോള്‍ അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കാതെ നമ്മുടെ ബലി പെരുന്നാളിന്റെ സന്തോഷത്തിന്റെ ഒരു വിഹിതം നമുക്കയക്കാം കര്‍ണ്ണാടകയിലെ ആ തടവറയിലേക്ക് .........
 
ആധുനിക  കാലത്ത് പ്രതിസന്ധികളെ മനക്കരുത്തിനാല്‍  നേരിടാം എന്ന് ലോകത്തിനു തെളിയിച്ചു തന്ന മഅദനി.... അങ്ങേക്ക് എന്‍റെയും എന്‍റെ കുടുംബത്തിന്റെയും ഒരായിരം ബലി പെരുന്നാള്‍ ആശംസകള്‍ ...
ഈദ് മുബാറക് .......... തകബ്ബലല്ലാഹു മിന്നാ വ മിന്ക
 
 

Friday, November 4, 2011

പെട്രോള്‍ വില വര്ദ്ധനവ് : റോഡു ഉപരോധിച്ച പി ഡി പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

പെട്രോള്‍ വില വര്ദ്ധനവ് : റോഡു ഉപരോധിച്ച പി ഡി പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു  നീക്കി

പെട്രോള്‍ വില വര്‍ദ്ധനവില്‍ ശക്തമായി പ്രതിശേതിക്കുക : പി ഡി പി

പെട്രോള്‍ വില വര്‍ദ്ധനവില്‍ ശക്തമായി പ്രതിശേതിക്കുക : പി ഡി പി

പെട്രോള്‍ വില വര്‍ധിപ്പിച്ചു ജന ജീവിതം ദുസ്സഹമാക്കുന്ന ഈ ജന വിരുദ്ധ നീക്കത്തിനെതിരെ ശക്തമായി പ്രതിശേതിക്കുക ...
എല്ലാ മണ്ഡലം - ജില്ലാ കേന്ദ്രങ്ങളിലും റോഡു ഉപരോധവും പന്തം കൊളുത്തി പ്രകടനവും നടത്തണം എന്ന് പി ഡി പി സംസ്ഥാന ജന സെക്ര സാബു കൊട്ടാരക്കര അറിയിച്ചു


( പെട്രോള്‍ വില വര്‍ധിപ്പിച്ചു ജന ജീവിതം ദുസ്സഹമാക്കുന്ന ഈ ജന വിരുദ്ധ നീക്കത്തിനെതിരെ കൊല്ലത്ത് നടന്ന പ്രതിശേത പ്രകടനം)